ന്യൂകാസിൽ വിട്ട കാല്വം വില്‍സണെ വെസ്റ്റ് ഹാം സ്വന്തമാക്കി


ന്യൂകാസിൽ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ സ്ട്രൈക്കർ കാല്വം വിൽസണെ ഒരു വർഷത്തെ കരാറിൽ ഒപ്പിടാൻ വെസ്റ്റ് ഹാം യുണൈറ്റഡ് ധാരണയിലെത്തി. 33-കാരനായ വിൽസൺ വൈദ്യപരിശോധന പൂർത്തിയാക്കി. താരത്തിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങളോടെയാണ് കരാർ.

പുതുക്കിയ കരാറിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നുവെങ്കിലും ജൂൺ 30 ന് ശേഷം കരാർ നീട്ടേണ്ടെന്ന് ന്യൂകാസിൽ തീരുമാനിച്ചതോടെയാണ് വെസ്റ്റ് ഹാമിലേക്കുള്ള മാറ്റം. ഒമ്പത് തവണ ഇംഗ്ലണ്ട് ദേശീയ ടീമിൽ കളിച്ച വിൽസൺ 2020-ൽ ബേൺമൗത്തിൽ നിന്നാണ് ന്യൂകാസിലിൽ എത്തിയത്. 130 മത്സരങ്ങളിൽ നിന്ന് 49 ഗോളുകളാണ് താരം ന്യൂകാസിലിനായി നേടിയത്. 2022-23 സീസണിൽ പ്രീമിയർ ലീഗിൽ 18 ഗോളുകൾ നേടിയതാണ് താരത്തിന്റെ കരിയറിലെ മികച്ച പ്രകടനം. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളിലായി പരിക്കുകൾ വിൽസണിന് തിരിച്ചടിയായി. ഇത് താരത്തെ അലക്സാണ്ടർ ഇസാക്കിന് പിന്നിൽ ഒരു സഹതാരത്തിന്റെ റോളിലേക്ക് തള്ളിവിട്ടു.


ബ്രൂണോ ഫെർണാണ്ടസിന് ഇരട്ട ഗോൾ! മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ തോല്പ്പിച്ചു

അമേരിക്കയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ യുണൈറ്റഡിന് കരുത്തായി.

ഇന്ന് മത്സരം ആരംഭിച്ച് മിനുറ്റുകൾക്ക് അകം തന്നെ യുണൈറ്റഡ് ലീഡ് എടുത്തു. പെനാൽറ്റിയിൽ നിന്നായിരുന്നു ബ്രൂണോയുടെ ഗോൾ. രണ്ടാം പകുതിയിൽ 52ആം മിനുറ്റിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഇത്തവണ ബ്രൂണോയുടെ ഒരു ചിപ് ഫിനിഷ് ആണ് വെസ്റ്റ് ഹാം ഗോൾ കീപ്പർ അരിയോളയെ കീഴ്പ്പെടുത്തിയത്.

63ആം മിനിറ്റിൽ ജെറാഡ് ബോവന്റെ ഫിനിഷ് വെസ്റ്റ് ഹാമിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നെങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ കുഞ്ഞ്യ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. മാച്ച് ഫിറ്റ്നസിലേക്ക് ഇനിയും എത്താത്തതിനാൽ എംബ്യൂമോ ഇന്ന് കളിച്ചില്ല.

കിരീടം കയ്യെത്തും ദൂരത്ത്!! ലിവർപൂൾ വെസ്റ്റ് ഹാമിനെ തോൽപ്പിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടത്തോട് അടുക്കുന്നു. ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കൂടെ തോൽപ്പിച്ചതോടെ ലിവർപൂളിന് ഇനി കിരീടം നേടാൻ 6 പോയിന്റ് കൂടിയേ വേണ്ടു. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ലിവർപൂൾ വിജയിച്ചത്.

തുടക്കത്തിൽ 18ആം മിനുറ്റിൽ ലൂയുസ് ഡയസിലൂടെ ലിവർപൂൾ ലീഡ് എടുത്തു. മത്സരത്തിൽ 86ആം മിനുറ്റിൽ ഒരു സെൽഫ് ഗോളിലൂടെ വെസ്റ്റ് ഹാം സമനില നേടി. ഇതോടെ ലിവർപൂൾ പോയിന്റ് നഷ്ടപ്പെടുത്തുമോ എന്ന് ഭയന്നു. എന്നാൽ അവസാന നിമിഷം വാൻ ഡൈക് നേടിയ ഗോൾ ലിവർപൂളിന് ജയം നൽകി.

