ത്രിപുരയെ 112ൽ എറിഞ്ഞിട്ടു, കേരളത്തിന് ഗംഭീര വിജയം

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് മൂന്നാം വിജയം. ഇന്ന് ത്രിപുരക്ക് എതിരെ 119 റൺസിന്റെ വിജയം കേരളം സ്വന്തമാക്കി. കേരളം ഉയർത്തിയ 232 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ത്രിപുര വെറും 112 റണ്ണിന് ഓളൗട്ട് ആയി. കേരളത്തിനായി അഖിനും അഖിൽ സ്കറിയയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രൻ 2 വിക്കറ്റും ശ്രേയസ് ഗോപാൽ 1 വിക്കറ്റും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം 231 റണ്ണിന് പുറത്തായിരുന്നു. 47.1 ഓവറിൽ എല്ലാവരും പുറത്താവുക ആയിരുന്നു. ഓപ്പണിംഗ് വിക്കറ്റ രോഹൻ എസ് കുന്നുമ്മലും മുഹമ്മദ് അസറുദ്ദീനും കേരളത്തിന് മികച്ച തുടക്കം നൽകിയിട്ടും അത് മുതലെടുക്കാൻ പിന്നാലെ വന്നവർക്ക് ആയില്ല. അസറുദ്ദീൻ 61 റൺസുമായി ടോപ് സ്കോറർ ആയി. രോഹൻ 44 റൺസും എടുത്തു.

14 റൺ എടുത്ത സച്ചിൻ ബേബി, 1 റൺ എടുത്ത സഞ്ജു, 2 റൺ എടുത്ത വിഷ്ണു വിനോദ് എന്നിവർ നിരാശപ്പെടുത്തി. അവസാനം അഖിൽ 22 റണ്ണും ശ്രേയസ് ഗോപാൽ 31 റൺസും എടുത്തത് കൊണ്ട് കേരളം 200 കടന്നു. ഈ ജയത്തോടെ കേരളത്തിന് 4 മത്സരങ്ങളിൽ നിന്ന് 3 വിജയം നേടാനായി.

സാഹയ്ക്ക് അനുമതി നൽകി ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ്, താരം ഇനി തൃപുരയുടെ ക്യാപ്റ്റനും മെന്ററും

വൃദ്ധിമന്‍ സാഹയ്ക്ക് അനുമതി പത്രം നൽകി ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതോടെ താരം തൃപുരയുടെ ക്യാപ്റ്റനും മെന്ററും ആയി അടുത്ത ആഭ്യന്തര സീസണിലെത്തും. ബംഗാള്‍ ജോയിന്റ് സെക്രട്ടറി താരത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് സാഹയെ തൃപുരയിലേക്ക് എത്തിച്ചത്.

ബംഗാളിനെ 15 വര്‍ഷത്തോളം പ്രതിനിധാനം ചെയ്ത താരം 122 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 102 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 40 ടെസ്റ്റിലും 9 ഏകദിനങ്ങളിലും കളിച്ച താരത്തോട് അടുത്തിടെയാണ് രാഹുല്‍ ദ്രാവിഡ് താരത്തെ ഇനി അന്താരാഷ്ട്ര ക്രിക്കറ്റിൽ പരിഗണിക്കുകയില്ലെന്ന് വ്യക്തമാക്കിയത്.

വൃദ്ധിമന്‍ സാഹ ത്രിപുരയ്ക്ക് വേണ്ടി കളിക്കുവാന്‍ തയ്യാറെടുക്കുന്നു, മെന്റര്‍ റോളും ആവശ്യപ്പെടും

ത്രിപുരയ്ക്ക് വേണ്ടി മെന്ററായും കളിക്കാരനായും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുവാന്‍ വൃദ്ധിമന്‍ സാഹ ശ്രമിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ത്രിപുരയിലെ അപെക്സ് കൗൺസിൽ അംഗങ്ങളുമായി ഇത് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നുവെന്നാണ് അറിയുവാന്‍ സാധിക്കുന്നത്.

ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് ബംഗാളിൽ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് താരം അപേക്ഷിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ബംഗാല്‍ അസോസ്സിയേഷനുമായി താരം തെറ്റിപ്പിരിഞ്ഞതിന് ശേഷം രഞ്ജിയിൽ കളിക്കുവാന്‍ താരം വിസ്സമ്മതിച്ചിരുന്നു.

ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷനിൽ നിന്നുള്ള അനുമതി ലഭിച്ചാൽ മാത്രമേ ത്രിപുരയുമായുള്ള താരത്തിന്റെ സഹകരണം പൂര്‍ത്തിയാകുകയുള്ളഉവെന്നാണ് അറിയുന്നത്.

ജിന്‍സി ജോര്‍ജ്ജിന് ശതകം, കേരളത്തിന് 175 റൺസിന്റെ കൂറ്റന്‍ വിജയം

ത്രിപുരയ്ക്കെതിരെ വിജയം നേടി കേരള വനിതകള്‍. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ത്രിപുര ഫീൽഡിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 272 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ജിന്‍സി ജോര്‍ജ്ജ് 114 റൺസ് നേടിയപ്പോള്‍ അക്ഷയയും(55) സജനയും(50) അര്‍ദ്ധ ശതകങ്ങള്‍ നേടി കേരളത്തിനെ മുന്നോട്ട് നയിച്ചു. ദൃശ്യ(21*), മിന്നു മണി(19*) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുര 34 ഓവറിൽ 97 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ കേരളം 175 റൺസിന്റെ വിജയം കൈവശമാക്കി. കേരളത്തിനായി കീര്‍ത്തി ജെയിംസ്, സജന, മിന്നു മണി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

ആസാമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ച് ആസാമിലും ത്രിപുരയിലും നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ആ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്നു രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു. ത്രിപുരയില്‍ അഗര്‍ത്തലയിലെ എംബിബി സ്റ്റേഡിയത്തില്‍ നടന്ന് വരികയായിരുന്ന ത്രിപുര-ജാര്‍ഖണ്ഡ് മത്സരവും ആസാമിലെ ഗുവഹത്തി എസിഎ സ്റ്റേഡിയത്തില്‍ നടക്കുന്ന ആസാം-സര്‍വീസസ് മത്സരവുമാണ് ഉപേക്ഷിച്ചത്.

ഇരു മത്സരങ്ങളും അവസാന ദിവസത്തിലേക്ക് കടന്നിരുന്നുവെങ്കിലും ഇന്നലെ മുതല്‍ കനത്ത പ്രതിഷേധമാണ് ഈ മേഖലകളില്‍ പുറത്ത് വന്നിരുന്നത്. അവസാന ദിവസം 5 വിക്കറ്റ് കൈവശം ഇരിക്കെ 168 റണ്‍സ് കൂടിയായിരുന്നു ആസാമിന് വിജയിക്കുവാന്‍ നേടേണ്ടിയിരുന്നത്.

ആദ്യ ഇന്നിംഗ്സില്‍ 136 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും ഫോളോ ഓണ്‍ ചെയ്യപ്പെട്ട് രണ്ടാം ഇന്നിംഗ്സില്‍ 358/ എന്ന കരുത്താര്‍ന്ന നിലയില്‍ ജാര്‍ഖണ്ഡ് നില്‍ക്കവെയാണ് മത്സരം ഉപേക്ഷിച്ചത്.

ജലജ് സക്സേനയ്ക്ക് നാല് വിക്കറ്റ്, കേരളത്തിന് ത്രിപുരയ്ക്കെതിരെ 14 റണ്‍സ് വിജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ 14 റണ്‍സിന്റെ വിജയം കുറിച്ച് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബിയുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 191 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുരയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമേ നേടാനായുള്ളു. മിലിന്ദ് കുമാര്‍ 36 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ത്രിപുരയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തില്‍ താരത്തെ ബേസില്‍ തമ്പി പുറത്താക്കിയതോടെ ത്രിപുരയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

കേരളത്തിന് വേണ്ടി ജലജ് സക്സേന നാല് വിക്കറ്റും ബേസില്‍ തമ്പി രണ്ട് വിക്കറ്റും വീഴ്ത്തി. ഉദിയന്‍ ഉത്തം കുമാര്‍ ബോസ്(27), മണി ശങ്കര്‍ മുര സിംഗ്(27) തന്മയ് മിശ്ര(25) എന്നിവരാണ് ത്രിപുര നിരയില്‍ പൊരുതി നോക്കിയ മറ്റു താരങ്ങള്‍.

