കോച്ചുമായി ഉടക്കി, മാർസെലോയുടെ കരാർ ഫ്ലുമിനെൻസ് റദ്ദാക്കി

ഫ്ലുമിനെൻസ് റയൽ മാഡ്രിഡ് ഇതിഹാസം മാഴ്സെലോയുടെ കരാർ റദ്ദാക്കി. പരിശീലകനുമായി കളിക്കിടയിൽ നടന്ന പ്രശ്നമാണ് കരാർ റദ്ദാക്കുന്നതിലേക്ക് എത്തിച്ചത്. കഴിഞ്ഞ വർഷം ആയിരുന്നു തൻ്റെ ബാല്യകാല ക്ലബ്ബിലേക്ക് മാർസെലോ മടങ്ങിയെത്തിയത്. 36 കാരനായ ബ്രസീലിയന്റെ കരാർ അവസാനിപ്പിക്കുന്നതായി ഫ്ലുമിനെൻസ് സ്ഥിരീകരിച്ചു.

മാനേജർ മനോ മെനെസസ് ഗ്രെമിയോയ്‌ക്കെതിരായ മത്സരത്തിൽ, പകരക്കാരനായി മാർസെലോയെ തീരുമാനിച്ചിരുന്നുവെങ്കിലും കളത്തിൽ ഇറങ്ങും മുമ്പ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും മാർസെലോയെ സബ് ചെയ്യാനുള്ള തീരുമാനം മെനസസ് മാറ്റുകയും ചെയ്തു.

ഫ്ലുമിനെൻസിനൊപ്പം തൻ്റെ രണ്ടാം സ്പെല്ലിൽ 68 മത്സരങ്ങൾ മാർസെലോ കളിച്ചു. റയൽ മാഡ്രിഡിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗും ആറ് ലാ ലിഗ കിരീടങ്ങളും ഉൾപ്പെടുന്ന ഒരു മികച്ച കരിയറിർ ഉള്ള താരം ഇപ്പോൾ പുതിയ ക്ലബ് തേടുകയാണ്.

മാർസെലോ ഇനി ബ്രസീലിയൻ ക്ലബിൽ

മുൻ റയൽ മാഡ്രിഡ് താരം മാർസെലോയെ ബ്രസീലിയൻ ക്ലബായ ഫ്ലുമിനിസെ സൈൻ ചെയ്തു. ഫ്രീ ഏജന്റായ താരവും ക്ലബുമായി കരാറിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാർസെലോ സൗദി ക്ലബായ അൽ നസറിലേക്ക് പോകും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസുമായുള്ള കരാർ അടുത്തിടെ ആയിരുന്നു മാർസെലോ അവസാനിപ്പിച്ചത്.

റൊണാൾഡോയെ അടുത്തിടെ സ്വന്തമാക്കിയ അൽ
കഴിഞ്ഞ സീസണിൽ ക്ലബ് വിടുന്നതിന് മുമ്പ് ഒരു ദശാബ്ദത്തിലേറെ റയൽ മാഡ്രിഡിനായി കളിച്ച മാഴ്സലോ, ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.

മാർസെലോ അൽ നസറിലേക്ക് എന്ന വാർത്തകൾ തെറ്റ്

മുൻ റയൽ മാഡ്രിഡ് താരം മാർസെലോയെ സൗദി ക്ലബായ അൽ നസർ സ്വന്തമാക്കും എന്ന വാർത്തകൾ തെറ്റാണ് എന്ന് റിപ്പോർട്ടുകൾ. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം, ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാർസെലോ നിലവിൽ ഫ്രീ ഏജന്റായി തുടരുകയാണ്. താരം അൽ നസറുമായി ചർച്ചകൾ നടത്തിയിട്ടില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

റൊണാൾഡോയെ അടുത്തിടെ സ്വന്തമാക്കിയ അൽ നസർ നിരവധി വലിയ താരങ്ങൾക്ക് പിറകെയാണ് ഇപ്പോൾ. മോഡ്രിച്ച്, റാമോസ്, ബുസ്‌ക്വെറ്റ്‌സ് എന്നിവർക്ക് ഇതിനകം തന്നെ ല നസർ ഓഫർ സമർപ്പിച്ചിട്ടുണ്ട്‌. വരുന്ന സമ്മറിൽ റൊണാൾഡോക്ക് ഒപ്പം വലിയ ചില താരങ്ങൾകൂടെ സൗദിയിൽ ഉണ്ടാകും എന്നതിന്റെ സൂചനയാണിത്‌‌.

കഴിഞ്ഞ സീസണിൽ ക്ലബ് വിടുന്നതിന് മുമ്പ് ഒരു ദശാബ്ദത്തിലേറെ റയൽ മാഡ്രിഡിനായി കളിച്ച മാഴ്സലോ, ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.

