രഞ്ജി ട്രോഫി ഫൈനൽ, കേരളം ടോസ് ജയിച്ചു, ടീമിൽ ഒരു മാറ്റം

രഞ്ജി ട്രോഫി ഫൈനലിൽ കേരളം ആദ്യം ബൗൾ ചെയ്യും. ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ബൗൾ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. സെമി ഫൈനൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റം ഉണ്ട്. വരുൺ നായനാറിന് പകരം ഏഥൻ ആപ്പിൾ ടോം ടീമിൽ എത്തി.

Eden Apple

നാഗ്പൂരിൽ വെച്ചാണ് ഫൈനൽ നടക്കുന്നത്. പേസിന് അനുകൂലമായ പിച്ചാണ് നാഗ്പൂരിൽ ഒരുക്കിയിരിക്കുന്നത്. കേരള ചരിത്രത്തിൽ ആദ്യമായാണ് രഞ്ജി ഫൈനലിൽ കളിക്കുന്നത്.

ലൈനപ്പ്:

കേരളം: രോഹൻ, അക്ഷയ്, ഏഥൻ, ജലജ് സക്സേന, സച്ചിൻ ബേബി, അസറുദ്ദീൻ, സൽമാൻ നിസാർ, അഹ്മദ് ഇമ്രാൻ, സർവതെ, നിധീഷ്, ബേസിൽ

മുംബൈ വീണു, രഞ്ജി ഫൈനലിൽ കേരളത്തിന്റെ എതിരാളി വിദർഭ!!

രഞ്ജി ട്രോഫി ഫൈനലിൽ കേരളം വിദർഭയെ നേരിടും. സെമി ഫൈനലിൽ മുംബൈയെ 80 റൺസിന് തോൽപ്പിച്ച് ആണ് വിദർഭ ഫൈനൽ ഉറപ്പിച്ചത്. കഴിഞ്ഞ സീസണിലെ വിദർഭയെ ഫൈനലിൽ തോൽപ്പിച്ച് ടീമാണ് മുംബൈ. ഇന്ന് 406 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ അവരുടെ വാലറ്റവുമായി പൊരുതി എങ്കിലും 325ന് ഓളൗട്ട് ആയി.

46 റൺസ് എടുത്ത ഷാംസ് മുളാനി, 66 റൺസ് എടുത്ത ശാർദുൽ താക്കൂർ, 26 റൺസ് എടുത്ത കോടിയാൻ, അവസ്തി 34, ഡിയാസ് 23* എന്നിവർ അണ് മുംബൈക്ക് ആയി പൊരുതിയത്.

വിദർഭക്ക് ആയി ഹാർഷ് ദൂബെ 5 വിക്കറ്റുകൾ വീഴ്ത്തി. യാഷ് താക്കൂർ, പാർഥ് രേഖടെ എന്നിവർ 2 വിക്കറ്റും വീഴ്ത്തി.

വിദർഭ 292ന് ഓളൗട്ട്, മുംബൈക്ക് ജയിക്കാൻ 406 റൺസ്

രഞ്ജി ട്രോഫി ഫൈനലിൽ എത്താൻ മുംബൈ രണ്ടാം ഇന്നിങ്സിൽ 406 റൺസ് എടുക്കണം. വിദർഭ രണ്ടാം ഇന്നിങ്സിൽ 292ന് ഓളൗട്ട് ആയി. ആദ്യ ഇന്നിങ്സിൽ ലീഡ് ഉള്ളത് കൊണ്ട് കളി സമനില ആയാൽ വിദർഭ ഫൈനലിൽ എത്തും.

യാഷ് റാത്തോഡിന്റെ 151 റൺസ് ആണ് വിദർഭയ്ക്ക് മികച്ച സ്കോർ നൽകിയത്. 252 പന്തിൽ നിന്നായിരുന്നു യാഷ് 151 റൺസ് നേടിയത്. അക്ഷയ് വദ്കർ 52 റൺസും നേടി. മുംബൈക്ക് ആയി ഷാംസ് മുളാനി 6 വിക്കറ്റ് വീഴ്ത്തി.

