പോർച്ചുഗൽ ലോകകപ്പ് താരം ഇനി വോൾവ്സിൽ

പോർച്ചുഗലിന്റെ വെറ്ററൻ താരം ജാവോ മൗട്ടീഞ്ഞോ ഇനി പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിൽ. ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ മൊണാക്കോയിൽ നിന്നാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്.

പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ്ങിൽ കൂടെ വളർന്നു വന്ന താരം പോർട്ടോക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 31 വയസുകാരനായ മൗട്ടീഞ്ഞോ മധ്യനിര താരമാണ്. 2013 മുതൽ മൊണാക്കോ താരമായ മൗട്ടീഞ്ഞോ അവർക്ക് വേണ്ടി 158 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 5 മില്യൺ പൗണ്ടിനാണ് കരാർ. 2 വർഷമാണ് കരാർ കാലാവധി.

2005 മുതൽ പോർച്ചുഗൽ ദേശീയ ടീം അംഗമാണ് മൗട്ടീഞ്ഞോ. 113 തവണ പോർച്ചുഗീസ് ദേശീയ കുപ്പായം അണിഞ്ഞ മൗട്ടീഞ്ഞോ 2016 ൽ യൂറോ കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. റഷ്യയിൽ പ്രീ ക്വാർട്ടറിൽ പുറത്തായ ടീമിലും മൗട്ടീഞ്ഞോ അംഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version