ബംഗ്ലാദേശിന് തിരിച്ചടി, ടാസ്കിന്‍ അഹമ്മദും ഷൊറിഫുള്‍ ഇസ്ലാമും നാട്ടിലേക്ക് മടങ്ങും

ബംഗ്ലാദേശിന് തിരിച്ചടിയായി പേസ് ബൗളര്‍മാരുടെ പരിക്ക്. ഡര്‍ബന്‍ ടെസ്റ്റിന് ശേഷം ടാസ്കിന്‍ അഹമ്മദും ഷൊറിഫുള്‍ ഇസ്ലാമും നാട്ടിലേക്ക് മടങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം. ബംഗ്ലാദേശ് ചീഫ് സെലക്ടര്‍ മിന്‍ഹാജുൽ അബേദിന്‍ ആണ് ഈ വിവരം അറിയിച്ചിത്.

പകരക്കാരായി താരങ്ങളെ ബംഗ്ലാദേശ് അയയ്ക്കുന്നില്ലെന്നും അബേദിന്‍ വ്യക്തമാക്കി. സ്ക്വാഡിൽ ഇനിയും നാല് പേസ് ബൗളര്‍മാരുള്ളതിനാലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പര തീരുമാനിക്കുന്ന മത്സരത്തിൽ ബാറ്റിംഗ് മറന്ന് ദക്ഷിണാഫ്രിക്ക, 154 റൺസിന് ഓള്‍ഔട്ട്

ടാസ്കിന്‍ അഹമ്മദിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് മുന്നിൽ പിടിച്ച് നില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക. പരമ്പര തീരുമാനിക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീം 37 ഓവറിൽ 154 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

39 റൺസ് നേടിയ ജാന്നെമൻ മലന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. കേശവ് മഹാരാജ് 28 റൺസും ഡ്വെയിന്‍ പ്രിട്ടോറിയസ് 20 റൺസും നേടി.

 

ഐപിഎൽ കളിക്കേണ്ട!!! ടാസ്കിൻ അഹമ്മദിനോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്നൗ സൂപ്പര്‍ ജയന്റ്സിന് തിരിച്ചടിയായി ബംഗ്ലാദേശ് ബോര്‍ഡിന്റെ തീരുമാനം. പരിക്കേറ്റ മാര്‍ക്ക് വുഡിന് പകരം ഫ്രാഞ്ചൈസി ടീമിലെത്തിക്കുവാന്‍ ഉദ്ദേശിക്കുന്ന ബംഗ്ലാദേശ് പേസര്‍ ടാസ്കിന്‍ അഹമ്മദിന് ഐപിഎൽ കളിക്കുവാന്‍ അനുമതി നല്‍കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.

രണ്ട് പ്രധാന ടൂര്‍ണ്ണമെന്റുകളിൽ ബംഗ്ലാദേശ് കളിക്കുവാനിരിക്കുന്നതിനാലാണ് ഇതെന്ന് ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനവും അതിന് ശേഷം നാട്ടിൽ ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയുമുള്ളതിനാൽ തന്നെ ഐപിഎൽ കളിക്കുവാന്‍ താരത്തിന് അനുമതി നല്‍കാനാകില്ലെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

പരിക്ക്, ടാസ്കിന്‍ അഹമ്മദിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നഷ്ടമാകും

ബംഗ്ലാദേശ് പേസര്‍ ടാസ്കിന്‍ അഹമ്മദിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. പുറം വേദന കാരണം ആണ് താരം ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുന്നത്. താരത്തിനെ കുറെ നാളായി അലട്ടുന്ന പുറംവേദന വീണ്ടും വരികയായിരുന്നുവെന്നാണ് സില്‍ഹെറ്റ് ഫ്രാഞ്ചൈസി ഫിസിഷ്യന്‍ ജോയ് സാഹ പറഞ്ഞത്.

ഫ്രാഞ്ചൈസി ഈ വിവരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ബോര്‍ഡിന്റെ മെഡിക്കൽ ടീമിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും ജോയ് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ പരമ്പര വരുന്നതിനാൽ തന്നെ താരത്തിന് വിശ്രമം ആണ് ആവശ്യമെന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

ടൂര്‍ണ്ണമെന്റിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിൽ തിരിച്ചെത്തി ഷാക്കിബും ടാസ്കിന്‍ അഹമ്മദും

ഷാക്കിബ് അല്‍ ഹസനും ടാസ്കിന്‍ അഹമ്മദും പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി. ഓപ്പണര്‍ മുഹമ്മദ് നൈയിം ഷെയ്ഖിനും ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.

