Picsart 24 08 17 21 34 55 733

വോൾവ്സ് ശ്രമിച്ചു പക്ഷെ ജയിച്ചു തുടങ്ങി ആഴ്‌സണൽ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ സീസണിൽ ജയത്തോടെ തുടങ്ങി കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാർ ആയ ആഴ്‌സണൽ. വോൾവ്സിനെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. മികച്ച പോരാട്ടം ആണ് പ്രത്യേകിച്ച് വോൾവ്സ് ആഴ്‌സണലിന് നൽകിയത്. എന്നാൽ മികച്ച രണ്ടു സേവുകൾ നടത്തിയ റയയും വോൾവ്സ് മുന്നേറ്റം തടഞ്ഞ ആഴ്‌സണൽ പ്രതിരോധവും ആർട്ടെറ്റയുടെ ടീമിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു.

ഹാവർട്‌സ്

നന്നായി തുടങ്ങി മികച്ച അവസരങ്ങൾ സൃഷ്ടിച്ച ആഴ്‌സണലിനെ 25 മത്തെ മിനിറ്റിൽ കായ് ഹാവർട്സ് ആണ് മുന്നിൽ എത്തിച്ചത്. ബുകയോ സാകയുടെ അതുഗ്രൻ ക്രോസിൽ നിന്നു അതിമനോഹരമായ ഹെഡറിലൂടെ ഹാവർട്‌സ് ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ കണ്ടെത്താൻ ആഴ്‌സണലിന് ആയില്ല. രണ്ടാം പകുതിയിൽ വോൾവ്സ് നന്നായി തുടങ്ങിയെങ്കിലും ആഴ്‌സണൽ പ്രതിരോധം കീഴടങ്ങിയില്ല. തുടർന്ന് 74 മത്തെ മിനിറ്റിൽ ഹാവർട്‌സിന്റെ പാസിൽ നിന്നു അതുഗ്രൻ ഇടത് കാലൻ അടിയിലൂടെ ഗോൾ കണ്ടെത്തിയ സാക ആഴ്‌സണൽ ജയം ഉറപ്പിക്കുക ആയിരുന്നു. അടുത്ത മത്സരത്തിൽ ആഴ്‌സണൽ ആസ്റ്റൺ വില്ലയെയും വോൾവ്സ് ചെൽസിയെയും ആണ് നേരിടുക.

Exit mobile version