നോനി മദ്യുക്വെക്ക് പരിക്ക്, ആഴ്സണലിന് തിരിച്ചടി


മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ആഴ്സണൽ വിങ്ങർ നോനി മദ്യുക്വെക്ക് രണ്ട് മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ 1-1ന് സമനില വഴങ്ങിയതിന് പിന്നാലെയാണ് മഡ്യുക്വെയുടെ പരുക്ക് ക്ലബ്ബിന് തിരിച്ചടിയായത്.


കഴിഞ്ഞ വേനൽക്കാലത്ത് 48.5 മില്യൺ പൗണ്ടിന് ചെൽസിയിൽ നിന്ന് ആഴ്സണലിൽ ചേർന്ന 23-കാരനായ മഡ്യുക്വെ, മത്സരത്തിന്റെ ആദ്യ പകുതിയിൽ കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബുകായോ സാക്കയ്ക്ക് വഴിമാറിക്കൊടുത്ത് കളിക്കളം വിട്ടിരുന്നു. സ്കാനിംഗിൽ ഗുരുതരമായ എ.സി.എൽ പരിക്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് മാസമെങ്കിലും വിശ്രമം ആവശ്യമായി വരും.


മഡ്യുക്വെയുടെ പരിക്ക് ആഴ്സണലിന്റെ പരുക്കേറ്റ താരങ്ങളുടെ പട്ടിക കൂടുതൽ നീളാൻ കാരണമായി. ഓഗസ്റ്റ് അവസാനം കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ കായ് ഹാവെർട്സ്, ജനുവരിയിൽ എ.സി.എൽ പരിക്ക് പറ്റിയ ഗബ്രിയേൽ ജീസസ് എന്നിവർ ടീമിൽ നിന്ന് പുറത്താണ്. ഈ സീസണിന്റെ തുടക്കത്തിൽ തോളെല്ലിന് പരിക്കേറ്റ ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡും നിലവിൽ ചികിത്സയിലാണ്.

ഈ താരങ്ങളുടെ അഭാവം പരിശീലകൻ മൈക്കൽ അർട്ടേറ്റയുടെ മുന്നേറ്റ നിരയിലെ സാധ്യതകൾക്ക് തിരിച്ചടിയാണ്. നിലവിൽ വിക്ടർ ഗ്യോകെറസ് മാത്രമാണ് ടീമിലുള്ള ഒരേയൊരു പ്രധാന സ്ട്രൈക്കർ.

പ്രഖ്യാപനം വന്നു, ആഴ്സണൽ ചെൽസിയിൽ നിന്ന് നോണി മഡ്യുകെയെ £50 മില്യൺ ഡീലിൽ സ്വന്തമാക്കി


ലണ്ടൻ: ഇംഗ്ലണ്ട് ഇന്റർനാഷണൽ നോണി മഡ്യുകെയെ ചെൽസിയിൽ നിന്ന് സ്വന്തമാക്കിയതായി ആഴ്സണൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 22 വയസ്സുകാരൻ വിങ്ങർ അഞ്ചു വർഷത്തെ കരാറിലാണ് ഗണ്ണേഴ്സിൽ ചേരുന്നത്. ആഡ്-ഓണുകൾ ഉൾപ്പെടെ 50 മില്യൺ പൗണ്ടാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഡീൽ തുക.

ഈ വേനൽക്കാലത്ത് ആഴ്സണൽ സ്വന്തമാക്കുന്ന നാലാമത്തെ താരവും, ചെൽസിയിൽ നിന്ന് കെപാ അരിസബലാഗയ്ക്ക് ശേഷം ഈ ട്രാൻസ്ഫർ വിൻഡോയിൽ അവർ സ്വന്തമാക്കുന്ന രണ്ടാമത്തെ കളിക്കാരനുമാണ് മഡ്യുകെ.
മുമ്പ് പി.എസ്.വി ഐന്തോവനായി കളിച്ചിട്ടുള്ള മഡ്യുകെ, ചെൽസിക്ക് വേണ്ടി 92 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ അവരുടെ യുവേഫ കോൺഫറൻസ് ലീഗ് വിജയത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ആഴ്സണലിൽ അദ്ദേഹം 20-ാം നമ്പർ ജേഴ്സി അണിയും. മാർട്ടിൻ സുബിമെൻഡിയും ക്രിസ്ത്യൻ നോർഗാർഡും ഉൾപ്പെടുന്ന, ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ടീമിലേക്കാണ് അദ്ദേഹം എത്തുന്നത്.


