Picsart 24 02 11 21 25 16 775

ലണ്ടണിൽ ആഴ്സണൽ ഷോ!! 6 ഗോൾ തോൽവി ഏറ്റുവാങ്ങി വെസ്റ്റ് ഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് തകർപ്പൻ വിജയം. ഇന്ന് ലണ്ടൻ സ്റ്റേഡിയത്തിൽ വെച്ച് വെസ്റ്റ് ഹാമിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയമാണ് നേടിയത്. അർട്ടേറ്റയുടെ ടീമിന്റെ പൂർണ്ണ ആധിപത്യമാണ് മത്സരത്തിന്റെ ആദ്യ നിമിഷങ്ങൾ മുതൽ കാണാൻ ആയത്.

32ആം മിനുട്ടിൽ സലിബയിലൂടെ ആണ് ആഴ്സണൽ ഗോളടി തുടങ്ങിയത്. 41ആം മിനുട്ടിൽ സാക ഒരു പെനാൾട്ടിയിലൂടെ അവരുടെ ലീഡ് ഇരട്ടിയാക്കി. സാകയുടെ ആഴ്സണലിനായുള്ള അമ്പതാം ഗോളായിരുന്നു ഇത്. ആദ്യ അവസാനിക്കും മുമ്പ് ഗബ്രിയേലും ട്രൊസാഡും കൂടെ ഗോൾ നേടിയതോടെ അവർ 4-0ന് മുന്നിലെത്തി.

രണ്ടാം പകുതിയിലും അവർ ഗോളടി തുടർന്നു. 63ആം മിനുട്ടിൽ സാകയിലൂടെ അഞ്ചാം ഗോൾ. പിന്നാലെ 66ആം മിനുട്ടിൽ തന്റെ മുൻ ക്ലബിനെതിരെ ഡക്ലൻ റൈസിന്റെ ഗോൾ കൂടെ വന്നതോടെ സ്കോർ 6-0 എന്നായി. ഡക്ലൻ റൈസ് ഒരു ഗോളും 2 അസിസ്റ്റും ഇന്ന് സംഭാവന ചെയ്തു.

ഈ വിജയത്തോടെ ആഴ്സണൽ 52 പോയിന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ്. ഒന്നമതുള്ള ലിവർപൂളിന് 2 പോയിന്റ് മാത്രം പിറകിലാണ് ആഴ്സണൽ ഉള്ളത്. വെസ്റ്റ് ഹാം 36 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.

Exit mobile version