രഞ്ജി ട്രോഫി വേണോ വിജയ് ഹസാരെ ട്രോഫി വേണോ, സംസ്ഥാന അസോസ്സിയേഷനുകളോട് ബിസിസിഐ

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്ക് ശേഷം ഏത് പ്രാദേശിക ടൂര്‍ണ്ണമെന്റാണ് നടത്തേണ്ടതെന്ന് സംസ്ഥാന അസോസ്സിയേഷനുകളോട് ചോദിച്ച് ബിസിസിഐ. സമാനമായ രീതിയില്‍ അസോസ്സിയേഷനുകളെ സമീപിച്ചപ്പോളാണ് അവരുടെ തീരുമാനപ്രകാരം ടി20 ടൂര്‍ണ്ണമെന്റ് മതിയെന്ന് ബിസിസിഐ തീരുമാനിച്ചത്.

സീസണിലെ രണ്ടാമത്തെ ടൂര്‍ണ്ണമെന്റായിരിക്കും ഇത്. അത് വിജയ് ഹസാരെ വേണോ രഞ്ജി ട്രോഫി വേണോ എന്നതിന്റെ തീരുമാനം ബിസിസിഐ ഉടന്‍ എടുക്കും. ഈ മാസം അവസാനത്തോടെയാണ് ബിസിസിഐ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

ഐപിഎല്‍ ഏപ്രിലില്‍ ആരംഭിക്കുവാനിരിക്കവേ രഞ്ജി ട്രോഫി നടത്തുവാനുള്ള സമയം ബിസിസിഐയ്ക്ക് ലഭിച്ചേക്കില്ല എന്നതാണ് ബോര്‍ഡിനെ അലട്ടുന്ന മറ്റൊരു കാര്യം.

 

ഇന്ത്യയുടെ ആഭ്യന്തര സീസണില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ട്രോഫിയും മാത്രം

കോവിഡ് സാഹചര്യം കാരണം മാറ്റങ്ങള്‍ വരുത്തേണ്ട ആഭ്യന്തര സീസണില്‍ വിജയ് ഹസാരെ ട്രോഫിയെ ഉപേക്ഷിച്ചേക്കാമെന്ന് വ്യക്തമാക്കി ബിസിസിഐ. സീനിയര്‍ തലത്തില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ടി20 ട്രോഫിയും മാത്രമാവും ഈ സീസണില്‍ ഉണ്ടാകുക എന്നാണ് അറിയുന്നത്.

സാധാരണ സെപ്റ്റംബറിലാണ് ഇന്ത്യയുടെ അഭ്യന്തര സീസണ്‍ ആരംഭിക്കാറുള്ളത്. ഇത്തവണ ഐപിഎല്‍ സെപ്റ്റംബറിലേക്ക് മാറ്റിയതോടെ മുഴുവന്‍ സീസണിലും അഴിച്ച് പണി ആവശ്യമായി വരുമെന്ന് ഉറപ്പാകുകയായിരുന്നു. നവംബര്‍ 19ന് മുഷ്താഖ് അലി ട്രോഫിയും ഡിസംബറില്‍ രഞ്ജിയും ആരംഭിക്കുവാനാണ് ബിസിസിഐയുടെ ഇപ്പോളത്തെ തീരുമാനം.

വിജയ് ഹസാരെ ട്രോഫിയ്ക്ക് പുറമെ ദുലീപ് ട്രോഫി, ദിയോദര്‍ ട്രോഫി എന്നിവയും ഉപേക്ഷിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇറാനി ട്രോഫിയും ഉപേക്ഷിക്കും.

സച്ചിന്‍ ബേബി 95, വിഷ്ണു വിനോദിനു അര്‍ദ്ധ ശതകം

ഹിമാച്ചല്‍ പ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി. സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 271 എന്ന സ്കോറിലേക്ക് നയിച്ചത്. വിഷ്ണു വിനോദ് റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ സച്ചിന്‍ ബേബി തന്റെ പതിവു ശൈലിയിലാണ് ബാറ്റ് വീശിയത്. 66 റണ്‍സാണ് 112 പന്തില്‍ നിന്ന് വിഷ്ണു വിനോദ് നേടിയത്.