ഈ ജയത്തോടെ ലിവർപൂളിന് 76 പോയിന്റ് ആയി. അടുത്ത മാച്ച് വീക്കിൽ ലിവർപൂൾ വിജയിക്കുകയും ആഴ്സണൽ പരാജയപ്പെടുകയും ചെയ്താലും ലിവർപൂളിന് കിരീടം ഉയർത്താൻ ആകും.

ടോപ് 4 പ്രതീക്ഷകൾക്ക് ഊർജ്ജം നൽകി ന്യൂകാസിൽ യുണൈറ്റഡ്, വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി

ന്യൂകാസിൽ വെസ്റ്റ് ഹാമിനെതിരെ 1-0ന്റെ നിർണായക വിജയം ഉറപ്പിച്ചു. ഈ ജയം പ്രീമിയർ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങൾ സ്വന്തമാക്കാൻ ആകുമെന്ന അവരുടെ പ്രതീക്ഷകൾ ഉയർത്തി. രണ്ടാം പകുതിയിൽ ബ്രൂണോ ഗ്വിമാരേസ് ആണ് നിർണായക വിജയ ഗോൾ നേടിയത്.

ഈ വിജയം എഡ്ഡി ഹോവിൻ്റെ ടീമിനെ ആറാം സ്ഥാനത്തേക്ക് ഉയർത്തി, പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഒപ്പമാണ് ന്യൂകാസിൽ ഉള്ളത്. നാലാം സ്ഥാനത്തുള്ള ചെൽസിക്ക് രണ്ട് പോയിന്റ് പിന്നിലും നിൽക്കുന്നു.

കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ന്യൂകാസിലിന് സുപ്രധാന സമയത്താണ് ഫലം വന്നത്. ലിവർപൂളിനെതിരായ അവരുടെ ലീഗ് കപ്പ് ഫൈനലിന് മുന്നോടിയായി ഈ ജയം ആത്മവിശ്വാസം നൽകും.

വെസ്റ്റ് ഹാം ലോപെറ്റെഗുയിയെ പുറത്താക്കി, ഗ്രഹാം പോട്ടർ പുതിയ പരിശീലകനാകും

സീസണിലെ നിരാശാജനകമായ പ്രകടനത്തെ തുടർന്ന് വെസ്റ്റ് ഹാം യുണൈറ്റഡ് ഹെഡ് കോച്ച് ജൂലൻ ലോപറ്റെഗിയുമായി ഔദ്യോഗികമായി വേർപിരിഞ്ഞു. 20 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുമായി ഹാമേഴ്‌സ് നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ 14-ാം സ്ഥാനത്താണ്.

ലോപറ്റെഗിയുടെ കീഴിലെ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ അദ്ദേഹത്തിന് മേൽ വലിയ സമ്മർദം ഉയർത്തിയിരുന്നു. റിലഗേഷൻ ഭീഷണി ഒഴിവാക്കാനും സ്റ്റാൻഡിംഗിൽ മുകളിലോട്ട കയറാനും ക്ലബ് നോക്കുന്നതിനിടെയാണീ തീരുമാനം.

മുമ്പ് ബ്രൈറ്റണിൻ്റെയും ചെൽസിയുടെയും പരിശീലകനായിരുന്ന ഗ്രഹാം പോട്ടർ ആകും അടുത്ത പരിശീലകൻ. പോട്ടറുമായുള്ള് കരാറിലെ ഔപചാരിക നടപടികൾ പൂർത്തിയായി വരികയാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

വെസ്റ്റ്ഹാമിനെതിരെ വൻ വിജയം! മാഞ്ചസ്റ്റർ സിറ്റി ഫോമിലേക്ക് തിരികെയെത്തുന്നു

പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരെ 4-1 ന് ജയം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി ഫോമിലേക്ക് തിരികെയെത്തുന്നു. ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് സിറ്റി ഇന്ന് നടത്തിയത്. പത്താം മിനിറ്റിൽ വ്‌ളാഡിമിർ കൗഫലിൻ്റെ നിർഭാഗ്യകരമായ സെൽഫ് ഗോളിൽ ആതിഥേയർ മുന്നിലെത്തി. സാവിഞ്ഞോയുടെ ലോ-ഡ്രൈവൺ ഷോട്ടിൽ നിന്നായിരുന്നു ഗോൾ പിറന്നത്.

