ഭാവിയിലേക്കായി യുവ സ്പാനിഷ് മുന്നേറ്റനിര താരത്തെ ടീമിൽ എത്തിച്ചു റയൽ മാഡ്രിഡ്

മുൻ ലാ മാസിയ താരത്തെ സ്വന്തമാക്കി റയൽ മാഡ്രിഡ്

ഭാവി മുന്നിൽ കണ്ടു യുവ സ്പാനിഷ് സ്‌ട്രൈക്കർ ഇകർ ബ്രാവോയെ ടീമിൽ എത്തിച്ചു റയൽ മാഡ്രിഡ്. ജർമ്മൻ ക്ലബ് ബയേർ ലെവർകുസനിൽ നിന്നാണ് 17 കാരനായ താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.

ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയുടെ മുൻ താരം കൂടിയാണ് ബ്രാവോ. ഈ സീസണിൽ താരം റയലിന്റെ ബി ടീം ആയ റയൽ കാസ്റ്റില്ലക്ക് ആയി ആവും ബൂട്ട് കെട്ടുക. കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗയിൽ താരം അരങ്ങേറ്റം കുറിച്ചിരുന്നു.

Story Highlight : Real Madrid signs 17 year old Iker Bravo from Bayer Leverkusen.

വോൾവ്സ് മുന്നേറ്റത്തിന് മൂർച്ച കൂട്ടാൻ ഓസ്ട്രിയൻ താരം എത്തി

സ്റ്റുഗർട്ടിന്റെ ഓസ്ട്രിയൻ മുന്നേറ്റ താരം സാഷ കലായ്സിച്ച് ഇനി പ്രീമിയർ ലീഗിൽ പന്തു തട്ടും. ആറടി ഏഴിഞ്ചുകാരനായ താരത്തെ പതിനെട്ട് മില്യൺ യൂറോ ചെലവാക്കിയാണ് വോൾവ്സ് തങ്ങളുടെ പാളയത്തിൽ എത്തിക്കുന്നത്. റൗൾ ജിമിനസ് അല്ലാതെ തുടർച്ചായി ഗോൾ നേടാൻ കഴിയുന്ന മറ്റൊരു താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചത് കോച്ച് ബ്രൂണോ ലെയ്ജിന് ആശ്വാസമേകും. സമീപകാലത്തെ മികച്ച ഫോമാണ് താരത്തിൽ വോൾവ്സിന്റെ ശ്രദ്ധ എത്തിച്ചത്.

ഇരുപത്തിയഞ്ചുകാരനായ കലായ്സിച്ച് 2019ലാണ് സ്റ്റുഗർട്ടിൽ എത്തുന്നത്. ടീമിനായി അറുപത് മത്സരങ്ങളിൽ നിന്നും ഇരുപത്തിനാല് ഗോളുകൾ നേടി. 2020/21 സീസണിൽ പതിനാറ് ഗോളുമായി ലീഗിലെ ഗോൾ സ്‌കോറർമാരിൽ മുൻ നിരയിൽ ഉണ്ടായിരുന്നു. അവസാന സീസണിൽ നിരവധി മത്സരങ്ങൾ പരിക്ക് മൂലം നഷ്ടപ്പെട്ടിട്ടും ലീഗിലെ അവസാന മത്സരത്തിൽ ഗോൾ നേടി സ്റ്റുഗർട്ടിനെ ബുണ്ടസ് ലീഗയിൽ നിലനിർത്തുന്നതിന് സഹായിച്ചു.

ഓസ്ട്രിയൻ ദേശിയ ജേഴ്‌സയിൽ പതിനഞ്ച് മത്സരങ്ങളിലും കളത്തിൽ ഇറങ്ങി. വോൾവ്സിൽ എത്തിയതോടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഉയരം കൂടിയ അഞ്ചാമത്തെ താരം ആവും സാഷ. ഇതോടെ വോൾവ്സ് ട്രാൻസ്ഫർ വിൻഡോയിൽ ചെലവാക്കിയ തുക നൂറു മില്യൺ പൗണ്ട് കടന്നു.

