ഫോറസ്റ്റിനെ മറികടന്നു ഫുൾഹാം, നീൽ മൗപെയെ ടീമിൽ എത്തിക്കാൻ ഫുൾഹാം | Exclusive

പ്രീമിയർ ലീഗിൽ ബ്രൈറ്റനിൽ നിന്നു മുന്നേറ്റനിര താരം നീൽ മൗപെയെ ടീമിൽ എത്തിക്കാൻ ഒരുങ്ങി ഫുൾഹാം.

പ്രീമിയർ ലീഗിൽ ബ്രൈറ്റനിൽ നിന്നു മുന്നേറ്റനിര താരം നീൽ മൗപെയെ ടീമിൽ എത്തിക്കാൻ ഒരുങ്ങി ഫുൾഹാം. നേരത്തെ നോട്ടിങ്ഹാം ഫോറസ്റ്റ് താരത്തെ സ്വന്തം ആക്കുമെന്നു സൂചന ഉണ്ടായിരുന്നു എങ്കിലും നിലവിൽ താരത്തെ ഫുൾഹാം ഉടൻ സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് 15 മില്യൺ യൂറോ എങ്കിലും താരത്തിന് ലഭിക്കും എന്നാണ് ബ്രൈറ്റന്റെ പ്രതീക്ഷ.

പ്രീമിയർ ലീഗിൽ നിലനിക്കാൻ എന്ത് വിലകൊടുത്തും ശ്രമിക്കുക ആണ് ഫുൾഹാം. അതിനാൽ തന്നെ ഗോളുകൾ നേടാൻ മിട്രോവിചിന് നീൽ മൗപെ സഹായം ആവും. മുമ്പ് ആഴ്‌സണൽ, ബ്രൈറ്റൻ മത്സരത്തിന് ഇടയിൽ തമ്മിൽ ഉടക്കിയ ലെനോയും മൗപെയും ഇതോടെ ഒരു ടീമിൽ കളിക്കും. അന്നു മൗപെയുടെ ഫൗളിന് പിന്നാലെ ലെനോ മാസങ്ങളോളം പരിക്ക് കാരണം പുറത്തിരുന്നു. മൗപെക്ക് വാർത്തക്ക് പിന്നാലെ ലെനോ കോന്റെ, ടൂഹൽ ട്രോൾ ട്വിറ്ററിൽ പങ്ക് വച്ചിരുന്നു.

അയാക്സ് യുവതാരം മുഹമ്മദ് കുദുസ് എവർടണിലേക്ക് | Report

അയാക്സ് താരം മുഹമ്മദ് കുദുസ് എവർടനിലേക്ക്. ടീമുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയാവാറായതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇരുപത്തിരണ്ടുകാരനായ ഘാന താരത്തെ ലോണിൽ ആവും എവർടൻ ടീമിൽ എത്തിക്കുക. സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാനും അവർക്കാകും. ചർച്ചകൾ പൂർത്തിയവുന്നതോടെ ഉടനെ കൈമാറ്റം സാധ്യമാകും.

2020ലാണ് കുദുസ് അയാക്സ് ടീമിൽ എത്തുന്നത്. പലപ്പോഴും പരിക്ക് അലട്ടിയിരുന്ന താരത്തിന് രണ്ടു സീസണുകളിലായി മുപ്പതോളം മത്സരങ്ങൾ മാത്രമേ ടീമിനായി ഇറങ്ങാൻ സാധിച്ചിരുന്നുള്ളൂ. പരിക്ക് ഭേദമായി പ്രീ സീസണിൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും കോച്ച് ഷ്രൂഡർ സബ്സ്റ്റിട്യൂട്ട് താരമായിട്ടാണ് പരിഗണിക്കുന്നത് എന്നതും കുദുസ് ടീം വിടാനുള്ള തീരുമാനത്തിൽ എത്താൻ കാരണമായി.

അറ്റാക്കിങ് മിഡ്ഫീൽഡർ ആണ് കുദുസ്. നിലവിൽ ഈ സ്ഥാനത്ത് ആന്റണി ഗോർഡോൺ ഉണ്ടെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തിന് പിറകെ ഇംഗ്ലണ്ടിലെ എല്ലാ വമ്പന്മാരും കണ്ണ് വെച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ കൂടി നേരിടുന്ന എവർടന് ഭാവിയിൽ ഗോർഡോനെ കൈമാറേണ്ടി വന്നാലും പകരക്കാരനായി കുദുസിനെ ഉപയോഗിക്കാം എന്നാണ് ടീം കണക്ക് കൂടുന്നത്.