42-ാം മിനിറ്റിൽ സാവിഞ്ഞോയുടെ പിൻപോയിൻ്റ് ക്രോസിൽ നിന്ന് എർലിംഗ് ഹാലൻഡ് ശക്തമായ ഹെഡ്ഡറിലൂടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ നോർവീജിയൻ സ്‌ട്രൈക്കർ 55-ാം മിനിറ്റിൽ സാവിഞ്ഞോയുടെ കൃത്യമായ ത്രൂ ബോളിന് ശേഷം അരിയോളയ്ക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്തു സിറ്റിയുടെ മൂന്നാം ഗോൾ നേടി.

വെസ്റ്റ് ഹാമിൻ്റെ ബിൽഡ്-അപ്പ് കളിയിലെ പിഴവ് മുതലാക്കി ഫിൽ ഫോഡൻ മൂന്ന് മിനിറ്റിന് ശേഷം സിറ്റിക്കായി നാലാം ഗോൾ കൂട്ടിച്ചേർത്തു.

71-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രുഗിലൂടെ വെസ്റ്റ് ഹാം ഒരു ഗോൾ മടക്കി. ഇത് ആശ്വാസ ഗോളായി മാത്രം മാറി.

ഈ വിജയത്തോടെ 34 പോയിൻ്റുമായി ലീഗ് സ്റ്റാൻഡിംഗിൽ ആറാം സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ സിറ്റിയെ എത്തി. ആദ്യ നാല് സ്ഥാനങ്ങളിൽ എത്താമെന്ന അവരുടെ പ്രതീക്ഷകൾ സജീവമാക്കി.

വെസ്റ്റ് ഹാം യുണൈറ്റഡ് സോളറിനെ സ്വന്തമാക്കുന്നു

വെസ്റ്റ് ഹാം യുണൈറ്റഡ് പിഎസ്ജി മിഡ്ഫീൽഡർ കാർലോസ് സോളറെ സ്വന്തമാക്കുന്നു. 27കാരനെ കൈമാറുന്നതിന് 23 മില്യൺ യൂറോ വിലയുള്ള ഒരു കരാറിൽ ഒരു ക്ലബുകളും ധാരണയിൽ എത്തി. 27-കാരൻ ഇതുവരെ വെസ്റ്റ് ഹാമുമായി കരാർ ധാരണയിൽ എത്തിയിട്ടില്ല. അതുകൂടെ തീരുമാനം ആയാൽ ഈ ട്രാൻസ്ഫർ പൂർത്തിയാകും.

സോളറിന് മുന്നിൽ നാല് വർഷത്തെ കരാർ വെസ്റ്റ് ഹാം വെച്ചിട്ടുണ്ട്. 2022-ൽ 22 മില്യൺ യൂറോ ഇടപാടിൽ ആണ് വലെൻസിയയിൽ നിന്ന് പി എസ് ജിയിൽ എത്തിയത്. ഇതുവരെ പി എസ് ജിക്ക് ആയി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായി 14 മത്സരങ്ങളും സോളർ കളിച്ചിട്ടുണ്ട്.

വോൾവ്സ് ക്യാപ്റ്റൻ മാക്സ് കിൽമാനു വേണ്ടി വെസ്റ്റ് ഹാം രംഗത്ത്

വോൾവ്സ് ക്യാപ്റ്റൻ മാക്സ് കിൽമാനെ സ്വന്തമാക്കാൻ ആയി വെസ്റ്റ് ഹാം യുണൈറ്റഡ് രംഗത്ത്. താരത്തിനായി വെസ്റ്റ് ഹാം £25 മില്യന്റെ ബിഡ് സമർപ്പിച്ചതായി ഫബ്രിസിയോ റൊമാനീ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വോൾവ്സ് താരത്തെ വിൽക്കാൻ ഇപ്പോൾ താല്പര്യപ്പെടുന്നില്ല. കിൽമാനായുള്ള ബിഡ് നിരസിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

ഇപ്പോഴത്തെ വെസ്റ്റ് ഹാം പരിശീലകൻ ലൊപെറ്റിഗി മുമ്പ് വോൾവ്‌സിൻ്റെ ചുമതലയുണ്ടായിരുന്നപ്പോ കിൽമാൻ അദ്ദേഹത്തിന്റെ കീഴിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് കിൽമാൻ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ച കിൽമാനെ വിൽക്കണം എങ്കിൽ ചുരുങ്ങിയ 40 മില്യൺ എങ്കിലും ആണ് വോൾവ്സ് ചോദിക്കുന്നത്. ഈ പണം വെസ്റ്റ് ഹാം നൽകുമോ എന്നത് അനുസരിച്ചായിരിക്കും ഇനിയുള്ള ചർച്ചകൾ. 2018-ൽ മൈഡൻഹെഡിൽ നിന്ന് 40,000 പൗണ്ട് തുകയ്‌ക്ക് ആയിരുന്നു വോൾവ്‌സ് കിൽമാനെ വാങ്ങിയത്.

