ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റിനുള്ള ഇലവന്‍ പ്രഖ്യാപിച്ചു, സാം ബില്ലിംഗ്സിന് പകരം ബെന്‍ ഫോക്സ്

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവന്‍ പ്രഖ്യാപിച്ചു. സാം ബില്ലിംഗ്സിന് പകരം പരിക്ക് മാറി ബെന്‍ ഫോക്സ് തിരികെ ടീമിലേക്ക് വരുന്നു എന്നതാണ് ഇന്ത്യയെ പരാജയപ്പെടുത്തിയ ഇലവനിൽ നിന്നുള്ള ഏക വ്യത്യാസം.

നാളെ ലോര്‍ഡ്സിലാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടക്കുക.

ഇംഗ്ലണ്ട്: അലക്സ് ലീസ്, സാക്ക് ക്രോളി, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബൈര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, സ്റ്റുവര്‍ട് ബ്രോഡ്, ജാക്ക് ലീഷ്, മാത്യൂ പോട്സ്, ജെയിംസ് ആന്‍ഡേഴ്സൺ

 

Story Highlights: Ben Foakes returns to England XI after Injury, replaces Sam Billings in the first test against South Africa

അങ്കത്തിന് തയ്യാര്‍, ഇന്ത്യയ്ക്കെതിരെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു

ന്യൂസിലാണ്ടിനെ തകര്‍ത്തെറിഞ്ഞെത്തുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മാറ്റി വെച്ച അഞ്ചാം ടെസ്റ്റിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. സാം ബില്ലിംഗ്സിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 1ന് ആണ് ടെസ്റ്റ് മത്സരം ആരംഭിയ്ക്കുന്നത്.

ബെന്‍ ഫോക്സ് കോവിഡ് ബാധിതനായതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ന്യൂസിലാണ്ടിനെതിരെ പരമ്പര 3-0ന് വിജയിച്ചുവെങ്കിലും ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ 1-2ന് പിന്നിലാണ് ഈ െടെസ്റ്റ് പരമ്പരയിൽ.

ഇംഗ്ലണ്ട്: Ben Stokes (c), James Anderson, Jonny Bairstow, Sam Billings, Stuart Broad, Harry Brook, Zak Crawley, Ben Foakes, Jack Leach, Alex Lees, Craig Overton, Jamie Overton, Matthew Potts, Ollie Pope, Joe Root.

മികച്ച സ്കോറിൽ നിന്ന് തകര്‍ന്ന് കൊൽക്കത്ത, രക്ഷയ്ക്കെത്തി റസ്സലും ബില്ലിംഗ്സും

ഐപിഎലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് 177 റൺസ്. മികച്ച തുടക്കത്തിന് ശേഷം 94/5 എന്ന നിലയിലേക്ക് വീണ ടീമിനെ സാം ബില്ലിംഗ്സും ആന്‍ഡ്രേ റസ്സലും ചേര്‍ന്ന് 63 റൺസ് ആറാം വിക്കറ്റിൽ നേടിയാണ് മുന്നോട്ട് നയിച്ചത്.

വെങ്കിടേഷ് അയ്യരെ രണ്ടാം ഓവറിൽ നഷ്ടമാകുമ്പോള്‍ ടീം 17 റൺസാണ് നേടിയത്. അവിടെ നിന്ന് നിതീഷ് റാണയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് 48 റൺസ് അതിവേഗം കൂട്ടിചേര്‍ത്തു. ഉമ്രാന്‍ മാലിക് ഒരേ ഓവറിൽ നിതീഷ് റാണയെയും(26), അജിങ്ക്യ രഹാനെയെയും(28) പുറത്താക്കിയപ്പോള്‍ 65/1 എന്ന നിലയിൽ നിന്ന് 72/3 എന്ന നിലയിലേക്ക് ടീം വീണു.

