U-23 തിരുവനന്തപുരം വനിതാ ജില്ലാ ക്രിക്കറ്റ്‌ ടീം സെലക്ഷൻ

തിരുവനന്തപുരം : 23 വയസ്സിനു താഴെയുള്ള വനിതകളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ 07-10-2025 രാവിലെ 8.30 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2002 നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയോ സ്ഥിരജോലി ചെയ്യുന്നവരോ ആയ, കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത.
യോഗ്യരായ കളിക്കാർ താഴെപ്പറയുന്ന രേഖകള്‍സഹിതം അന്നേദിവസം രാവിലെ 8 മണിക്ക് വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ട്രയല്‍സില്‍ പങ്കെടുക്കന്ന കളിക്കാര്‍ സ്വന്തം കിറ്റ് കൊണ്ടുവരെണ്ടതും നിറമുള്ള ക്രിക്കറ്റ് വേഷം ധരിക്കേണ്ടതുമാകുന്നു.വിശദവിവരങ്ങൾക്ക് 9645342642 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്

ആവശ്യമായ രേഖകള്‍:

  1. ജനന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍.
  2. ആധാറിന്റെ രണ്ട് പകര്‍പ്പുകള്‍.
  3. കഴിഞ്ഞ കൊല്ലത്തെ സ്കൂള്‍/കോളേജ് മാര്‍ക്ക് ലിസ്റ്റിന്റെ രണ്ട് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോ അല്ലെങ്കില്‍ കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിലെ തൊഴില്‍ സര്‍ട്ടിഫിക്കറ്റോ.
  4. അഞ്ച് പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോഗ്രാഫുകള്‍.

U13 തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ

13 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ്‌ ടിമിനെ 12-07-2025 ശനിയാഴ്ച്ച രാവിലെ 09.00 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2012-നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുകയും ചെയ്യുന്നവരായ കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത.


യോഗ്യരായ കളിക്കാർ 10-07-2025 വൈകുന്നേരം 6 മണിക്കുമുമ്പായി താഴെയുള്ള ലിങ്കില്‍ കയറി പേര് രജിസ്റ്റർ ചെയ്യെണ്ടതാണ്‌. ട്രയല്‍സില്‍ പങ്കെടുക്കുമ്പോള്‍ കളിക്കാര്‍ സ്വന്തം കിറ്റ് കൊണ്ടുവരെണ്ടതാണ് വിശദവിവരങ്ങൾക്ക് 9645342642, 0471-2330522 എന്നീ നമ്പരുകളിൽ ബന്ധപെടുക. https://forms.gle/7KyDcVHpt8RoDg47A

U-23 തിരുവനന്തപുരം ജില്ലാ ടീം സെലക്ഷൻ ഏപ്രിൽ 28ന്


23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ 28-04-2025 രാവിലെ 8 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2002നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയോ സ്ഥിരജോലി ചെയ്യുന്നവരോ ആയ, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത.

യോഗ്യരായ കളിക്കാർ 26-04-2025 വൈകുന്നേരം 6 മണിക്കുമുമ്പായി താഴെയുള്ള ലിങ്കില്‍ കയറി പേര് രജിസ്റ്റർ ചെയ്യെണ്ടതാണ്‌. ട്രയല്‍സില്‍ പങ്കെടുക്കുമ്പോള്‍ കളിക്കാര്‍ സ്വന്തം കിറ്റ് കൊണ്ടുവരെണ്ടതും ശരിയായ ക്രിക്കറ്റ് വേഷം ധരിക്കേണ്ടതുമാകുന്നു.
വിശദവിവരങ്ങൾക്ക് 9645342642 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്
വിശ്വസ്‌തതയോടെ,
സെക്രട്ടറി

Registration Link
https://forms.gle/LkDs51o4WV8Lsjwr5

U19 തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഏപ്രിൽ 7ന്


19 വയസ്സിനു താഴെയുള്ള പുരുഷന്മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ 07-04-2025 രാവിലെ 8 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2006-നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരു വര്‍ഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയോ സ്ഥിരജോലി ചെയ്യുന്നവരോ ആയ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്‌ത കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത.

യോഗ്യരായ കളിക്കാർ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ ഓഫീസിൽ 05-04-2025 വൈകുന്നേരം 6 മണിക്കുമുമ്പായി പേര് രജിസ്റ്റർ ചെയ്യെണ്ടതാണ്‌.
വിശദവിവരങ്ങൾക്ക് 9645342642, 9778193839 എന്നീ നമ്പരുകളിൽ ബന്ധപെടുക.
വിശ്വസ്‌തതയോടെ,
സെക്രട്ടറി

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ്‌ ടീം തിരഞ്ഞെടുപ്പ് മാർച്ച് 30ന്

വാര്‍ത്താക്കുറിപ്പ്

16 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ്‌ ടീമിനെ 30-03-2025 ഞായറാഴ്ച രാവിലെ 8 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 2009 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിക്കു ശേഷം മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയും ചെയ്യുന്നവരോ ആയ കളിക്കാരായിരിക്കണം അപേക്ഷകർ.

