Picsart 25 07 27 06 02 01 670

ബ്രൂണോ ഫെർണാണ്ടസിന് ഇരട്ട ഗോൾ! മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ തോല്പ്പിച്ചു

അമേരിക്കയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ യുണൈറ്റഡിന് കരുത്തായി.

ഇന്ന് മത്സരം ആരംഭിച്ച് മിനുറ്റുകൾക്ക് അകം തന്നെ യുണൈറ്റഡ് ലീഡ് എടുത്തു. പെനാൽറ്റിയിൽ നിന്നായിരുന്നു ബ്രൂണോയുടെ ഗോൾ. രണ്ടാം പകുതിയിൽ 52ആം മിനുറ്റിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഇത്തവണ ബ്രൂണോയുടെ ഒരു ചിപ് ഫിനിഷ് ആണ് വെസ്റ്റ് ഹാം ഗോൾ കീപ്പർ അരിയോളയെ കീഴ്പ്പെടുത്തിയത്.

63ആം മിനിറ്റിൽ ജെറാഡ് ബോവന്റെ ഫിനിഷ് വെസ്റ്റ് ഹാമിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നെങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ കുഞ്ഞ്യ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. മാച്ച് ഫിറ്റ്നസിലേക്ക് ഇനിയും എത്താത്തതിനാൽ എംബ്യൂമോ ഇന്ന് കളിച്ചില്ല.

Exit mobile version