52 മില്യൺ പൗണ്ടിന് നോനി മഡുവേകെ ചെൽസിയിൽ നിന്ന് ആഴ്സണലിലേക്ക്


ഇംഗ്ലണ്ട് അന്താരാഷ്ട്ര വിംഗർ നോനി മഡുവേകെയെ സ്വന്തമാക്കാൻ ചെൽസിയുമായി ആഴ്സണൽ പൂർണ്ണ കരാറിലെത്തിയതായി ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. 52 മില്യൺ പൗണ്ടാകും ട്രാൻസ്ഫർ മൂല്യം. ഗണ്ണേഴ്സുമായി അഞ്ച് വർഷത്തെ കരാർ മഡുവേകെ ഒപ്പിടും.


23 വയസ്സുകാരനായ മഡുവേകെ നിലവിൽ പിഎസ്ജിക്കെതിരായ ക്ലബ് ലോകകപ്പ് ഫൈനലിനായി അമേരിക്കയിൽ ചെൽസിക്കൊപ്പമാണ്. 2024-25 സീസണിൽ ചെൽസിക്കായി 46 മത്സരങ്ങൾ താരം കളിച്ചിരുന്നു. ചെൽസിക്കായി 92 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ ഇതുവരെ നേടി.

മറ്റൊരു ചെൽസി താരവും ആയി വ്യക്തിഗത ധാരണയിൽ എത്തി ആഴ്‌സണൽ

ചെൽസിയുടെ 23 കാരനായ ഇംഗ്ലീഷ് വിങർ നോനി മധുവേക്കയും ആയി വ്യക്തിഗത ധാരണയിൽ എത്തി ആഴ്‌സണൽ. നിലവിൽ ബുകയോ സാകക്ക് പിന്തുണ നൽകാനാണ് ചെൽസി താരത്തെ ആഴ്‌സണൽ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത് എന്നാണ് സൂചന. സമീപകാലത്ത് ചെൽസിയിൽ നിന്നു താരങ്ങളെ ടീമിൽ എത്തിക്കുന്നത് ശീലമാക്കിയ ആഴ്‌സണൽ രണ്ടാം ഗോൾ കീപ്പർ ആയി ഈ സീസണിൽ ചെൽസിയുടെ കെപയെയും ടീമിൽ എത്തിച്ചിരുന്നു.

നിലവിൽ ആഴ്‌സണൽ ചെൽസിയും ആയി ചർച്ചകൾ തുടങ്ങിയിട്ടില്ല. 2023 ൽ പി.എസ്.വിയിൽ നിന്നു 33 മില്യൺ യൂറോക്ക് ചെൽസിയിൽ ഏഴര വർഷത്തെ കരാറിൽ ചേർന്ന നോനി ചെൽസിക്ക് ആയി പ്രീമിയർ ലീഗിൽ 67 കളികളിൽ നിന്നു 13 ഗോളുകൾ നേടിയിട്ടുണ്ട്. ഇടക്ക് പരിക്ക് പറ്റിയ താരം കഴിഞ്ഞ സീസണിന്റെ അവസാനം കളത്തിനു പുറത്ത് ആയിരുന്നു. ക്രിസ്റ്റൽ പാലസിന്റെ എസെ റയൽ മാഡ്രിഡിന്റെ റോഡ്രിഗോ എന്നിവർക്ക് പിറകെയും നിലവിൽ ആഴ്‌സണൽ ഉണ്ടെന്നാണ് സൂചനകൾ. അതേസമയം ചെൽസി ആഴ്‌സണൽ യുവതാരം ഏഥൻ നവാനേരിയെ ലക്ഷ്യം വെക്കുന്നത് ആയി സൂചനയുണ്ട്.

ചെൽസിയുടെ ഒരു താരം കൂടെ പരിക്ക് കാരണം പുറത്ത്

ബ്രൈറ്റണെതിരായ മത്സരത്തിനിടെ ചെൽസി വിംഗർ നോണി മധുവേക്കയ്ക്ക് പരിക്കേറ്റതിനാൽ കളിക്കളം വിടേണ്ടി വന്നു. മധുവേക്ക കുറച്ചു കാലത്തേക്ക് പുറത്തിരിക്കുമെന്ന് മാനേജർ എൻസോ മാരെസ്ക സ്ഥിരീകരിച്ചു, ഇത് ചെൽസിയുടെ സ്ക്വാഡിലെ പരിക്ക് സംബന്ധിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടുകയാണ്.