അലക്സാണ്ടർ ഇസാകിന് പകരക്കാരനായി ഉമർ സാദിഖിനെ ടീമിലെത്തിക്കാൻ സോസിദാഡ് ശ്രമം

ഇസാകിന് പകരക്കാരനായി നൈജീരിയൻ താരത്തെ ലക്ഷ്യമിട്ട് സോസിദാഡ്

റെക്കോർഡ് തുകക്ക് ക്ലബ് വിട്ട അലക്സാണ്ടർ ഇസാകിന് പകരക്കാരനായി അൽമേരിയയുടെ ഉമർ സാദിഖിനെ ടീമിലെത്തിക്കാൻ റയൽ സോസിദാഡ് ശ്രമം. 25 കാരനായ നൈജീരിയൻ താരത്തിന് ആയി വലിയ തുക മുടക്കാൻ സോസിദാഡ് തയ്യാറാണ് എന്നാണ് സൂചന.

ഈ സീസണിൽ ലാ ലീഗയിലേക്ക് എത്തിയ അൽമേരിയക്ക് ആയി കളിച്ച മൂന്നു കളികളിൽ 2 ഗോളുകളും ഒരു അസിസ്റ്റും ഉമർ സാദിഖ് കണ്ടത്തിയിരുന്നു. നിലവിൽ താരത്തിനെ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുമ്പ് ടീമിൽ എത്തിക്കാൻ ആവും സോസിദാഡിന്റെ ശ്രമം.

Story Highlight : Real Sociadad trying to sign Nigerian striker Umar Sadiq.

ലീഡ്സിന്റെ ഡാനിയൽ ജെയിംസിനെ തേടി സ്പർസ്

ലീഡ്സിന്റെ മുന്നേറ്റ താരം ഡാനിയൽ ജെയിംസിനെ ടീമിൽ എത്തിക്കാൻ ടോട്ടനം. ടീമുകൾ തമ്മിൽ കഴിഞ്ഞ വാരം ചർച്ച നടത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. അതേ സമയം മുൻ നിരയിൽ റാഫിഞ്ഞയെ നഷ്ടമായ ലീഡ്സിന് ജെയിംസിനെ ടീമിൽ നിലനിർത്താൻ തന്നെയാണ് താൽപര്യം. ഓഫർ വന്നെങ്കിലും താരം ഇതുവരെ മനസ് തുറന്നിട്ടില്ല. ലോണിൽ താരത്തെ എത്തിക്കാൻ ആണ് ടോട്ടനം ശ്രമം. ശേഷം താരത്തെ സ്വന്തമാക്കാനും കഴിയുന്ന തരത്തിലാണ് അവരുടെ ഓഫർ. അതേ സമയം എവർടനും ജെയിംസിന് വേണ്ടി ലീഡ്സിനെ സമീപിച്ചിരുന്നു.

മുൻ യുനൈറ്റഡ് താരമായ ഡാനിയൽ ജെയിംസ് കഴിഞ്ഞ വർഷം ടീമിൽ എത്തിയ ശേഷം മുൻ നിരയിലെ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമാണ്. അവസാന സീസണിൽ മുപ്പത്തിരണ്ട് ലീഗ് മത്സരങ്ങൾ അടക്കം മുപ്പത്തിയഞ്ച് മത്സരങ്ങൾ ടീമിനായി ഇറങ്ങി. നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും ലീഡ്സിനായി നേടാൻ ഈ അതിവേഗ താരത്തിനായി. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇരിക്കെ താരത്തിന്റെ കൂടി മനസിലിരിപ്പ് അറിയാൻ കാത്തിരിക്കുകയാണ് ടോട്ടനം. ടീമിലേക്ക് കുളുസേവ്കി, റിച്ചാർലിസൻ എന്നിവർക്ക് പുറമെ ജെയിംസ് കൂടി എത്തുന്നത് ടീമിന്റെ മുൻ നിരക്ക് കൂടുതൽ മൂർച്ച നൽകും എന്ന് സ്പർസ് കണക്ക് കൂട്ടുന്നു.

ഔദ്യോഗിക പ്രഖ്യാപനം എത്തി ആഴ്‌സണലിന്റെ നിക്കോളാസ് പെപെ ലോണിൽ നീസിൽ ചേർന്നു | Latest

റെക്കോർഡ് തുകക്ക് ക്ലബിൽ എത്തിയ നിക്കോളാസ് പെപെയെ ഫ്രാൻസിലേക്ക് തന്നെ മടക്കി അയച്ചു ആഴ്‌സണൽ

റെക്കോർഡ് തുകക്ക് ആഴ്‌സണൽ ടീമിൽ എത്തിച്ച ഐവറി കോസ്റ്റ് താരം നിക്കോളാസ് പെപെ ലോൺ അടിസ്‌ഥാനത്തിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബ് ആയ നീസിൽ ചേർന്നു. ഈ സീസൺ അവസാനം വരെ പെപെ നീസിൽ കളിക്കും. എന്നാൽ താരത്തെ സ്ഥിരകരാറിൽ അടുത്ത സീസണിൽ സ്വന്തമാക്കാനുള്ള വ്യവസ്ഥ ലോൺ കരാറിൽ ഇല്ല.