അച്ഛന്റെ പാതയിൽ മകനും! മാഴ്സെലോയുടെ മകൻ റയൽ മാഡ്രിഡിൽ കരാർ ഒപ്പിട്ടു

റയൽ മാഡ്രിഡ് ഇതിഹാസതാരം മാഴ്സെലോയുടെ മകൻ എൻസോ ആൽവസ് ക്ലബും ആയി കരാർ ഒപ്പിട്ടു. കരിയറിലെ ആദ്യ കരാർ ആണ് എൻസോക്ക് ഇത്. അച്ഛന്റെ ചരിത്രം റയലിൽ ആവർത്തിക്കാൻ ആവും എൻസോ ശ്രമം.

റയൽ മാഡ്രിഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമാണ് ബ്രസീൽ ലെഫ്റ്റ് ബാക്ക് ആയ മാഴ്സെലോ. 25 കിരീടങ്ങൾ താരം റയലിൽ നേടിയിട്ടുണ്ട്. അച്ഛൻ പ്രതിരോധത്തിൽ ആണെങ്കിൽ മകൻ മുന്നേറ്റനിര താരമാണ്. റയൽ മാഡ്രിഡ് വിട്ട ശേഷം ഗ്രീക്ക് ക്ലബ് ഒളിമ്പ്യാകോസിൽ ആയിരുന്നു മാഴ്സെലോ.

റയൽ മാഡ്രിഡ് ഇതിഹാസം മാർസെലോ ഗ്രീക്ക് ക്ലബിലേക്ക്

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ മാർസെലോ പുതിയ ക്ലബിലേക്ക്. മാർസെലോയെ ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസ് സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റയൽ മാഡ്രിഡ് വിട്ട മാർസെലോ ഇപ്പോൾ ഫ്രീ ഏജന്റ് ആണ്‌. താരം പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്ററിലേക്ക് എത്തും എന്ന് സൂചനകൾ ഉണ്ടായിരുന്നു എങ്കിലും അത് നടന്നിരുന്നില്ല. ഗ്രീസിലെ ഏറ്റവും വലിയ ക്ലബാണ് ഒളിമ്പിയാകോസ്.

അവസാന 15 വർഷമായി മാർസെലോ റയൽ മാഡ്രിഡിന് ഒപ്പം ആയിരുന്നു. അവസാന കുറച്ച് സീസണുകളായി. റയൽ ടീമിൽ ആദ്യ ഇലവനിൽ ഉണ്ടാകുന്നത് കുറവായിരുന്ന മാർസെലോയുടെ കരാർ പുതുക്കണ്ട എന്ന് റയൽ മാഡ്രിഡ് തീരുമാനിക്കുകയായിരുന്നു. അതാണ് താരം ക്ലബ് വിട്ടത്.

റയലിനായി 545 മത്സരങ്ങൾ മാർസെലോ കളിച്ചിട്ടുണ്ട്. 38 ഗോളും 103 അസിസ്റ്റും അദ്ദേഹം സംഭവാന ചെയ്തു. 25 കിരീടങ്ങൾ റയലിനൊപ്പം നേറിയ മാർസെലോ ആണ് റയൽ മാഡ്രിഡിനൊപ്പം ഏറ്റവും കൂടുതൽ കിരീടം നേടിയ താരം.

മാർസെലോ ഫ്രഞ്ച് ക്ലബിലേക്ക് എത്താൻ സാധ്യത

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ മാർസെലോ പുതിയ ക്ലബിലേക്ക്. മാർസെലോയെ ഫ്രഞ്ച് ക്ലബായ നീസ് സ്വന്തമാക്കാൻ ശ്രമിക്കുന്നു. റയൽ മാഡ്രിഡ് വിട്ട മാർസലോ ഇപ്പോൾ ഫ്രീ ഏജന്റ് ആണ്‌. മാർസലോയുമായി നീസ് ചർച്ചകൾ നടത്തുന്നുണ്ട്. മാർസലോ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആലോചിക്കുന്നു എന്ന. വാർത്തകൾക്ക് പിന്നാലെയാണ് താരത്തെ നീസ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ വരുന്നത്.

അവസാന 15 വർഷമായി മാർസലോ റയൽ മാഡ്രിഡിന് ഒപ്പം ആയിരുന്നും അവസാന കുറച്ച് സീസണുകളായി മാർസലോ റയൽ ടീമിൽ ആദ്യ ഇലവനിൽ ഉണ്ടാകുന്നത് കുറവായിരുന്ന മാർസലോയുടെ കരാർ പുതുക്കണ്ട എന്ന് റയൽ മാഡ്രിഡ് തീരുമാനിക്കുകയായിരുന്നു.