യോഗ്യതയുള്ള കളിക്കാർ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ല ക്രിക്കറ്റ്‌ അസോസിയേഷൻ ഓഫീസിൽ 28-03-2025 തീയതിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടേതാണ്.വിശദവിവരങ്ങൾക്ക് 9645342642, 9778193839 എന്നീ നമ്പരുകളിൽ ബന്ധപെടുക

തിരുവനന്തപുരം ജില്ലാ U16 ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽസ് നടക്കുന്നു

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ അണ്ടർ 16 ആൺകുട്ടികളുടെ ടീമിലേക്കുള്ള ട്രയൽസ് നടത്തുന്നു. 28-03-2024 വ്യാഴാഴ്ച രാവിലെ 09.00 മണിക്ക് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ (സ്പോർട്സ് ഹബ്) വെച്ചാകും ട്രയൽസ് നടക്കുക.

2008 സെപ്റ്റംബർ 1-നോ അതിനു ശേഷമോ ജനിച്ച കളിക്കാർക്ക് സെലക്ഷൻ ട്രയലുകളിൽ പങ്കെടുക്കാൻ അർഹതയുണ്ടാകും. യോഗ്യതയുള്ള കളിക്കാർക്ക് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ എത്തി അവരുടെ പേര് രജിസ്റ്റർ ചെയ്യാം.

ഓഫീസ് അഡ്രസ്സ്;
തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസ്, KCA കോംപ്ലക്സ് T.C 24/131(1) ശാസ്താംകോവിൽ റോഡ്, തൈക്കാട്, തിരുവനന്തപുരം.

രജിസ്ട്രേഷൻ്റെ അവസാന തീയതി 27-03-2024,5 PM. ആയിരിക്കും. ക്രിക്കറ്റ് കിറ്റ് കളിക്കാർ കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറുകളിൽ ബന്ധപ്പെടുക. 9645342642,7994622201.

തിരുവനന്തപുരത്തിന് തിരിച്ചടി!!! വിന്‍ഡീസുമായുള്ള മത്സരങ്ങള്‍ അഹമ്മദാബാദിലും കൊല്‍ക്കത്തയിലുമായി മാത്രം നടത്തുവാന്‍ ശുപാര്‍ശ

ഇന്ത്യയ്ക്കെതിരെയുള്ള വിന്‍ഡീസിന്റെ പരിമിത ഓവര്‍ പരമ്പരയുടെ വേദി അഹമ്മദാബാദും കൊല്‍ക്കത്തയും മാത്രമായി മാറ്റുവാന്‍ ശുപാര്‍ശ ചെയ്ത് ബിസിസിഐ കമ്മിറ്റി. 6 വേദികളിലായി ഫെബ്രുവരി 6 മുതൽ 20 വരെ നടത്തുവാനിരുന്ന മത്സരങ്ങള്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെത്തുടര്‍ന്നാണ് രണ്ട് വേദിയിലേക്കായി ചുരുക്കുവാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തും ഒരു മത്സരം നടത്തുവാനിരുന്നതാണ്. ജയ്പൂര്‍, കട്ടക്, വിശാഖപട്ടണം എന്നിവയാണ് മറ്റു വേദികളായി മുമ്പ് നിശ്ചയിച്ചിരുന്നത്.

സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലാ ടീമുകളെ തെരഞ്ഞെടുക്കുന്നു

2021 ഡിസംബർ 10 മുതൽ 12 വരെ കൊല്ലം ജില്ലയിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലാ ടീമുകളെ തെരഞ്ഞെടുക്കുന്നു. അത്ലറ്റിക്സ്, ആർച്ചറി, ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ, സൈക്ലിംഗ്, ഹാൻഡ്ബാൾ, ഫുട്ബോൾ, ഹോക്കി, കബഡി, നീന്തൽ, ഷൂട്ടിംഗ്, ടെന്നീസ്, ടേബിൾ ടെന്നീസ്, വോളീബോൾ, വെയിറ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികളും ടീമുകളും 13.11.2021 ശനിയാഴ്ച രാവിലെ 8 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7012631045, 8907665366 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

മഴ മൂലം ഗ്രീന്‍ഫീല്‍ഡില്‍ കളി വൈകും

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരം ഇതുവരെ ആരംഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് രണ്ട് ദിവസമായി ഇടവിട്ട് പെയ്യുന്ന മഴ കാരണമാണ് മത്സരം വൈകുന്നത്. മഴ പൂര്‍ണ്ണമായി മാറിയാല്‍ മിനുട്ടുകള്‍ കൊണ്ട് മത്സരയോഗ്യമാകുന്ന സംവിധാനമാണ് സ്പോര്‍ട്സ് ഹബ്ബിലേതെന്നതിനാല്‍ തന്നെ ഇന്ന് ഓവര്‍ ചുരുക്കിയാണെങ്കിലും കളി നടക്കുവാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

പരമ്പരയിലെ ആദ്യ മത്സരവും 47 ഓവര്‍ ആയി ചുരുക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 69 റണ്‍സിന്റെ വിജയം സ്വന്തമാക്കാനായിരുന്നു.

സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍, മത്സരം തിരുവനന്തപുരത്ത്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. ഇന്ത്യ എ യുടെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിനെ മനീഷ് പാണ്ടേയും പിന്നീടുള്ള മത്സരങ്ങളില്‍ ശ്രേയസ്സ് അയ്യരുമാണ് ടീമിനെ നയിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പര ഓഗസ്റ്റ് 29നാണ് ആരംഭിക്കുക.

ആദ്യ മൂന്ന് മത്സരങ്ങള്‍: മനീഷ് പാണ്ടേ, റുതുരാജ് ഗായക്വാഡ്, ശുഭ്മന്‍ ഗില്‍, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, വിജയ് ശങ്കര്‍, ഇഷാന്‍ കിഷന്‍, ശിവം ഡുബേ, ക്രുണാല്‍ പാണ്ഡ്യ, അക്സര്‍ പട്ടേല്‍, യൂസുവേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ

അവസാന രണ്ട് മത്സരങ്ങള്‍: ശ്രേയസ്സ് അയ്യര്‍, ശുഭ്മന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, സഞ്ജു സാംസണ്‍, ശിവം ഡുബേ, നിതീഷ് റാണ, വിജയ് ശങ്കര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ടേ, ഇഷാന്‍ പോറെള്‍

അനന്തപുരിയിലേക്ക് വീണ്ടും ക്രിക്കറ്റ് ഉത്സവം

ഡിസംബറില്‍ ഇന്ത്യ ടൂര്‍ ചെയ്യുന്ന വിന്‍ഡീസ് ടീം തിരുവനന്തപുരത്ത് ഒരു ടി20 മത്സരം കളിയ്ക്കും. മൂന്ന് ടി20 മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടാമത്തെ മത്സരം ഡിസംബര്‍ 8നു തിരുവനന്തപുരത്ത് നടക്കും. ആദ്യ ടി20 ഡിസംബര്‍ ആറിനു മുംബൈയിലും മൂന്നാം ടി20 ഡിസംബര്‍ 11നു ഹൈദ്രാബാദുമാണ് നടക്കുക. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങള്‍ യഥാക്രമം 15, 18, 22 തീയ്യതികളില്‍ ചെന്നൈ, വിസാഗ്, കട്ടക്ക് എന്നിവിടങ്ങളില്‍ നടക്കും.

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര മത്സരമായിരിക്കും ഇത്. ഇന്ത്യ ന്യൂസിലാണ്ട് ടി20 മത്സരം ഇതിനു മുമ്പ് സംഘടിക്കപ്പെട്ടപ്പോള്‍ മഴ മൂലം 8 ഓവറായി മത്സരം ചുരുക്കുപ്പെടുകയായിരുന്നു. അതിനു ശേഷം വിന്‍ഡീസുമായുള്ള ഏകദിന മത്സരത്തില്‍ വിന്‍ഡീസ് ചുരുങ്ങിയ സ്കോറിനു ഓള്‍ഔട്ട് ആയതിനാല്‍ തിരുവനന്തപുരത്തെ കാണികള്‍ക്ക് ഒരു മത്സരം പോലും അതിന്റെ പൂര്‍ണ്ണ തോതില്‍ ആസ്വദിക്കുവാന്‍ സാധിച്ചിരുന്നില്ല.

സാം ബില്ലിംഗ്സ് തിളങ്ങി, ഇന്ത്യ എ യ്ക്ക് 286 റണ്‍സ് വിജയ ലക്ഷ്യം

നായകന്‍ സാം ബില്ലിംഗ്സിന്റെ ശതകവും ഓപ്പണര്‍ അലക്സ് ഡേവിസും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഇന്ത്യ എ യ്ക്കെതിരെ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് ആരംഭിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 285 റണ്‍സ് നേടി ഇംഗ്ലണ്ട് ലയണ്‍സ്. 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇംഗ്ലണ്ട് ലയണ്‍സ് നേടിയത്.

സാം ബില്ലിംഗ്സ് പുറത്താകാതെ 108 റണ്‍സ് നേടിയപ്പോള്‍ അലക്സ് ഡേവിസ് 54 റണ്‍സ് നേടി പുറത്തായി. ഇന്ത്യയ്ക്കായി സിദ്ധാര്‍ത്ഥ് കൗള്‍ മൂന്ന് വിക്കറ്റും മയാംഗ് മാര്‍ക്കണ്ടേ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version