വീണ്ടും രോഹന്‍ പ്രേം, മറ്റു താരങ്ങള്‍ വേഗത്തിൽ പുറത്ത്

ഗോവയ്ക്കെതിരെ രഞ്ജി ട്രോഫിയിൽ രണ്ടാം ഇന്നിംഗ്സിലും കേരളം പതറുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം 172/6 എന്ന നിലയിൽ ആണ്. രോഹന്‍ പ്രേം 68 റൺസും ജലജ് സക്സേന 28 റൺസും നേടിയാണ് കേരളത്തിനായി ക്രീസിലുള്ളത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 44 റൺസാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്.

ഓപ്പണിംഗിൽ രോഹന്‍ കുന്നമ്മൽ 34 റൺസ് നേടിയതൊഴിച്ചാൽ കേരളത്തിന്റെ മറ്റു ബാറ്റ്സ്മാന്മാര്‍ വേഗത്തിൽ പുറത്തായതും ടീമിന് തിരിച്ചടിയായി. മത്സരത്തിൽ 126 റൺസിന്റെ ലീഡ് മാത്രമാണ് കേരളത്തിന്റെ കൈവശമുള്ളത്.

ശതകവുമായി രോഹന്‍ പ്രേം, കേരളം 247/5 എന്ന നിലയിൽ

ഗോവയ്ക്കെതിരെ മികച്ച ശതകവുമായി രോഹന്‍ പ്രേം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ താരം പുറത്താകാതെ നേടിയ 112 റൺസിന്റെ ബലത്തിൽ കേരളം 247/5 എന്ന നിലയിലാണ്. 46 റൺസ് നേടിയ സച്ചിന്‍ ബേബിയാണ് മറ്റൊരു പ്രധാന സ്കോറര്‍. രാഹുല്‍ 31 റൺസ് നേടിയപ്പോള്‍ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും 20 റൺസ് വീതം നേടി. ഗോവയ്ക്കായി ശുഭം ദേശായി രണ്ട് വിക്കറ്റ് നേടി.

മൂന്നാം വിക്കറ്റിൽ രോഹനും സച്ചിന്‍ ബേബിയും ചേര്‍ന്ന് 105 റൺസാണ് കൂട്ടിചേര്‍ത്തത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 96/2 എന്ന നിലയിലുള്ള കേരളത്തിന് സച്ചിന്‍ ബേബിയെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 179 റൺസായിരുന്നു. അധികം വൈകാതെ ഷൗൺ റോജറിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി.

പിന്നീട് അക്ഷയ് ചന്ദ്രനുമൊത്ത് രോഹന്‍ പ്രേം 49 റൺസ് കൂട്ടിചേര്‍ത്തു. 2 റൺസുമായി സിജോമോന്‍ ആണ് രോഹന്‍ പ്രേമിനൊപ്പം ക്രീസിലുള്ളത്.

കേരളത്തിന് ഓപ്പണര്‍മാരെ നഷ്ടം, നേടിയത് 96 റൺസ്

രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് 96 റൺസ്. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ കേരളം ഈ സ്കോര്‍ നേടിയിരിക്കുന്നത്. 34 റൺസുമായി രോഹന്‍ പ്രേമും 4 റൺസ് നേടിയ സച്ചിന്‍ ബേബിയും ആണ് കേരളത്തിനായി ക്രീസിലുള്ളത്.

രാഹുല്‍ പൊന്നന്‍(31), രോഹന്‍ കുന്നുമ്മൽ(20) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹന്‍ കുന്നുമ്മലിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 25 റൺസായിരുന്നു. രണ്ടാം വിക്കറ്റിൽ രോഹന്‍ പ്രേമും രാഹുലും ചേര്‍ന്ന് 49 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും രാഹുലിനെ പുറത്താക്കി ഗോവ കൂട്ടുകെട്ട് തകര്‍ത്തു.