സച്ചിന്‍ ബേബിയുടെ മികവില്‍ 191 റണ്‍സ് നേടി കേരളം, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ബേസില്‍ തമ്പിയും

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 191 റണ്‍സ്. നിശ്ചിത 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്. മുന്‍ നായകന്‍ സച്ചിന്‍ ബേബിയും 30 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലുമാണ് കേരള നിരയില്‍ തിളങ്ങിയത്. സച്ചിന്‍ ബേബി 28 പന്തില്‍ നിന്ന് 58 റണ്‍സുമായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 24 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സച്ചിന്‍ ബേബി ഇന്നിംഗ്സില്‍ 4 വീതം ഫോറും സിക്സും നേടി.

മുഹമ്മദ് അസ്ഹറുദ്ദീന്‍ 25 റണ്‍സ് നേടി പുറത്തായി. ത്രിപുരയ്ക്ക് വേണ്ടി അജയ് ശാന്തന്‍ സര്‍ക്കാര്‍, മുര സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. അവസാന ഓവറുകളില്‍ ബേസില്‍ തമ്പി അടിച്ച് തകര്‍ത്തതോടെയാണ് കേരളം 191 എന്ന സ്കോറിലേക്ക് എത്തിയത്. ബേസില്‍ തമ്പി 12 പന്തില്‍ നിന്ന് 22 റണ്‍സ് നേടി.

മുഷ്താഖ് അലി ട്രോഫി, ത്രിപുരയ്ക്കെതിരെ കേരളം ആദ്യം ബാറ്റ് ചെയ്യുന്നു

മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ കേരളത്തിന് ആദ്യ ബാറ്റിംഗ്. മത്സരത്തില്‍ ടോസ് നേടിയ ത്രിപുര ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കേരളം ആദ്യ മത്സരത്തില്‍ തമിഴ്നാടിനോട് പരാജയപ്പെട്ടിരുന്നു. 174/5 എന്ന സ്കോര്‍ നേടിയ തമിഴ്നാടിനെതിരെ കേരളത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമേ നേടാനായുള്ളു.

37 റണ്‍സിന്റെ വിജയമാണ് സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തമിഴ്നാട് സ്വന്തമാക്കിയത്.

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം

ത്രിപുരയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ആദ്യ മത്സരത്തില്‍ ബംഗാളിനെ തളച്ച ശേഷം കേരളം രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ത്രിപുരയുമായുള്ള മൂന്നാം മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ത്രിപുര നേടിയത്. 61 റണ്‍സുമായി ത്രിപുര നായകന്‍ മണിശങ്കര്‍ മുരാസിംഗ് ആണ് ത്രിപുരയുടെ ടോപ് സ്കോറര്‍. ശ്യാം ഗോണ്‍(35), രജത് ഡേ(46), സ്മിത് പട്ടേല്‍(33) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനു വേണ്ടി എംഡി നിധീഷ് മൂന്ന് വിക്കറ്റ് നേട്ടം കൊയ്തപ്പോള്‍ അഭിഷേക് മോഹന്‍ രണ്ടും ജലജ് സക്സേന, കെസി അക്ഷയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനു വേണ്ടി രോഹന്‍ പ്രേം(52) ടോപ് സ്കോറര്‍ ആയി. വിഷ്ണു വിനോദ്(40), സഞ്ജു സാംസണ്‍(37) എന്നിവരും തിളങ്ങി. മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താകാതെ നേടിയ 47 റണ്‍സാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി 26 റണ്‍സ് നേടി. 45.1 ഓവറിലാണ് കേരളം വിജയം ഉറപ്പിച്ചത്.

കേരളത്തിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നീലാംബുജ് വാട്സ് ആണ് ത്രിപുരയ്ക്കായി ബൗളിംഗില്‍ മികവ് പുലര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version