രഞ്ജി ട്രോഫി, മുംബൈ 270ന് ഓളൗട്ട്, വിദർഭക്ക് ലീഡ്

രഞ്ജു ട്രോഫി സെമി ഫൈനലിൽ വിദർഭ ലീഡ് സ്വന്തമാക്കി. ഇന്ന് മൂന്നാം ദിനം ആദ്യ സെഷനിൽ വിദർഭ മുംബൈയെ 270 റണ്ണിന് ഓളൗട്ട് ആക്കി. 113 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് അവർ നേടി. ഇന്ന് മുംബൈക്ക് ആയി ആകാശ് ആനന്ദ് വാലറ്റവുമായി പൊരുതി നോക്കി എങ്കികും ലീഡ് വഴങ്ങേണ്ടതായി വന്നു.

ആനന്ദ് 106 റൺസ് എടുത്തു. തനുഷ കോടിയൻ 33 റൺസ് എടുത്ത് മികച്ച പിന്തുണ അവസാനം നൽകി. വിദർഭക്ക് വേണ്ടി പാർഥ് രേഖടെ 4 വിക്കറ്റും യാഷ് താക്കൂർ ഹാർഷ് ദൂബെ എന്നിവർ 2 വിക്കറ്റും വീഴ്ത്തി.

രഞ്ജി ട്രോഫി; മുംബൈ പതറുന്നു, 7 വിക്കറ്റുകൾ നഷ്ടം

രഞ്ജു ട്രോഫി സെമി ഫൈനലിൽ മുംബൈ ലീഡ് വഴങ്ങുന്നതിലേക്ക് അടുക്കുന്നു. വിദർഭക്ക് എതിരായ മത്സരത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ മുംബൈ 188-7 എന്ന നിലയിലാണ്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 383 എന്ന സ്കോറിന് 195 റൺസ് പിറകിലാണ് മുംബൈ ഉള്ളത്.

ഓപ്പണർ ആകാശ് ആനന്ദ് 67 റൺസുമായി ഇപ്പോഴും ക്രീസിൽ ഉണ്ട്. 18 റൺസ് എടുത്ത രഹാനെ, റൺ ഒന്നും എടുക്കാത്ത സൂര്യകുമാർ, ശിവംദൂബെ എന്നിവർ നിരാശപ്പെടുത്തി. ഇപ്പോൾ ആനന്ദിന് ഒപ്പം 5 റൺസുമായി ഷാംസ് മുളാനി ആണ് ഉള്ളത്.

ശിവം ദുബെക്ക് അഞ്ച് വിക്കറ്റ്!! രഞ്ജി സെമിയിൽ മുംബൈ വിദർഭയെ 383 റൺസിന് ഓളൗട്ട് ആക്കി

രഞ്ജി ട്രോഫി സെമിഫൈനലിൽ മുംബൈയ്‌ക്കെതിരായ ആദ്യ ഇന്നിംഗ്‌സിൽ വിദർഭ 383 റൺസിന് പുറത്ത്‌. ധ്രുവ് ഷോറി (74), ഡാനിഷ് മാലേവർ (79), യാഷ് റാത്തോഡ് (54) എന്നിവരുടെ മികച്ച പ്രകടനമാണ് ടീമിന് അടിത്തറ പാകിയത്. ക്യാപ്റ്റൻ അക്ഷയ് വാദ്കർ (34), കരുൺ നായർ (45) എന്നിവരും നല്ല സംഭാവന നൽകി.

മുംബൈയുടെ ശിവം ദുബെ മികച്ച ബൗളറായി, 11.5 ഓവറിൽ 49 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ഇന്റർനാഷണലിനായി. റോയ്‌സ്റ്റൺ ഡയസ് (2/48), ഷംസ് മുലാനി (2/62) എന്നിവരുടെ പിന്തുണയും ദൂബെക്ക് ലഭിച്ചു. ഷാർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.

വിദർഭയെ 105ന് ഓളൗട്ട് ആക്കി, മുംബൈക്ക് രഞ്ജി ട്രോഫി ഫൈനലിൽ 119 റൺസ് ലീഡ്

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ അവരുടെ ആദ്യ ഇന്നിംഗ്സിൽ 105 റണ്ണിന് ഓളൗട്ട് ആയി. മുംബൈയുടെ ബൗളിംഗിനു മുന്നിൽ ആകെ 45 ഓവർ മാത്രമെ വിദർഭ പിടിച്ചു നിന്നുള്ളൂ. അവരുടെ ബാറ്റർമാരിൽ ആരും തന്നെ തിളങ്ങിയില്ല. 27 റൺസ് എടുത്ത യാഷ് റാത്തോർഡ് ആണ് വിദർഭയുടെ ടോപ് സ്കോറർ ആയത്.