ലൊപെറ്റിഗി ഇനി വെസ്റ്റ് ഹാമിന്റെ പരിശീലക‌ൻ

സ്പാനിഷ് പരിശീലകൻ ലൊപെറ്റെഗി ഇനി വെസ്റ്റ് ഹാമിന്റെ പരിശീലകൻ. ഇന്ന് വെസ്റ്റ് ഹാം ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൊപെറ്റിഗിയും വെസ്റ്റ് ഹാമും തമ്മിൽ രണ്ടാഴ്ച മുമ്പ് തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. എ സി മിലാൻ, ബയേൺ എന്നിവരും ലൊപെറ്റിഗിക്ക് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം ഇംഗ്ലണ്ടിലേക്ക് വരാൻ തീരുമാനിക്കുക ആയിരുന്നു.

അവസാനമായി 2023ൽ വോൾവ്സിനെ ആണ് ലൊപെറ്റിഗി പരിശീലിപ്പിച്ചത്. അതിനു മുമ്പ് സെവിയ്യയിൽ അദ്ദേഹം പരിശീലകനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടുയാണ് ലൊപെറ്റിഗി. സ്പെയിൻ ദേശീയ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. വെസ്റ്റ് ഹാമിന്റെ പരിശീലകനായ ഡേവിഡ് മോയ്സ് ക്ലബ് വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ലണ്ടണിൽ ആഴ്സണൽ ഷോ!! 6 ഗോൾ തോൽവി ഏറ്റുവാങ്ങി വെസ്റ്റ് ഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് തകർപ്പൻ വിജയം. ഇന്ന് ലണ്ടൻ സ്റ്റേഡിയത്തിൽ വെച്ച് വെസ്റ്റ് ഹാമിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയമാണ് നേടിയത്. അർട്ടേറ്റയുടെ ടീമിന്റെ പൂർണ്ണ ആധിപത്യമാണ് മത്സരത്തിന്റെ ആദ്യ നിമിഷങ്ങൾ മുതൽ കാണാൻ ആയത്.

32ആം മിനുട്ടിൽ സലിബയിലൂടെ ആണ് ആഴ്സണൽ ഗോളടി തുടങ്ങിയത്. 41ആം മിനുട്ടിൽ സാക ഒരു പെനാൾട്ടിയിലൂടെ അവരുടെ ലീഡ് ഇരട്ടിയാക്കി. സാകയുടെ ആഴ്സണലിനായുള്ള അമ്പതാം ഗോളായിരുന്നു ഇത്. ആദ്യ അവസാനിക്കും മുമ്പ് ഗബ്രിയേലും ട്രൊസാഡും കൂടെ ഗോൾ നേടിയതോടെ അവർ 4-0ന് മുന്നിലെത്തി.

രണ്ടാം പകുതിയിലും അവർ ഗോളടി തുടർന്നു. 63ആം മിനുട്ടിൽ സാകയിലൂടെ അഞ്ചാം ഗോൾ. പിന്നാലെ 66ആം മിനുട്ടിൽ തന്റെ മുൻ ക്ലബിനെതിരെ ഡക്ലൻ റൈസിന്റെ ഗോൾ കൂടെ വന്നതോടെ സ്കോർ 6-0 എന്നായി. ഡക്ലൻ റൈസ് ഒരു ഗോളും 2 അസിസ്റ്റും ഇന്ന് സംഭാവന ചെയ്തു.

ഈ വിജയത്തോടെ ആഴ്സണൽ 52 പോയിന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ്. ഒന്നമതുള്ള ലിവർപൂളിന് 2 പോയിന്റ് മാത്രം പിറകിലാണ് ആഴ്സണൽ ഉള്ളത്. വെസ്റ്റ് ഹാം 36 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.