ശ്രേയസ്സ് അയ്യരെയും ഉമ്രാന്‍ മാലിക് തന്റെ അടുത്ത ഓവറിൽ പുറത്താക്കിയപ്പോള്‍ റിങ്കു സിംഗിനെ നടരാജന്‍ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് സാം ബില്ലിംഗ്സും ആന്‍ഡ്രേ റസ്സലും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. സാം ബില്ലിംഗ്സ് 34 റൺസ് നേടി പുറത്തായപ്പോള്‍ ആന്‍ഡ്രേ റസ്സൽ 28 പന്തിൽ 49 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

വാഷിംഗ്ടൺ എറിഞ്ഞ അവസാന ഓവറിൽ റസ്സൽ നേടിയ മൂന്ന് സിക്സ് അടക്കം 20 റൺസാണ് കൊല്‍ക്കത്ത നേടിയത്.

 

സാം ബില്ലിങ്സിന് 2 കോടി

സാം ബില്ലിങ്സിനെ 2 കോടി രൂപക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. താരത്തിന്റെ അടിസ്ഥാന വില ആയിരുന്നു ഇത്. വേറെ ആരും താരത്തിനായി പോരാടിയില്ല. മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സിനായും ഡെൽഹിക്ക് ആയും ബില്ലിങ്സ് കളിച്ചിട്ടുണ്ട്. താരം ബിഡ് ബാഷിൽ സിഡ്നി തണ്ടറിന്റെ താരമാണ്. 30കാരനായ താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിക്കറ്റ് കാക്കുമോ എന്ന് കണ്ടറിയണം.

സാം ബില്ലിംഗ്സിന്റെ മികവിൽ ഓവൽ ഇന്‍വിന്‍സിബിള്‍സിന് 9 റൺസ് വിജയം

ദി ഹണ്ട്രെഡിന്റെ പുരുഷ പതിപ്പിലെ ആദ്യ മത്സരത്തിൽ ഓവൽ ഇന്‍വിന്‍സിബിള്‍സിന് ജയം. സാം ബില്ലിംഗ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 145/8 എന്ന സ്കോര്‍ ഓവൽ നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ ഒറിജിനൽസിന് 136/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

30 പന്തിൽ 49 റൺസ് നേടിയ ക്യാപ്റ്റന്‍ ബില്ലിംഗ്സിനൊപ്പം ടോം കറന്‍(29), ജേസൺ റോയ്(20) എന്നിവരാണ് ഓവലിന് വേണ്ടി തിളങ്ങിയത്. മാഞ്ചസ്റ്ററിന് വേണ്ടി ഫ്രെഡ് ക്ലാസ്സന്‍ മൂന്നും ഫിന്‍, ടോം ഹാര്‍ട്‍ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

37 റൺസ് നേടിയ കാര്‍ലോസ് ബ്രാത്‍വൈറ്റിനും കാല്‍വിന്‍ ഹാരിസൺ(23), കോളിന്‍ മൺറോ(26) എന്നിവര്‍ക്കും ഓവലിന്റെ സ്കോറിന് 9 റൺസ് അകലെ എത്തുവാനെ സാധിച്ചുള്ളു. സാം കറന്‍, നഥാന്‍ സൗട്ടര്‍ എന്നിവര്‍ ഓവലിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോണേ മോര്‍ക്കല്‍ പ്രാദേശിക താരമായി ബിഗ് ബാഷില്‍ കളിക്കും

സറേയിലെ തന്റെ കൊല്‍പക് കരാര്‍ അവസാനിപ്പിച്ച മോണേ മോര്‍ക്കല്‍ ബിഗ് ബാഷിലേക്ക്. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റുമായാണ് താരം കരാറിലെത്തിയത്. പ്രാദേശിയ താരമെന്ന നിലയിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ഹീറ്റ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ താരമാണ് മോണേ മോര്‍ക്കല്‍.