81 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബി 95 റണ്‍സ് നേടി. 8 ബൗണ്ടറിയും 3 സിക്സും അടങ്ങിയതായിരുന്നു സച്ചിന്‍ ബേബിയുടെ സ്കോര്‍. രോഹന്‍ പ്രേം 36 റണ്‍സ് നേടിയപ്പോള്‍ സഞ്ജു സാംസണ്‍ 10 റണ്‍സിനു പുറത്തായി. അരുണ്‍ കാര്‍ത്തിക് ആണ് മറ്റൊരു പ്രധാന സ്കോറര്‍. 22 റണ്‍സാണ് അരുണിന്റെ സംഭാവന. മുഹമ്മദ് അസ്ഹറുദ്ദീന്‍ 11 പന്തില്‍ നിന്ന് 23 റണ്‍സ് നേടി പുറത്തായി.

ഹിമാച്ചലിനു വേണ്ടി പങ്കജ് ജൈസ്വാല്‍ മൂന്ന് വിക്കറ്റും വിനയ ഗലേറ്റിയ, ആയുഷ് ജാംവാല്‍, അങ്കിത് കൗശിക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയ് ഹസാരെ ട്രോഫി, കേരളത്തിന്റെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു

ഫെബ്രുവരി ആറ് മുതല്‍ ആരംഭിക്കുന്ന കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി മത്സരങ്ങള്‍ക്കായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. അമതാര്‍, ബിലാസ്പുര്‍, ധര്‍മ്മശാല എന്നിവിടങ്ങളിലാണ് കേരളത്തിന്റെ കളി നടക്കുക.

സ്ക്വാഡ്: വിഷ്ണു വിനോദ്, സഞ്ജു സാംസണ്‍, അരു‍ണ്‍ കാര്‍ത്തിക്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, അക്ഷയ് കെസി, സന്ദീപ് വാര്യര്‍, നിധീഷ് എംഡി, അഭിഷേക് മോഹന്‍, ആസിഫ് കെഎം, വിനോദ് കുമാര്‍ സിവി, ജലജ് സക്സേന, വിനൂപ് മനോഹരന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അമ്പാട്ടി റായിഡുവിനു രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണ്ണാടകയ്ക്കെതിരെയുള്ള മത്സരത്തിലെ പെരുമാറ്റത്തിനു ഹൈദ്രാബാദ് നായകന്‍ അമ്പാട്ടി റായിഡുവിനു രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഹൈദ്രാബാദിന്റെ അടുത്ത രണ്ട് മത്സരങ്ങളില്‍ നിന്നാണ് താരത്തിനു വിലക്ക്. വിജയ് ഹസാരെ ട്രോഫിയില്‍ സര്‍വ്വീസസ്, ജാര്‍ഖണ്ഡ് എന്നിവരുമായുള്ള മത്സരങ്ങളില്‍ ഹൈദ്രാബാദിനു റായിഡുവിന്റെ സേവനം നഷ്ടമാകും. സംഭവത്തില്‍ ഹൈദ്രാബാദ് മാനേജറുടെ പങ്കും ബിസിസിഐ അന്വേഷിച്ച് വരുകയാണ്.

2018 ജനുവരിയിലാണ് വിവാദങ്ങള്‍ നിറഞ്ഞ ഹൈദ്രാബാദ്-കര്‍ണ്ണാടക മത്സരം നടന്നത്. അന്ന് രണ്ട് റണ്‍സിനു കര്‍ണ്ണാടകയുടെ സ്കോര്‍ പുനര്‍ നിര്‍ണ്ണയിക്കുകയും ആ രണ്ട് റണ്‍സിനു ഹൈദ്രാബാദ് മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. രണ്ട് റണ്‍സ് ഒഴിവാക്കണമെന്നും സ്കോര്‍ സമനിലയിലായെന്നും അതിനാല്‍ സൂപ്പര്‍ ഓവര്‍ വേണമെന്നുമായിരുന്നു അമ്പാട്ടി റായിഡുവിന്റെ ആവശ്യം. ഗ്രൗണ്ടില്‍ നിന്ന് പുറത്ത് വരുവാന്‍ വിസമ്മതിച്ച താരം അടുത്ത നടക്കാനിരുന്ന കേരളം-ആന്ധ്ര മത്സരം ഒരു മണിക്കൂറിലധികം വൈകിക്കുന്നതിലും കാരണക്കാരനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version