തന്റെ ശമ്പളത്തിൽ വലിയ ശതമാനം നീസിൽ ചേരാൻ ആയി താരം കുറച്ചിരുന്നു. താരത്തിന്റെ ശമ്പളത്തിന്റെ പ്രധാന പങ്ക് നീസ് വഹിക്കുന്നത് ആഴ്‌സണലിനും സഹായകമാവും. ഫ്രഞ്ച് ക്ലബ് ലില്ലിയിൽ നിന്നു 2019 ൽ ക്ലബ് റെക്കോർഡ് തുകയായ 72 മില്യൺ പൗണ്ടിന് ആഴ്‌സണലിൽ എത്തിയ താരത്തിന് പക്ഷെ ഇംഗ്ലീഷ് ഫുട്‌ബോളിൽ തിളങ്ങാൻ ആയില്ല. എങ്കിലും ആഴ്‌സണലിന്റെ 2020 ലെ എഫ്.എ കപ്പ് നേട്ടത്തിൽ പെപെ നിർണായക പങ്ക് വഹിച്ചിരുന്നു.

റെക്കോർഡുകൾ തകരും!! ന്യൂകാസിൽ യുണൈറ്റഡ് മുൻനിരയെ ശക്തിപ്പെടുത്താൻ അലക്‌സാണ്ടർ ഇസാക്ക് എത്തുന്നു | Exclusive

റെക്കോർസ് തുകക്ക് അലക്‌സാണ്ടർ ഇസാക്കിനെ ടീമിൽ എത്തിക്കാൻ ന്യൂകാസിൽ യുണൈറ്റഡ്. റയൽ സോസിഡാഡുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. താരവുമായി കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്താൻ ന്യൂകാസിൽ യുണൈറ്റഡ് ക്ലബിന് സാധിച്ചിട്ടുണ്ട്. ഏകദേശം എഴുപത് മില്യൺ ആവും കൈമാറ്റ തുക എന്നാണ് സൂചനകൾ. ഇത് സോസിഡാഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റം ആവും. യൂറോപ്പിലെ മികച്ച യുവതാരങ്ങളിൽ ഒരാളെ എത്തിക്കുന്നത് ന്യൂകാസിൽ മുന്നേറ്റത്തെ ശക്തിപ്പെടുത്തും.

2019ലാണ് ഡോർട്മുണ്ടിൽ നിന്നും സോസിഡാഡിലേക്ക് എത്തുന്നത്. ജർമൻ ടീമിന് വേണ്ടി ചുരുങ്ങിയ മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. ഡച്ച് ടീം വില്ലേമിന് വേണ്ടി ലോണിൽ കളിച്ചിരുന്നു. സ്‌പെയിനിൽ എത്തിയ ശേഷം സോസിഡാഡ് മുന്നേറ്റത്തിലെ ഒഴിച്ചു കൂടാനാവാത്ത താരമായി. മൂന്ന് സീസണുകളിലായി നൂറ്റിമുപ്പത്തോളം മത്സരണങ്ങൾ ടീമിനായി ഇറങ്ങി. നാല്പതിൽ പരം ഗോളുകളും നേടിയിട്ടുണ്ട്. യൂറോപ്പിലെ മികച്ച ഭാവി താരങ്ങളിൽ ഒരാളായി കണക്ക് കൂടിയ ഇസാക്കിന് വേണ്ടി പ്രീമിയർ ലീഗിൽ നിന്ന് തന്നെ മുൻപ് ആവശ്യക്കാർ വന്നിരുന്നു.

