ഹോയ്ലുണ്ട് ഇരട്ടഗോൾ; ഡി ബ്രൂയ്ൻ മാജിക്: നാപോളിക്ക് ചാമ്പ്യൻസ് ലീഗിൽ നിർണായക ജയം


ചാമ്പ്യൻസ് ലീഗ് സീസണിൽ നാപോളി തങ്ങളുടെ ആദ്യ പോയിന്റുകൾ സ്വന്തമാക്കി. ബുധനാഴ്ച രാത്രി നടന്ന നിർണായക മത്സരത്തിൽ സ്‌പോർട്ടിങ് ലിസ്ബണിനെ 2-1 ന് പരാജയപ്പെടുത്തി. റാസ്മസ് ഹോയ്ലുണ്ട് നേടിയ രണ്ട് ഗോളുകളും കെവിൻ ഡി ബ്രൂയ്ൻ ഒരുക്കിയ രണ്ട് അസിസ്റ്റുകളുമാണ് സീരി എ ചാമ്പ്യൻമാർക്ക് തുണയായത്.

യൂറോപ്പിൽ അൽപ്പം തകർച്ചയോടെ തുടങ്ങിയ ശേഷം ഒടുവിൽ ടീം താളം കണ്ടെത്തിയതോടെ സ്റ്റാഡിയോ ഡീഗോ അർമാൻഡോ മാറഡോണ സ്റ്റേഡിയം ആവേശത്തിലായി. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് നാപോളിയിലെത്തിയ ഹോയ്ലുണ്ട്, താൻ യൂറോപ്പിലെ ഏറ്റവും മികച്ച യുവ സ്‌ട്രൈക്കർമാരിൽ ഒരാളാണ് എന്ന് വീണ്ടും തെളിയിച്ചു.

മത്സരത്തിൻ്റെ 36-ാം മിനിറ്റിലാണ് താരത്തിൻ്റെ ആദ്യ ഗോൾ പിറന്നത്. മധ്യനിരയിൽ നിന്ന് പന്തുമായി മുന്നേറിയ ഡി ബ്രൂയ്ൻ, 22-കാരനായ ഹോയ്ലുണ്ടിന് ഒരു മികച്ച പാസ് നൽകി. അത് പോർച്ചുഗീസ് ഗോൾകീപ്പർ റൂയി സിൽവയെ മറികടന്ന് താരം വലയിലെത്തിച്ചു. എന്നാൽ 62-ാം മിനിറ്റിൽ ലൂയിസ് സുവാരസ് നേടിയ പെനാൽറ്റി ഗോളിലൂടെ സ്‌പോർട്ടിങ് സമനില നേടിയത് ഹോം കാണികൾക്കിടയിൽ ആശങ്ക പരത്തി.


നാപോളി വീഴുമോ എന്ന് തോന്നിച്ച നിമിഷത്തിൽ, ഡി ബ്രൂയ്ൻ വീണ്ടും രക്ഷകനായി അവതരിച്ചു. ബെൽജിയൻ മാന്ത്രികൻ ബോക്‌സിലേക്ക് നൽകിയ മികച്ച ക്രോസ്, ക്ലിനിക്കൽ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ട് ഹോയ്ലുണ്ട് തൻ്റെ ഇരട്ടഗോൾ പൂർത്തിയാക്കി.

ഔദ്യോഗികം ആയി, ഹൊയ്ലുണ്ട് ഇനി നാപ്പോളി താരം


മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാസ്മസ് ഹൊയ്ലുണ്ട് സീരി എ ചാമ്പ്യന്മാരായ നാപോളിയിലേക്ക് ഒരു വർഷത്തെ ലോൺ കരാറിൽ ചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 22-കാരനായ ഈ ഫോർവേഡിന്റെ കരാറിൽ ഒരു നിബന്ധനയുണ്ട്. അടുത്ത സീസണിൽ നാപോളി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ 44 മില്യൺ യൂറോയ്ക്ക് (ഏകദേശം 38 മില്യൺ പൗണ്ട്) താരത്തെ സ്ഥിരമായി ടീമിലെടുക്കണം. ഈ ഒരു വർഷത്തെ ലോൺ കരാറിനായി നാപോളി ഏകദേശം 6 മില്യൺ യൂറോ ലോൺ ഫീസ് നൽകിയിട്ടുണ്ട്.


