2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി ഏകദിനത്തിൽ നിന്ന് വിരമിക്കും

2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് അഫ്ഗാനിസ്ഥാൻ്റെ സ്റ്റാർ ഓൾറൗണ്ടർ മുഹമ്മദ് നബി. ഏതാനും മാസങ്ങൾക്കുമുമ്പ് നബി തൻ്റെ പദ്ധതികൾ ബോർഡിനെ അറിയിച്ചിരുന്നതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി നസീബ് ഖാൻ സ്ഥിരീകരിച്ചു. നബി അഫ്ഗാനിസ്ഥാനായി ടി20 ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഖാൻ പറഞ്ഞു.

ണുഹം

2009-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ, അഫ്ഗാനിസ്ഥാൻ്റെ ഏകദിന ലൈനപ്പിൻ്റെ സുപ്രധാന ഭാഗമാണ് നബി. തൻ്റെ 165 ഏകദിനങ്ങളിൽ, സിംബാബ്‌വെയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 27.30 ശരാശരിയോടെ 3,549 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ, ഒരു ഓൾറൗണ്ടർ എന്ന നിലയിലുള്ള തൻ്റെ കരുത്ത് പ്രകടിപ്പിച്ചുകൊണ്ട് നബി 171 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഷാക്കിബിനെ മറികടന്ന് മുഹമ്മദ് നബി ഏകദിന ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാമത്

ബുധനാഴ്ച ഐസിസി റാങ്കിങ്ങിൽ ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസനെ മറികടന്ന് അഫ്ഗാനിസ്ഥാൻ്റെ മുഹമ്മദ് നബി ഏകദിന ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. ഇതിന് മുമ്പ് അഞ്ച് വർഷത്തിലേറെ ഷാക്കിബ് ആയിരുന്നു ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഷാക്കിബ് ബംഗ്ലാദേശിനായി കളിച്ചിട്ടില്ല. കൂടാതെ കണ്ണിൻ്റെ അസുഖം കാരണം ശ്രീലങ്കയ്‌ക്കെതിരായ അവരുടെ വരാനിരിക്കുന്ന വൈറ്റ് ബോൾ പരമ്പരയിൽ നിന്നും ഷാക്കിബ് മാറിനിൽക്കുകയാണ്.

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ 136 റൺസ് നേടിയതിന് ശേഷമാണ് നബി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തിയ നബിയും ഇതേ കളിയിൽ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.

അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് നബി

ഓസ്ട്രേലിയയ്ക്കെതിരെയുള്ള തോൽവിയോടെ ലോകകപ്പ് അവസാനിപ്പിച്ച അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മൊഹമ്മദ് നബി. അഞ്ച് മത്സരങ്ങളിൽ മൂന്ന് എണ്ണം ടീം തോറ്റപ്പോള്‍ രണ്ടെണ്ണം വാഷ്ഔട്ട് ആകുകയായിരുന്നു.

ട്വിറ്ററിലൂടെയാണ് നബി ഈ തീരുമാനം അറിയിച്ചത്. സെലക്ഷന്‍ കമ്മിറ്റിയും താനും ഒരേ പേജിൽ അല്ലായിരുന്നു ടീം സെലക്ഷന്റെ കാര്യത്തിലെന്നും അദ്ദേഹം നീരസമായി അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി ടീമിന്റെ തയ്യാറെടുപ്പുകളിലും തനിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും നബി വ്യക്തമാക്കി. താനും മാനേജറും സെലക്ഷന്‍ കമ്മിറ്റിയും ഒരേ അഭിപ്രായത്തില്‍ അല്ലായിരുന്നവെന്നും നബി വ്യക്തമാക്കി.

ഒടുവിൽ അലക്സ് ഹെയിൽസ് ഐപിഎലിലേക്ക്, നബിയും ഉമേഷ് യാദവും കൊൽക്കത്ത

ഇംഗ്ലണ്ട് താരം അലക്സ് ഹെയിൽസ് ഐപിഎലിലേക്ക്. താരത്തെ 1.5 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് താരത്തെ ലേലത്തിൽ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 2 കോടി രൂപയ്ക്ക് ഉമേഷ് യാദവിനെയും 1 കോടിയ്ക്ക് മുഹമ്മദ് നബിയെയും ഫ്രാഞ്ചൈസി സ്വന്തമാക്കി.

രമേശ് കുമാറിനും അമന്‍ ഖാനും 20 ലക്ഷം രൂപ വീതം നൽകി ഫ്രാഞ്ചൈസി തങ്ങളുടെ 25 അംഗ സക്വാഡ് തികയ്ക്കുകയായിരുന്നു.

അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ലോകത്തിലെ മികച്ചവര്‍: സര്‍ഫ്രാസ് അഹമ്മദ്

അഫ്ഗാനിസ്ഥാന്‍ നിരയിലെ സ്പിന്നര്‍മാര്‍ ലോകത്തിലെ ഏറ്റവും മികച്ചവരെന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. ഇന്നലെ തന്റെ ടീമിന്റെ അഫ്ഗാനിസ്ഥാനെതിരെയുള്ള പടപൊരുതി നേടിയ വിജയത്തിനു ശേഷമാണ് സര്‍ഫ്രാസിന്റെ പരമാര്‍ശം. തങ്ങള്‍ തകര്‍ന്നിരുന്നുവെന്ന് തുറന്ന് സമ്മതിച്ച പാക്കിസ്ഥാന്‍ നായകന്‍ വിജയത്തിനു ബാബര്‍ അസം, ഇമാം ഉള്‍ ഹക്ക്, ഷൊയ്ബ് മാലിക്ക് എന്നിവര്‍ക്ക് നന്ദി നല്‍കി.

അവരുടെ സ്പിന്നര്‍മാര്‍ക്കെതിരെ ഈ സാഹചര്യങ്ങളില്‍ 250നു മേലെ റണ്‍സ് ചേസ് ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. ഈ വിജയം ടീമിന്റെ ആത്മവിശ്വാസത്തെ ഏറെയുയര്‍ത്തുന്നുവെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങളുടെ ഫീല്‍ഡിംഗ് ഏറെ മെച്ചപ്പെട്ടുവെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ നായകന്‍ എന്നാല്‍ ഇന്നലെ തങ്ങള്‍ ഈ മേഖലയില്‍ മോശമായിരുന്നുവെന്നും പറഞ്ഞു.

മുഹമ്മദ് നബിയെ മറികടന്ന് റഷീദ് ഖാന്‍, ഒപ്പമെത്തി സീനിയര്‍ താരം

ഇന്നത്തെ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനു തൊട്ട് മുമ്പ് അഫ്ഗാനിസ്ഥാനായി ഏകദിനങ്ങളില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളര്‍ എന്ന ബഹുമതി മുഹമ്മദ് നബിയ്ക്കായിരുന്നു. 111 വിക്കറ്റ് നേടിയ മുഹമ്മദ് നബിയുടെ തൊട്ടുപുറകിലായി യുവതാരവും തന്റെ 20ാം പിറന്നാളും ആഘോഷിക്കുന്ന റഷീദ് ഖാന്‍ നിലകൊള്ളുന്നുണ്ടായിരുന്നു. 110 വിക്കറ്റുമായി മത്സരം ആരംഭിച്ച റഷീദ് ഖാന്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കി നബിയുടെ റെക്കോര്‍ഡിനു ഒപ്പമെത്തിയിരുന്നു.

ഏതാനും ഓവറുകള്‍ക്ക് ശേഷം മഹമ്മദുള്ളയെ പുറത്താക്കി റഷീദ് മുഹമ്മദ് നബിയെ മറികടന്ന് ഏകദിനങ്ങളില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി മാറി. എന്നാല്‍ ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസയെ പുറത്താക്കി മുഹമ്മദ് നബി റഷീദ് ഖാന്റെ റെക്കോര്‍ഡിനൊപ്പം വീണ്ടും എത്തുകയായിരുന്നു.

ഇരു താരങ്ങളും 112 വിക്കറ്റുമായി ഒപ്പം നില്‍ക്കുമ്പോളും റഷീദ് ഖാന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ സ്പിന്നറായി മാറുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഈ പദവി റഷീദ് ഖാനെപ്പോലൊരു ചാമ്പ്യന്‍ താരത്തിനു കൈമാറുന്നതില്‍ യാതൊരു വിഷമവും നബിയ്ക്കും തോന്നുകയില്ലെന്നത് തീര്‍ച്ച.

അഫ്ഗാനിസ്ഥാനെ ടി20 വിജയത്തിലേക്ക് നയിച്ച് മുഹമ്മദ് നബി

സിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ 5 വിക്കറ്റ് വിജയം സ്വന്തമാക്കി ഏഷ്യന്‍ ശക്തി അഫ്ഗാനിസ്ഥാന്‍. ഇന്ന് ഷാര്‍ജ്ജ ക്രിക്കറ്റ് അസോസ്സിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റഷീദ് ഖാനും മറ്റു അഫ്ഗാന്‍ ബൗളര്‍മാരും കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ സിംബാബ്‍വേയ്ക്ക് 20 ഓവറില്‍ 120 റണ്‍സ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റ് നഷ്ടമായ ടീമിനു വേണ്ടി സോളമന്‍ മിര്‍(34), മാല്‍ക്കം വാളര്‍(27*) എന്നിവരാണ് തിളങ്ങിയത്. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ മൂന്നും ഷറഫുദ്ദീന്‍ അഷ്റഫ് രണ്ടും വിക്കറ്റ് നേടി.

ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് തന്റെ സ്വതസിദ്ധമായ രീതിയില്‍ തന്നെയാണ് അഹമ്മദ് ഷെഹ്സാദ് നടത്തിയത്. 11 പന്തില്‍ 20 റണ്‍സ് നേടി താരം അതിവേഗം പുറത്തായ ശേഷം മറ്റു താരങ്ങളുമായി ചേര്‍ന്ന് മുഹമ്മദ് നബി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 14.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുമ്പോള്‍ നബിയും(40*) കൂട്ടായി ഷഫീക്കുള്ള ഷഫീക്കും(14*) ക്രീസില്‍ നില്‍ക്കുകയായിരുന്നു.

സിംബാബ്‍വേയ്ക്കായി ബ്ലെസ്സിംഗ് മുസര്‍ബാനി രണ്ടും കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, റയാന്‍ ബര്‍ല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓള്‍റൗണ്ട് പ്രകടനവുമായി നബി, ഡെര്‍ബിയില്‍ വമ്പന്മാര്‍ തങ്ങളെന്ന് തെളിയിച്ച് റെനഗേഡ്സ്

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടുകയായിരുന്നു. ബെന്‍ ഡങ്ക്(47), കെവിന്‍ പീറ്റേര്‍സണ്‍(40), ഗ്ലെന്‍ മാക്സ്വെല്‍(33), മാര്‍ക്കസ് സ്റ്റോയിനിസ്(24*) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 157ല്‍ എത്തിച്ചത്. റെനഗേഡ്സിനായി മുഹമ്മദ് നബി, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഡ്വെയിന്‍ ബ്രാവോ, ജാക്ക് വൈള്‍ഡര്‍മത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അഫ്ഗാന്‍ താരം മുഹമ്മദ് നബിയും ആരോണ്‍ ഫിഞ്ചും തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങിയപ്പോള്‍ റെനഗേഡ്സ് ലക്ഷ്യം 18ാം ഓവറില്‍ മറികടന്നു. 22 പന്തില്‍ ഫിഞ്ച് 43 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നബി 52 റണ്‍സ് നേടി. 30 പന്തില്‍ 52 റണ്‍സ് തികച്ച നബിയെയും ബ്രാഡ് ഹോഡ്ജിനെയും പുറത്താക്കി സ്റ്റാര്‍സ് നായകന്‍ ജോണ്‍ ഹേസ്റ്റിംഗ് രണ്ട് വിക്കറ്റുകള്‍ നേടിയെങ്കിലും ഏറെ വൈകി കഴിഞ്ഞിരുന്നു. ടീമിന്റെ സ്ഥിരം രക്ഷകന്‍ കാമറൂണ്‍ വൈറ്റ് പുറത്താകാതെ 35 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 17.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് റെനഗേഡ്സ് നേടിയത്.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് റെനഗേഡ്സ് ഉയര്‍ന്നു. സ്റ്റാര്‍സിനു വേണ്ടി ഹേസ്റ്റിംഗ്സിനു പുറമേ ജാക്സണ്‍ കോള്‍മാന്‍, ആഡം സാംപ എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച, നേടാനായത് 111 റണ്‍സ്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഓവറില്‍ പീറ്റര്‍ നെവിലിനെ നഷ്ടമായ ടീമിനു പിന്നെ അടിക്കടി വിക്കറ്റുകള്‍ നഷ്ടമായി 65/6 എന്ന നിലയിലേക്ക് വീണ ടീമിനെ സാം ബില്ലിംഗ്സും(22), നായകന്‍ ജോഹന്‍ ബോത്തയും(32*) ചേര്‍ന്നാണ് മൂന്നക്കം കടക്കാന്‍ സഹായിച്ചത്. നിക്ക് മാഡിന്‍സണും 24 റണ്‍സ് നേടി. നിശ്ചിത 20 ഓവറില്‍ 111 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സിനു നേടാനായത്. 23 പന്തില്‍ നിന്നാണ് ബോത്ത 32 റണ്‍സ് നേടിയത്. 3 ബൗണ്ടറിയും ഒരു സിക്സറും ഇന്നിംഗ്സില്‍ അടങ്ങി.

ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റും മുഹമ്മദ് നബി രണ്ട് വിക്കറ്റും ജാക്ക് വൈല്‍ഡര്‍മത്തും ബ്രാഡ് ഹോഗ്ഗും ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version