എഡിസൺ കവാനിക്ക് വേണ്ടി വിയ്യറയലും നീസും | Latest

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനിക്ക് വേണ്ടി സ്പാനിഷ് ക്ലബായ വിയ്യാറയലും ഫ്രഞ്ച് ക്ലബായ നീസും രംഗത്ത്. ലാലിഗയിൽ കളിക്കാൻ ആഗ്രഹിക്കുന്ന കവാനി വിയ്യറയലും ആയി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. കവാനിക്കായി വലിയ ഓഫറുമായി നീസ് ഇപ്പോൾ രംഗത്ത് ഉണ്ട്. നീസുമായുള്ള ചർച്ചകൾക്ക് ശേഷമെ ഉറുഗ്വേ സ്ട്രൈക്കർ അന്തിമ തീരുമാനം എടുക്കു‌.

ഫ്രീ ഏജന്റായ കവാനിക്ക് മുന്നിൽ നേരത്തെ ബോക ഓഫർ വെച്ചു എങ്കിലും താരം ലാറ്റിനമേരിക്കയിലേക്ക് പോകാൻ തയ്യാറായിരുന്നില്ല. കവാനിയുടെ കുടുംബം സ്പെയിനിൽ നിൽക്കാൻ ആണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ താരം ലാലിഗയിലേക്ക് പോകാൻ ആണ് താരത്തിന്റെ പരിഗണന.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം തിളങ്ങാൻ എഡിസൺ കവാനിക്ക് ആയിരുന്നില്ല. നിരന്തരം പരിക്കേറ്റ കവാനിക്ക് വളരെ ചുരുക്കം മത്സരങ്ങൾ മാത്രമെ കളിക്കാൻ ആയുള്ളൂ.

ഒലെ ഗണ്ണാർ സോൾഷ്യർ ടീമിൽ എത്തിച്ച കവാനി ആദ്യ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. മുമ്പ് പി എസ് ജിയിലും നാപോളിയിലും ഐതിഹാസിക പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് കവാനി.

കസെമിറോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം, ഔദ്യോഗിക പ്രഖ്യാപനം എത്തി | Exclusive

മാഞ്ചസ്റ്റർ യുണൈറ്റഡ് അങ്ങനെ ആ വലിയ സൈനിംഗ് പൂർത്തിയാക്കി. കസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ എത്തി. റയൽ മാഡ്രിഡ് താരത്തിന്റെ വരവ് യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം നാളെ മെഡിക്കൽ പൂർത്തിയാക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നാലു വർഷത്തെ കരാർ കസെമിറോ ഒപ്പുവെക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.

https://twitter.com/ManUtd/status/1560707140918067201?t=k2i93hQ0_zFUlvmuUPwUTA&s=19

താരത്തിന്റെ വേതനം വലിയ രീതിയിൽ ഉയർത്തികൊണ്ടുള്ള കരാർ ആണ് യുണൈറ്റഡിൽ കസെമിറോ ഒപ്പുവെക്കുക. ട്രാൻസ്ഫർ സാങ്കേതിക നടപടികൾ ബാക്കി ഉള്ളതിനാൽ ലിവർപൂളിന് എതിരായ മത്സരത്തിൽ കസെമിറോ യുണൈറ്റഡ് ജേഴ്സിയിൽ ഉണ്ടാകില്ല.

60 മില്യൺ യൂറോയോളം റയൽ മാഡ്രിഡിന് നൽകിയാണ് കസെമിറോയെ യുണൈറ്റഡ് ടീമിൽ എത്തിക്കുന്നത്. 30കാരനായ കസമെറോ അവസാന ഏഴ് വർഷങ്ങളായി റയൽ മാഡ്രിഡിന് ഒപ്പം ആയിരുന്നു.. അഞ്ച് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 18 കിരീടങ്ങൾ താരം റയലിനൊപ്പം നേടിയിട്ടുണ്ട്.

എൻഡോംബലയെ ടീമിൽ എത്തിച്ച് നാപോളി

ടോട്ടനം മിഡ്ഫീൽഡർ താങ്വി എൻഡോമ്പലയെ നാപോളി ടീമിൽ എത്തിച്ചു. ഒരു വർഷത്തെ ലോണിലാണ് ഫ്രഞ്ച് താരം ഇറ്റലിയിലേക്ക് എത്തുന്നത്. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനും നാപോളിക്ക് സാധിക്കും. ഇതിന് വേണ്ടി ഏകദേശം മുപ്പത് മില്യൺ യൂറോ വരെ ചെലവാക്കേണ്ടി വരും.