2023-ൽ 75 മില്യൺ യൂറോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നതിന് മുൻപ് ഹോയ്‌ലണ്ട് ഇറ്റലിയിൽ അറ്റ്‌ലാന്റയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ 95 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടിയെങ്കിലും പുതിയ സൈനിംഗുകളും തന്ത്രപരമായ മാറ്റങ്ങളും കാരണം അദ്ദേഹത്തിന് ടീമിൽ സ്ഥാനം നഷ്ടമായി.


പ്രീ-സീസണിൽ റൊമേലു ലുക്കാക്കുവിന് തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് മുന്നേറ്റനിര ശക്തിപ്പെടുത്താൻ നാപോളി ശ്രമിച്ചിരുന്നു. ഈ നീക്കത്തിലൂടെ ഹോയ്‌ലണ്ടിന് ഇറ്റലിയിൽ വീണ്ടും തന്റെ കഴിവും സാധ്യതകളും തെളിയിക്കാൻ അവസരം ലഭിക്കും. ഈ വേനൽക്കാലത്ത് പുതിയ താരങ്ങളെ ടീമിലെത്തിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്ത്രപരമായ നീക്കത്തെയും ഈ ട്രാൻസ്ഫർ സൂചിപ്പിക്കുന്നു. നാപോളി ഹോയ്‌ലണ്ടിന്റെ കരാറിൽ 80 മില്യൺ യൂറോയുടെ ബൈ ഔട്ട് ക്ലോസും ഉൾപ്പെടുത്തിയിട്ടുണ്ട്.

റസ്മസ് ഹോയ്ലൻഡ് അവസാനം നാപ്പോളിയിലേക്ക്, കരാർ ധാരണയായി


മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റസ്മസ് ഹോയ്ലൻഡ് ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയിലേക്ക്. ഈ നീക്കത്തിന് എല്ലാ കക്ഷികളും വാക്കാൽ ധാരണയിലെത്തി. 2025/26 സീസണിലേക്ക് ആറ് മില്യൺ യൂറോയുടെ ലോൺ അടിസ്ഥാനത്തിലാണ് ഈ കരാർ. നാപ്പോളി അടുത്ത വർഷം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ 44 മില്യൺ യൂറോയ്ക്ക് ഹോയ്ലൻഡിനെ സ്വന്തമാക്കണം എന്ന നിബന്ധനയോടെയാണ് ഈ കരാർ.


കരാറിനോട് ഹോയ്ലൻഡിനും യോജിപ്പാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കുന്നതിനായി അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറ്റലിയിൽ വെച്ച് മെഡിക്കൽ പരിശോധനകൾ നടക്കും. റൊമേലു ലുക്കാക്കുവിന് പരിക്കേറ്റതിനെ തുടർന്ന് മികച്ചൊരു സ്ട്രൈക്കറെ തേടുകയായിരുന്ന നാപ്പോളിയുടെ പ്രധാന ലക്ഷ്യം ഈ ഡാനിഷ് താരമായിരുന്നു.


2023-ൽ 75 മില്യൺ യൂറോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നതിന് മുമ്പ് അറ്റ്ലാന്റയിൽ കളിച്ചിരുന്ന ഹോയ്ലൻഡ്, ഈ നീക്കത്തോടെ വീണ്ടും സെരി എ-യിലേക്ക് തിരിച്ചെത്തും.

ലുക്കാക്കുവിന് പകരം ഹൊയ്ലുണ്ടിനെ തേടി നാപോളി രംഗത്ത്!


