ചെൽസിയുടെ വിജയകുതിപ്പ് തടയാൻ വെസ്റ്റ് ഹാമിനാകും – സബലെറ്റ

തുടർച്ചയായി അഞ്ച് ജയങ്ങളുമായി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചെൽസിയുടെ കുതിപ്പ് തടയാൻ വെസ്റ്റ് ഹാമിനാകുമെന്ന്‌ അവരുടെ അർജന്റീനൻ ഡിഫൻഡർ പാബ്ലോ സബലെറ്റ. പ്രീമിയർ ലീഗിൽ സബാലേറ്റയുടെ വെസ്റ്റ് ഹാമുമായാണ് സാറിയുടെ ചെൽസിയുടെ അടുത്ത ലീഗ് മത്സരം.

തുടർച്ചയായ 4 തോൽവികൾക്ക് ശേഷം എവർട്ടനെ മറികടന്ന് ലീഗിൽ ആദ്യ ജയം സ്വന്തമാക്കിയാണ് വെസ്റ്റ് ഹാം ചെൽസിയെ കാത്തിരിക്കുന്നത്. ചെൽസിയിൽ നിരവധി മികച്ച താരങ്ങൾ ഉണ്ടെങ്കിലും എവർട്ടനെതിരെ പുറത്തെടുത്ത പ്രകടനം ആവർത്തിച്ചാൽ നീലപടയെ പിടിച്ചു കെട്ടാനാവുമെന്ന് സബലേറ്റ പറഞ്ഞു. സ്വന്തം മൈതാനത്ത് കാണികളുടെ പിന്തുണയിൽ അത് നേടാനാവുമെന്നു താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സീസണിലെ ആദ്യ ജയം സ്വന്തമാക്കി ആഴ്‌സണൽ

പ്രീമിയർ ലീഗ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ആഴ്‌സണൽ. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെയാണ് ആഴ്‌സണൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത് സീസണിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. പുതിയ പരിശീലകൻ ഉനൈ എംറിക്ക് കീഴിൽ ആഴ്‌സണലിന്റെ ആദ്യ ജയം കൂടിയായിരുന്നു.

ആഴ്‌സണലിനെ ഞെട്ടിച്ചു കൊണ്ട് എമിറേറ്റ്സിൽ വെസ്റ്റ് ഹാം ആണ് ആദ്യം ഗോൾ നേടിയത്. ആഴ്‌സണൽ പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത് കൊണ്ട് അർണടോവിച്ചാണ് വെസ്റ്റ് ഹാമിന്റെ ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ മോൺറിയലിലൂടെ ആഴ്‌സണൽ സമനില പിടിച്ചു. വലതു വിങ്ങിൽ ബെല്ലറിൻ നടത്തിയ മികച്ചൊരു നീക്കത്തിനൊടുവിലാണ് ആഴ്‌സണൽ ഗോൾ നേടിയത്.

തുടർന്നാണ് സെൽഫ് ഗോളിൽ വെസ്റ്റ് ഹാം പിറകിലായത്. ലകാസറ്റെയുടെ പാസ് ഡിയോപ്പിന്റെ ശരീരത്തിൽ തട്ടി സ്വന്തം പോസ്റ്റിൽ തന്നെ പതിക്കുകയായിരുന്നു. ഇതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ആഴ്‌സണൽ  ഇഞ്ചുറി ടൈമിൽ മൂന്നാമത്തെ ഗോളും നേടി വിജയം ഉറപ്പിച്ചു. വെസ്റ്റ് ഹാം താരങ്ങൾ എല്ലാം ആക്രമണത്തിന് ഇറങ്ങിയപ്പോൾ ബെല്ലറിൻ നൽകിയ പാസ് ഗോളാക്കാൻ വെൽബെക്കിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.