അതേ സമയം സിഡ്നി തണ്ടര്‍ ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സിനെ സ്വന്തമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ജോണി ബൈര്‍സ്റ്റോയുടെ ശകതം, ബില്ലിംഗ്സിനും ക്രിസ് വോക്സിനും അര്‍ദ്ധ ശതകം

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇംഗ്ലണ്ട്. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെും ജോ റൂട്ടിനെയും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് അക്കൗണ്ട് പോലും തുറന്നിട്ടില്ലായിരുന്നു.

23 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനുമായി ചേര്‍ന്ന് 67 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ബൈര്‍സ്റ്റോ പിന്നീട് ജോസ് ബട്‍ലറുമായി(8) നാലാം വിക്കറ്റില്‍ 29 റണ്‍സ് കൂടി നേടി. മോര്‍ഗനെയും ബട്‍ലറെയും വീഴ്ത്തിയത് ആഡം സംപയായിരുന്നു.

96/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ പിന്നീട് പിടിച്ച് കയറ്റിയത് ജോണി ബൈര്‍സ്റ്റോ-സാം ബില്ലിംഗ്സ് കൂട്ടുകെട്ടായിരുന്നു. 114 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ സഖ്യം ഇംഗ്ലണ്ടിന്റെ സ്കോര്‍ 210 റണ്‍സിലേക്ക് എത്തിച്ചു. ആഡം സംപ 57 റണ്‍സ് നേടിയ സാം ബില്ലിംഗ്സിനെ പുറത്താക്കി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് അധികം വൈകാതെ ജോണി ബൈര്‍സ്റ്റോയും പുറത്തായി.

112 റണ്‍സ് നേടിയ താരത്തെ പാറ്റ് കമ്മിന്‍സ് ആണ് പുറത്താക്കിയത്. ബൈര്‍സ്റ്റോ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് 40.1 ഓവറില്‍ 220/6 എന്ന നിലയിലായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പോലെ വാലറ്റവും ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയപ്പോള്‍ ക്രിസ് വോക്സും ടോം കറനും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 46 റണ്‍സ് നേടി മുന്നോട്ട് പോകുന്നതിനിടെ ടോം കറനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് തന്റെ മൂന്നാം വിക്കറ്റ് നേടി.

19 റണ്‍സാണ് ടോം കറന്‍ നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് തന്റെ അര്‍ദ്ധ ശതകം ക്രിസ് വോക്സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 302/7 എന്ന സ്കോര്‍ നേടി. എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദുമായി 36 റണ്‍സ് നേടിയ വോക്സ് 53 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റഷീദ് 11 റണ്‍സ് നേടി.

ഓസ്ട്രേലിയയ്ക്കായി സ്റ്റാര്‍ക്കും ആഡം സംപയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ പാറ്റ് കമ്മിന്‍സും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

താനെത്ര റണ്‍സ് നേടിയാലും ഇംഗ്ലണ്ട് ടീമിലെ ഈ സ്ഥാനം തനിക്ക് ഉറപ്പിക്കാനാകുമെന്ന് പറയാനാകില്ലെന്ന് സാം ബില്ലിംഗ്സ്

തന്റെ കന്നി ശതകം നേടിയെങ്കിലും ഇംഗ്ലണ്ടിനെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ വിജയത്തിലേക്ക് എത്തിക്കുവാന്‍ സാം ബില്ലിംഗ്സിന് സാധിച്ചിരുന്നില്ല. എന്നാല്‍ തനിക്ക് ശതകം നേടാനായതില്‍ സന്തോഷമുണ്ടെന്നാണ് സാം ബില്ലിംഗ്സ് പറഞ്ഞത്. ഇംഗ്ലണ്ട് പോലുള്ള കരുതുറ്റ ടീമിലേക്ക് തന്നെയും പരിഗണിക്കണമെന്ന് പറയുവാന്‍ തനിക്ക് ഈ ഇന്നിംഗ്സിലൂടെ സാധിച്ചുവെന്നാണ് കരുതുന്നതെന്ന് സാം ബില്ലിംഗ്സ് വ്യക്തമാക്കി.