റൊമേലു ലുക്കാക്കുവിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് നാപോളി പ്രതിസന്ധിയിലാണ്. മൂന്ന് മാസത്തേക്ക് ലുക്കാക്കുവിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ പുതിയൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ചാമ്പ്യന്മാരായ നാപോളി തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഡാനിഷ് സ്ട്രൈക്കറായ റസ്മസ് ഹോയ്ലണ്ടിനെ ഒരു ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കുന്നതിനായി നാപോളി ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡുമായി നേരിട്ട് ചർച്ചകൾ നടത്തി.


മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൊയ്ലുണ്ടിനെ വിൽക്കാൻ തയ്യാറാണ്‌. എന്നാൽ ഹൊയ്ലുണ്ട് ഇതുവരെ ക്ലബ് വിടാൻ തയ്യാറായിട്ടില്ല. ജോശുവാ സിർക്ക്‌സിക്കായും നാപോളി ശ്രമിക്കുന്നുണ്ട് എന്ന് വാർത്ത ഉണ്ടെങ്കിലും യുണൈറ്റഡ് സിർക്സിയെ വിൽക്കില്ല. സിർക്ക്‌സിയെ വിൽക്കാൻ യുണൈറ്റഡിന് യാതൊരു ഉദ്ദേശവുമില്ലെന്ന് മാനേജർ റൂബൻ അമോറിം വ്യക്തമാക്കിയിരുന്നു.

റാസ്മസ് ഹോയ്ലൻഡ് പുറത്തേക്ക് തന്നെ, ആഴ്സണലിനെതിരായ മത്സരത്തിൽ ടീമിൽ ഇല്ല


റാസ്മസ് ഹോയ്ലൻഡിന്റെ ഭാവി മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറത്താണെന്ന് ഉറപ്പാകുന്നു. ഇന്ന് ലീഗിൽ ആഴ്സണലിനെതിരായ ആദ്യ മത്സരത്തിനുള്ള ടീമിൽ നിന്ന് 22-കാരനായ ഈ യുവ സ്ട്രൈക്കറെ സ്ക്വാഡിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.


ആർബി ലീപ്‌സിഗിൽ നിന്ന് 73.7 മില്യൺ പൗണ്ടിന് ബെഞ്ചമിൻ ഷെസ്കോയെ യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നു. ഇതാണ് ഹോയ്ലൻഡിനെ വിൽക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നതിന് കാരണം. എസി മിലാൻ, ലീപ്‌സിഗ് തുടങ്ങിയ ക്ലബുകൾ ഹോയ്ലൻഡിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ടീമിൽ തുടരാനും തന്റെ സ്ഥാനം നിലനിർത്താനും താൻ തയ്യാറാണെന്ന് ഹോയ്ലൻഡ് വ്യക്തമാക്കിയിരുന്നു.

പ്രീ-സീസൺ മത്സരങ്ങളിൽ പ്രൊഫഷണലിസവും പ്രതിബദ്ധതയും താരം കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ യൂറോപ്യൻ ഫുട്ബോൾ ഇല്ലാത്തതിനാൽ വലിയ സ്ക്വാഡ് വേണ്ട എന്നാണ് അമോറിമിന്റെ നിലപാട്.

ഫിയോറന്റീനയ്‌ക്കെതിരായ യുണൈറ്റഡിന്റെ അവസാന സൗഹൃദ മത്സരത്തിലും ഹോയ്ലൻഡ് കളിച്ചിരുന്നില്ല.

ഹോയ്‌ലൻഡിനെ ലോണിൽ സ്വന്തമാക്കുന്നതിലേക്ക് എസി മിലാൻ അടുക്കുന്നു


റോം: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റസ്‌മസ് ഹോയ്‌ലൻഡിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് എസി മിലാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. താരത്തെ ലോൺ വ്യവസ്ഥയിൽ ടീമിലെത്തിക്കാനാണ് മിലാൻ ശ്രമിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഡാനിഷ് ഫോർവേഡിനായി 6 മില്യൺ യൂറോ ലോൺ ഫീസായി നൽകാനും 45 മില്യൺ യൂറോയുടെ ബൈ ഓപ്ഷൻ കരാറിൽ ഉൾപ്പെടുത്താനും മിലാൻ തയ്യാറാണ്.