റയലിനായി 545 മത്സരങ്ങൾ മാർസലോ കളിച്ചിട്ടുണ്ട്. 38 ഗോളും 103 അസിസ്റ്റും അദ്ദേഹം സംഭവാന ചെയ്തു. 25 കിരീടങ്ങൾ റയലിനൊപ്പം നേറിയ മാർസലോ ആണ് റയൽ മാഡ്രിഡിനൊപ്പം ഏറ്റവും കൂടുതൽ കിരീടം നേടിയ താരം.

തനിക്ക് മുന്നിൽ ഇനിയാരുമില്ലാ! റയലിൽ ചരിത്രം കുറിച്ച് മാഴ്‌സെലോ

റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കുന്ന റെക്കോർഡിന് ഒപ്പമെത്തി ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാഴ്‌സെലോ. ഇന്നലെ നടന്നസൂപ്പർ കോപ്പ ഫൈനൽ മത്സരത്തിൽ അത്‌ലറ്റിക് ക്ലബ്ബിനെ പരാജയപ്പെടുത്തി റയൽ കിരീടം നേടിയതോടെയാണ് മാഴ്‌സെലോ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഈ സൂപ്പർ കോപ്പ അടക്കം 23 കിരീടങ്ങൾ ആണ് മാഴ്‌സെലോ റയലിനൊപ്പം നേടിയിട്ടുള്ളത്. ഇതോടെ 1953 – 71 കാലഘട്ടത്തിൽ റയലിനൊപ്പം 23 കിരീടങ്ങൾ നേടിയ ഫ്രാസിസ്കോ ഹെന്റോയുടെ റെക്കോർഡിനൊപ്പമെത്തുകയായിരുന്നു മാഴ്‌സെലോ. 22 കിരീടങ്ങൾ നേടിയ സെർജിയോ റാമോസ് ആണ് പട്ടികയിൽ തൊട്ടടുത്തുള്ളത്.

2007ൽ റയലിൽ എത്തിയ മാഴ്‌സെലോ 5 ലാലിഗ കിരീടങ്ങൾ, 2 കോപ്പ ഡെൽ റേ , 5 സൂപ്പർ കോപ്പ, 4 ചാമ്പ്യൻസ് ലീഗ്, 3 യുവേഫ സൂപ്പർ കപ്പ്, 4 ക്ലബ് ലോകകപ്പ് എന്നിവ മാഴ്‌സെലോ റയലിന്റെ കൂടെ നേടിയിരുന്നു. നിലവിൽ റയലിന്റെ ക്യാപ്റ്റൻ കൂടെയായ മാഴ്‌സെലോ പക്ഷെ ഇപ്പോൾ റയൽ ടീമിൽ സ്ഥിര സാന്നിധ്യമല്ല. തന്റെ മികച്ച ഫോമിലേക്ക് തിരിചു വരാനുള്ള കഠിന പ്രയത്നത്തിൽ ആണ് മാഴ്‌സെലോയുള്ളത്. ഫൈനൽ മത്സരത്തിൽ 86ആം മിനിറ്റിൽ പകരക്കാരനായാണ് മാഴ്‌സെലോ ഇറങ്ങിയത്.

1904ന് ശേഷം റയൽ മാഡ്രിഡിന് ആദ്യ വിദേശ ക്യാപ്റ്റൻ

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ക്ലബ് വിടുമെന്ന് ഉറപ്പായതോടെ റയൽ മാഡ്രിഡിനെ അടുത്ത സീസൺ മുതൽ പുതിയ ക്യാപ്റ്റൻ നയിക്കും. സെർജിയോ റാമോസിന് പകരം പ്രതിരോധ താരം മാഴ്‌സെലോയാവും ക്ലബ്ബിന്റെ പുതിയ ക്യാപ്റ്റൻ ആവുക. 2015ൽ കാസിയസിൽ നിന്നാണ് സെർജിയോ റാമോസ് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. തുടർന്ന് ഈ കാലഘട്ടത്തിൽ ക്ലബിന് 12 കിരീടങ്ങൾ നേടികൊടുക്കാനും റാമോസിന് കഴിഞ്ഞിട്ടുണ്ട്.

1904ന് ശേഷം ആദ്യമായാവും ഒരു വിദേശ താരം സ്പെയിനിന്റെ ക്യാപ്റ്റൻ ആവുക. എന്നാൽ മാഴ്‌സെലോ ക്യാപ്റ്റൻ ആവുമെങ്കിലും റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യമല്ല മാഴ്‌സെലോ. അങ്ങനെ ആണെങ്കിൽ ഫ്രാൻസ് ഫോർവേഡ് കരീം ബെൻസേമയാവും മാഴ്‌സെലോയുടെ അഭാവത്തിൽ ടീമിനെ നയിക്കുക. റയൽ മാഡ്രിഡ് പരമ്പരാഗതമായി ഏറ്റവും കൂടുതൽ ടീമിനൊപ്പമുള്ള താരത്തിന് ക്യാപ്റ്റൻസി നൽകി വരാറുള്ളത്.

Exit mobile version