താരത്തെ വാങ്ങേണ്ടത് നിർബന്ധമായി കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സീസണിന്റെ അവസാനം മാത്രമേ ഇതിനെ കുറിച്ച് നാപോളി തീരുമാനം എടുക്കൂ. ഒരു മില്യൺ യൂറോ ആണ് ലോൺ ഫീ.

2019ലാണ് ലിയോണിൽ നിന്നും എൻഡോമ്പലെ റെക്കോർഡ് തുക്കക് ടോട്ടനത്തിലേക്ക് എത്തുന്നത്. ഏകദേശം അറുപത് മില്യൺ യൂറോയോളം ടോട്ടനം മുടക്കിയിരുന്നു. പക്ഷെ താരത്തിന് വിചാരിച്ച പോലെ തിളങ്ങാൻ ആയില്ല. കോണ്ടെ എത്തിയ ശേഷം അവസരങ്ങൾ പാടെ കുറഞ്ഞതോടെ എൻഡോമ്പലെയെ ലിയോണിലേക്ക് തന്നെ ലോണിൽ അയക്കുകയായിരുന്നു.

ലോണിൽ എത്തിയ താരത്തെ സീസണിന്റെ അവസാനം സ്വന്തമാക്കാൻ ലിയോണും തയ്യാറായില്ല. പുതുതായി ഒരു പിടി താരങ്ങൾ ടീമിലേക്ക് എത്തിയതോടെ ടോട്ടനത്തിന്റെ പദ്ധതിയിൽ സ്ഥാനമില്ലെന്നുറപ്പിച്ച താരം പിന്നീട് ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു. പല പ്രമുഖ താരങ്ങളേയും നഷ്ടമായ നാപോളിയും പുതിയ കളിക്കാരെ എത്തിച്ച് മാറ്റത്തിന്റെ പാതയിലാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ഉറപ്പിച്ച് ആന്റണി, അയാക്സിന്റെ പരിശീലനത്തിൽ നിന്ന് മാറിനിൽക്കുന്നു | Exclusive

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ വരണം എന്ന് ഉറപ്പിച്ചിരിക്കുകയാണ് അയാക്സിന്റെ താരം ആന്റണി. യുണൈറ്റഡ് നൽകിയ 80 മില്യന്റെ ബിഡ് അയാക്സ് നിരസിച്ചതോടെ ആന്റണി ക്ലബിനോട് തന്നെ മാഞ്ചസ്റ്ററിലേക്ക് പോകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ന് അയാക്സിനൊപ്പം പരിശീലനത്തിന് ഇറങ്ങാൻ താരം തയ്യാറായില്ല. അയാക്സിന്റെ അടുത്ത മത്സരത്തിലും ആന്റണി കളിക്കില്ല

ഇതോടെ അയാക്സ് താരത്തെ വിൽക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങുകയാണ്. യുണൈറ്റഡ് ആന്റണിയെ സ്വന്തമാക്കാൻ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ ശ്രമിക്കുന്നുണ്ട്. 22കാരനായ അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. അയാക്സിൽ നിന്ന് ഇതിനകം പ്രതിരോധ താരം ലിസാൻഡ്രോയെ യുണൈറ്റഡ് സൈൻ ചെയ്തിട്ടുണ്ട്.

ഔബമയങിന് വേണ്ടി ബാഴ്സലോണയുമായി ചർച്ച ആരംഭിക്കാൻ ചെൽസി

ബാഴ്സലോണയുടെ ഔബമയങിനെ എത്തിക്കാനുള്ള ചെൽസിയുടെ ശ്രമങ്ങൾ മുന്നോട്ടു തന്നെ. ടൂഷലിന്റെ പ്രിയ താരങ്ങളിൽ ഒരാളെ കൂടാരത്തിൽ എത്തിക്കാനുള്ള നീക്കത്തിൽ ചെൽസി അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. താരവുമായി ചർച്ചകൾ നടത്തി ധാരണയിൽ എത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്. വ്യക്തിപരമായ കരാറിൽ എത്താൻ തടസങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് ഔബമയങിന്റെ ഭാഗത്ത് നിന്നും അറിയിച്ചിട്ടുണ്ട്.

