ടി20 ബ്ലാസ്റ്റ് മുഹമ്മദ് നബി കെന്റിലേക്ക് തിരികെ എത്തുന്നു

കെന്റ് ടീമിലേക്ക് 2020 ടി20 ബ്ലാസ്റ്റ് കളിക്കുവാനായി അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി തിരികെ എത്തുന്നു. നിലവില്‍ ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ള അഫ്ഗാന്‍ താരം 2019ല്‍ കെന്റിനായി 147 റണ്‍സ് നേടിയിരുന്നു. ഇതില്‍ 12 പന്തില്‍ 43 റണ്‍സ് നേടിയ തകര്‍പ്പന്‍ പ്രകടനവും അടങ്ങുന്നു. എട്ട് വിക്കറ്റും താരം കെന്റിന് വേണ്ടി നേടിയിട്ടുണ്ട് കഴിഞ്ഞ സീസണില്‍. താന്‍ കെന്റിലെ ആദ്യ സീസണ്‍ ആസ്വദിച്ചുവെന്നും ഇവിടെ വീണ്ടും ഒരിക്കല്‍ കൂടി കളിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും നബി വ്യക്തമാക്കി.

നബിയുടെ സേവനം വീണ്ടും സ്വന്തമാക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് കെന്റ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പോള്‍ ഡൗണ്‍ടൗണ്‍ വ്യക്തമാക്കി.

ഫാഫ് ഡു പ്ലെസി ടി20 ബ്ലാസ്റ്റിന്, കരാറിലെത്തിയത് കെന്റുമായി

ടി20 ബ്ലാസ്റ്റ് ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ടെസറ്റ് നായകന്റെ സേവനം സ്വന്തമാക്കി ഫാഫ് ഡു പ്ലെസി. കെന്റിന്റെ അവസാന രണ്ട് മത്സരങ്ങളിലേക്കാണ് ടീം ഫാഫ് ഡു പ്ലെസിയെ എത്തിച്ചിരിക്കുന്നത്. സൗത്ത് ഡിവിഷനിലെ തങ്ങളുടെ ഗ്ലോസെസ്റ്റര്‍ഷയര്‍, എസ്സെക്സ് എന്നിവരുമായുള്ള മത്സരങ്ങള്‍ക്കായാണ് താരത്തിന്റെ സേവനം കെന്റ് സ്വന്തമാക്കിയിരിക്കുന്നത്. ഈ രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ കെന്റ് നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. അങ്ങനെ സംഭവിച്ചാല്‍ ഫാഫ് ഈ മത്സരങ്ങളിലും ടീമിനായി കളിയ്ക്കും.

ഫാസ്റ്റ് ബൗളര്‍ ആഡം മില്‍നേ പരിക്കേറ്റ് പുറത്തായതോടെയാണ് കെന്റിന് പകരക്കാരന്‍ താരത്തെ തേടേണ്ടി വന്നത്. കൂടാതെ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയും തിരികെ നാട്ടിലേക്ക് മടങ്ങിയതോടെ ടീമില്‍ ഒരു വിദേശ താരം ഇല്ലാതെയാണ് കെന്റ് കളിയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ടി20 സ്ക്വാഡില്‍ ഫാഫ് ഡു പ്ലെസിയ്ക്ക് ഇടം ലഭിച്ചിരുന്നില്ല. ഇതോടെയാണ് താരം ഈ ഇടവേള ടി20 ബ്ലാസ്റ്റില്‍ കളിയ്ക്കുവാന്‍ തീരുമാനിച്ചത്.