മുംബൈക്ക് ആയി ഷാംസ് മുലാനി, തനുഷ് കൊടിയൻ, ധവാൽ കുൽക്കർണി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശാർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ മുംബൈ ആദ്യ ഇന്നിംഗ്സിൽ 225ന് ഓളൗട്ട് ആയിരുന്നു. ഇതോടെ മുംബൈക്ക് ആദ്യ ഇന്നിംഗ്സിൽ 119 റണ്ണിന്റെ ലീഡ് ആയി.

അവർ ഇപ്പോൾ രണ്ടാം ഇന്നിംഗ്സിൽ 22-0 എന്ന നിലയിലാണ്.

വിദര്‍ഭയ്ക്കെതിരെ നാല് റൺസ് വിജയം, കര്‍ണ്ണാടക ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ തമിഴ്നാടിന് എതിരാളികളായി എത്തുന്നത് കര്‍ണ്ണാടക. ഇന്ന് വിദര്‍ഭയ്ക്കെതിരെ നടന്ന സെമി ഫൈനലില്‍ 4 റൺസ് വിജയം ആണ് കര്‍ണ്ണാടക നേടിയത്.

ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 176/7 എന്ന സ്കോര്‍ നേടിയപ്പോള്‍ വിദര്‍ഭയ്ക്ക് 172 റൺസ് മാത്രമേ നേടാനായുള്ളു. രോഹന്‍ ദമം, മനീഷ് പാണ്ടേ എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക തകരുകയായിരുന്നു.

132 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടിൽ രോഹന്‍ 56 പന്തിൽ 87 റൺസും മനീഷ് പാണ്ടേ 42 പന്തിൽ 54 റൺസും നേടി. അഭിനവ് മനോഹര്‍ 13 പന്തിൽ 27 റൺസ് നേടിയത് ഒഴിച്ച് നിര്‍ത്തിയാൽ പിന്നീട് വന്ന കര്‍ണ്ണാടക താരങ്ങളിലാര്‍ക്കും 5ന് മേലെയുള്ള സ്കോര്‍ നേടാനായില്ല. വിദര്‍ഭയ്ക്കായി ദര്‍ശന്‍ നല്‍കണ്ടേ 4 വിക്കറ്റും ലളിത് എം യാദവ് 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭ താരങ്ങളിലാര്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാന്‍ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. അവസാന ഓവറിൽ 14 റൺസായിരുന്നു ടീമിന് ജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാൽ അക്ഷയ് കാര്‍ണേവറുടെ(12 പന്തിൽ 22 റൺസ്) വിക്കറ്റ് ആദ്യ പന്തിൽ നഷ്ടമായത് ടീമിന്റെ പ്രതീക്ഷകള്‍ ഇല്ലാതാക്കി. അപൂര്‍വ വാങ്കഡേ 27 റൺസുമായി പുറത്താകാതെ നിന്നു.

അഥര്‍വ ടൈഡേ 32 റൺസും ഗണേഷ് സതീഷ് 31 റൺസും നേടിയപ്പോള്‍ ശുഭം ഡുബേ 24 റൺസും നേടി.

വിദര്‍ഭയ്ക്ക് കിരീടം നേടിക്കൊടുത്ത കോച്ചിനെ സ്വന്തമാക്കി മധ്യപ്രദേശ്, ഇനി ടീമിനെ ചന്ദ്രകാന്ത് പണ്ഡിറ്റ് പരിശീലിപ്പിക്കും

വിദര്‍ഭയെ രഞ്ജി കിരീടത്തിലേക്ക് നയിച്ച ശേഷം പുതിയ ദൗത്യം ഏറ്റെടുത്ത് ചന്ദ്രകാന്ത് പണ്ഡിറ്റ്. ഈ സൂപ്പര്‍ കോച്ച് ഇനി മധ്യ പ്രദേശിന്റെ കോച്ചായി പ്രവര്‍ത്തിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ മൂന്ന് സീസണുകളിലായി വിദര്‍ഭയ്ക്കൊപ്പമാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്. 2017-18, 2018-19 സീസണുകളില്‍ ഇറാനി ട്രോഫിയും ടീം ഇദ്ദേഹത്തിന് കീഴില്‍ നേടിയിരുന്നു.