നേരത്തെ ബാഴ്സലോണ വിടാൻ വിസമ്മതം അറിയിച്ചിരുന്ന താരത്തെ ചർച്ചകളിലൂടെ ടീം മാറാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് ചെൽസിക്ക് നേട്ടമാണ്. ഇതിന് പിറകെ ബാഴ്‌സലോണയുമായി നേരിട്ട് ചർച്ചകൾക്ക് ഒരുങ്ങുകയാണ് ചെൽസി.

മുൻ നിരയിൽ സ്‌ട്രൈക്കറുടെ അഭാവം നേരിടുന്ന ചെൽസിക്ക് താരത്തെ എത്തിക്കേണ്ടത് അത്യാവശ്യമാണ്. അതേ സമയം കഴിഞ്ഞ സീസണിന്റെ പകുതിയിൽ ടീമിൽ എത്തി നിർണായക പ്രകടനം കാഴ്ച്ച വെച്ച താരത്തെ കൈവിടാൻ സാവിക്ക് പൂർണ സമ്മതമില്ല.

ഏകദേശം മുപ്പത് മില്യൺ ആണ് ബാഴ്‌സലോണ താരത്തിന് ആവശ്യപ്പെടുന്ന തുക. തുടർന്നുള്ള ചർച്ചകളിൽ ഏറ്റവും വലിയ പ്രശ്നം ആവാൻ പോകുന്നതും ഈ തുക തന്നെ ആവും. ഉയർന്ന സാലറിയാണ് താരത്തെ കൈമാറാൻ ബാഴ്‌സയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്ന്.

ഉദ്ദേശിച്ച കൈമാറ്റ തുകക്ക് പുറമെ ഈ സാലറിയും കൂടി ടീമിന് ലാഭിക്കാൻ കഴിഞ്ഞാൽ കുണ്ടേയെ രെജിസ്റ്റർ ചെയ്യാനും പുതിയ വലത് ബാക്കിനെ എത്തിക്കാനും ടീമിന് സാധിക്കും.

ബാഴ്‌സലോണ ഉദ്ദേശിക്കുന്നതിന്റെ പകുതി മാത്രമേ നൽകാൻ ചെൽസി സന്നദ്ധരാവുകയുള്ളൂ. മുപ്പത് കഴിഞ്ഞ ഒരു താരത്തിന് ഇത്രയും തുക മുടക്കുന്നത് നഷ്ടമാണ് താനും. പക്ഷെ ഡീപെയെ ഫ്രീ ഏജന്റ് ആകുകയും ഡി യോങ്ങിനെ കൈമാറാൻ സാധിക്കാതെ വരികയും ചെയ്യുന്ന ബാഴ്‌സക്ക് കുറച്ച് തുക സമാഹരിക്കാനുള്ള അവസാന വഴിയാണ് ഔബയും ഡെസ്റ്റും.

നോട്ടിങ്ഹാം ഫോറസ്റ്റ് സൈനിങ് നമ്പർ 16!! | Exclusive

നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിൽ നിൽക്കാൻ ഉറച്ചുള്ള നീക്കങ്ങൾ നടത്തുകയാണ്. ഇരുപത് വർഷങ്ങൾ കഴിഞ്ഞ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഫോറസ്റ്റ് അവരുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ 16ആം സൈനിംഗ് പൂർത്തിയാക്കി. വോൾവ്‌സ് മിഡ്‌ഫീൽഡർ മോർഗൻ ഗിബ്‌സ്-വൈറ്റ് ആണ് ഫോറസ്റ്റിൽ പുതുതായി എത്തുന്നത്.

ആഡ്-ഓണുകൾ ഉൾപ്പെടെ 42.5 മില്യൺ പൗണ്ട് വിലമതിക്കുന്ന കരാറിലാണ് ഫോറസ്റ്റ് താരത്തെ സ്വന്തമാക്കുന്നത്. 22-കാരൻ ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ ഫോറസ്റ്റിന്റെ പ്രധാന ലക്ഷ്യമായിരുന്നു‌. ഫോറസ്റ്റ് പ്രാരംഭ തുകയായി വോൾവ്സിന് 25 മില്യൺ പൗണ്ട് നൽകും. കൂടാതെ 17.5 മില്യൺ പൗണ്ട് ആഡ്-ഓൺ ആയും നൽകും.

ഇംഗ്ലണ്ട് U21 ഇന്റർനാഷണൽ ഫോറസ്റ്റ് ബോസ് സ്റ്റീവ് കൂപ്പറിന് കീഴിൽ 2020/21 സീസണിൽ സ്വാൻസിയിൽ ലോണിൽ കളിച്ചിരുന്നു.

