Picsart 23 12 09 11 50 32 365

കേരളം തകർക്കുന്നു!! സെഞ്ച്വറികളുമായി കേരളത്തിന്റെ രണ്ട് ഓപ്പണർമാരും

വിജയ് ഹസാരെ ട്രോഫിയിൽ പ്രീക്വാർട്ടർ പോരാട്ടത്തിൽ മഹാരാഷ്ട്രക്ക് എതിരെ മികച്ച തുടക്കം നൽകി കേരളത്തിന്റെ ഓപ്പണർമാർ. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും ഇന്ന് സെഞ്ച്വറി നേടി. ലിസ്റ്റ എ മത്സരങ്ങളിൽ ഇത് മൂന്നാം തവണ മാത്രമാണ് കേരളത്തിന്റെ രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുന്നത്. മുമ്പ ജഗദീശും ഹെഡ്ഗെയും വിഷ്ണു വിനോദും ഉത്തപ്പയും ആണ് ഇതു പോലെ കേരളത്തിനായി ഒരേ മത്സരത്തിൽ സെഞ്ച്വറികൾ നേടിയ ഓപ്പണർമാർ.

കേരളത്തിന്റെ 200നേലെയുള്ള രണ്ടാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഇന്ന് പിറന്നു. രോഹൻ എസ് കുന്നുമ്മൽ ഇന്ന് 95 പന്തിൽ നിന്ന് 120 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. താരത്തിന്റെ ലിസ്റ്റ് എയിലെ നാലാം സെഞ്ച്വറിയാണിത്. കൃഷ്ണ പ്രസാദ് തന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയും നേടി. 110 റൺസുമായി കൃഷ്ണ പ്രസാദ് പുറത്താകാതെ നിൽക്കുകയാണ്. ഒരു സിക്സും 11 ഫോറും താരം അടിച്ചു.

ഇപ്പോൾ കേരളം 38 ഓവറിൽ 252-1 എന്ന ശക്തമായ നിലയിലാണ് ഉള്ളത്.

Exit mobile version