വെസ്റ്റ്ഹാമിനെ വീഴ്ത്തി എവർടൺ; റെലെഗെഷൻ സോണിൽ നിന്നും പുറത്ത്

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നിർണായക വിജയവുമായി എവർടൺ. വെസ്റ്റ്ഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡൊമിനിക് കാൾവെർട് ലൂയിന്റെ ഏക ഗോളിന്റെ പിൻബലത്തിൽ ഷോൺ ഡൈഷും സംഘവും മൂന്ന് പോയിന്റ് കാരസ്ഥമാകുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ പതിനാറാം സ്ഥാനത്താണ് എവർടൺ. വെസ്റ്റ്ഹാം ഒൻപതാമത് തുടരുകയാണ്.

ആദ്യ പകുതിയിൽ എവർടണായിരുന്നു ചെറിയ മുൻതൂക്കം. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ആവർക്കായില്ല. തുടക്കത്തിൽ മികച്ച നീക്കങ്ങൾ നടത്തിയ വെസ്റ്റ്ഹാം പിന്നീട് പിറകോട്ടു പോയി. പക്വെറ്റയുടെ പാസിൽ ബോക്സിനുള്ളിൽ ബോവന് ലഭിച്ച മികച്ച അവസരം ലക്ഷ്യം കാണാൻ ആയില്ല. ഹാരിസന്റെ ഷോട്ട് അരെയോള കൈക്കലാക്കി. മാക്നീലിന്റെ ക്രോസിൽ നിന്നും ഒനാനയുടെ ഹെഡർ ശ്രമവും ലക്ഷ്യം കണ്ടില്ല.

രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരം സൃഷ്ടിച്ചു. വാർഡ് പ്രോസിന്റെ ഫ്രീകിക്കിൽ നിന്നും ബോവന്റെ ഹെഡർ പോസ്റ്റിൽ നിന്നും അകന്ന് പോയി. 51ആം മിനിറ്റിൽ എവർടൻ ലീഡ് എടുത്തു. ഹാരിസന്റെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ എതിർ താരങ്ങളെ മറികടന്ന് കാൾവേർട് ലുയിനാണ് ഗോൾ കണ്ടെത്തിയത്. ബോവന്റെ ലോങ് റേഞ്ച് ശ്രമം ഫലം കാണാതെ പോയി. ഡോക്കോറെയുടെ ഹെഡർ ശ്രമവും ലക്ഷ്യം കണ്ടില്ല. കാൾവെർട് ലൂയിന്റെ മറ്റൊരു ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അവസാന നിമിഷങ്ങളിൽ എതിർ ബോക്സിന് ചുറ്റും തമ്പടിച്ച വെസ്റ്റ്ഹാം സമനില ഗോളിനായി ശ്രമം ശക്തമാക്കി. എന്നാൽ എവർടൻ പ്രതിരോധം ഉറച്ചു നിന്നതോടെ വെസ്റ്റ്ഹാമിന്റെ പ്രതീക്ഷകൾ അവസാനിച്ചു.

ഹാരി മഗ്വയറിനെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ഹാരി മഗ്വയറിനെ സ്വന്തമാക്കാനായി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം രംഗത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡുമായി വെസ്റ്റ് ഹാം ചർച്ചകൾ ആരംഭിച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 50 മില്യൺ യൂറോ വിലയിട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ 35 മില്യൺ നൽകി താരത്തെ സ്വന്തമാക്കാൻ ആകും എന്ന് വെസ്റ്റ് ഹാം വിശ്വസിക്കുന്നു. അതിനായില്ല എങ്കിൽ അവർ ലോണിൽ മഗ്വയറിനെ ടീമിൽ എത്തിക്കാനും ശ്രമിക്കും.

കഴിഞ്ഞ ദിവസം മഗ്വയറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കിയിരുന്നു. ഇത് താരം എന്തായാലും ക്ലബ് വിടും എന്നതിന്റെ സൂചനയാണ്. ചെൽസിയും മഗ്വയറിനെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

മഗ്വയറും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ അപൂർവ്വ മത്സര‌ങ്ങളിൽ മാത്രമാണ് മഗ്വയർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഇറങ്ങിയപ്പോൾ ആകട്ടെ അത്ര തൃപ്തികരമായ പ്രകടനമല്ല മഗ്വയറിൽ നിന്ന് ഉണ്ടായത്. ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ലിൻഡെലോഫ് എന്തിന് ലൂക് ഷോയ്ക്കും പിറകിൽ മാത്രമാണ് മഗ്വയറിന് സെന്റർ ബാക്ക് പൊസിഷനിൽ ഉള്ള സ്ഥാനം.