വ്യക്തിപരമായ കാരണങ്ങളാല്‍ ബെന്‍ സ്റ്റോക്സ് പരമ്പരയില്‍ കളിക്കാത്തതിനാലാണ് ബില്ലിംഗ്സിന് അവസരം ലഭിച്ചത്. ഇംഗ്ലണ്ട് 57/4 എന്ന നിലയിലേക്ക് വീണ ശേഷം ജോണി ബൈര്‍സ്റ്റോയുമായി ചേര്‍ന്ന് പുറത്തെടുത്ത ഇന്നിംഗ്സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു. 113 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടിയെങ്കിലും ബൈര്‍സ്റ്റോ പുറത്തായ ശേഷം വന്ന താരങ്ങള്‍ക്ക് ബില്ലിംഗ്സിന് പിന്തുണ നല്‍കുവാന്‍ കഴിയാതെ വന്നപ്പോള്‍ ഇംഗ്ലണ്ട് 19 റണ്‍സിന്റെ തോല്‍വി വഴങ്ങി. അവസാന പന്തിലാണ് സാം പുറത്തായത്.

സമ്മിശ്രമായ വികാരമാണ് തനിക്ക് ഈ മത്സര ഫലത്തിലുള്ളതെന്നാണ് ബില്ലിംഗ്സ് പറഞ്ഞത്. ജയിക്കാനാകാത്തതില്‍ സങ്കടവും ശതകം നേടിയതില്‍ സന്തോഷവും. ബെന്‍ സ്റ്റോക്സ് ഇല്ലാത്തിനാലാണ് താന്‍ ടീമിലുള്ളതെന്ന് വ്യക്തം, എന്നാല്‍ എത്ര റണ്‍സ് നേടിയാലും തനിക്ക് ഈ സ്ഥാനം ലഭിയ്ക്കുമെന്ന് ഉറപ്പൊന്നുമില്ലെന്നും ബില്ലിംഗ്സ് വ്യക്തമാക്കി.

പൊരുതി നോക്കി ഇംഗ്ലണ്ട്, സാം ബില്ലിംഗ്സിന്റെ കന്നി ശതകം വിഫലം

ഓസ്ട്രേലിയ നല്‍കിയ 295 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 57/4 എന്ന നിലയിലേക്ക് വീണ് പരുങ്ങലിലായെങ്കിലും അഞ്ചാം വിക്കറ്റില്‍ ജോണി ബൈര്‍സ്റ്റോയും സാം ബില്ലിംഗ്സും കാഴ്ച വെച്ച പോരാട്ട വീര്യത്തിന്റെ മികവില്‍ അവസാനം വരെ പൊരുതിയെങ്കിലും 19 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി ഇംഗ്ലണ്ട്.

118 റണ്‍സ് നേടി തന്റെ കന്നി ശതകം നേടിയ സാം ബില്ലിംഗ്സ് ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്താകുകയായിരുന്നു. 84 റണ്‍സ് നേടിയ ബൈര്‍സ്റ്റോയുമായി നേടിയ 113 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം വന്ന താരങ്ങളില്‍ നിന്ന് മികച്ച പിന്തുണ സാം ബില്ലിംഗ്സിന് ലഭിയ്ക്കാതെ വന്നപ്പോള്‍ മത്സരം ഇംഗ്ലണ്ട് കൈവിടുകയായിരുന്നു.

ജോഷ് ഹാസല്‍വുഡിന്റെ ടോപ് ഓര്‍ഡര്‍ ബൗളിംഗിനൊപ്പം ആഡം സംപയും ഒപ്പം ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ തുടക്കം പാളി. സംപ നാല് വിക്കറ്റും ഹാസല്‍വുഡ് തന്റെ പത്തോവറില്‍ വെറും 26 റണ്‍സ് നല്‍കി മൂന്നും വിക്കറ്റും നേടിയപ്പോള്‍ മത്സരത്തിലെ താരമായി ഹാസല്‍വുഡ് തിരഞ്ഞെടുക്കപ്പെട്ടു.