ഡി വില്ലിയേഴ്സിന് പകരം മുഹമ്മദ് ഹഫീസ്, പകരക്കാരനാകുന്നത് ഡി വില്ലിയേഴ്സ് തിരികെ മടങ്ങിയെത്തുന്നത് വരെ

ടി20 ബ്ലാസ്റ്റില്‍ എബി ഡി വില്ലിയേഴ്സിന് ചെറിയ ഇടവേളയിലേക്ക് പകരക്കാരനായി മുഹമ്മദ് ഹഫീസിനെ എത്തിച്ച് മിഡില്‍സെക്സ്. ചെറിയ ഇടവേളയെടുത്ത് പോകുന്ന എബി ഡി വില്ലിയേഴ്സ് ഓഗസ്റ്റ് 29ന് ഹാംഷയറുമായുള്ള മത്സരത്തിന്റെ സമയത്തേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലോബല്‍ ടി20 കാനഡയില്‍ പങ്കെടുത്ത ശേഷമാണ് താരം ടി20 ബ്ലാസ്റ്റില്‍ പങ്കെടുക്കാനായി എത്തുന്നത്. ഓഗസ്റ്റ് 14ന് എസ്സെക്സിനെതിരെയുള്ള മത്സരത്തിന് മുമ്പ് താരം ലോര്‍ഡ്സില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 12 പോയിന്റുകള്‍ നേടി എസ്സെക്സ് രണ്ടാം സ്ഥാനത്താണ് സൗത്ത് ഗ്രൂപ്പില്‍ നില്‍ക്കുന്നത്. അഞ്ച് മത്സരങ്ങള്‍ അവശേഷിക്കെ ടീം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20 ബ്ലാസ്റ്റ് അരങ്ങേറ്റത്തില്‍ തിളങ്ങി എബി ഡി വില്ലിയേഴ്സ്

ടി20 ബ്ലാസ്റ്റ് അരങ്ങേറ്റത്തില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന് എബി ഡി വില്ലിയേഴ്സ്. 43 പന്തില്‍ നിന്ന് 88 റണ്‍സാണ് ഇന്നലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ എബിഡി നേടിയത്. മിഡില്‍സെക്സിനായി താരം വമ്പന്‍ ഫോമില്‍ കളിച്ചപ്പോള്‍ മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയം 3 ഓവര്‍ ബാക്കി നില്‍ക്കെ എസ്സെക്സ് സ്വന്തമാക്കുകയായിരുന്നു. ഇന്നലെ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്സെക്സ് റയാന്‍ ടെന്‍ ഡോഷാട്ടേയുടെ ബാറ്റിംഗ് മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടുകയായിരുന്നു.

46 പന്തില്‍ നിന്ന് 6 ഫോറും 3 സിക്സും അടക്കം 74 റണ്‍സാണ് താരം നേടിയത്. ടോം വെസ്റ്റ്‍ലെ 40 റണ്‍സ് നേടി. മിഡില്‍സെക്സിനായി ടോം ഹെല്‍ം മൂന്ന് വിക്കറ്റും നഥാന്‍ സൗട്ടര്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മിഡില്‍സെക്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയം ഉറപ്പിച്ചപ്പോള്‍ എബി ഡി വില്ലിയേഴ്സ് 43 പന്തില്‍ നിന്ന് 88 റണ്‍സ് നേടി. 5 ഫോറും 6 സിക്സുമാണ് എബിയുടെ നേട്ടം. 34 പന്തില്‍ നിന്ന് 43 റണ്‍സുമായി ദാവീദ് മലനും മിഡില്‍സെക്സിനായി മികവ് പുലര്‍ത്തി.

സസ്സെക്സിലേക്ക് റഷീദ് ഖാന്‍ തിരികെ എത്തുന്നു, മുജീബും ടി20 ബ്ലാസ്റ്റിന്

അടുത്ത് തന്നെ തുടങ്ങാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാനും മുജീബ് റഹ്മാനും കളിക്കും. റഷീദ് ഖാന്‍ കഴിഞ്ഞ വര്‍ഷം കളിച്ച സസ്സെക്സില്‍ തിരികെ എത്തുമ്പോള്‍ മിഡില്‍സെക്സിന് വേണ്ടിയാവും മുജീബ് കളിക്കുക. അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഇരു താരങ്ങള്‍ക്കും അത്ര ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാന്റെ മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റനായി നിയമിക്കപ്പെട്ട താരമാണ് റഷീദ് ഖാന്‍.

