Davidwarner

ഇംഗ്ലണ്ടിൽ വാര്‍ണര്‍ റണ്ണടിച്ച് കൂട്ടിയാൽ അത്ഭുതപ്പെടേണ്ടതില്ല – ഉസ്മാന്‍ ഖവാജ

ആഷസിൽ വാര്‍ണര്‍ ആയിരിക്കുമോ ഓപ്പണര്‍ എന്നതിനെക്കുറിച്ച് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ ഒരുറപ്പം പറയുന്നില്ലെങ്കിലും ഉസ്മാന്‍ ഖവാജ പറയുന്നത് വാര്‍ണര്‍ ഇംഗ്ലണ്ടിൽ റണ്ണടിച്ച് കൂട്ടുമെന്നാണ്. താന്‍ വാര്‍ണറിനൊപ്പം ഒട്ടേറെ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും താരം മികച്ച രീതിയിലാണ് എന്നത് തനിക്ക് പറയാനാകുമെന്നും അവിടെ റണ്ണടിച്ച് കൂട്ടിയാൽ തനിക്ക് ഒരു അത്ഭുതവും തോന്നുകയില്ലെന്നും ഉസ്മാന്‍ ഖവാജ സൂചിപ്പിച്ചു.

ആഷസ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്കതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആണ് ഓസ്ട്രേലിയയുടെ ആദ്യ വെല്ലുവിളി. ഡേവിഡ് വാര്‍ണര്‍ ആകട്ടെ മോശം ഫോമിലാണ് ബാറ്റ് വീശുന്നത്. ഇന്ത്യയ്ക്കെതിരെ ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലും താരത്തിന് മികവ് പുലര്‍ത്തുവാന്‍ സാധിച്ചിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഫൈനലിലും താരം റണ്ണടിച്ച് കൂട്ടുമെന്നാണ് ഖവാജയുടെ അഭിപ്രായം.

താരം നെറ്റ്സിൽ ബാറ്റ് വീശുന്നത് താന്‍ കണ്ട ശേഷം തനിക്ക് തോന്നിയ കാര്യമാണ് പറയുന്നതെന്നും ഉസ്മാന്‍ ഖവാജ വ്യക്തമാക്കി.

Exit mobile version