ഗർനാചോ ഡബിൾ, ഗോളടി തുടർന്ന് ഹൊയ്ലുണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലാസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറെ വൈകിയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ താളം കണ്ടെത്തുകയാണെന്ന് പറയാം. അവർ ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ച് വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. റാസ്മസ് ഹൊയ്ലുണ്ട് തുടർച്ചയായി നാലാം പ്രീമിയർ ലീഗ് മത്സരത്തിലും ഗോൾ കണ്ടെത്തി. ഒപ്പം ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇരട്ട ഗോളും നേടി.

ഇന്ന് തുടക്കം മുതൽ ആധിപത്യം പുലർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. 23ആം മിനുട്ടിൽ കസെമിറോ വിൻ ചെയ്ത ബോൾ സ്വീകരിച്ച് മുന്നേറിയ ഹൊയ്ലുണ്ട് ഒരു ഡമ്മിയിലൂടെ വെസ്റ്റ് ഹാം ഡിഫൻഡേഴ്സിനെ ഒരു ദിശയിൽ അയച്ച് മറുദിശയിലൂടെ പോയി തന്റെ വീക്കർ ഫൂട്ടായ വലം കാലു കൊണ്ട് മികച്ച ഷോട്ടിലൂടെ വല കണ്ടെത്തി. ഹൊയ്ലുണ്ടിലെ ഈ സീസണിലെ പത്താം ഗോളായിരുന്നു ഇത്.

ആദ്യ പകുതി 1-0ന് അവസാനിച്ചു. രണ്ടാം പകുതിയിൽ 49ആം മിനുട്ടിൽ അലെഹാന്ദ്രോ ഗർനാചോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഒരു വലിയ ഡിഫ്ലക്ഷനിലൂടെ ആണ് ഗർനാചോയുടെ ഷോട്ട് വലയിൽ എത്തിയത്.

85ആം മിനുട്ടിൽ ഗർനാചോ തന്റെ രണ്ടാം ഗോളും നേടി. മക്ടോമിനെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഇത് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 38 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി. 36 പോയിന്റുള്ള വെസ്റ്റ് ഹാം യുണൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു.

അവസാന നിമിഷ ഗോളിൽ ഷെഫീൽഡ് വെസ്റ്റ് ഹാമിനെ സമനിലയിൽ പിടിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനക്കാരായ വെസ്റ്റ് ഹാമിനെതിരെ സമനില പിടിച്ച് ഷെഫീൽഡ് യുണൈറ്റഡ്. ഇന്ന് നടന്ന ആവേശകരമായ മത്സരം 2-2 എന്ന സമനിലയിലാണ് അവസാനിച്ചത്. നാലു ഗോളുകൾക്കൊപ്പം രണ്ട് ചുവപ്പു കാർഡ് കൂടി കണ്ട മത്സരമായിരുന്നു ഇന്ന് ഷെഫീൽഡിന്റെ ഹോം ഗ്രൗണ്ടിൽ അരങ്ങേറിയത്. ഇന്ന് മത്സരത്തിന്റെ 28ആം മിനിറ്റിൽ കോർണറ്റിലൂടെ വെസ്റ്റ് ഹാം ലീഡ് എടുത്തു‌‌.

ആദ്യപകുതിയുടെ അവസാനം ബരറ്റൻ ഡിയസ് ഷെഫീൽഡ് യുണൈറ്റഡിന് സമനില നൽകി. ആദ്യപകുതി 1-1 എന്ന രീതിയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് വാർഡ് പ്രോസ് വെസ്റ്റ് ഹാമിനെ വീണ്ടും മുന്നിലെത്തിച്ചു പക്ഷേ 90 മിനിറ്റൽ ഷെഫീൽഡ് ബ്രൂസ്റ്ററും വെസ്റ്റ് ഹാം താരം സൗഫാലും ചുവപ്പു കണ്ട് പുറത്ത് പോയതോടെ ഇരുടീമുകളും 10 പേരായി ചുരുങ്ങി. കിട്ടിയ പെനാൽട്ടി ഒലി മക്ബണി ഫിനിഷ് ചെയ്ത് ഷെഫീലിഡിന് സമനിലയും നൽകി.

വെസ്റ്റ് ഹാം 35 പോയിന്റുമായി ആറാം സ്ഥാനത്തും ഷെഫീൽഡ് 10 പോയിന്റുമായി അവസാന സ്ഥാനത്തുമാണ്.

Exit mobile version