രണ്ടാം ടെസ്റ്റിനുള്ള 20 അംഗ സംഘത്തെ ബംഗ്ലാദേശ് ക്രിക്കറ്ര് ബോര്‍ഡ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ നാലിനാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം.

ബംഗ്ലാദേശ് : Mominul Haque (c), Shadman Islam, Saif Hasan, Najmul Hossain Shanto, Mushfiqur Rahim, Shakib Al Hasan, Liton Kumer Das, Yasir Ali Rabbi, Nurul Hasan Sohan, Mehidy Hasan Miraz, Taijul Islam, Taskin Ahmed, Ebadot Hossain Chowdhury, Abu Jayed Chowdhury Rahi, Nayeem Hasan, Mahmudul Hasan Joy, Rejaur Rahman Raja, Khaled Ahmed, Shohidul Islam, Mohammad Naim Sheikh

ബാറ്റിംഗ് ആണ് കൈവിട്ടത് – ടാസ്കിന്‍ അഹമ്മദ്

ടി20 ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശ് ടീമിന് തിരിച്ചടിയായത് ബാറ്റിംഗ് വിഭാഗത്തിന്റെ മോശം പ്രകടനമെന്ന് ടാസ്കിന്‍ അഹമ്മദ്. യോഗ്യത റൗണ്ടിൽ സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ട ശേഷം അടുത്ത രണ്ട് മത്സരങ്ങള്‍ വിജയിച്ച് സൂപ്പര്‍ 12ലേക്ക് കടന്നുവെങ്കിലും അവിടെ നാലിൽ നാല് മത്സരങ്ങളും പരാജയപ്പെട്ട് ടീം പുറത്താകുകയായിരുന്നു.

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 84 റൺസിന് ഓള്‍ഔട്ട് ആയ ടീമിന്റെ മോശം ബാറ്റിംഗ് പ്രകടനത്തിന്റെ മറ്റൊരു ഉദാഹരണം കൂടി കാണുവാന്‍ സാധിക്കുകയായിരുന്നു. 120 125 റൺസ് ഈ പിച്ചിൽ നേടിയിരുന്നുവെങ്കിൽ ടീമിന് പൊരുതി നോക്കാമായിരുന്നുവെന്നാണ് ടാസ്കിന്‍ അഹമ്മദ് പറഞ്ഞത്.

ഈ 85 റൺസ് നേടുവാന്‍ ദക്ഷിണാഫ്രിക്ക 14 ഓവറോളം എടുത്തത് തന്നെ പിച്ച് ബാറ്റിംഗിന് അത്ര അനുകൂലമല്ലെന്ന് തെളിയിക്കുന്നുവെന്നും ടാസ്കിന്‍ പറഞ്ഞു.

തന്റെ ബാറ്റിംഗ് മെച്ചപ്പെടുവാന്‍ കാരണം ഫീൽഡിംഗ് കോച്ച് – ടാസ്കിന്‍ അഹമ്മദ്

ബംഗ്ലാദേശിന് വേണ്ടി സിംബാബ്‍വേയ്ക്കെതിരെ ശക്തമായ തിരിച്ചുവരവിന് കാരണക്കാരായത് ലിറ്റൺ ദാസും മഹമ്മുദുള്ളയുമാണെങ്കിലും 9ാം വിക്കറ്റിൽ മഹമ്മുദുള്ളയ്ക്ക് കൂട്ടായി എത്തിയ ടാസ്കിന്‍ അഹമ്മദിന്റെ പ്രകടനവും ഏറെ നിര്‍ണ്ണായകമായിരുന്നു. 75 റൺസ് നേടിയ താരം 191 റൺസാണ് 9ാം വിക്കറ്റിൽ മഹമ്മുദുള്ളയുമായി നേടിയത്.

ബംഗ്ലാദേസിനെ ശക്തമായ നിലയിലേക്ക് എത്തിക്കുവാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചിരുന്നു. തന്റെ ബാറ്റിംഗ് മെച്ചപ്പെടുവാന്‍ പ്രധാന കാരണം ഫീൽഡിംഗ് കോച്ച് റയാന്‍ കുക്ക് ആണെന്നും ടാസ്കിന്‍ അഹമ്മദ് പറഞ്ഞു. തന്നെ മഹമ്മുദുള്ള ഇന്നിംഗ്സിന്റെ പല ഘട്ടത്തിലും സഹായിച്ചുവെന്നും ലൂസ് ഷോട്ടുകള്‍ കളിക്കരുതെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചുവെന്നും ടാസ്കിന്‍ അഹമ്മദ് വ്യക്തമാക്കി.

