സാം ബില്ലിംഗ്സ് തിളങ്ങി, ഇന്ത്യ എ യ്ക്ക് 286 റണ്‍സ് വിജയ ലക്ഷ്യം

നായകന്‍ സാം ബില്ലിംഗ്സിന്റെ ശതകവും ഓപ്പണര്‍ അലക്സ് ഡേവിസും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഇന്ത്യ എ യ്ക്കെതിരെ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് ആരംഭിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 285 റണ്‍സ് നേടി ഇംഗ്ലണ്ട് ലയണ്‍സ്. 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇംഗ്ലണ്ട് ലയണ്‍സ് നേടിയത്.

സാം ബില്ലിംഗ്സ് പുറത്താകാതെ 108 റണ്‍സ് നേടിയപ്പോള്‍ അലക്സ് ഡേവിസ് 54 റണ്‍സ് നേടി പുറത്തായി. ഇന്ത്യയ്ക്കായി സിദ്ധാര്‍ത്ഥ് കൗള്‍ മൂന്ന് വിക്കറ്റും മയാംഗ് മാര്‍ക്കണ്ടേ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version