രണ്ടാം പകുതിയിലെ തിരിച്ചുവരവിൽ വെസ്റ്റ്ഹാമിനെ മലർത്തിയടിച്ച് ബൗൺമൗത്ത്‌

രണ്ടാം പകുതിയിൽ നടത്തിയ മികച്ച തിരിച്ചുവരവിന്റെ പിൻബലത്തിൽ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി ബൗൺമൗത്ത്‌ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാമത്തെ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു വെസ്റ്റ് ഹാമിന്റെ ഗ്രൗണ്ടിൽ രണ്ടു ഗോളടിച്ച് ബൗൺമൗത്ത്‌ വിജയം സ്വന്തമാക്കിയത്.  വെസ്റ്റ് ഹാമിന്‌ വേണ്ടി അർണട്ടോവിച്ച് പെനാൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ വിൽസണും സ്റ്റീവ് കുക്കുമാണ് ബൗൺമൗത്തിന്റെ ഗോളുകൾ നേടിയത്.

മത്സരം അര മണിക്കൂറായപ്പോൾ പെനാൽറ്റിയിലൂടെയാണ് വെസ്റ്റ് ഹാം മുൻപിലെത്തിയത്.  പെനാൽറ്റി ബോക്സിൽ ഹെർണാണ്ടസിനെ അകെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് വെസ്റ്റ് ഹാം ആദ്യം ഗോൾ നേടിയത്. പെനാൽറ്റി എടുത്ത അർണട്ടോവിച്ച് ബൗൺമൗത്ത്‌ ഗോൾ കീപ്പർ ബെഗോവിച്ചിന് ഒരു അവസരവും നൽകാതെ ഗോളാക്കി.

തുടർന്ന് രണ്ടാം പകുതിയിലാണ് വെസ്റ്റ് ഹാമിനെ ഞെട്ടിച്ച് കൊണ്ട് ബൗൺമൗത്ത്‌ തിരിച്ചുവരവ് നടത്തിയത്. ഗ്രൗണ്ടിന്റെ മധ്യ നിരയിൽ നിന്ന് പന്തുമായി കുതിച്ച വിൽസൺ വെസ്റ്റ് ഹാം പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു. തുടർന്ന് അധികം താമസിയാതെ സ്റ്റീവ് കുക്കിന്റെ ഗോളിലൂടെ ബൗൺമൗത്ത്‌ മത്സരത്തിൽ ലീഡ് എടുത്തു. തുടർന്ന് സമനില നേടാൻ വെസ്റ്റ് ഹാം ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധ കാത്ത് സൂക്ഷിച്ച ബൗൺമൗത്ത്‌ വിജയം സ്വന്തമാക്കുകയായിരുന്നു.

 

ആൻഫീൽഡിൽ ലിവർപൂൾ ഇന്ന് വെസ്റ്റ് ഹാമിനെതിരെ

ക്ളോപ്പിന് ഇന്ന് ആദ്യ പരീക്ഷണം. ആൻഫീൽഡിൽ വെസ്റ്റ് ഹാമിനെയാണ് ലിവർപൂൾ ഇന്ന് അവരുടെ ആദ്യ മത്സരത്തിൽ നേരിടുക. ട്രാൻസ്ഫർ വിൻഡോയിൽ ഏറെ പണം മുടക്കിയ രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടംൻകൂടിയാണ് ഇന്നത്തേത്. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 6 നാണ് മത്സരം കിക്കോഫ്.

പുതിയ സൈനിംഗ് ഫാബിഞ്ഞോക്ക് നേരിയ പരിക്കുണ്ട്. അതുകൊണ്ട് ഇന്ന് കളിക്കാൻ സാധ്യത കുറവാണ്. പക്ഷെ നബി കെയ്റ്റ, അലിസൻ എന്നിവർ ഇന്ന് കളിച്ചേക്കും. സെൻട്രൽ ഡിഫൻസിലാണ് ക്ളോപ്പിന് തലവേദന. ക്ലാവൻ, ലോവരൻ എന്നിവർക്ക് പരിക്കാണ്. വാൻ ടയ്ക്കിന് ഒപ്പം ജോ ഗോമസ് കളിച്ചേക്കും.