ലീഡ് 58 റൺസ്, സച്ചിന്‍ ബേബിയ്ക്കും രോഹന്‍ പ്രേമിനും അര്‍ദ്ധ ശതകം

ചത്തീസ്ഗഢിനെതിരെ മികച്ച സ്കോറിലേക്ക് കേരളം നീങ്ങുന്നു. ചത്തീസ്ഢിന്റെ ഒന്നാം ഇന്നിംഗ്സ് 149 റൺസിന് അവസാനിപ്പിച്ച ശേഷം രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 207/3 എന്ന നിലയിൽ മുന്നേറുകയാണ്. 63 റൺസുമായി സച്ചിന്‍ ബേബിയാണ് ക്രീസിലുള്ളത്. 58 റൺസിന്റെ ലീഡാണ് കേരളത്തിന്റെ കൈവശമുള്ളത്.

കേരളത്തിനായി രോഹന്‍ പ്രേം 77 റൺസ് നേടി പുറത്തായി. രാഹുൽ പൊന്നന്‍(24), രോഹന്‍ കുന്നുമ്മൽ(31) എന്നിവരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി.

187/7 എന്ന നിലയിൽ കേരളത്തിന്റെ ഡിക്ലറേഷന്‍, രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടവുമായി നദീം

രഞ്ജി ട്രോഫിയിൽ അവസാന ദിവസം ജാര്‍ഖണ്ഡിനെതിരെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 187/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് കേരളം. ഇതോടെ 323 റൺസ് വിജയ ലക്ഷ്യം ആണ് ജാര്‍ഖണ്ഡിന് മുന്നിൽ കേരളം വെച്ചത്. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ജാര്‍ഖണ്ഡ് 102/4 എന്ന നിലയില്‍ ആണ്.

74 റൺസുമായി രോഹന്‍ പ്രേം ടോപ് സ്കോറര്‍ ആയപ്പോള്‍ 29 റൺസ് നേടിയ ഷൗൺ റോജര്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേടി ഷഹ്ബാസ് നദീം ജാര്‍ഖണ്ഡിനായി തിളങ്ങി.

സഞ്ജുവും രോഹന്‍ പ്രേമും തിളങ്ങി, ജാര്‍ഖണ്ഡിനെതിരെ 276/6 എന്ന നിലയിൽ കേരളം

ജാര്‍ഖണ്ഡിനെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം കേരളം 276/6 എന്ന നിലയിൽ. രോഹന്‍ പ്രേം, സഞ്ജു സാംസൺ, രോഹന്‍ കുന്നുമ്മൽ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് കേരളത്തിനെ മുന്നോട്ട് നയിച്ചത്.

കേരളം ഒരു ഘട്ടത്തിൽ 90/0 എന്ന നിലയിലായിരുന്നുവെങ്കിൽ പിന്നീട് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ടീം 98/3 എന്ന നിലയിലേക്ക് വീണു. രോഹന്‍ കുന്നുമ്മൽ(50) ആണ് ആദ്യം പുറത്തായത്. കുന്നുമ്മലിനെയും സച്ചിന്‍ ബേബിയെയും ഷഹ്ബാസ് നദീം പുറത്താക്കിയപ്പോള്‍ ഷൗൺ റോജറിനെയും രോഹന്‍ പ്രേമിനെയും ഉത്കര്‍ഷ് സിംഗ് ആണ് പുറത്താക്കിയത്.

പുറത്താകുന്നതിന് മുമ്പ് രോഹന്‍ സഞ്ജു സാംസണിനൊപ്പം 91 റൺസാണ് കൂട്ടിചേര്‍ത്തത്. 79 റൺസ് നേടിയ രോഹന്‍ പ്രേം ടോപ് സ്കോറര്‍ ആയപ്പോള്‍ 72 റൺസ് നേടിയ സഞ്ജുവിനെ വീഴ്ത്തി ഷഹ്ബാസ് നദീം തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി.