ഇംഗ്ലണ്ട് ടീമിലേക്ക് സാം ബില്ലിംഗ്സിനെ കണ്ണും പൂട്ടി തിരഞ്ഞെടുക്കണം – മോണ്ടി പനേസര്‍

ഇംഗ്ലണ്ടിന്റെ ടോപ് 6 ലേക്ക് സ്വാഭാവിക തിരഞ്ഞെടുപ്പ് ലഭിയ്ക്കേണ്ട താരമാണ് സാം ബില്ലിംഗ്സ് എന്ന് പറഞ്ഞ് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ഇംഗ്ലണ്ടിനായി 18 ഏകദിനങ്ങളിലും 26 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം ഇതുവരെ ഇംഗ്ലണ്ട് ടീമിലെ സ്ഥിരം സാന്നിദ്ധമായി മാറിയിട്ടില്ല. ഇംഗ്ലണ്ടിന് വേണ്ടി അയര്‍ലണ്ടിനെതിരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഇംഗ്ലണ്ട് മുന്‍ നിരയിലെ പല താരങ്ങള്‍ക്കും വിശ്രമം നല്‍കിയപ്പോള്‍ സാം ബില്ലിംഗ്സ് തനിക്ക് ലഭിച്ച അവസരം മുതലാക്കുകയായിരുന്നു.

ജോ ഡെന്‍ലിയുടെ പരിക്കാണ് സാം ബില്ലിംഗ്സിന് തുണയായത്. താരം ആ അവസരം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ സാം ബില്ലിംഗ്സിനാണ് ഇംഗ്ലണ്ടിന്റെ ആദ്യ ആറില്‍ സ്ഥാനം ലഭിയ്ക്കേണ്ടതെന്നാണ് പനേസര്‍ വ്യക്തമാക്കിയത്. ഏകദിനത്തില്‍ താരം വളരെ അധികം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതായാണ് തനിക്ക് തോന്നുന്നതെന്നും പനേസര്‍ അഭിപ്രായപ്പെട്ടു.

ബൈര്‍സ്റ്റോ വെടിക്കെട്ടിന് ശേഷം തകര്‍ച്ച, ഇംഗ്ലണ്ടിനെ തുണച്ച് സാം ബില്ലിംഗ്സ് ഡേവിഡ് വില്ലി കൂട്ടുകെട്ട്

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും ജോണി ബൈര്‍സ്റ്റോയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ മികച്ച ജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. അയര്‍ലണ്ട് നല്‍കിയ 213 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 32.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.

ഇംഗ്ലണ്ടിനായി 41 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്സും സഹിതമാണ് ബൈര്‍സ്റ്റോ തന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ 82 റണ്‍സ് നേടിയത്. സാം ബില്ലിംഗ്സ്(46*), ഡേവിഡ് വില്ലി(47*) എന്നിവരാണ് റണ്‍സ് നേടിയ മറ്റു താരങ്ങള്‍.

ഒരു ഘട്ടത്തില്‍ 71/1 എന്ന നിലയില്‍ കുതിയ്ക്കുകയായിരുന്നു ഇംഗ്ലണ്ടിനെ ജോഫ്വ ലിറ്റിലും കര്‍ടിസ് കാംഫെറും ചേര്‍ന്ന് തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ടീം 137/6 എന്ന നിലയിലേക്ക് പ്രതീരോധത്തിലായി. എന്നാല്‍ ജോണി ബൈര്‍സ്റ്റോ ടോപ് ഓര്‍ഡറില്‍ നല്‍കിയ വെടിക്കെട്ട് പ്രകടനം ടീമിന് വ്യക്തമായ ആധിപത്യം നല്‍കിയിരുന്നു.