2019ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഒരു റെക്കോർഡ് തുകക്ക് ആണ് മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അന്ന് മുതൽ വലിയ വിമർശനങ്ങൾ താരം നേരിടുന്നുണ്ട്.

ആഴ്‌സണലിന്റെ ഓഫർ സ്വീകരിക്കാൻ വെസ്റ്റ് ഹാമിനോട് ആവശ്യപ്പെടാൻ ഡക്ലൻ റൈസ്

തനിക്ക് ആയിട്ടുള്ള ആഴ്‌സണലിന്റെ ബ്രിട്ടീഷ് താരത്തിന് ആയുള്ള റെക്കോർഡ് ഓഫർ സ്വീകരിക്കാൻ വെസ്റ്റ് ഹാമിനോട് ആകശ്യപ്പെടാൻ ഡക്ലൻ റൈസ് ഒരുങ്ങുന്നത് ആയി റിപ്പോർട്ട്. നിലവിൽ 100 മില്യൺ പൗണ്ടും 5 മില്യൺ പൗണ്ട് ആഡ് ഓൺ തുകയും ആണ് ആഴ്‌സണൽ വെസ്റ്റ് ഹാമിനു മുന്നിൽ മുന്നോട്ട് വച്ചത്. മാഞ്ചസ്റ്റർ സിറ്റി പിന്മാറിയതോടെ നിലവിൽ താരത്തിന് ആയി ആഴ്‌സണൽ മാത്രമാണ് രംഗത്ത് ഉള്ളത്.

അതിനാൽ തന്നെ അധികം ചർച്ചകൾ നീട്ടാതെ ആഴ്‌സണലിലേക്ക് പോകാൻ ആണ് റൈസിന്റെ താൽപ്പര്യം. നിലവിൽ 100 മില്യൺ പൗണ്ട് നാലു വർഷത്തിനുള്ളിൽ നൽകാം എന്നു ആഴ്‌സണൽ പറയുമ്പോൾ പണം 18 മാസത്തിനുള്ളിൽ വേണം എന്നാണ് വെസ്റ്റ് ഹാം നിലപാട്. നിലവിൽ വേഗമേറിയ ചർച്ചകൾ ആണ് ഈ കാര്യത്തിൽ ഇരു ക്ലബുകളും തമ്മിൽ നടക്കുന്നത്. ചിലപ്പോൾ ഇന്ന് തന്നെ ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെ എങ്കിൽ ഇന്ന് തന്നെ റൈസ് ആഴ്‌സണൽ താരം ആവും.

105 മില്യൺ പൗണ്ട്! റൈസിന് ആയി വെസ്റ്റ് ഹാമിനു മുന്നിൽ ബ്രിട്ടീഷ് താരത്തിനുള്ള റെക്കോർഡ് തുകയുമായി ആഴ്‌സണൽ

ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക ഒരു ബ്രിട്ടീഷ് താരത്തിന് ആയി മുന്നോട്ട് വച്ചു ആഴ്‌സണൽ. 105 മില്യൺ പൗണ്ട് ആണ് തങ്ങളുടെ മൂന്നാം ഓഫറിൽ ആഴ്‌സണൽ വെസ്റ്റ് ഹാമിനു മുന്നിൽ അവരുടെ ക്യാപ്റ്റൻ ഡക്ലൻ റൈസിന് ആയി വച്ചത്. 100 മില്യൺ കൂടെ 5 മില്യൺ ആഡ് ഓൺ ആണ് ആഴ്‌സണലിന്റെ ഓഫർ. നേരത്തെ ആഴ്‌സണലിന്റെ രണ്ടു ഓഫറുകളും മാഞ്ചസ്റ്റർ സിറ്റിയുടെ ഒരു ഓഫറും വെസ്റ്റ് ഹാം തള്ളിയിരുന്നു.