ലോൺ കാലയളവിൽ താരത്തിൻ്റെ മുഴുവൻ ശമ്പളവും മിലാൻ വഹിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആണ് ഹൊയ്ലുണ്ടിന് താല്പര്യം എങ്കിലും യുണൈറ്റഡ് താരത്തോട് ക്ലബ് വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


അറ്റലാന്റയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഹോയ്‌ലൻഡിന് ഫോം കണ്ടെത്താൻ ഇതുവരെ ആയില്ല. ബെഞ്ചമിൻ ഷെസ്കോ കൂടി എത്തിയതോടെ താരത്തിൻ്റെ സാധ്യതകൾ കുറഞ്ഞു. അതുകൊണ്ടുതന്നെ സെരി എയിലേക്ക് തിരിച്ചെത്തുന്നത് താരത്തിന് ഫോം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റസ്മസ് ഹോയ്‌ലുണ്ടിനോട് ക്ലബ് വിടാൻ ആവശ്യപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്


ഈ സീസണിൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിക്കണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് റസ്മസ് ഹോയ്‌ലുണ്ടിനെ ക്ലബ് അറിയിച്ചു. 73.7 മില്യൺ പൗണ്ടിന് ബെഞ്ചമിൻ സെസ്‌കോയെ ടീമിലെത്തിച്ചതോടെയാണ് ഹോയ്‌ലുണ്ടിന്റെ സ്ഥാനം പിന്നോട്ട് പോയത്. താരത്തെ സ്ഥിരമായി വിൽക്കാനാണ് യുണൈറ്റഡിന്റെ ആഗ്രഹം. എന്നാൽ ലോൺ ഡീലും പരിഗണിക്കുന്നുണ്ട്.

ക്ലബിൽ തുടർന്ന് തന്റെ സ്ഥാനം നിലനിർത്താൻ ഹോയ്‌ലുണ്ട് ആഗ്രഹിക്കുന്നുണ്ടെങ്കിലും ക്ലബിന്റെ സമ്മർദ്ദം കാരണം താരത്തിന് ടീം വിടേണ്ടി വന്നേക്കും. ഹോയ്‌ലുണ്ടിനെ സ്വന്തമാക്കാൻ എസി മിലാനാണ് മുൻപന്തിയിൽ. ഒരു സീസൺ നീണ്ടു നിൽക്കുന്ന വായ്പാടിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 3.5-4 മില്യൺ പൗണ്ട് ലോൺ ഫീസായി നൽകാനും, ലോൺ കാലാവധിക്ക് ശേഷം ഏകദേശം 34-40 മില്യൺ പൗണ്ടിന് താരത്തെ സ്ഥിരമായി സ്വന്തമാക്കാനും മിലാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹോയ്‌ലുണ്ടിന് 40 മില്യൺ പൗണ്ടാണ് യുണൈറ്റഡ് വിലയിട്ടിരിക്കുന്നത്. താരത്തിന്റെ ആഴ്ചയിൽ 110,000 പൗണ്ട് വരുന്ന വേതനം ലോൺ ഡീലിന്റെ ഭാഗമായി മിലാൻ വഹിക്കുമെന്നും സൂചനയുണ്ട്. പ്രധാന സ്ട്രൈക്കർമാർ പോയതോടെ ആക്രമണം ശക്തമാക്കാൻ ഹോയ്‌ലുണ്ടിനെ പോലൊരു താരത്തെ വേണമെന്ന് മിലാൻ വിശ്വസിക്കുന്നു.

