മാഞ്ചസ്റ്റർ യുണൈറ്റഡ് അങ്ങനെ ആ വലിയ സൈനിംഗ് പൂർത്തിയാക്കി. കസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ എത്തി. റയൽ മാഡ്രിഡ് താരത്തിന്റെ വരവ് യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം നാളെ മെഡിക്കൽ പൂർത്തിയാക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നാലു വർഷത്തെ കരാർ കസെമിറോ ഒപ്പുവെക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.
https://twitter.com/ManUtd/status/1560707140918067201?t=k2i93hQ0_zFUlvmuUPwUTA&s=19
താരത്തിന്റെ വേതനം വലിയ രീതിയിൽ ഉയർത്തികൊണ്ടുള്ള കരാർ ആണ് യുണൈറ്റഡിൽ കസെമിറോ ഒപ്പുവെക്കുക. ട്രാൻസ്ഫർ സാങ്കേതിക നടപടികൾ ബാക്കി ഉള്ളതിനാൽ ലിവർപൂളിന് എതിരായ മത്സരത്തിൽ കസെമിറോ യുണൈറ്റഡ് ജേഴ്സിയിൽ ഉണ്ടാകില്ല.
60 മില്യൺ യൂറോയോളം റയൽ മാഡ്രിഡിന് നൽകിയാണ് കസെമിറോയെ യുണൈറ്റഡ് ടീമിൽ എത്തിക്കുന്നത്. 30കാരനായ കസമെറോ അവസാന ഏഴ് വർഷങ്ങളായി റയൽ മാഡ്രിഡിന് ഒപ്പം ആയിരുന്നു.. അഞ്ച് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 18 കിരീടങ്ങൾ താരം റയലിനൊപ്പം നേടിയിട്ടുണ്ട്.