നിലവിൽ ആഴ്‌സണലിന്റെ റെക്കോർഡ് ഓഫറിലും വെസ്റ്റ് ഹാം പൂർണ തൃപ്തർ അല്ല എന്നാണ് റിപ്പോർട്ട്. ആഴ്‌സണൽ മുന്നോട്ട് വെച്ച ചെറിയ നിബന്ധനകളിൽ അവർക്ക് വിയോജിപ്പ് ഉണ്ടെങ്കിലും ഓഫറിലെ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തങ്ങൾക്ക് താരത്തെ സ്വന്തമാക്കാൻ ആവും എന്ന പ്രതീക്ഷയിൽ ആണ് ആഴ്‌സണൽ. അതേസമയം വെസ്റ്റ് ഹാം മാഞ്ചസ്റ്റർ സിറ്റിയുടെ ഒരു ഓഫറിന് കൂടെ കാത്തിരുന്നേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ സിറ്റി ഇനിയും താരത്തിന് ആയി രംഗത്ത് വരുമോ എന്ന കാര്യം വ്യക്തമല്ല.

താരത്തിന് ആയി വലിയ രീതിയിൽ ചരട് വലിച്ച ആഴ്‌സണൽ പരിശീലകൻ മിഖേൽ ആർട്ടെറ്റ താരത്തെ സ്വന്തമാക്കാൻ ഉറച്ച് തന്നെയാണ്. നേരത്തെ റൈസിനെ ടീമിൽ വരാൻ പ്രേരിപ്പിച്ച ആർട്ടെറ്റയുടെ ആവശ്യത്തിന് പുറത്ത് ആണ് ആഴ്‌സണൽ വലിയ ഓഫർ മുന്നോട്ട് വച്ചത്. ഓഫറിൽ നിലവിൽ ചെറിയ കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ഇരു ടീമുകൾക്കും ആയാൽ താരം ആഴ്‌സണലിൽ എത്തും.

റൈസിന് ആയുള്ള ആഴ്‌സണലിന്റെ രണ്ടാം ഓഫറും വെസ്റ്റ് ഹാം നിരസിച്ചു

വെസ്റ്റ് ഹാം ക്യാപ്റ്റൻ ഡക്ലൻ റൈസിന് ആയുള്ള ആഴ്‌സണലിന്റെ രണ്ടാം ശ്രമവും ക്ലബ് നിരസിച്ചു. ആഴ്‌സണൽ തങ്ങളുടെ ക്ലബ് റെക്കോർഡ് ആയ 90(75+15) മില്യൺ പൗണ്ട് ആണ് വെസ്റ്റ് ഹാമിനു മുന്നിൽ വച്ചത്. എന്നാൽ ഇത് വെസ്റ്റ് ഹാം നിരസിക്കുക ആയിരുന്നു.

100 മില്യണിൽ അധികം താരത്തിന് ആയി പ്രതീക്ഷിക്കുന്ന വെസ്റ്റ് ഹാം ആഴ്‌സണൽ മുന്നോട്ട് കച്ച 15 മില്യൺ ആഡ് ഓൺ തുകയിലും തൃപ്തരല്ല. ഉടൻ തന്നെ ആഴ്‌സണൽ താരത്തിന് ആയി പുതിയ ഓഫർ മുന്നോട്ട് വക്കും എന്നാണ് സൂചന. അതേസമയം ക്ലബ്ബിൽ ചേരാൻ താൽപ്പര്യമുള്ള ചെൽസിയുടെ ഹാവർട്‌സിന് ആയുള്ള ശ്രമവും ആഴ്‌സണൽ സജീവമാക്കി.

ഡക്ലൻ റൈസിന് ആയുള്ള ആഴ്‌സണലിന്റെ രണ്ടാം ഓഫർ ഉടൻ

വെസ്റ്റ് ഹാം ക്യാപ്റ്റൻ ഡക്ലൻ റൈസിന് ആയി ശക്തമായി രംഗത്ത് ഉള്ള ആഴ്‌സണൽ താരത്തിനു ആയി പുതിയ ഓഫർ ഉടൻ രംഗത്ത് വക്കും. നേരത്തെ 80 മില്യൺ പൗണ്ടിന്റെ ആഴ്‌സണൽ ഓഫർ വെസ്റ്റ് ഹാം നിരസിച്ചിരുന്നു. നിലവിൽ 100 മില്യണിൽ അധികം വെസ്റ്റ് ഹാം താരത്തിന് ആയി പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോർട്ട്.