റസ്മസ് ഹോയ്ലൻഡിനെ ലോണിൽ വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നു


സ്‌ട്രൈക്കർ റസ്മസ് ഹോയ്ലൻഡിനെ ലോണിൽ വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോർട്ട്. താരത്തിനായി ഇറ്റാലിയൻ ക്ലബ്ബായ എ.സി. മിലാൻ രംഗത്തുണ്ട്. എങ്കിലും, ഓൾഡ് ട്രാഫോഡിൽത്തന്നെ തുടരാനാണ് ഡാനിഷ് താരത്തിന്റെ താൽപര്യം.
വലിയൊരു ലോൺ ഫീസാണ് യുണൈറ്റഡ് ആവശ്യപ്പെടുന്നത്, ഏകദേശം €5-6 മില്യൺ. കൂടാതെ, ലോൺ കാലയളവിൽ ഹോയ്ലൻഡിന്റെ മുഴുവൻ ശമ്പളവും എ.സി. മിലാൻ വഹിക്കണമെന്നും അവർ നിബന്ധന വെച്ചിട്ടുണ്ട്.

എ.സി. മിലാൻ താരത്തിന്റെ ഏജന്റുമാരുമായി ബന്ധപ്പെട്ടതായും 2025-26 സീസണിൽ ഹോയ്ലൻഡിനെ ലോണിൽ സ്വന്തമാക്കാൻ മുൻപന്തിയിലുള്ളത് അവരാണെന്നും സൂചനയുണ്ട്.
പുതിയ സ്ട്രൈക്കറായ ബെഞ്ചമിൻ ഷെഷ്കോയുടെ വരവോടെ ഹോയ്ലൻഡിന് ടീമിലെ സ്ഥാനം നഷ്ടമായേക്കുമെന്നതിനാലാണ് യുണൈറ്റഡ് ഈ നീക്കത്തിന് ഒരുങ്ങുന്നത്.

അതേസമയം, ക്ലബ് വിടാൻ ഹോയ്ലൻഡിന് താൽപര്യമില്ല. എ.സി. മിലാന്റെ ലോൺ ഓഫറിൽ സീസൺ അവസാനിക്കുമ്പോൾ €40 മില്യൺ നൽകി താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള വ്യവസ്ഥയുമുണ്ട്. നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്,

റാസ്മസ് ഹോയ്ലൻഡിനെ സ്വന്തമാക്കാൻ ചർച്ചകൾ, എസി മിലാൻ പ്രതിനിധികൾ ഇംഗ്ലണ്ടിലെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റാസ്മസ് ഹോയ്ലൻഡിനെ സ്വന്തമാക്കാൻ എസി മിലാൻ പ്രതിനിധികൾ ഇംഗ്ലണ്ടിലെത്തി. അത്‌ലാന്റയിൽ നിന്നും വലിയ തുക മുടക്കി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഡാനിഷ് മുന്നേറ്റതാരത്തിന് കഴിഞ്ഞ രണ്ട് വർഷം മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ ഈ സമ്മർ ട്രാൻസ്ഫറിൽ ഹോയ്ലൻഡിനെ വിൽക്കാൻ യുണൈറ്റഡ് തയ്യാറാണ്. സാന്റിയാഗോ ജിമിനെസിന് ഒരു മികച്ച പകരക്കാരനെ തേടുന്ന മിലാൻ യുവന്റസ് താരം ഡുസാൻ വ്ലാഹോവിച്ചിനൊപ്പം ഹോയ്ലൻഡിനെയും നോട്ടമിട്ടിട്ടുണ്ട്.


ഹോയ്ലൻഡിന് ഉയർന്ന ട്രാൻസ്ഫർ ഫീ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, താരതമ്യേന കുറഞ്ഞ വേതനം ലഭിക്കുന്നതിനാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ മിലാൻ തയ്യാറാണ്. ആദ്യം ലോണിൽ സ്വന്തമാക്കാനും പിന്നീട് മികച്ച പ്രകടനം കാഴ്ച്ചവെക്കുകയാണെങ്കിൽ സ്ഥിരമായ കരാറിൽ ഒപ്പിടാനുമാണ് മിലാൻ ലക്ഷ്യമിടുന്നത്.