സ്ട്രെയിറ്റ് ബാറ്റ് കൊണ്ട് കളിക്കണമെന്ന് മഹമ്മുദുള്ള തന്നെ ഓര്‍മ്മിപ്പിച്ചിരുന്നുവെന്നും ടാസ്കിന്‍ സൂചിപ്പിച്ചു. ബംഗ്ലാദേശിന് പുതിയ ബാറ്റിംഗ് കോച്ചുണ്ടെങ്കിലും തനിക്ക് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ സമയം ലഭിച്ചില്ലെന്നും അതേ സമയം തന്നെ റയാന്‍ കുക്കാണ് കൂടുതൽ സമയം ബാറ്റിംഗ് പരിശീലിപ്പിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടാസ്കിന്‍ കൂട്ടിചേര്‍ത്തു.

തന്നോട് കൂടുതൽ ബാറ്റിംഗ് സ്പൈക്കുകള്‍ വാങ്ങുവാനും അദ്ദേഹം ആവസ്യപ്പെട്ടുവെന്നും ബാറ്റിംഗ് ഷൂസ് ഉപയോഗിച്ച് താന്‍ ആദ്യമായി ബാറ്റ് ചെയ്തതും ഈ ഇന്നിംഗ്സിലാണെന്നും ടാസ്കിന്‍ പറഞ്ഞു. റയാന്‍ കുക്ക് വാലറ്റക്കാരോടും ബൗളര്‍മാരോടും കൂടുതൽ സമയം ബാറ്റിംഗ് പരിശീലനം നടത്തുവാന്‍ ആവശ്യപ്പെടാറുണ്ടെന്നും തന്റെ പ്രഛോദനവും അദ്ദേഹമാണെന്നും അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ടാസ്കിന്‍ അറിയിച്ചു.

ബംഗ്ലാദേശിന്റെ വമ്പന്‍ തിരിച്ചുവരവ്, മഹമ്മുദുള്ളയ്ക്ക് ശതകം

132/6 എന്ന നിലയിൽ നിന്ന് രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 404 റൺസ് നേടി ബംഗ്ലാദേശിന്റെ ശക്തമായ തിരിച്ചുവരവ്. ആദ്യം ലിറ്റൺ ദാസും മഹമ്മുദുള്ളയും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ നേടിയ 138 റൺസിന്റെ ബലത്തിൽ ഒന്നാം ദിവസം 298/8 എന്ന നിലയിൽ അവസാനിപ്പിച്ച ബംഗ്ലാദേശിനെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് ആണ് തിരിച്ച് മത്സരത്തിലേക്ക് ശക്തമായ രീതിയിലെത്തിച്ചിരിക്കുന്നത്.

അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ ബംഗ്ലാദേശ് പാടുപെട്ടപ്പോള്‍ മഹമ്മുദുള്ള ശതകവും ടാസ്കിന്‍ അഹമ്മദ് അര്‍ദ്ധ ശതകവും നേടി. 134 റൺസ് കൂട്ടുകെട്ടാണ് 9ാം വിക്കറ്റിൽ ഇവര്‍ നേടിയത്. ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ മഹമ്മുദുള്ള 112 റൺസും ടാസ്കിന്‍ അഹമ്മദ് 52 റൺസുമാണ് നേടിയിട്ടുള്ളത്.

ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ 110 റൺസാണ് ബംഗ്ലാദേശ് നേടിയിട്ടുള്ളത്. ക്യാച്ചുകള്‍ കൈവിട്ട് സിംബാബ്‍വേ ഫീൽഡര്‍മാരും കാര്യങ്ങള്‍ ബംഗ്ലാദേശിന് അനുകൂലമാക്കി മാറ്റി.

ടാസ്കിൻ അഹമ്മദിന് കേന്ദ്ര കരാര്‍ എന്ന് സൂചന

ബംഗ്ലാദേശ് ബോര്‍ഡ് ടാസ്കിൻ അഹമ്മദിന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ ബംഗ്ലാദേശ് ബോര്‍ഡ് ഒരുങ്ങുന്നുവെന്ന് വാര്‍ത്തകൾ. ഈ അടുത്ത് ടീമിലേക്ക് മടങ്ങിയെത്തിയ താരം ശ്രദ്ധേയമായ പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. അതിന്റെ ഗുണമായി താരത്തിന് കേന്ദ്ര കരാര്‍ നല്‍കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. അടുത്താഴ്ച നടക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍മാരുടെ മീറ്റിംഗിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

2020ലെ കേന്ദ്ര കരാര്‍ താരത്തിന് ലഭിച്ചിരുന്നില്ല. തുടര്‍ച്ചയായ പരിക്കും ഫോമില്ലായ്മയും താരത്തിനെ മൂന്ന് വര്‍ഷത്തോളം അലട്ടുകയായിരുന്നു. പിന്നീട് ജനുവരിയിലാണ് താരം ടീമിലേക്ക് തിരികെ എത്തുന്നത്. അതിന് ശേഷം മികച്ച പ്രകടനമാണ് ടീമിന് വേണ്ടി ടാസ്കിന്‍ പുറത്തെടുത്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 17 താരങ്ങൾക്കാണ് ബോര്‍ഡ് കേന്ദ്ര കരാര്‍ നൽകിയത്.

