തിരുവനന്തപുരത്തിന് കിട്ടേണ്ടത് ഇനി ലക്നൗവില്‍, ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയുടെ വേദിയായി

തിരുവനന്തപുരത്തിന് അനുവദിച്ച് കിട്ടിയ ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യന്‍ വനിതകളുടെ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് പുതിയ വേദി. ലക്നൗ ആണ് ഇനി ഈ എട്ട് മത്സരങ്ങള്‍ക്കും വേദിയാകുക. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ മത്സരം നടത്താനാകില്ല എന്ന് അറിയിച്ചതോടെയാണ് ബിസിസിഐ വേദി മാറ്റത്തിനെക്കുറിച്ച് ചിന്തിച്ചത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉടമകള്‍ സ്റ്റേഡിയം സൈനിക റിക്രൂട്ട്മെന്റ് റാലിയ്ക്കായി അനുവദിച്ച് നല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.

മത്സരങ്ങള്‍ മാര്‍ച്ച് 7ന് ആരംഭിക്കും. മാര്‍ച്ച് 7, 10, 12, 14, 17 തീയ്യതികളില്‍ ഏകദിനങ്ങളും മാര്‍ച്ച് 20, 22, 24 തീയ്യതികളില്‍ ടി20 മത്സരങ്ങളും നടക്കും.

സാം ബില്ലിംഗ്സ് തിളങ്ങി, ഇന്ത്യ എ യ്ക്ക് 286 റണ്‍സ് വിജയ ലക്ഷ്യം

നായകന്‍ സാം ബില്ലിംഗ്സിന്റെ ശതകവും ഓപ്പണര്‍ അലക്സ് ഡേവിസും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഇന്ത്യ എ യ്ക്കെതിരെ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് ആരംഭിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 285 റണ്‍സ് നേടി ഇംഗ്ലണ്ട് ലയണ്‍സ്. 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇംഗ്ലണ്ട് ലയണ്‍സ് നേടിയത്.

സാം ബില്ലിംഗ്സ് പുറത്താകാതെ 108 റണ്‍സ് നേടിയപ്പോള്‍ അലക്സ് ഡേവിസ് 54 റണ്‍സ് നേടി പുറത്തായി. ഇന്ത്യയ്ക്കായി സിദ്ധാര്‍ത്ഥ് കൗള്‍ മൂന്ന് വിക്കറ്റും മയാംഗ് മാര്‍ക്കണ്ടേ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഇംഗ്ലണ്ട് ലയണ്‍സ് പര്യടനം, ടെസ്റ്റ് ഒന്ന് മാത്രം, ഏകദിനങ്ങള്‍ പഴയത് പോലെ തന്നെ

ഇംഗ്ലണ്ട് ലയണ്‍സിന്റെ ചതുര്‍ദിന മത്സരക്രമത്തില്‍ മാറ്റം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഇന്ത്യ എ യ്ക്കെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ കളിയ്ക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് ലയണ്‍സ് അത് ഒന്നാക്കി മാറ്റുകയായിരുന്നു. ഫെബ്രുവരി 7നു ആരംഭിക്കുന്ന ഏക ചതുര്‍ദിന മത്സരമായി അത് വെട്ടിക്കുറയ്ക്കുകയായിരുന്നു.

അതേ സമയം തിരുവനന്തപുരത്ത് നടക്കുന്ന അഞ്ച് ഏകദിനങ്ങള്‍ അത് പോലെ തന്നെ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ബാറ്റിംഗ് തീരുമാനം ടീമിനു തിരിച്ചടിയായി: ലാറ

തിരുവനന്തപുരത്തിലെ അഞ്ചാം ഏകദിനത്തില്‍ ടീമിനു ടോസില്‍ തന്നെ പിഴച്ചുവെന്ന് അഭിപ്രായപ്പെട്ട് ബ്രയന്‍ ലാറ. ടോസ് നേടി വിന്‍ഡീസ് നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തതാണ് തിരിച്ചടിയ്ക്ക് കാരണമായതെന്നാണ് ലാറ അഭിപ്രായപ്പെട്ടത്. പരമ്പരയില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അവസാന രണ്ട് മത്സരങ്ങളിലും പിന്നോട്ട് പോയ വിന്‍ഡീസ് 1-3 എന്ന നിലയിലാണ് പരാജയം ഏറ്റുവാങ്ങിയത്.

സ്പോര്‍ട്സ് ഹബ്ബില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച വിന്‍ഡീസ് 104 റണ്‍സിനു 32 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 15 ഓവറിനുള്ളില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയും ചെയ്തു. 57/5 എന്ന നിലയിലേക്ക് തകര്‍ന്ന ടീം പിന്നീട് മത്സരത്തില്‍ കരകയറിയതെയില്ല. വിക്കറ്റ് ഡ്രൈയും സ്റ്റിക്കിയും ആയിരുന്നുവെന്ന് പറഞ്ഞ ലാറ ടീം ബൗളിംഗായിരുന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്നും അഭിപ്രായപ്പെട്ടു.

വൈകുന്നേരം ഡ്യൂ ഘടകം കൂടി വരുമെന്നിരിക്കെ രണ്ടാം പകുതിയില്‍ ഇന്ത്യയെ ബൗളിംഗിനു വിട്ടിരുന്നുവെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പമാകുമായിരുന്നു. ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ സാഹചര്യം എന്താണെങ്കിലും വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നുള്ള ഉപദേശം കൂടി ലാറ നല്‍കി. പരമ്പരയില്‍ പൂനെയില്‍ വിന്‍ഡീസ് ജയിച്ചത് ആദ്യം ബാറ്റ് ചെയ്തിട്ടാണെങ്കിലും കൂറ്റന്‍ സ്കോര്‍ നേടാനായില്ലെങ്കില്‍ ഇന്ത്യയുടെ കരുത്താര്‍ന്ന ബാറ്റിംഗ് നിര ഇത് അനായാസം മറികടക്കുമെന്ന് ഉറപ്പാണെന്നും ലാറ തന്റെ വാദത്തെ ശരിവയ്ക്കുന്നതിനായി പറഞ്ഞു.

തിരുവനന്തപുരം ഏകദിനം, ടിക്കറ്റ് വില്പന ഒക്ടോബര്‍ 17നു ആരംഭിക്കും

ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം ഒക്ടോബര്‍ 17നു ആരംഭിക്കും. നവംബര്‍ 1നു കേരളപ്പിറവി ദിനത്തിലാണ് തലസ്ഥാന നഗരിയില്‍ ഏകദിന മത്സരം അരങ്ങേറുക. കഴക്കൂട്ടം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ന്യൂസിലാണ്ട് ടി20 മത്സരം സംഘടിപ്പിക്കപ്പെട്ടുവെങ്കിലും അന്ന് മഴ മൂലം 8 ഓവര്‍ മാത്രമാണ് മത്സരം നടന്നത്.

ദിവസം മുഴുവന്‍ മഴ പെയ്തിട്ടും വെള്ളം വറ്റിച്ച് ചെറിയ തോതില്ലെങ്കിലും മത്സരം നടത്തുവാന്‍ സാധിച്ചതിനെ അന്ന് ഏവരും പ്രശംസിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രെയിനേജ് സംവിധാനമുള്ള സ്റ്റേഡിയമാണ് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയം.

Exit mobile version