അതേ സമയം പരിക്കേറ്റ് ക്യാപ്റ്റൻ ഒയർസബാൽ കൂടി മാറി നിൽക്കുന്ന ഈ സമയത്ത് എത്രയും പെട്ടെന്ന് ഇസാക്കിന് പകരക്കാരനെ കണ്ടെത്തേണ്ടതും ടീമിന് ആവശ്യമാണ്. താരത്തിന് ലഭിക്കുന്ന ഉയർന്ന തുക ഇതിന് സഹായകരമാകും എന്നാണ് സോസിഡാഡ് പ്രതീക്ഷിക്കുന്നത്. പുതുതായി ടീമിലേക്ക് എത്തിച്ച അലി ചോയെ വെച്ചും ഐസക്കിന്റെ അഭാവം തൽക്കാലം മറികടക്കാൻ ടീമിനാകും.

ഗാർനറിനായി എവർട്ടണും സതാമ്പ്ടണും രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മധ്യനിര താരം ഗാർനർ ക്ലബ് വിടും എന്ന് ഉറപ്പാകുന്നു. ഗാർനറിനായുള്ള എവർട്ടന്റെയും സതാമ്പ്ടന്റെയും ഓഫറുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കിന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഗാർനറിനെ വിൽക്കുന്നതിന് എതിരാണ് എങ്കിലും കസെമിറോ വന്നതോടെ ഗാർനർ ക്ലബ് വിടും എന്ന് ഉറപ്പായി. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ നോട്ടിങ്ഹാം ഫോറസ്റ്റിനായി ലോണിൽ കളിച്ച ഗാർനർ അവിടെ മധ്യനിരയിൽ അത്ഭുതങ്ങൾ കാണിച്ചിരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം തിരികെ പ്രീമിയർ ലീഗിൽ എത്തിയതിൽ വലിയ പങ്ക് ഗാർനറിന് ഉണ്ടായിരുന്നു.

20 മില്യൺ യൂറോ ആണ് ഗാർനറിനായി യുണൈറ്റഡ് ക്ലബുകളോട് ആവശ്യപ്പെടുന്നത്. വരും ദിവസങ്ങളിൽ ഗാർനറിന്റെ ഭാവിയിൽ അന്തിമ തീരുമാനം ഉണ്ടാകും.

വാട്ഫോർഡിന്റെ ബ്രസീലിയൻ താരം ജാവോ പെഡ്രോയെ സ്വന്തമാക്കി ന്യൂകാസ്റ്റിൽ യുണൈറ്റഡ് | Report

ബ്രസീലിയൻ താരത്തിന് ആയി 30 മില്യൺ മുടക്കി ന്യൂകാസ്റ്റിൽ യുണൈറ്റഡ്.

ചാമ്പ്യൻഷിപ്പ് ക്ലബ് വാട്ഫോർഡിൽ നിന്നു ബ്രസീലിയൻ ജാവോ പെഡ്രോയെ ടീമിൽ എത്തിച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. മുമ്പ് രണ്ടു തവണ ന്യൂകാസ്റ്റിൽ മുന്നോട്ട് വച്ച കരാർ നിരസിച്ച വാട്ഫോർഡ് ഏതാണ്ട് 25 +5 മില്യൺ പൗണ്ടിന്റെ കരാർ സ്വീകരിക്കുക ആയിരുന്നു. പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിലിനു മികച്ച മുതൽക്കൂട്ട് ആവും താരം.

2028 വരെ ന്യൂകാസ്റ്റിൽ യുണൈറ്റഡും ആയി ബ്രസീലിയൻ താരം കരാറിൽ ഒപ്പിടും. വാട്ഫോർഡിൽ തിളങ്ങിയ ജാവോ പെഡ്രോ മികച്ച ഭാവിയുള്ള താരമായി ആണ് കണക്കാക്കപ്പെടുന്നത്. നേരത്തെ വാട്ഫോർഡ് താരത്തെ ഒരു കാരണവശാലും വിൽക്കില്ല എന്ന സൂചന ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ അവർ താരത്തെ വിൽക്കാൻ തയ്യാറാവുക ആയിരുന്നു.