ഈ വര്‍ഷം 18 താരങ്ങൾക്ക് കേന്ദ്ര കരാര്‍ നല്‍കുവാനാണ് ബോര്‍ഡ് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.

മുന്നിൽ നിന്ന് നയിച്ച് നായകൻ കുശൽ പെരേര, ശ്രീലങ്കയ്ക്ക് 286 റൺസ്

ബംഗ്ലാദേശിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 286 റൺസ് നേടി ശ്രീലങ്ക. 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോർ നേടിയത്. ശ്രീലങ്കൻ നായകൻ കുശൽ പെരേരയുടെ ബാറ്റിംഗ് മികവിലാണ് ഈ സ്കോർ ടീം നേടിയത്. പെരേര 120 റൺസ് നേടിയപ്പോൾ ധനുഷ്ക ഗുണതിലക(39), ധനൻജയ ഡി സിൽവ(55*) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.

ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന് ശേഷം 82/0 എന്ന നിലയിൽ നിന്ന് 82/2 എന്ന നിലയിലേക്ക് ശ്രീലങ്ക വീഴുകയായിരുന്നു. ലങ്കൻ നായകനൊപ്പം ക്രീസിൽ അധിക സമയം ചെലവഴിക്കുവാൻ മറ്റ് താരങ്ങൾക്ക് കഴിയാതെ പോയതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. ടാസ്കിൻ അഹമ്മദ് ബംഗ്ലാദേശിനായി 4 വിക്കറ്റ് നേടി.

ആറാം വിക്കറ്റിൽ ധനൻജയ – ഹസരംഗ കൂട്ടുകെട്ട് 35 റൺസ് നേടിയാണ് ശ്രീലങ്കയെ ഈ സ്കോറിലേക്ക് നയിച്ചത്. 18 റൺസ് നേടിയ വനിൻഡു ഹസരംഗയുടെ വിക്കറ്റ് ടാസ്കിൻ അഹമ്മദാണ് നേടിയത്.

ധനൻജയ 55 റൺസുമായി പൊരുതി നിന്ന് ഈ പരമ്പരയിലെ തന്നെ ഇതുവരെയുള്ള ഉയർന്ന സ്കോറിലേക്ക് ശ്രീലങ്കയെ നയിക്കുകയായിരുന്നു.

493/7 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ശ്രീലങ്ക

469/6 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 493/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 33 റണ്‍സ് നേടിയ രമേശ് മെന്‍ഡിസിന്റെ വിക്കറ്റ് ടാസ്കിന്‍ അഹമ്മദ് വീഴ്ത്തിയപ്പോളാണ് ശ്രീലങ്കന്‍ ടീം ഡിക്ലറേഷന് തീരുമാനിച്ചത്.

77 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ല ആയിരുന്നു മറുവശത്ത് നിലയുറപ്പിച്ചത്. ടാസ്കിന്‍ അഹമ്മദ് നാല് വിക്കറ്റ് നേടി.

ശ്രീലങ്ക കുതിയ്ക്കുന്നു, സ്കോര്‍ 500ന് അടുത്തേക്ക്

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക കൂറ്റന്‍ സ്കോറിലേക്ക്. ആദ്യ ടെസ്റ്റിലേതിന് സമാനമായി ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ 469/6 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിവസം അവസാനിപ്പിച്ചത്.

ഇന്ന് ടീമിന് 5 വിക്കറ്റാണ് നഷ്ടമായത്. ഇതില്‍ മൂന്നെണ്ണം ബംഗ്ലാദേശിനായി ടാസ്കിന്‍ അഹമ്മദാണ് നേടിയത്. ഓപ്പണര്‍മാരുടെ ശതകത്തിന് ശേഷം ഒഷാഡ ഫെര്‍ണാണ്ടോ(81) പതും നിസ്സങ്ക(30) എന്നിവരുടെ വിക്കറ്റും ശ്രീലങ്കയ്ക്ക് നഷ്ടമായി.

Taskinahmed

64 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ലയും 22 റണ്‍സ് നേടി രമേഷ് മെന്‍ഡിസും ആയിരുന്നു ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 87 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്.

Exit mobile version