മാർസെലോ ഫ്രഞ്ച് ക്ലബിലേക്ക് എത്താൻ സാധ്യത

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ മാർസെലോ പുതിയ ക്ലബിലേക്ക്. മാർസെലോയെ ഫ്രഞ്ച് ക്ലബായ നീസ് സ്വന്തമാക്കാൻ ശ്രമിക്കുന്നു. റയൽ മാഡ്രിഡ് വിട്ട മാർസലോ ഇപ്പോൾ ഫ്രീ ഏജന്റ് ആണ്‌. മാർസലോയുമായി നീസ് ചർച്ചകൾ നടത്തുന്നുണ്ട്. മാർസലോ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആലോചിക്കുന്നു എന്ന. വാർത്തകൾക്ക് പിന്നാലെയാണ് താരത്തെ നീസ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ വരുന്നത്.

അവസാന 15 വർഷമായി മാർസലോ റയൽ മാഡ്രിഡിന് ഒപ്പം ആയിരുന്നും അവസാന കുറച്ച് സീസണുകളായി മാർസലോ റയൽ ടീമിൽ ആദ്യ ഇലവനിൽ ഉണ്ടാകുന്നത് കുറവായിരുന്ന മാർസലോയുടെ കരാർ പുതുക്കണ്ട എന്ന് റയൽ മാഡ്രിഡ് തീരുമാനിക്കുകയായിരുന്നു.

റയലിനായി 545 മത്സരങ്ങൾ മാർസലോ കളിച്ചിട്ടുണ്ട്. 38 ഗോളും 103 അസിസ്റ്റും അദ്ദേഹം സംഭവാന ചെയ്തു. 25 കിരീടങ്ങൾ റയലിനൊപ്പം നേറിയ മാർസലോ ആണ് റയൽ മാഡ്രിഡിനൊപ്പം ഏറ്റവും കൂടുതൽ കിരീടം നേടിയ താരം.

ജിയോവാനി സിമിയോണി നാപോളിയിൽ എത്തി | Report

വേറൊണയുടെ മുന്നേറ്റ താരം ജിയോവാനി സിമിയോണി നപോളിയിലേക്കെത്തി. ഒരു വർഷത്തെ ലോണിൽ ആണ് അർജന്റീനൻ താരത്തെ നപോളി ടീമിലേക്ക് എത്തിക്കുന്നത്. ശേഷം സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാനും നാപോളിക്കാവും. ലോണിൽ എത്തിക്കുന്നതിന് നപോളി മൂന്നര മില്യൺ യൂറോ വേറൊണക്ക് നൽകും. താരത്തെ സ്വന്തമാക്കുമ്പോൾ പന്ത്രണ്ടു മില്യൺ യൂറോയും നൽകേണ്ടി വരും.

മുൻ നിരയിൽ മെർട്ടെൻസ്, ഇൻസിന്യെ എന്നിവരെ അടുത്തിടെ നഷ്ടമായ ടീം, വിക്റ്റർ ഒസിമന് യോജിച്ച പങ്കാളിയെ തേടുകയായിരുന്നു. മൂന്നര മില്യൺ യൂറോ ലോൺ ഫീ ആയി കൈമാറും. സീരി എയിലേക്ക് പുതുതായി എത്തിയ മോൻസ അടക്കമുള്ള ടീമുകൾ സിമിയോണിയെ എത്തിക്കാൻ ശ്രമിച്ചിരുന്നു.

നാപ്പോളി മുന്നേറ്റ താരം ആന്ദ്രേ പിതാഞ്ഞയെ എത്തിക്കാൻ സാധിക്കും എന്നതിനാൽ മോൻസ സിമിയോണിക്കുള്ള ശ്രമത്തിൽ നിന്നും പിന്മാറി. രോഗബാധിതനായ ഹാളർക്ക് പകരക്കാരനായി ഡോർട്മുണ്ടും സിമിയോണിയെ കണ്ട് വെച്ചിരുന്നെങ്കിലും അവർക്കും മറ്റൊരു താരത്തെ എത്തിക്കാൻ സാധിച്ചു. ഇരുപതിയെഴുകാരനായ താരം 2016 മുതൽ സീരി എയിൽ കളിച്ചു വരുന്നു. കാഗ്ലിയാരിയിൽ നിന്നും ലോണിൽ എത്തിയിരുന്ന താരത്തെ അവസാന സീസണിൽ വേറൊണ സ്വന്തമാക്കുകയായിരുന്നു. സീസണിൽ ടീമിനായി പതിനേഴ് ഗോളുകൾ നേടാനായി.

Exit mobile version