ലോകകപ്പില്‍ തന്റെ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ സ്പെല്‍ എറിഞ്ഞ് തീര്‍ക്കേണ്ടി വന്നിരുന്നു അഫ്ഗാനിസ്ഥാന് ഇംഗ്ലണ്ടിനെതിരെ. ടൂര്‍ണ്ണമെന്റില്‍ ഒരു മത്സരം പോലും വിജയിക്കാനാകാതെ ആണ് അഫ്ഗാനിസ്ഥാന്‍ മടങ്ങിയത്. എന്നാല്‍ റഷീദിനെക്കാള്‍ മികവ് പുലര്‍ത്തുവാന്‍ മുജീബിന് സാധിച്ചിരുന്നു.

ഗ്ലാമോര്‍ഗന് വേണ്ടി കളിയ്ക്കുവാന്‍ മിച്ചല്‍ മാര്‍ഷ് എത്തുന്നു

ഗ്ലാമോര്‍ഗന് വേണ്ടി കളിയ്ക്കുവാന്‍ സ്വന്തം സഹോദരന്‍ ഷോണ്‍ മാര്‍ഷിനൊപ്പം ചേരുവാനായി ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എത്തുന്നു. ഓസ്ട്രേലിയ എ ടീമിന്റെ പര്യടനത്തിനു ശേഷമാവും താരം ടി20 ബ്ലാസ്റ്റ് കളിയ്ക്കുന്നതിനായി ഗ്ലാമോര്‍ഗനിലേക്ക് എത്തുക. 74 ടി20 മത്സരങ്ങളില്‍ നിന്ന് 1487 റണ്‍സും 43 റണ്‍സും നേടിയിട്ടുള്ള താരമാണ് മിച്ചല്‍ മാര്‍ഷ്.

ടീം മാര്‍ഷിനെ പോലെ ബാറ്റിംഗ് ഓര്‍ഡറില്‍ ഫ്ലെക്സിബിളായ ഒരു ഓള്‍റൗണ്ടറെ തിരയുകയാണെന്നാണ് മിച്ചല്‍ മാര്‍ഷുമായുള്ള കരാറിനെക്കുറിച്ച് ഗ്ലാമോര്‍ഗന്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മാര്‍ക്ക് വാല്ലസ് വ്യക്തമാക്കിയത്. ഐപിഎല്‍, ബിഗ് ബാഷ് എന്നിവിടങ്ങളില്‍ കളിച്ച് പരിചയമുള്ള താരം ടീമിലേക്ക് വരുന്നത് ടീമിനെ ഏറെ ഗുണം ചെയ്യുമെന്നും ഗ്ലാമോര്‍ഗന്‍ മാനേജ്മെന്റ് പ്രതീക്ഷ പുലര്‍ത്തി.

ജൂലൈ 18നു കാര്‍ഡിഫില്‍ സോമര്‍സെറ്റാണ് ഗ്ലാമോര്‍ഗന്റെ ആദ്യ എതിരാളികള്‍.

ലോക ടി20യിലെ ഒന്നാം നമ്പര്‍ താരത്തെ ടി20 ബ്ലാസ്റ്റിനു സ്വന്തമാക്കി സോമര്‍സെറ്റ്

ലോക ടി20യിലെ ഒന്നാം നമ്പര്‍ താരമായ ബാബര്‍ അസമിനെ വരാനിരിക്കുന്ന ടി20 ബ്ലാസ്റ്റ് സീസണിനു വേണ്ടിയുള്ള ടീമിലേക്ക് തിരഞ്ഞെടുത്ത് ഇംഗ്ലീഷ് കൗണ്ടിയായ സോമര്‍സെറ്റ്. ജൂലൈ 18നു ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിനു വേണ്ടിയാണ് താരത്തെ സോമര്‍സെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 21നു നടക്കുന്ന ഫൈനലിലേക്ക് ടീം യോഗ്യത നേടിയാല്‍ താരം കളിയ്ക്കാനുണ്ടാകുമോ എന്നതില്‍ ഉറപ്പില്ല.