നിക്കോളാസ് ജാക്‌സണും മാർക്ക് ഗുയുവും ഇതിനകം പരിക്കേറ്റ് പുറത്താണ്. മധുവേക്കയുടെ അഭാവം ചെൽസിയുടെ അറ്റാക്കിംഗ് ഓപ്ഷനുകൾ കൂടുതൽ ദുർബലമാക്കുന്നു. സീസണിലെ നിർണായക ഘട്ടത്തിൽ ആണ് ചെൽസി ഈ പ്രതിസന്ധി നേരിടുന്നത്. ഒന്നോ രണ്ടോ മാസം മധുവേക്ക പുറത്തിരിക്കേണ്ടി വരും എന്നാണ് ആദ്യ സൂചനകൾ.

ചെൽസി ഈസ് ബാക്ക്!! പാൾമറിന് ഹാട്രിക്ക് അസിസ്റ്റ്, മദുവേകയ്ക്ക് ഹാട്രിക്ക് ഗോൾ!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തകർപ്പൻ വിജയം. ഇന്ന് എവേ ഗ്രൗണ്ടായ മൊളിനക്സിൽ നടന്ന മത്സരത്തിൽ വോൾവ്സിനെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് ആണ് ചെൽസി തോൽപ്പിച്ചത്. ഹാട്രിക്ക് ഗോളുമായി മദുവേകയും ഹാട്രിക്ക് അസിസ്റ്റുമായി കോൾ പാമറും ഇന്ന് ചെൽസിക്ക് ആയി കളം നിറഞ്ഞു. പാൾമർ ഒരു മനോഹര ഗോളും ഇന്ന് നേടി.

മദുവേക തന്റെ ആദ്യ ഗോൾ ആഘോഷിക്കുന്നു

ഇന്ന് തുടക്കം മുതൽ അറ്റാക്കിംഗ് ഫുട്ബോൾ ആണ് ഇരു ടീമുകളും കളിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ജാക്സണിലൂടെ ചെൽസി മുന്നിൽ എത്തി. 27ആം മിനുട്ടിൽ മാത്യ കുൻഹ്യയിലൂടെ വോൾവ്സിന്റെ തിരിച്ചടി വന്നു.

ആദ്യ പകുതിയുടെ അവസാനം പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിൽ പാൾമർ വീണ്ടും ചെൽസിയെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ലാർസന്റെ ഡൈവിംഗ് ഫിനിഷിലൂടെ വോൾവ്സ് വീണ്ടും ഒപ്പം എത്തി. ആദ്യ പകുതി 2-2 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ചെൽസി കൂടുതൽ ശക്തരായി. പാൾമർ മദുവേക കൂട്ടുകെട്ട് വോൾവ്സിനെ വേട്ടയാടി. 48, 58, 63 എന്നീ മിനുട്ടുകളിൽ ഒരുവരും ചേർന്ന് വോൾവ്സ് ഡിഫൻസിനെ തകർത്തു. പാൽമറിന്റെ മൂന്ന് നല്ല പാസ്. അതിനേക്കാൾ മികച്ച മൂന്ന് മദുവേക ഫിനിഷുകൾ. സ്കോർ 5-2. വോൾവ്സ് പരാജയം സമ്മതിച്ചു. പക്ഷെ ചെൽസി നിർത്തിയില്ല.

ഹാട്രിക്ക് ആഘോഷിക്കുന്ന മദ്വേക

81ആം മിനുട്ടിൽ നെറ്റോയുടെ അസിസ്റ്റിൽ നിന്ന് തന്റെ രണ്ടാം അരങ്ങേറ്റത്തിൽ ഗോളുമായി ഫെലിക്സ്. സ്കോർ 6-2. ഇതോടെ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ ചെൽസിക്ക് ലീഗിൽ 3 പോയിന്റ് ആയി. ഈ വിജയം ചെൽസിക്കും പുതിയ പരിശീലകൻ മരെസ്കയ്ക്കും ആത്മവിശ്വാസം നൽകും.

Exit mobile version