എന്നാൽ നിലവിൽ ആഴ്‌സണൽ 90 മില്യൺ അടുത്തുള്ള തുക ആവും മുന്നോട്ട് വക്കുക എന്നാണ് റിപ്പോർട്ട്. റൈസിന് നിലവിൽ ആഴ്‌സണലിലേക്ക് പോവാൻ ആണ് താൽപ്പര്യം എന്നും റിപ്പോർട്ട് വരുന്നുണ്ട്. എന്നാൽ പുതിയ ഓഫർ വെസ്റ്റ് ഹാം സ്വീകരിക്കുമോ എന്ന കാര്യം നിലവിൽ വ്യക്തമല്ല. അതേസമയം ആഴ്‌സണൽ താരത്തെ സ്വന്തമാക്കാൻ ആവും എന്ന പ്രതീക്ഷയിൽ തന്നെയാണ്.

റൈസിനായുള്ള ആഴ്സണൽ ബിഡ് വെസ്റ്റ് ഹാം നിരസിച്ചു, 100 മില്യൺ വേണം

ഡെക്ലൻ റൈസിനെ സ്വന്തമാക്കാനുള്ള ആഴ്സണൽ ശ്രമങ്ങൾക്ക് തിരിച്ചടി. ആഴ്സണൽ നടത്തിയ 80 മിക്യൺ പൗണ്ടിന്റെ ബിഡ് വെസ്റ്റ് ഹാം റിജക്ട് ചെയ്തതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ഈ സീസണോടെ വെസ്റ്റ് ഹാം വിടും എന്ന് ഉറപ്പാണ്. വെസ്റ്റ് ഹാം 100 മില്യണു മുകളിൽ ഒരു ഓഫർ വന്നാലെ താരത്തെ വിൽക്കുകയുള്ളൂ. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയും താരത്തിനായി രംഗത്തു വന്നിട്ടുണ്ട്. സിറ്റിയുടെ വിഡിന് മുമ്പ് ആഴ്സണൽ ഒരു ബിഡ് കൂടെ വെസ്റ്റ് ഹാമിന് സമർപ്പിക്കും.

23-കാരൻ ഹാമേഴ്സിനായി 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കോൺഫറൻസ് ലീഗ് കിരീടത്തിലേക്ക് ടീമിനെ നയിച്ച റൈസ് ഈ നേട്ടത്തോടെ ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും വലിയ തുക ചോദിക്കുന്നത് കൊണ്ട് യുണൈറ്റഡ് ബിഡ് ചെയ്യാൻ പോലും സാധ്യതയില്ല. യുണൈറ്റഡിന്റെ ഇപ്പോഴത്തെ ശ്രദ്ധ സ്ട്രൈക്കറെ സ്വന്തമാക്കുന്നതിലാണ്. ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിരാംഗമാണ്.

ഡെക്ലൻ റൈസിനായി 92 മില്യൺ ഓഫറുമായി ആഴ്സണൽ എത്തുന്നു

ഡെക്ലൻ റൈസ് ഈ സീസണോടെ വെസ്റ്റ് ഹാം വിടും എന്ന് ഏതാണ്ട് ഉറപ്പാവുകയാണ്. ഇന്നലെ വെസ്റ്റ് ഹാമിനെ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരാക്കിയ ഡക്ലൻ റൈസ് തന്റെ അവസാനം മത്സരം വെസ്റ്റ് ഹാമിനായി കളിച്ചു കഴിഞ്ഞു എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാൽ ഏതു ക്ലബിലേക്ക് ആകും റൈസ് പോവുക എന്നത് വ്യക്തമല്ല. റൈസിനു വേണ്ടി ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് രംഗത്ത് ഉള്ളത്. റൈസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോകാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും യുണൈറ്റഡ് ഇതുവരെ താരവുമായി ചർച്ച നടത്തിയിട്ടില്ല.