മാഞ്ചസ്റ്റർ യുണൈറ്റഡ് ബെഞ്ചമിൻ സെസ്കോയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നതിനാൽ ഹോയ്ലൻഡിന് ഓൾഡ് ട്രാഫോർഡിൽ അവസരങ്ങൾ കുറവായിരിക്കും. അതിനാൽ തന്നെ താരത്തെ 30-35 മില്യൺ യൂറോക്ക് വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്. അത്‌ലാന്റയിൽ കളിച്ചപ്പോൾ ഇറ്റലിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഹോയ്ലൻഡിന് ഇറ്റലിയിലേക്ക് തിരിച്ചുപോകാൻ താല്പര്യമുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഹൊയ്ലുണ്ട്


മാഞ്ചസ്റ്റർ യുണൈറ്റഡ് ആർബി ലീപ്‌സിഗ് സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടയിലും, ക്ലബിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് റാസ്മസ് ഹോയ്‌ലൻഡ് വ്യക്തമാക്കി. ഈ വെല്ലുവിളി ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് ഹോയ്‌ലൻഡ് പറഞ്ഞു.


പ്രീമിയർ ലീഗ് സമ്മർ സീരീസിൽ ബോർൺമൗത്തിനെതിരെ 4-1 ന് വിജയിച്ച മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ശേഷം സംസാരിച്ച 22 വയസ്സുകാരനായ ഡാനിഷ് താരം പറഞ്ഞു: “എന്റെ പദ്ധതി വളരെ വ്യക്തമാണ് – ഞാൻ ഇവിടെ തുടരാനും എന്റെ സ്ഥാനം നിലനിർത്താൻ പോരാടാനും ആഗ്രഹിക്കുന്നു. മത്സരം എന്നെ കൂടുതൽ മെച്ചപ്പെടുത്തുന്നു, ഞാൻ അതിന് തയ്യാറാണ്.”


കഴിഞ്ഞ സീസൺ “കുറച്ച് കഠിനമായിരുന്നു” എന്ന് ഹോയ്‌ലൻഡ് സമ്മതിച്ചു. യുണൈറ്റഡ് 15-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ വെറും നാല് പ്രീമിയർ ലീഗ് ഗോളുകൾ മാത്രമാണ് താരം നേടിയത്.


“ഞാൻ ഇപ്പോഴും വളരെ ചെറുപ്പമാണ്. ഓരോ സ്ട്രൈക്കറും 22 വയസ്സോടെ 100 ഗോളുകൾ നേടുന്നില്ല. എന്നാൽ ഞാൻ ഒരുപാട് പഠിച്ചു, ഈ പ്രീസീസണിൽ എനിക്ക് കൂടുതൽ മൂർച്ച അനുഭവപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

സെസ്കോയ്ക്ക് പകരം പണവും ഹൊയ്ലുണ്ടിനെയും ചോദിച്ച് ലെപ്സിഗ്! പക്ഷെ..


മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ സജീവമാക്കി. താരത്തെ സൈൻ ചെയ്യാനായി ഒരു കളിക്കാരനെക്കൂടി ഡീലിൽ ഉൾപ്പെടുത്താമെന്ന് യുണൈറ്റഡ് ആർബി ലെപ്സിഗിനെ അറിയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം ടീമിനെ ശക്തിപ്പെടുത്താനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.