തനിയ്ക്ക് ലഭിച്ച പുതിയ അവസരത്തെ താന്‍ ഉറ്റു നോക്കുകയാണെന്നാണ് അസം ഈ നീക്കത്തെക്കുറിച്ച് പറഞ്ഞത്. മുമ്പ് അസമിന്റെ സഹ കളിക്കാര‍ന്‍ അസ്ഹര്‍ അലി സോമര്‍സെറ്റിനു വേണ്ടി കളിച്ചിട്ടുണ്ട്, അന്ന് അസ്ഹറില്‍ നിന്ന് സോമര്‍സെറ്റിനെക്കുറിച്ച് നല്ല കാര്യങ്ങളാണ് കേട്ടിട്ടുള്ളതെന്നും ബാബര്‍ അസം പറഞ്ഞു. താരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് സോമര്‍സെറ്റ് നല്‍കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നു ബാബര്‍ അസം പറഞ്ഞു.

2019ലും ടി20 ബ്ലാസ്റ്റില്‍ റഷീദ് ഖാന്‍ സസ്സെക്സിനൊപ്പം

2019 ടി20 ബ്ലാസ്റ്റിലും സസ്സെക്സിനായി കളിക്കാന്‍ കരാര്‍ ഒപ്പിട്ട് റഷീദ് ഖാന്‍. സസ്സെക്സ് ഷാര്‍ക്കിനായി അടുത്ത വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത് വരെ റഷീദ് ഖാന്‍ കളിക്കുമെന്ന് കരാറില്‍ സൂചിപ്പിക്കുന്നുണ്ട്. കരാറിന്റെ സാധുത അഫ്ഗാനിസ്ഥാന്‍ ബോര്‍ഡില്‍ നിന്ന് ഇത് സംബന്ധിച്ച് അനുമതി ലഭിക്കുന്നതിനെ അടിസ്ഥാനമാക്കി മാത്രമായിരിക്കും.

11 ടി20 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് റഷീദ് ഖാന്‍ ഈ സീസണ്‍ ടി20 ബ്ലാസ്റ്റില്‍ സസ്കെസ്ക് ഷാര്‍ക്സിനായി നേടിയത്.

ടി20 ബ്ലാസ്റ്റ്, സോമര്‍സെറ്റുമായി കരാറിലേര്‍പ്പെട്ട് ജെറോം ടെയിലര്‍

സോമര്‍സെറ്റിന്റെ ശേഷിക്കുന്ന 9 മത്സരങ്ങള്‍ക്കായി ടീമുമായി കരാറിലേര്‍പ്പെട്ട് ജെറോം ടെയിലര്‍. ജൂലൈ 27നു സറേയുമായുള്ള ഫിക്സ്ച്ചറിലും ടീം നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ ആ മത്സരങ്ങളിലുമാവും ടെയിലറുടെ സേവനം സോമര്‍സെറ്റിനു ലഭ്യമാവുക. 2016 ടി20 ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമിലെ അംഗമായിരുന്നു ജെറോം ടെയിലര്‍. ഇംഗ്ലണ്ടില്‍ മുമ്പ് സസ്സെക്സ്, ലെസെസ്റ്റര്‍ഷയര്‍ എന്നിവര്‍ക്കായി കളിച്ച് പരിചയമുള്ള താരമാണ് ജെറോം ടെയിലര്‍.

ടി20 ബ്ലാസ്റ്റ് സൗത്ത് ഡിവിഷനില്‍ സോമര്‍സെറ്റ് നിലവില്‍ ആറാം സ്ഥാനത്താണ്. രണ്ട് വിജയങ്ങളും രണ്ട് പരാജയങ്ങളുമാണ് ടീമിന്റെ അക്കൗണ്ടില്‍ ഇതുവരെയുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗ്ലാമോര്‍ഗനില്‍ ഷോണ്‍ മാര്‍ഷിനു പകരക്കാരനെത്തി

പരിക്കേറ്റ് സീസണ്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങിയ ഷോണ്‍ മാര്‍ഷിനു പകരം ടീമില്‍ ജോ ബേണ്‍സിനെ ഉള്‍പ്പെടുത്തി ഗ്ലാമോര്‍ഗന്‍. ടീമിലെ മറ്റൊരു ഓവര്‍സീസ് താരം ഉസ്മാന്‍ ഖ്വാജയ്ക്കൊപ്പം ജോ ബേണ്‍സ് ഗ്ലാമോര്‍ഗിനു കരുത്തേകും. വെള്ളിയാഴ്ച സോമര്‍സെറ്റുമായുള്ള ടി20 ബ്ലാസ്റ്റ് മത്സരത്തില്‍ ബേണ്‍സ് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ടീം ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ താരത്തിന്റെ സേവനം ലഭിക്കുകയില്ല.