ടിലമെൻസിന് ആയി ആഴ്‌സണൽ ഉടൻ ലെസ്റ്റർ സിറ്റിയെ സമീപിക്കും എന്നു റിപ്പോർട്ടുകൾ | Latest

ലെസ്റ്റർ സിറ്റിയുടെ ബെൽജിയം മധ്യനിര താരം യൂറി ടിലമെൻസിനു ആയി ഒരിക്കൽ കൂടി ആഴ്‌സണൽ ലെസ്റ്റർ സിറ്റിയെ സമീപിക്കും

ലെസ്റ്റർ സിറ്റിയുടെ ബെൽജിയം മധ്യനിര താരം യൂറി ടിലമെൻസിനു ആയി ഒരിക്കൽ കൂടി ആഴ്‌സണൽ ലെസ്റ്റർ സിറ്റിയെ സമീപിക്കും എന്നു സൂചന. ട്രാൻസ്ഫർ ജാലകം തുറക്കുന്നതിന് മുമ്പ് ആഴ്‌സണലും ആയി ചർച്ചകൾ ആരംഭിച്ച ടിലമെൻസിന് ആയി ലെസ്റ്റർ സിറ്റിക്ക് മുമ്പിൽ വരും ദിനങ്ങളിൽ ആഴ്‌സണൽ കരാർ മുന്നോട്ട് വക്കും എന്നാണ് റിപ്പോർട്ടുകൾ. ആഴ്‌സണലിൽ എത്താൻ താൽപ്പര്യം ഉള്ള താരത്തെ കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റി കളിപ്പിച്ചിരുന്നില്ല.

താരത്തെ ക്ലബ് വിടാൻ ലെസ്റ്റർ അനുവദിക്കും എന്നാണ് സൂചന. നേരത്തെ ഇനിയും ടീമിൽ താരങ്ങൾ എത്തും എന്ന സൂചന ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ നൽകിയിരുന്നു. എന്നാൽ ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ ആഴ്‌സണലിന് വലിയ പണം മുടക്കാൻ തടസ്സമായേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. സീസണിൽ ആഴ്‌സണലിന് എതിരെ എമിറേറ്റ്‌സിൽ ലെസ്റ്റർ സിറ്റി കളിച്ചപ്പോൾ ആഴ്‌സണൽ ആരാധകർ ടിലമെൻസിനെ സ്വാഗതം ചാന്റ് ചെയ്തിരുന്നു.

Story Highlight : Reports suggests Arsenal may bid second time for Leicester City’s Tielemans.

‘യുക്രെയ്ൻ നെയ്മറിനെ’ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം എന്നു റിപ്പോർട്ടുകൾ | Latest

ശാക്തറിന്റെ മിഹൈലോ മദ്രൈകിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം.

യുക്രെയ്ൻ ക്ലബ് ശാക്തർ ഡോണസ്റ്റിക്കിന്റെ ‘യുക്രെയ്ൻ നെയ്മർ’ എന്നു വിളിപ്പേരുള്ള മുന്നേറ്റനിര താരം മിഹൈലോ പെട്രോവിച് മദ്രൈകിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം. ഇനിയും ടീമിൽ താരങ്ങൾ എത്തും എന്നു ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ പറഞ്ഞതിന് പിന്നാലെ ആണ് യുക്രെയ്ൻ താരത്തെ സ്വന്തമാക്കാൻ ക്ലബ് ശ്രമിക്കുന്ന വാർത്ത പുറത്ത് വന്നത്.

നിക്കോളാസ് പെപെ നീസിലേക്ക് ലോണിൽ പോവും എന്നു ഏതാണ്ട് ഉറപ്പായതിനാൽ മികച്ച വേഗവും ടെക്നികും കൈമുതലായ 21 കാരൻ യുക്രെയ്ൻ താരത്തെ ടീമിൽ എത്തിക്കാൻ ക്ലബ് ശ്രമിക്കും. നിലവിൽ താരത്തിന് ആയി ഔദ്യോഗിക കരാർ മുന്നോട്ട് വച്ചില്ലെങ്കിലും താരത്തിന് ആയി ശക്തമായി ഇംഗ്ലീഷ് ക്ലബ് രംഗത്ത് ഉണ്ട്.

20 മില്യൺ യൂറോ എങ്കിലും താരത്തിന് ലഭിച്ചാൽ മാത്രം ആണ് ശാക്തർ താരത്തെ വിൽക്കാൻ തയ്യാറാവുക. തന്റെ വേഗവും പന്തിലുള്ള മികവും കൊണ്ടു യുക്രെയ്ൻ നെയ്മർ എന്ന വിളിപ്പേരുള്ള മദ്രൈക് യുക്രെയ്നു ആയി 5 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മികച്ച താരമായ മദ്രൈകിനെ സ്വന്തമാക്കാൻ സാധിച്ചാൽ ആഴ്‌സണലിന് വലിയ നേട്ടമാവും.

Story Highlight : Reports suggests Arsenal trying to sign ‘Ukraine Neymar’ mykhaylo mudryk Shakter.

