റണ്ണടിച്ച് കൂട്ടി മലന്‍, ഇംഗ്ലണ്ടിന് 364 റൺസ്

ബംഗ്ലാദേശിനെതിരെ ധരംശാലയിൽ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീം 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. ടോപ് ഓര്‍ഡറിൽ നിന്നുള്ള മിന്നും പ്രകടനം ആണ് ഇംഗ്ലണ്ടിനെ കരുതുറ്റ സ്കോറിലേക്ക് നയിച്ചത്.

ഓപ്പണര്‍മാരായ ജോണി ബൈര്‍സ്റ്റോയും ദാവിദ് മലനും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 115 റൺസാണ് നേടിയത്. 52 റൺസ് നേടിയ ബൈര്‍സ്റ്റോയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടര്‍ന്ന് മലനും ജോ റൂട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 156 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയിൽ മുന്നേറി.

107 പന്തിൽ 140 റൺസ് നേടിയ മലന്‍ 16 ബൗണ്ടറിയും 5 സിക്സുമാണ് മത്സരത്തിൽ നേടിയത്. ജോ റൂട്ട് 68 പന്തിൽ 82 റൺസ് നേടി പുറത്തായി. ബംഗ്ലാദേശിനായി  മഹേദി ഹസന്‍ നാലും ഷൊറിഫുള്‍ ഇസ്ലാമും മൂന്നും വിക്കറ്റ് നേടി.

ബംഗ്ലാദേശിന് തിരിച്ചടി, ടാസ്കിന്‍ അഹമ്മദും ഷൊറിഫുള്‍ ഇസ്ലാമും നാട്ടിലേക്ക് മടങ്ങും

ബംഗ്ലാദേശിന് തിരിച്ചടിയായി പേസ് ബൗളര്‍മാരുടെ പരിക്ക്. ഡര്‍ബന്‍ ടെസ്റ്റിന് ശേഷം ടാസ്കിന്‍ അഹമ്മദും ഷൊറിഫുള്‍ ഇസ്ലാമും നാട്ടിലേക്ക് മടങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം. ബംഗ്ലാദേശ് ചീഫ് സെലക്ടര്‍ മിന്‍ഹാജുൽ അബേദിന്‍ ആണ് ഈ വിവരം അറിയിച്ചിത്.

പകരക്കാരായി താരങ്ങളെ ബംഗ്ലാദേശ് അയയ്ക്കുന്നില്ലെന്നും അബേദിന്‍ വ്യക്തമാക്കി. സ്ക്വാഡിൽ ഇനിയും നാല് പേസ് ബൗളര്‍മാരുള്ളതിനാലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെവൺ കോൺവേയ്ക്ക് ശതകം, ആദ്യ ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് നേടി ന്യൂസിലാണ്ട്

ബേ ഓവലിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ 258/5 എന്ന നിലയിൽ ന്യൂസിലാണ്ട്. ഡെവൺ കോൺവേയുടെ ശതകത്തിന്റെയും വിൽ യംഗിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിലാണ് ന്യൂസിലാണ്ട് മികച്ച സ്കോര്‍ നേടിയത്. ടോം ലാഥമിനെ തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം യംഗ് – കോൺവേ കൂട്ടുകെട്ട് 138 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

52 റൺസ് നേടിയ വിൽ യംഗിനെയും 31 റൺസ് നേടിയ റോസ് ടെയിലറെയും നഷ്ടമാകുമ്പോളേക്ക് തന്റെ ശതകം പൂര്‍ത്തിയാക്കുവാന്‍ കോൺവേയ്ക്ക് സാധിച്ചിരുന്നു. 122 റൺസാണ് താരം പുറത്താകുമ്പോള്‍ നേടിയത്. ടോം ബ്ലണ്ടലിനെ നഷ്ടമായതോടെ ഇന്നത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഹെന്‍റി നിക്കോള്‍സ് 32 റൺസുമായി ക്രീസിലുണ്ട്. ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ലാം 2 വിക്കറ്റ് നേടി.

ഒന്നാം ദിവസം ശതകം തികച്ച് ഓപ്പണര്‍മാര്‍, ശ്രീലങ്കയ്ക്ക് മികച്ച തുടക്കം

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക കരുതുറ്റ നിലയില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ആതിഥേയരായ ശ്രീലങ്ക നേടിയിട്ടുള്ളത്. 118 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

131 റണ്‍സുമായി ലഹിരു തിരിമന്നേയും 40 റണ്‍സ് നേടി ഒഷാഡ ഫെര്‍ണാണ്ടോയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഷൊറിഫുള്‍ ഇസ്ലാമിനാണ് കരുണാരത്നേയുടെ വിക്കറ്റ്. ഇന്നത്തെ അവസാന ഓവറില്‍ ഷൊറിഫുളിന്റെ പന്തില്‍ ലഹിരു തിരിമന്നേയെ അമ്പയര്‍ എല്‍ബിഡബ്ല്യു ആയി വിധിച്ചുവെങ്കിലും താരം അത് റിവ്യ ചെയ്ത് വിക്കറ്റ് രക്ഷിക്കുകയായിരുന്നു.

Exit mobile version