സെപ്റ്റംബര്‍ 16നു ആരംഭിക്കുന്ന ഓസ്ട്രേലിയയിലെ ജെഎല്‍ടി വണ്‍-ഡേ കപ്പില്‍ പങ്കെടുക്കാന്‍ താരം മടങ്ങുന്നതിനാലാണ്. എന്നാല്‍ ബേണ്‍സ് ടീമിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുകയില്ലെന്നാണ് ഗ്ലാമോര്‍ഗന്‍ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ സേവനം ടി20യില്‍ മാത്രമാണുണ്ടാവുക. കൗണ്ടി സീസണില്‍ മാര്‍ഷിനു പകരക്കാരനെ ഉടന്‍ ഗ്ലാമോര്‍ഗന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടി20 മത്സരം പുനഃക്രമീകരിച്ച് ഇംഗ്ലീഷ് കൗണ്ടികള്‍

ഇംഗ്ലണ്ടിന്റെ ഫിഫി ലോകകപ്പ് സെമി മത്സരം കാണുവാനുള്ള അവസരത്തിനായി തങ്ങളുടെ ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ പുനക്രമീകരിച്ച് ടി20 ബ്ലാസ്റ്റ് ടീമുകള്‍ യോര്‍ക്ക്ഷയറും ഗ്ലോസെസ്റ്റര്‍ഷയറുമാണ് തങ്ങളുടെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ പുനക്രമീകരിച്ചത്. യോര്‍ക്കഷയറിന്റെ ഡെര്‍ബിഷയറുമായുള്ള മത്സരം ബുധനാഴ്ചയില്‍ നിന്ന് മാറ്റി ജൂലൈ 30നു ആക്കിയിട്ടുണ്ട്.

സമാനമായ രീതിയില്‍ കെന്റുമായുള്ള മത്സരം ഗ്ലോസെസ്റ്റര്‍ഷയറും പുനഃക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാര്‍ഷിന്റെ തോളിലെ പരിക്ക്, സ്കാനിംഗുകള്‍ക്ക് താരം വിധേയനാകും

ടി20 ബ്ലാസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിനു പരിക്കേറ്റ ഷോണ്‍ മാര്‍ഷ് തുടര്‍ പരിശോധനയുടെ ഭാഗമായി സ്കാനിംഗിനു വിധേയനാകുമെന്ന് അറിയിച്ചു. ഗ്ലാമോര്‍ഗന്‍-സസ്സെക്സ് പോരാട്ടത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ബൗണ്ടറി തടയുന്നതിനിടെയാണ് സംഭവമുണ്ടാകുന്നതും ഉടന്‍ തന്നെ താരത്തിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു.

റോയല്‍ ലണ്ടന്‍ കപ്പിലും ഓസ്ട്രേലിയയ്ക്കായി മികച്ച ഫോമിലുള്ള താരം പരിക്കേറ്റ് ഏറെ നാള്‍ പുറത്ത് പോകുകയാണെങ്കില്‍ അത് ഓസ്ട്രേലിയയ്ക്ക് വീണ്ടും തലവേദന സൃഷ്ടിയ്ക്കും. പ്രമുഖ താരങ്ങളില്ലാതെ ഓസ്ട്രേലിയ ടെസ്റ്റിലും ഏകദിനങ്ങളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുവാന്‍ കഷ്ടപ്പെടുന്ന ഘട്ടത്തിലാണ് മാര്‍ഷിന്റെ പരിക്ക് കൂടിയെത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version