വെസ്റ്റ് ഹാം നിരയിൽ ജാക്ക് വിൽഷെയർ ഇന്ന് അരങ്ങേറും. ഫിലിപ് ആന്ഡേഴ്സൻ, ഫെഡറിക്സ്, ഇസ ഡിയോപ് എന്നിവരും ഇന്ന് ലണ്ടൻ ക്ലബ്ബിനായി അരങ്ങേറിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെസ്റ്റ് ഹാമിന് തിരിച്ചടി, രണ്ട് താരങ്ങൾ പരിക്ക് കാരണം പുറത്ത്

മാനുവൽ പെല്ലെഗ്രിനിക്ക് കീഴിൽ പുതിയ സീസണിനായി തയ്യാറെടുക്കുന്ന വെസ്റ്റ് ഹാമിന് ആദ്യ തിരിച്ചടി നൽകി പരിക്ക്. സ്ട്രൈക്കർ ആൻഡി കാരോളും ഡിഫൻഡർ വിൻസ്റ്റന്റ് റീഡും പരിക്ക് കാരണം 3 മാസത്തോളം കളിക്കില്ലെന്ന് വെസ്റ്റ് ഹാം സ്ഥിതീകരിച്ചു. കാലിന് ശസ്ത്രക്രിയ ചെയ്ത ഇരുവർക്കും ഇതോടെ നിർണായക സീസണിൽ ആദ്യ പകുതിയിൽ കാര്യമായി പങ്കെടുക്കാനാവില്ല. 29 വയസുകാരനായ കരോൾ നിരന്തരം പരിക്ക് കാരണം കളികൾ നഷ്ടമാകുന്ന താരമാണ്. 2010 മുതൽ വെസ്റ്റ് ഹാം താരമായ റീഡ് ക്ലബ്ബിനായി ഇതുവരെ 222 കളികൾ കളിച്ചിട്ടുണ്ട്. >
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെസ്റ്റ് ഹാം സൈനിംഗ്സ് തുടരുന്നു, ഇത്തവണ ഡോർട്ട്മുണ്ട് താരം

ബൊറൂസിയ ഡോർട്ട്മുണ്ട് താരം ആന്ദ്രേ യാർമോലെങ്കോ ഇനി വെസ്റ്റ് ഹാമിൽ. സ്ട്രൈക്കറായ താരം ഉക്രൈൻ ദേശീയ താരമാണ്. 4 വർഷത്തെ കരാറാണ് താരം ക്ലബ്ബ്മായി ഒപ്പുവച്ചിട്ടുള്ളത്.

28 വയസുകാരനായ താരം മാനുവൽ പെല്ലെഗ്രിനി പരിശീലകനായി എത്തിയ ശേഷം വെസ്റ്റ് ഹാം സൈൻ ചെയ്യുന്ന അഞ്ചാമത്തെ കളിക്കാരനാണ്. ഡോർട്ടുമുണ്ടിനായി കേവലം ഒരു സീസൺ മാത്രം കളിച്ച താരം 3 ഗോളുകൾ നേടി. പക്ഷെ ഡൈനാമോ കീവിനായി 228 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിൽഷെയർ ലണ്ടനിൽ തന്നെ തുടരും, വെസ്റ്റ് ഹാമുമായി കരാർ ഒപ്പിട്ടു

ആഴ്സണൽ മിഡ്ഫീൽഡർ ജാക് വിൽഷെയർ ലണ്ടനിൽ തന്നെ തുടരും. പക്ഷെ ആഴ്സണലിന്റെ ഡർബി എതിരാളികളായ വെസ്റ്റ് ഹാമിലാകും താരം ഇനി പന്ത് തട്ടുക. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് താരം ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് കളം മാറുന്നത്.

