ഇഷാന്‍ കിഷന്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ നയിക്കും, രണ്ട് സന്നാഹ മത്സരങ്ങളും തിരുവനന്തപുരത്ത്

അനന്തപുരിയില്‍ ഇംഗ്ലണ്ട് ലയണ്‍സിനെ നേരിടുവാനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്റെ 13 അംഗ സംഘത്തെ പ്രഖ്യാപിച്ചു. ജനുവരി 18നും ജനുവരി 20നുമാണ് തിരുവനന്തപുരത്ത് മത്സരങ്ങള്‍ അരങ്ങേറുക. ടീമിനെ ഇഷാന്‍ കിഷന്‍ നയിക്കും. രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന ടീമിലെ അംഗങ്ങളെ മത്സരങ്ങള്‍ക്കായി പരിഗണിച്ചിട്ടില്ല.

ഏകദിന, അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുമ്പുള്ള സന്നാഹ മത്സരമായാണ് ഈ മത്സരങ്ങളെ കാണുന്നത്.

ബോര്‍ഡ് പ്രസിഡിന്റ്സ് ഇലവന്‍: ഇഷാന്‍ കിഷന്‍, റുതുരാജ് ഗായക്വാഡ്, അന്മോല്‍പ്രീത് സിംഗ്, ദീപക് ഹൂഡ, രജത് പടിഡാര്‍, റിക്കി ഭുയി, ഹിമ്മത് സിംഗ്, മയാംഗ് മാര്‍ക്കണ്ടേ, ജയന്ത് യാദവ്, പപ്പു റോയ്, പങ്ക് ജൈസ്വാല്‍, തുഷാര്‍ ദേശ്പാണ്ടേ, നവദീപ് സൈനി

അനന്തപുരിയില്‍ ഇന്ത്യയുടെ ഭാഗ്യം, നഷ്ടം ഒഷെയ്ന്‍ തോമസിനു

അനന്തപുരിയില്‍ ഇന്ത്യ ആധികാരിക വിജയം കുറിച്ചപ്പോളും ഇന്ത്യയ്ക്ക് തുണയായി ഭാഗ്യം ബാറ്റിംഗ് സമയത്ത് വേണ്ടുവോളം ഉണ്ടായിരുന്നു. ഗ്രൗണ്ടിലെ ക്ലോക്കില്‍ മണി അഞ്ച് അടിച്ചപ്പോള്‍ കളി അവസാനിച്ചപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് ജയം കുറിയ്ക്കുകയായിരുന്നു. വിന്‍ഡീസിനെ 104 റണ്‍സിനു പുറത്താക്കിയ ശേഷം ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ലായിരുന്നു.

ഒഷെയ്‍ന്‍ തോമസ് ശിഖര്‍ ധവാനെ രണ്ടാം ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ആറ് റണ്‍സ്. തൊട്ടടുത്ത തന്റെ ഓവറില്‍ ഒഷെയ്‍ന്‍ തോമസ് ആദ്യ പന്തില്‍ തന്നെ കോഹ്‍ലിയെ ആദ്യ സ്ലിപ്പില്‍ ജേസണ്‍ ഹോള്‍ഡറുടെ കൈകളിലെത്തിച്ചുവെങ്കിലും വിന്‍ഡീസ് നായകന് ഇന്ത്യന്‍ നായകനെ കൈപ്പിടിയിലൊതുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ പന്ത് ബൗണ്ടറി കടന്നു.

മത്സരത്തിലെ എട്ടാം ഓവറിന്റെ അവസാന പന്തില്‍ കീപ്പര്‍ ഷായി ഹോപിന്റെ കൈയില്‍ രോഹിത് ശര്‍മ്മയെ എത്തിച്ച് ഒഷെയ്‍ന്‍ തോമസ് തന്റെ ആഘോഷം തുടങ്ങിയെങ്കിലും അമ്പയറുടെ സിഗ്നല്‍ കണ്ട് തിരുവനന്തപുരത്തെ കാണികള്‍ ആഘോഷഭരിതരാകുകയായിരുന്നു. ഓവര്‍ സ്റ്റെപ്പിംഗിനു നോ ബോള്‍ വിളിച്ചപ്പോള്‍ വീണ്ടും ഒരു പ്രാവശ്യം കൂടി ഇന്ത്യയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. 8 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 40 ആയിരുന്നു. ഇതിനു ശേഷമാണ് രോഹിത് ശര്‍മ്മ കൂടുതല്‍ ആക്രമിച്ചു കളിക്കുവാന്‍ ആരംഭിച്ചത്.

അടുത്ത പന്തിലെ ഫ്രീ ഹിറ്റ് അവസരം മുതലാക്കുവാന്‍ രോഹിത് ആഞ്ഞടിച്ചുവെങ്കിലും എക്സ്ട്രാ കവറില്‍ ഹെറ്റ്മ്യര്‍ ക്യാച്ച് പൂര്‍ത്തിയാക്കിയെങ്കിലും താരം ഒരു റണ്‍സ് നേടി അടുത്ത ഓവറിലേക്ക് സ്ട്രൈക്ക് സ്വന്തമാക്കി. ഇതിനു ശേഷം ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുവാന്‍ ഒരവസരം പോലും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. വിന്‍ഡീസ് ബൗളര്‍മാരില്‍ വിക്കറ്റ് നേട്ടത്തിലും ക്യാച്ച് കൈവിടുമ്പോളും നോബോള്‍ എറിഞ്ഞുമെല്ലാം ഒഷെയ്ന്‍ തോമസ് തന്നെയായിരുന്നു മത്സരത്തില്‍ സജീവമായ നിന്ന താരം.