ന്യൂകാസിൽ യുണൈറ്റഡും സെസ്കോയെ നോട്ടമിട്ടിട്ടുണ്ട്. 2029 വരെ ലീപ്സിഗുമായി കരാറുള്ള സെസ്കോയ്ക്ക് 80-90 ദശലക്ഷം യൂറോയാണ് ലീപ്സിഗ് വിലയിട്ടിരിക്കുന്നത്. ഒരു താരത്തെയും പണവും ചേർത്തുള്ള യുണൈറ്റഡിന്റെ വാഗ്ദാനം ലീപ്സിഗ് പരിഗണിക്കുന്നതായാണ് സൂചന.
അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റാസ്മസ് ഹോയ്ലൻഡിനെ സ്വന്തമാക്കാൻ ലീപ്സിഗ് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ കരാറിൽ ഉൾപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ഓൾഡ് ട്രാഫോർഡിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഡാനിഷ് താരം വ്യക്തമാക്കിയിട്ടുണ്ട്.

മോശം സീസണായിരുന്നിട്ടും, മറ്റ് യൂറോപ്യൻ ക്ലബ്ബുകളിൽ നിന്ന് താൽപ്പര്യമുണ്ടായിരുന്നിട്ടും, ഹോയ്ലൻഡ്, പരിശീലകൻ റൂബൻ അമോറിമിന് കീഴിൽ തന്റെ സ്ഥാനം നിലനിർത്താൻ പോരാടുമെന്ന് അറിയിച്ചു. അതിനാൽ, സെസ്കോയുമായുള്ള കൈമാറ്റ കരാറിൽ ഹോയ്ലൻഡിനെ ഉൾപ്പെടുത്താനുള്ള സാധ്യത നിലവിൽ കുറവാണ്. പകര. വേറെ താരങ്ങളെ ഉൾപ്പെടുത്താനും യുണൈറ്റഡ് ശ്രമിക്കും. 67 മില്യൺ ആണ് പണം മാത്രം എങ്കിൽ ലെപ്സിഗ് ആവശ്യപ്പെടുന്നത്.

ഹോയ്ലണ്ടിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുമായി എസി മിലാൻ


മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റാസ്മസ് ഹോയ്ലണ്ടിനായി എസി മിലാൻ രംഗത്ത്. സ്കൈ സ്പോർട് ഇറ്റാലിയയുടെ ജിയാൻലൂക്ക ഡി മാർസിയോയുടെ റിപ്പോർട്ട് അനുസരിച്ച്, ഡാനിഷ് സ്ട്രൈക്കറെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മിലാൻ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുണൈറ്റഡുമായി ബന്ധപ്പെട്ടു.


ഹോയ്ലണ്ടിനായി ഇന്റർ മിലാന് ദീർഘകാല താൽപ്പര്യമുണ്ടായിരുന്നെങ്കിലും പാർമയിൽ നിന്ന് ആഞ്ചെ-യോൻ ബോണിയെ സൈൻ ചെയ്യുകയും യുവതാരം പിയോ എസ്പോസിറ്റോയിൽ വിശ്വാസമർപ്പിക്കുകയും ചെയ്തതോടെ അവർ ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നാലെയാണെസി മിലാൻ രംഗത്ത് എത്തുന്നത്.

21 വയസ്സുകാരനായ ഹോയ്ലണ്ട് മുമ്പ്
അറ്റലാന്റയിൽ കളിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന് സീരി എയിൽ കളിച്ച് മുൻപരിചയമുണ്ട്. 2023-ൽ €77 ദശലക്ഷത്തിലധികം രൂപയ്ക്കാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നത്. ഓൾഡ് ട്രാഫോർഡിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷിച്ചത്ര മികച്ചതായിരുന്നില്ല; കഴിഞ്ഞ സീസണിൽ 52 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും നാല് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.


മിലാൻ ഒരു ലോൺ അടിസ്ഥാനത്തിലുള്ള കരാറാണ് ശ്രമിക്കുന്നത്. യുണൈറ്റഡ് ആകട്ടെ ഹൊയ്ലുണ്ടിനെ വിൽക്കാൻ ആണ് ആഗ്രഹിക്കുന്നത്.

Exit mobile version