ആഴ്സണൽ എന്നാൽ അവരുടെ ആദ്യ ഓഫർ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. 92 മില്യൺ പൗണ്ടിന്റെ ഓഫർ ആകും ആഴ്സണൽ സമർപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരു റെക്കോർഡ് ട്രാൻസ്ഫർ തുകയായി ഇതു മാറും. വെസ്റ്റ് ഹാം റൈസിന്റെ കാര്യത്തിൽ പെട്ടെന്ന് തീരുമാനം എടുക്കില്ല. മറ്റ് ഓഫറുകളും പരിഗണിച്ച ശേഷമാകും റൈസിനെ ആർക്കു വിൽക്കണം എന്ന് വെസ്റ്റ് ഹാം തീരുമാനിക്കുക.

23-കാരൻ ഹാമേഴ്സിനായി 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിരാംഗമാണ്.

ടോപ് 4 സ്വപനം കാത്ത് ലിവർപൂളിന് ഒരു വിജയം

ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഏറ്റുമുട്ടലിൽ ലിവർപൂൾ 2-1 എന്ന സ്കോറിന് വെസ്റ്റ് ഹാമിനെ തോൽപ്പിച്ചു. 12-ാം മിനിറ്റിൽ ലൂക്കാസ് പാക്വെറ്റയുടെ ഗോളിൽ വെസ്റ്റ് ഹാം ആയിരുന്നു ആദ്യം ലീഡ് നേടിയത്. എന്നിരുന്നാലും, ലിവർപൂൾ ഉജ്ജ്വലമായി പ്രതികരിച്ചു, വെറും ആറ് മിനിറ്റിനുള്ളിൽ കോഡി ഗാക്പോയിലൂടെ ലിവർപൂൾ സമനില പിടിച്ചു.

ഇരുടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടതോടെ മത്സരം ആദ്യ പകുതിയിൽ സമനിലയിൽ തുടർന്നു. രണ്ടാം പകുതിയിൽ, ലിവർപൂൾ കൂടുതൽ അറ്റാക്കു ചെയ്തു കളിച്ചു‌. ഒടുവിൽ 67-ാം മിനിറ്റിൽ ഡിഫൻഡർ ജെ. മാറ്റിപ്പിന്റെ ഗോളിലൂടെ ലിവർപൂൾ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ, 32 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ലിവർപൂൾ പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ വെസ്റ്റ് ഹാം 34 പോയിന്റുമായി 14-ാം സ്ഥാനത്ത് തുടരുന്നു. ഈ സീസണിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യാനുള്ള ലിവർപൂളിന്റെ പ്രതീക്ഷകൾക്ക് ഈ വിജയം ആവശ്യമായിരുന്നു‌.

സതാംപ്ടണിനെ വീഴ്ത്തി വെസ്റ്റ്ഹാം പതിയെ സേഫ് ആകുന്നു

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ നിർണായ വിജയം സ്വന്തമാക്കി വെസ്റ്റ്ഹാം. സ്വന്തം തട്ടകത്തിൽ സതാംപ്ടണെ നേരിട്ട വെസ്റ്റ്ഹാം എതിരില്ലാത്ത ഒരു ഗോൾ വിജയം നേടി. ആഗ്വെർഡ് ആണ് മത്സരം നിർണയിച്ച ഗോൾ കണ്ടെത്തിയത്. ഇതോടെ വെസ്റ്റ്ഹാം പതിനാലാം സ്ഥാനത്തേക്ക് കയറി. സതാംപ്ടണ് അവസാന സ്ഥാനത്ത് തുടർന്നപ്പോൾ എവർടൺ വീണ്ടും റിലെഗെഷൻ സോണിലേക്ക് വീണു.