കേരളം ടൂറിസത്തിനു കൈത്താങ്ങായി കോഹ്‍ലി, കേരളം സുരക്ഷിതമെന്നും സന്ദര്‍ശിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ നായകന്‍

കേരളത്തിന്റെ ടൂറിസം മേഖല തിരിച്ചു വരുന്നതെയുള്ളു. പലരും പ്രളയക്കെടുതിയ്ക്ക് ശേഷം കേരളത്തിലേക്ക് വരുവാന്‍ മടിക്കുമ്പോള്‍ കേരളത്തിന്റെ ടൂറിസം മേഖല തിരച്ചുവരവിനായി ശ്രമിക്കുകയാണ്. എന്നാല്‍ ഏവരെയും കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‍ലി. ഇന്നലെ അവസാന ഏകദിനത്തിനായി തിരുവനന്തപുരത്തെത്തിയ വിരാട് കോവളം ലീല റാവീസിലെ സന്ദര്‍ശക ഡയറിയിലാണ് ഈ വാക്കുകള്‍ കുറിച്ചത്.

കേരളത്തിന്റെ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനാണ് തന്റെ ട്വിറ്ററിലൂടെ സന്ദ്ര‍ശക ഡയറിയിലെ വിരാടിന്റെ കുറിപ്പ് പങ്കുവെച്ചത്.

തിരുവനന്തപുരം ഏകദിനം ടിക്കറ്റ് വില്പന ആരംഭിച്ച് പേടിഎം

നവംബര്‍ 1നു തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വില്പന പേടിഎം ആരംഭിച്ചു. മൂന്ന് വിഭാഗത്തിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ മത്സരത്തിനു ലഭ്യമായിട്ടുള്ളത്. 2000, 1000 രൂപയുടെ ടിക്കറ്റുകള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയ്ക്ക് ടിക്കറ്റ് ലഭിയ്ക്കും. ഈ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വ്യക്തമായ ഐഡി കാര്‍ഡോടു കൂടിയാവണം സ്റ്റേഡിയത്തില്‍ എത്തേണ്ടത്.

ഈസ്റ്റ് അപ്പര്‍ ജെ ക്ലസ്റ്ററില്‍ മാത്രമാണ് ഇത്തരം വിദ്യാര്‍ത്ഥി ടിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളത്. പേടിഎം ബുക്കിംഗ് ലിങ്ക് താഴെ നല്‍കുന്നു.

https://paytm.com/events/trivendrum/cricket/paytm-odi-series-5th-odi-india-v-west-indies-thiruvananthapuram/177392?provider_id=76&city_name=trivendrum&utm_medium=social&utm_source=social&utm_campaign=events_odi_20181016&s_id=5bc6b28c8c25f5793cb47405&height=720&width=360

ഇന്‍സൈഡര്‍ എന്ന സൈറ്റിലൂടെയും ബുക്കിംഗ് നടത്താവുന്നതാണ്. അതിന്റെ ലിങ്ക് ചുവടെ

https://insider.in/event/paytm-odi-series-5th-odi-india-v-west-indies-thiruvananthapuram-nov1-2018/buy/shows/5bc49d4327346e0018a4c3cf

ലക്നൗവില്‍ അന്താരാഷ്ട്ര മത്സര അരങ്ങേറ്റം, നവംബര്‍ ഒന്നിനു തിരുവനന്തപുരത്ത് ഏകദിനം

ക്രിക്കറ്റ് അന്താരാഷ്ട്ര ഭൂപടത്തില്‍ ഇടം പിടിക്കാനൊരുങ്ങി ലക്നൗ. വിന്‍ഡീസ് പരമ്പരയ്ക്കിടെ ടി20 മത്സരത്തിനു ആതിഥ്യം വഹിക്കുന്നതോടെയാണ് ലക്നൗവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാകുവാന്‍ പോകുന്നത്. നവംബര്‍ 6നു നടക്കുന്ന രണ്ടാം ടി20 മത്സരത്തിലാവും ലക്നൗ ഇന്ത്യ-വിന്‍ഡീസ് പരമ്പരയില്‍ വേദിയാവുക. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കുക.

ഇന്ന് ബിസിസിഐ മത്സരങ്ങളുടെ പൂര്‍ണ്ണ ഫിക്സ്ച്ചറുകള്‍ പുറത്ത് വിടുകയായിരുന്നു.

ടെസ്റ്റ് മത്സരങ്ങള്‍: ഒക്ടോബര്‍ നാല് – രാജ്കോട്ട്, ഒക്ടോബര്‍ 12 ഹൈദ്രാബാദ്

ഏകദിനങ്ങള്‍ – ഒക്ടോബര്‍ 21 – ഗുവഹാട്ടി, ഒക്ടോബര്‍ 24 – ഇന്‍ഡോര്‍, ഒക്ടോബര്‍ 27 – പൂനെ, ഒക്ടോബര്‍ 29 – മുംബൈ, നവംബര്‍ 1 – തിരുവനന്തപുരം

ടി20 മത്സരങ്ങള്‍: നവംബര്‍ 4 – കൊല്‍ക്കത്ത, നവംബര്‍ 6 -ലക്നൗ, നവംബര്‍ -11 ചെന്നൈ

Exit mobile version