ഇതിന്റെ ബലത്തില്‍ സാം ബില്ലിംഗ്സും ഡേവിഡ് വില്ലിയും നങ്കൂരമിട്ട് ഇംഗ്ലണ്ട് ഇന്നിംഗ്സ് മെല്ലെ മുന്നോട്ട് നീക്കി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ ഏറെ നിര്‍ണ്ണായകായ 79 റണ്‍സാണ് നേടിയത്. ഇതിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരുന്നത്.

അയര്‍ലണ്ടിനായി ബാറ്റിംഗില്‍ മികവ് പുലര്‍ത്തിയ കര്‍ടിസ് കാംഫെര്‍ ബൗളിംഗില്‍ രണ്ട് വിക്കറ്റും നേടി. ജോഷ്വ ലിറ്റിലിന് മൂന്ന് വിക്കറ്റും ലഭിച്ചു. എന്നാല്‍ പിന്നീട് ആര്‍ക്കും വിക്കറ്റ് ലഭിയ്ക്കാതെ വന്നപ്പോള്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക് അനായാസം നീങ്ങി.

ഇടം നേടുവാന്‍ ഏറ്റവും പ്രയാസമുള്ളതാണ് ഇംഗ്ലണ്ടിന്റെ ഏകദിന സ്ക്വാഡ്

ഇംഗ്ലണ്ട് സ്ക്വാഡില്‍ ഇടം പിടിക്കുക എന്നതാണ് ഏറ്റവും പ്രയാസമേറിയ കാര്യമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സ്. കായിക ലോകത്ത് തന്നെ ഏറ്റവും പ്രയാസമേറിയ കാര്യമാണ് ഇംഗ്ലണ്ട് സംഘത്തില്‍ ഭാഗമാകുകയെന്നാണ് താരം വ്യക്തമാക്കിയത്. അയര്‍ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ മികച്ച ശതകം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.

ഇംഗ്ലണ്ടിന്റെ മധ്യനിരയാണ് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് എന്ന് അടുത്തിടെ നായകന്‍ ഓയിന്‍ മോര്‍ഗന്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ തന്നെ സാം ബില്ലിംഗ്സ്, ജോ ഡെന്‍ലി, ടോം ബാന്റണ്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തി ഇപ്പോളുള്ളവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടതുണ്ടെന്ന് അന്ന് മോര്‍ഗന്‍ പറഞ്ഞിരുന്നു.

ജോ ഡെന്‍ലിയുടെയും ടോം ബാന്റണിന്റെയും പരിക്കാണ് സാം ബില്ലിംഗ്സിന് ആദ്യ മത്സരത്തില്‍ അവസരം നല്‍കിയത്. അത് ഉപയോഗപ്പെടുത്തി താരം അര്‍ദ്ധ ശതകം നേടുകയും ചെയ്തു. 54 പന്തില്‍ നിന്ന് 67 റണ്‍സ് നേടി താരം പുറത്താകാതെ നില്‍ക്കുകയായിരുന്നു. ആദ്യ പത്തോവറില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടമായി നില്‍ക്കുമ്പോളാണ് താരം ക്രീസിലെത്തുന്നത്. അതിനാല്‍ തന്നെ ഏറെ നിര്‍ണ്ണായകമായ ഒരു ഇന്നിംഗ്സ് ആയിരുന്നു ബില്ലിംഗ്സിന്റേത്.

തനിക്ക് ലഭിയ്ക്കുന്ന അവസരം ഉപയോഗിക്കുക എന്നത് മാത്രമാണ് തനിക്ക് ഇപ്പോള്‍ ചെയ്യാനാകുന്നതെന്ന് ബില്ലിംഗ്സ് പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ ഇന്ന് ലോകത്തുള്ള ഏത് സ്പോര്‍ട്സിനെ പരിഗണിച്ചാലും ഒരു താരത്തിന് ടീമിലിടം പിടിക്കുവാന്‍ ഏറ്റവും പ്രയാസം ഇംഗ്ലണ്ടിന്റെ ഏകദിന ടീമാണെന്നും ബില്ലിംഗ്സ് വ്യക്തമാക്കി.

Exit mobile version