ഇരു ടീമുകൾക്കും കൃത്യമായ മുൻതൂക്കം ഇല്ലാതെയാണ് മത്സരം ആരംഭിച്ചത്. അവസരങ്ങൾ ഒരുക്കുന്നതിൽ ഇരു ടീമുകളും മടിച്ചു നിന്നു. മൈതാനമധ്യത്തിൽ കളി കുടുങ്ങി കിടക്കുന്നതിനിടയിൽ വെസ്റ്റ്ഹാം നിർണായ ഗോൾ നേടി. 25 ആം മിനിറ്റിൽ കെഹേറുടെ ഫ്രീകിക്കിൽ നിന്നും മികച്ചൊരു ഹെഡർ ഉതിർത് അഗ്വേർഡ് ആണ് സമനില പൂട്ട് പൊട്ടിച്ചത്‌. തുടർന്ന് ഓഫ്സൈഡ് മണമുള്ളതിനാൽ നീണ്ട “വാർ” ചെക്കിനും ശേഷമാണ് ഗോൾ അനുവദിച്ചത്. പിന്നീട് പെറൗഡിന്റെ ഷോട്ട് ഫാബിയൻസ്കി തടുത്തു. പതിയെ വെസ്റ്റ്ഹാം കളിയിൽ മേധാവിത്വം നേടിയെടുത്തു. ഇഞ്ചുറി ടൈമിൽ ബോവന്റെ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ചു മടങ്ങി.

രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. സതാംപ്ടണിന്റെ മികച്ച നീക്കങ്ങളിൽ ഒന്നിൽ സുലേമാനയുടെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. തുടർന്ന് കുറച്ചു നല്ല മുന്നേറ്റങ്ങൾ നടത്താൻ സതാംപ്ടണിനായി. അൽക്കാരസിന്റെ ഷോട്ട് കീപ്പറുടെ കൈകളിൽ അവസാനിച്ചു. ബെർറാമയുടെ മികച്ചൊരു ഫ്രീകിക്ക് ബസുനു തട്ടിയകറ്റി.

ലിവർപൂൾ ഈസ് ബാക്ക്, തുടർച്ചയായ മൂന്നാം വിജയം

ഈ സീസണിൽ ആദ്യമായി ലിവർപൂൾ തുടർച്ചയായി മൂന്ന് വിജയം നേടി‌. ഇന്ന് ആൻഫീൽഡിൽ വെച്ച് വെസ്റ്റ് ഹാമിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. അലിസന്റെ ഒരു പെനാൾട്ടി സേവും ഇന്ന് ലിവർപൂൾ മൂന്ന് പോയിന്റ് നേടാൻ കാരണമായി. ആദ്യ പകുതിയിൽ 22ആം മിനുട്ടിൽ ആയിരുന്നു ലിവർപൂളിന്റെ വിജയ ഗോളായി മാറിയ ഗോൾ വന്നത്.

സിമികാസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ നൂനിയസ് അണ് ലിവർപൂളിനെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതിയിൽ തന്നെ ഒരു പെനാൾട്ടിയിലൂടെ കളിയിലേക്ക് തിരികെ വരാൻ വെസ്റ്റ് ഹാമിന് അവസരം പെനാൾട്ടിയിലൂടെ ലഭിച്ചു. പക്ഷെ ബോവൻ എടുത്ത പെനാൾട്ടി അലിസൺ തടഞ്ഞ് ലിവർപൂളിനെ രക്ഷിച്ചു.

10 മത്സരങ്ങാലിൽ നിന്ന് 16 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്.

കാത്തിരിപ്പിന് അവസാനം, എവർട്ടണ് പ്രീമിയർ ലീഗിലെ ആദ്യ വിജയം

അങ്ങനെ ലീഗിലെ ഏഴാം മത്സരത്തിൽ എവർട്ടൺ തങ്ങളുടെ ആദ്യ വിജയം കണ്ടെത്തി. ഇന്ന് ഗുഡിസൻ പാർക്കിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ആണ് എവർട്ടൺ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു എവർട്ടന്റെ വിജയം‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ നീൽ മോപേ ആണ് എവർട്ടണ് ജയം നൽകിയത്.

നീൽ മോപേയുടെ എവർട്ടൺ കരിയറിലെ ആദ്യ ഗോളാണിത്. വെസ്റ്റ് ഹാമിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു എങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുമായി റിലഗേഷൻ സോണിൽ നിൽക്കുകയാണ് വെസ്റ്റ് ഹാം. എവർട്ടൺ ഏഴ് പോയിന്റുമായി പതിമൂന്നാം സ്ഥാനത്തും നിൽക്കുന്നു

Exit mobile version