Picsart 24 09 21 23 20 51 409

വീണ്ടും തിരിച്ചു വന്നു ജയിച്ചു ആസ്റ്റൺ വില്ല, ലീഗിൽ മൂന്നാമത്

തുടർച്ചയായ രണ്ടാം മത്സരത്തിലും പിറകിൽ നിന്ന ശേഷം ജയം കണ്ടു ആസ്റ്റൺ വില്ല. കഴിഞ്ഞ ലീഗ് മത്സരത്തിൽ എവർട്ടണിനു എതിരെ 2 ഗോളിന് പിറകിൽ നിന്ന ശേഷമാണ് വില്ല ജയം കണ്ടത്. ഇത്തവണ വോൾവ്സിന് എതിരെ സ്വന്തം മൈതാനത്ത് 3-1 നു ആണ് വില്ല ജയം കണ്ടത്. 25 മത്തെ മിനിറ്റിൽ മത്യസ്‌ കുൻഹയിലൂടെ വോൾവ്സ് ആണ് ആദ്യ ഗോൾ നേടിയത്. തുടർന്നു സമനില ഗോൾ നേടാനുള്ള വില്ല ശ്രമം 73 മത്തെ മിനിറ്റിൽ ആണ് ഫലം കണ്ടത്. മോർഗൻ റോജേഴ്സിന്റെ പാസിൽ നിന്നു ഒലി വാറ്റ്ക്ൻസ് ആണ് വില്ലയുടെ സമനില ഗോൾ നേടിയത്.

തുടർന്ന് വിജയഗോളിനു ആയി നിരന്തരം ആക്രമിക്കുന്ന വില്ലയെ ആണ് കാണാൻ ആയത്. തുടർന്ന് 88 മത്തെ മിനിറ്റിൽ ടിലമൻസിന്റെ പാസിൽ നിന്നു എസ്‌റി കോൻസ വില്ലയെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. തുടർന്ന് 94 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങി ഒരിക്കൽ കൂടി ഗോൾ കണ്ടത്തിയ ജോൺ ഡുറാൻ വില്ല ജയം ഉറപ്പിക്കുക ആയിരുന്നു. റോജേഴ്സിന്റെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ. പകരക്കാരനായി സീസണിൽ ലീഗിൽ ഡുറാൻ നേടുന്ന നാലാം ഗോൾ ആണ് ഇത്. നിലവിൽ 5 കളികളിൽ നിന്നു 12 പോയിന്റുകൾ ഉള്ള വില്ല ലീഗിൽ ഗോൾ വ്യത്യാസത്തിൽ മാത്രം ലീഗിൽ മൂന്നാമത് ആണ്.

Exit mobile version