ഒഡ്രിയോസോളയെ കൂടെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം

റയൽ മാഡ്രിഡ് റൈറ്റ് ബാക്ക് അൽവരോ ഒഡ്രിയോസോളയെ എത്തിക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ്. സ്പാനിഷ് മാധ്യമമായ എഎസ് ആണ് താരത്തിന് വേണ്ടി നോട്ടിങ്ഹാം ശ്രമിച്ചെക്കുമെന്ന സൂചനകൾ നൽകിയത്. റൈറ്റ് ബാക്ക് സ്ഥാനത്ത് കർവഹാൾ, വാസ്ക്വസ് എന്നിവരുണ്ടായിരിക്കെ ആൻസലോട്ടിയുടെ പദ്ധതിയിൽ തനിക്ക് സ്ഥാനമില്ലെന്ന് മനസിലായ താരം ടീം വിടാനുള്ള ശ്രമത്തിലാണ്. എന്നാൽ നോട്ടിങ്ഹാം താരത്തിന് വേണ്ടി ശ്രമിച്ചേക്കില്ല എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാന വാരത്തിലേക്ക് കടക്കാൻ ഇരിക്കെ മാഡ്രിഡ് വിടാൻ ഒഡ്രിയോസോള എത്രയും പെട്ടെന്ന് ശ്രമിച്ചേക്കും.

റയൽ സോസിഡാഡ് താരമായിരുന്ന ഒഡ്രിയോസോള 2018ലാണ് മാഡ്രിഡിലേക്ക് എത്തുന്നത്. കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്ന താരം 2020 ൽ ആറു മാസം ബയേണിൽ ലോണിൽ കളിച്ചു. കഴിഞ്ഞ സീസണിൽ ഫിയോറെന്റിനയിലും ലോണിൽ കളിച്ചു. ശേഷം മാഡ്രിഡിലേക്ക് തിരിച്ചെത്തി എങ്കിലും അവസരങ്ങൾ കുറവാകുമെന്ന് ഉറപ്പായ താരം ടീം വിടാനുള്ള ശ്രമത്തിലാണ്. നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് കൂടുമാറാൻ കഴിഞ്ഞില്ലെങ്കിൽ താരം മറ്റു ടീമുകൾ തേടിയേക്കും.

വാട്ഫോർഡിൽ നിന്നു ഇസ്മയില സാറിനെ സ്വന്തമാക്കാൻ ഒരുങ്ങി ആസ്റ്റൺ വില്ല, ക്ലബുകൾ തമ്മിൽ ധാരണയായി | Exclusive

ഇംഗ്ലീഷ് ചാമ്പ്യൻഷിപ് ക്ലബായ വാട്ഫോർഡിൽ നിന്നു സെനഗലീസ് മുന്നേറ്റനിര താരം ഇസ്മയില സാറിനെ സ്വന്തമാക്കാൻ ഒരുങ്ങി ആസ്റ്റൺ വില്ല.

ഇംഗ്ലീഷ് ചാമ്പ്യൻഷിപ് ക്ലബായ വാട്ഫോർഡിൽ നിന്നു സെനഗലീസ് മുന്നേറ്റനിര താരം ഇസ്മയില സാറിനെ സ്വന്തമാക്കാൻ ഒരുങ്ങി ആസ്റ്റൺ വില്ല. ഏതാണ്ട് 25 മില്യണിനു മുകളിൽ പൗണ്ടിന് താരത്തെ വിൽക്കാൻ വാട്ഫോർഡും ആയി വില്ല ധാരണയിൽ എത്തി. നിലവിൽ താരവും ആയി വില്ല ചർച്ചകൾ നടത്തുകയാണ്.

താരവുമായി സംസാരിച്ച വില്ല പരിശീലകൻ ജെറാർഡ് താരം ടീമിൽ എത്തും എന്ന പ്രതീക്ഷയിൽ ആണ്. അപകടകാരിയായ സാർ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം ആണ് നടത്തിയത്. മികച്ച വേഗവും എതിർ പ്രതിരോധത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കഴിവുകളും ഉള്ള സാറിന്റെ മികവിൽ ആയിരുന്നു കഴിഞ്ഞ സീസണിൽ വാട്ഫോർഡ് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടിയത്.

Story Highlight : Watford’s Ismaila Sarr to Aston Villa.

Exit mobile version