മധ്യപ്രദേശ് കഴിഞ്ഞ സീസണില്‍ രഞ്ജി നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കാനായിരുന്നുില്ല. മുമ്പ് മുംബൈ, മഹാരാഷ്ട്ര, കേരള എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള ചന്ദ്രകാന്ത് പണ്ഡിറ്റഅ മുമ്പും മധ്യ പ്രദേശിനെ പരിശീപ്പിച്ചിട്ടുണ്ട്. ടീമിന്റെ ക്യാപ്റ്റനുമായിരുന്നു ഒരു കാലത്ത് ചന്ദ്രകാന്ത്.

വിദര്‍ഭയ്ക്കെതിരെ 26 റണ്‍സിന്റെ വിജയം നേടി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ന് വിദര്‍ഭയ്ക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച വിജയവുമായി കേരളം. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 162/7 എന്ന സ്കോര്‍ നേടിയ കേരളം വിദര്‍ഭയെ 136/7 എന്ന സ്കോറിലേക്ക് ചുരുക്കുകയായിരുന്നു. സന്ദീപ് വാര്യറുടെ മൂന്ന് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയായി മാറിയത്.

വിദര്‍ഭയുടെ മധ്യനിര ചെറുത്ത് നില്പ് നടത്തിയെങ്കിലും നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി കേരളം തിരിച്ചടിച്ചു. 29 റണ്‍സ് നേടിയ അക്ഷയ് വിനോദ് വാഡ്കര്‍ ആണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. അക്ഷയ് കാര്‍ണേവാര്‍ 28 റണ്‍സും റുഷഭ് രാജ്കുമാര്‍ റാഥോഡ് 23 റണ്‍സും നേടി വിദര്‍ഭയ്ക്കായി പൊരുതി നോക്കി.

നേരത്തെ റോബിന്‍ ഉത്തപ്പ(69*), സച്ചിന്‍ ബേബി(39) എന്നിവരുടെ മികവിലാണ് കേരളം 162 റണ്‍സ് നേടിയത്.

പുറത്താകാതെ 69 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ മികവില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് 162 റണ്‍സ്

വിദര്‍ഭയ്ക്കെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ 162 റണ്‍സ് നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 39 പന്തില്‍ നിന്ന് 69 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ റോബിന്‍ ഉത്തപ്പയും 39 റണ്‍സ് നേടിയ സച്ചിന്‍ ബേബിയുമാണ് കേരള നിരയില്‍ തിളങ്ങിയത്. റോബിന്‍ ഉത്തപ്പ 2 ഫോറും 5 സിക്സുമാണ് നേടിയത്.

വിദര്‍ഭയ്ക്കായി ദര്‍ശന്‍ നല്‍കണ്ടേ 3 വിക്കറ്റ് നേടി.

വിദര്‍ഭയെക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയെങ്കിലും വി ജയദേവന്‍ രീതിയില്‍ ഒരു റണ്‍സിന് തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന്‍

ദീപക് ചഹാറിന്റെ ഹാട്രിക്ക് നേട്ടത്തില്‍ വിദര്‍ഭയെ 99/9 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് 13 ഓവറില്‍ നിന്ന് നേടിയെങ്കിലും രക്ഷയില്ലാതെ രാജസ്ഥാന്‍. മത്സരം മഴ മൂലം 13 ഓവറായി ചുരുക്കിയപ്പോള്‍ വി ജയദേവന്‍ രീതിയില്‍ 107 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ ടീമിന് ഒരു റണ്‍സിന്റെ തോല്‍വിയായിരുന്നു 13 ഓവറുകള്‍ക്ക് ശേഷം ഫലം.

ഓപ്പണര്‍ മനേന്ദര്‍ നരേന്ദര്‍ സിംഗ് 17 പന്തില്‍ നിന്ന് വെടിക്കെട്ട് പ്രകടനമായി 44 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണയില്ലാതെ പോയത് രാജസ്ഥാന് തിരിച്ചടിയായി. 6 സിക്സുക്‍ അടങ്ങിയതായിരുന്നു മനേന്ദറിന്റെ ഇന്നിംഗ്സ്. വിദര്‍ഭയ്ക്കായി അക്ഷയ് വാഖാരെ മൂന്ന് വിക്കറ്റ് നേടി ബൗളിംഗില്‍ തിളങ്ങി.

Exit mobile version