സ്പോര്‍ട്സ് ഹബ്ബില്‍ കളി കൈവിട്ട് ഇന്ത്യ, പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ 18.3 ഓവറില്‍ ഇന്ത്യയുടെ ലക്ഷ്യം വിന്‍ഡീസ് മറികടന്നു.

അര്‍ദ്ധ ശതകം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സിനൊപ്പം എവിന്‍ ലൂയിസ്(40), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(23), നിക്കോളസ് പൂരന്‍(38*) എന്നിവരാണ് വിന്‍ഡീസ് വിജയം എളുപ്പത്തിലാക്കിയത്. 45 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ് ആണ് മത്സരത്തില്‍ വിന്‍ഡീസിന് മേല്‍ക്കൈ നേടിക്കൊടുത്തത്.

18 പന്തില്‍ നിന്ന് 38 റണ്‍സുമായി പുറത്താകാതെ നിന്ന നിക്കോളസ് പൂരനുമായി ചേര്‍ന്ന് സിമ്മണ്‍സ് 29 പന്തില്‍ നിന്ന് 61 റണ്‍സിന്റെ മികച്ച അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ നേടിയത്.

സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍, മത്സരം തിരുവനന്തപുരത്ത്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. ഇന്ത്യ എ യുടെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിനെ മനീഷ് പാണ്ടേയും പിന്നീടുള്ള മത്സരങ്ങളില്‍ ശ്രേയസ്സ് അയ്യരുമാണ് ടീമിനെ നയിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പര ഓഗസ്റ്റ് 29നാണ് ആരംഭിക്കുക.

ആദ്യ മൂന്ന് മത്സരങ്ങള്‍: മനീഷ് പാണ്ടേ, റുതുരാജ് ഗായക്വാഡ്, ശുഭ്മന്‍ ഗില്‍, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, വിജയ് ശങ്കര്‍, ഇഷാന്‍ കിഷന്‍, ശിവം ഡുബേ, ക്രുണാല്‍ പാണ്ഡ്യ, അക്സര്‍ പട്ടേല്‍, യൂസുവേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ

അവസാന രണ്ട് മത്സരങ്ങള്‍: ശ്രേയസ്സ് അയ്യര്‍, ശുഭ്മന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, സഞ്ജു സാംസണ്‍, ശിവം ഡുബേ, നിതീഷ് റാണ, വിജയ് ശങ്കര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ടേ, ഇഷാന്‍ പോറെള്‍

അനന്തപുരിയിലേക്ക് വീണ്ടും ക്രിക്കറ്റ് ഉത്സവം

ഡിസംബറില്‍ ഇന്ത്യ ടൂര്‍ ചെയ്യുന്ന വിന്‍ഡീസ് ടീം തിരുവനന്തപുരത്ത് ഒരു ടി20 മത്സരം കളിയ്ക്കും. മൂന്ന് ടി20 മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടാമത്തെ മത്സരം ഡിസംബര്‍ 8നു തിരുവനന്തപുരത്ത് നടക്കും. ആദ്യ ടി20 ഡിസംബര്‍ ആറിനു മുംബൈയിലും മൂന്നാം ടി20 ഡിസംബര്‍ 11നു ഹൈദ്രാബാദുമാണ് നടക്കുക. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങള്‍ യഥാക്രമം 15, 18, 22 തീയ്യതികളില്‍ ചെന്നൈ, വിസാഗ്, കട്ടക്ക് എന്നിവിടങ്ങളില്‍ നടക്കും.

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര മത്സരമായിരിക്കും ഇത്. ഇന്ത്യ ന്യൂസിലാണ്ട് ടി20 മത്സരം ഇതിനു മുമ്പ് സംഘടിക്കപ്പെട്ടപ്പോള്‍ മഴ മൂലം 8 ഓവറായി മത്സരം ചുരുക്കുപ്പെടുകയായിരുന്നു. അതിനു ശേഷം വിന്‍ഡീസുമായുള്ള ഏകദിന മത്സരത്തില്‍ വിന്‍ഡീസ് ചുരുങ്ങിയ സ്കോറിനു ഓള്‍ഔട്ട് ആയതിനാല്‍ തിരുവനന്തപുരത്തെ കാണികള്‍ക്ക് ഒരു മത്സരം പോലും അതിന്റെ പൂര്‍ണ്ണ തോതില്‍ ആസ്വദിക്കുവാന്‍ സാധിച്ചിരുന്നില്ല.

തിരുവനന്തപുരം ഏകദിനം ടിക്കറ്റ് വില്പന ആരംഭിച്ച് പേടിഎം

നവംബര്‍ 1നു തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വില്പന പേടിഎം ആരംഭിച്ചു. മൂന്ന് വിഭാഗത്തിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ മത്സരത്തിനു ലഭ്യമായിട്ടുള്ളത്. 2000, 1000 രൂപയുടെ ടിക്കറ്റുകള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയ്ക്ക് ടിക്കറ്റ് ലഭിയ്ക്കും. ഈ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വ്യക്തമായ ഐഡി കാര്‍ഡോടു കൂടിയാവണം സ്റ്റേഡിയത്തില്‍ എത്തേണ്ടത്.

ഈസ്റ്റ് അപ്പര്‍ ജെ ക്ലസ്റ്ററില്‍ മാത്രമാണ് ഇത്തരം വിദ്യാര്‍ത്ഥി ടിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളത്. പേടിഎം ബുക്കിംഗ് ലിങ്ക് താഴെ നല്‍കുന്നു.

https://paytm.com/events/trivendrum/cricket/paytm-odi-series-5th-odi-india-v-west-indies-thiruvananthapuram/177392?provider_id=76&city_name=trivendrum&utm_medium=social&utm_source=social&utm_campaign=events_odi_20181016&s_id=5bc6b28c8c25f5793cb47405&height=720&width=360

ഇന്‍സൈഡര്‍ എന്ന സൈറ്റിലൂടെയും ബുക്കിംഗ് നടത്താവുന്നതാണ്. അതിന്റെ ലിങ്ക് ചുവടെ

https://insider.in/event/paytm-odi-series-5th-odi-india-v-west-indies-thiruvananthapuram-nov1-2018/buy/shows/5bc49d4327346e0018a4c3cf

Exit mobile version