39 റൺസ് നേടി അക്ഷയ് ചന്ദ്രനും 28 റൺസ് നേടി സിജോമോന്‍ ജോസഫും ചേര്‍ന്ന് കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

 

കേരളത്തിനായി ടി20 ക്രിക്കറ്റില്‍ ശതകം നേടുന്ന ആദ്യ താരമായി മുഹമ്മദ് അസ്ഹറുദ്ദീന്‍

കേരളത്തിന് വേണ്ടി ടി20 ക്രിക്കറ്റില്‍ ശതകം നേടുന്ന ആദ്യ താരമായി മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇന്ന് കേരളത്തിന് വേണ്ടി താരം 54 പന്തില്‍ നിന്ന് 137 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനിടയിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിന് മുമ്പ് 2013ല്‍ ഡല്‍ഹിയ്ക്കെതിരെ രോഹന്‍ പ്രേം പുറത്താകാതെ നേടിയ 92 റണ്‍സാണ് കേരളത്തിനായുള്ള ഉയര്‍ന്ന സ്കോര്‍. സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ വേഗതയേറിയ രണ്ടാമത്തെ ശതകം ആണ് ഇത്. 2018ല്‍ ഋഷഭ് പന്ത് നേടിയ 32 പന്തില്‍ നിന്നുള്ള ശതകം ആണ് ഏറ്റവും വേഗതയേറിയ ശതകം.

ശതകം പൂര്‍ത്തിയാക്കി സഞ്ജു, 3000 ഫസ്റ്റ് ക്ലാസ് റണ്‍സും സ്വന്തം, നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ കേരള താരം

ബംഗാളിനെതിരെ തന്റെ രഞ്ജി ശതകം നേടി സഞ്ജു സാംസണ്‍. ഒപ്പം മൂവായിരം ഫസ്റ്റ് ക്ലാസ് റണ്‍സും കേരളത്തിനായി താരം നേടി. ബംഗാളിനെതിരെയുള്ള ഇന്നിംഗ്സില്‍ 55 റണ്‍സില്‍ എത്തിയപ്പോളാണ് സഞ്ജു ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേരളത്തിനായി ഈ നേട്ടം കുറിയ്ക്കുന്ന ആറാമത്തെ താരമാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെയുള്ള ശതകം നേടിയപ്പോള്‍ സച്ചിന്‍ ബേബിയും 3000 റണ്‍സ് തികച്ചിരുന്നു.

രോഹന്‍ പ്രേം, സുനില്‍ ഒയാസിസ്, ശ്രീകുമാര്‍ നായര്‍, വി എ ജഗദീഷ് എന്നിവരാണ് 3000 റണ്‍സ് തികച്ചിട്ടുള്ള താരങ്ങള്‍. ഇതില്‍ രോഹന്‍ പ്രേം മാത്രമാണ് 4000 കടന്നിട്ടുള്ള ഏക താരം.

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം

ത്രിപുരയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ആദ്യ മത്സരത്തില്‍ ബംഗാളിനെ തളച്ച ശേഷം കേരളം രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ത്രിപുരയുമായുള്ള മൂന്നാം മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ത്രിപുര നേടിയത്. 61 റണ്‍സുമായി ത്രിപുര നായകന്‍ മണിശങ്കര്‍ മുരാസിംഗ് ആണ് ത്രിപുരയുടെ ടോപ് സ്കോറര്‍. ശ്യാം ഗോണ്‍(35), രജത് ഡേ(46), സ്മിത് പട്ടേല്‍(33) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനു വേണ്ടി എംഡി നിധീഷ് മൂന്ന് വിക്കറ്റ് നേട്ടം കൊയ്തപ്പോള്‍ അഭിഷേക് മോഹന്‍ രണ്ടും ജലജ് സക്സേന, കെസി അക്ഷയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനു വേണ്ടി രോഹന്‍ പ്രേം(52) ടോപ് സ്കോറര്‍ ആയി. വിഷ്ണു വിനോദ്(40), സഞ്ജു സാംസണ്‍(37) എന്നിവരും തിളങ്ങി. മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താകാതെ നേടിയ 47 റണ്‍സാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി 26 റണ്‍സ് നേടി. 45.1 ഓവറിലാണ് കേരളം വിജയം ഉറപ്പിച്ചത്.

കേരളത്തിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നീലാംബുജ് വാട്സ് ആണ് ത്രിപുരയ്ക്കായി ബൗളിംഗില്‍ മികവ് പുലര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version