Picsart 24 03 11 13 15 12 425

വിദർഭയെ 105ന് ഓളൗട്ട് ആക്കി, മുംബൈക്ക് രഞ്ജി ട്രോഫി ഫൈനലിൽ 119 റൺസ് ലീഡ്

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ അവരുടെ ആദ്യ ഇന്നിംഗ്സിൽ 105 റണ്ണിന് ഓളൗട്ട് ആയി. മുംബൈയുടെ ബൗളിംഗിനു മുന്നിൽ ആകെ 45 ഓവർ മാത്രമെ വിദർഭ പിടിച്ചു നിന്നുള്ളൂ. അവരുടെ ബാറ്റർമാരിൽ ആരും തന്നെ തിളങ്ങിയില്ല. 27 റൺസ് എടുത്ത യാഷ് റാത്തോർഡ് ആണ് വിദർഭയുടെ ടോപ് സ്കോറർ ആയത്.

മുംബൈക്ക് ആയി ഷാംസ് മുലാനി, തനുഷ് കൊടിയൻ, ധവാൽ കുൽക്കർണി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശാർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ മുംബൈ ആദ്യ ഇന്നിംഗ്സിൽ 225ന് ഓളൗട്ട് ആയിരുന്നു. ഇതോടെ മുംബൈക്ക് ആദ്യ ഇന്നിംഗ്സിൽ 119 റണ്ണിന്റെ ലീഡ് ആയി.

അവർ ഇപ്പോൾ രണ്ടാം ഇന്നിംഗ്സിൽ 22-0 എന്ന നിലയിലാണ്.

Exit mobile version