ആഴ്സണലുമായുള്ള കരാർ അവസാനിച്ച താരം ക്ലബ്ബ്മായി കരാർ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ച ശേഷം നിരവധി ക്ലബ്ബ്കൾ താരത്തിന്റെ ഒപ്പിനായി ശ്രമിച്ചെങ്കിലും ലണ്ടനിൽ തന്നെ തുടരാനുള്ള സാഹചര്യം താരത്തെ വെസ്റ്റ് ഹാം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. 3 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.

ചെറിയ പ്രായത്തിൽ തന്നെ മികച്ച മധ്യനിര താരമെന്ന് പേരുകേട്ട വിൽഷെയറിന് പക്ഷെ കരിയറിൽ തുടർച്ചയായി ഉണ്ടായ പരിക്കുകൾ പലപ്പോഴും തടസമായിരുന്നു. ഇതോടെയാണ്‌ താരത്തിന് അവസരങ്ങൾ കുറഞ്ഞതും താരം ആഴ്സണൽ പരിശീലകനായി എമേറി വന്നതോടെ ക്ലബ്ബ് വിടാൻ നിർബന്ധിതമായതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പർസിന് ജയം, ആൻഡി കാരോൾ വെസ്റ്റ് ഹാമിനെ രക്ഷിച്ചു

സ്വാൻസിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തി ടോട്ടൻഹാം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണലിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. മുൻ സ്വാൻസി താരം കൂടിയായ യോറെന്റെ, ഡലെ അലി എന്നിവരാണ് സ്പർസിനായി ഗോളുകൾ നേടിയത്. ഇന്നും തോൽവി വഴങ്ങിയ സ്വാൻസി വെറും 16 പോയിന്റുമായി അവസാന സ്ഥാനത്താണ്‌. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം വെസ്റ്റ് ബ്രോമിനെയും, ക്രിസ്റ്റൽ പാലസ് സൗത്താംപ്ടനെയും തോൽപിച്ചു.

ഹാരി കെയ്‌ന് പകരം യോറെന്റെക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാണ് പോചെട്ടിനോ സ്പർസിനെ ഇറക്കിയത്. സ്വാൻസി നിരയിൽ റെനാറ്റോ സാഞ്ചസ് ഇത്തവണയും ആദ്യ ഇലവനിൽ ഇടം നേടി. പരിക്കേറ്റ റ്റാമി അബ്രഹാമിന് പകരം നഥാൻ ഡയറാണ് ആയുവിനൊപ്പം സ്വാൻസി ആക്രമണ നിരയിൽ ഇറങ്ങിയത്. 5 ഡിഫണ്ടർമാരെ നിർത്തിയെങ്കിലും 12 ആം മിനുട്ടിൽ തന്നെ സ്വാൻസി ആദ്യ ഗോൾ വഴങ്ങി. എറിക്സന്റെ ഫ്രീകിക്ക് ഹെഡറിലൂടെയാണ് യോറെന്റെ സ്വാൻസി വലയിലാക്കിയത്. രണ്ടാം പകുതിയിൽ അലിയും ഗോൾ നേടിയതോടെ പുതിയ സ്വാൻസി പരിശീലകൻ കാർലോസ് കാർവഹാൽ തന്റെ രണ്ടാം മത്സരത്തിൽ തന്നെ ആദ്യ തോൽവി ഏറ്റുവാങ്ങി.

ആൻഡി കാരോളിന്റെ 94 ആം മിനുട്ടിലെ വിജയ ഗോളാണ് വെസ്റ്റ് ഹാമിനെ രക്ഷിച്ചത്‌. ജെയിംസ് മക്ളീന്റെ ഗോളിൽ വെസ്റ്റ് ബ്രോം ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും 59 ആം മിനുട്ടിൽ കാരോൾ സമനില ഗോൾ നേടി. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ അനാടോവിച്ചിന്റെ പാസ്സ് മികച്ച ഫിനിഷിൽ ഗോളാക്കി കാരോൾ ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിന് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ 21 പോയിന്റുമായി വെസ്റ്റ് ഹാം 16 ആം സ്ഥാനത്താണ്‌. 16 പോയിന്റുള്ള വെസ്റ്റ് ബ്രോം 19 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version