ഏഷ്യൻ ഗെയിംസ്: 15 ഓവറിൽ 173 റൺസ് അടിച്ച് ഇന്ത്യ

ഏഷ്യൻ ഗെയിംസിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് കൂറ്റൻ സ്കോർ. മഴ കാരണം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 173/2 എന്ന സ്കോർ ഇന്ത്യ മലേഷ്യക്ക് എതിരെ ഉയർത്തി. ഓപ്പണിംഗ് ഇറങ്ങിയ സ്മൃതി മന്ദാനയും ഷഫാലി വർമയും മികച്ച തുടക്കം ഇന്ത്യക്ക് നൽകി. സ്മൃതി 16 പന്തിൽ നിന്ന് 27 റൺസ് അടിച്ചു.

ഷഫാലി 39 പന്തിൽ നിന്ന് 67 റൺസ് അടിച്ച് ടോപ് സ്കോറർ ആയി. 5 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു ഷഫാലിയുടെ ഇന്നിങ്സ്. 29 പന്തിൽ നിന്ന് 47 റൺസുമായി ജമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു. റിച്ച ഘോഷ് 7 പന്തിൽ നിന്ന് 23 റൺസും അടിച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മലേഷ്യ 1 റൺസ് എടുത്തു നിൽക്കെ വീണ്ടും മഴയെത്തി.

ഷഫാലി വർമ്മയും രാധ യാദവും സിഡ്‌നി സിക്സേഴ്സിൽ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ഷഫാലി വർമ്മയും രാധ യാദവും വനിതകളുടെ ബിഗ് ബാഷ് ടൂർണമെന്റിൽ സിഡ്‌നി സിക്സേഴ്സിന് വേണ്ടി കളിക്കും. ഒക്ടോബർ 14ന് ആരംഭിക്കുന്ന വനിതകളുടെ ബിഗ് ബാഷിലേക്കാണ് ഇന്ത്യൻ താരങ്ങളെ സിഡ്‌നി സിക്സേഴ്സ് സ്വന്തമാക്കിയത്.

നിലവിൽ ഐ.സി.സി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള 17 കാരിയായ ഷഫാലി വർമ്മയുടെ ബിഗ് ബാഷിലെ അരങ്ങേറ്റം കൂടിയാവും ഇത്. അതെ സമയം നിലവിൽ നാല് സ്പിന്നർമാരുള്ള സിഡ്‌നി സിക്‌സേഴ്സിലെ പുതിയ സ്പിന്നറാവും രാധ യാദവ്. കഴിഞ്ഞ ദിവസം ഇന്ത്യൻ താരങ്ങളായ സ്‌മൃതി മന്ദനയും ദീപ്തി ശർമ്മയും ബിഗ് ഭാഷയിലെ മറ്റൊരു ടീമായ സിഡ്‌നി തണ്ടേഴ്സിൽ ചേർന്നിരുന്നു.

ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷെഫാലി വർമ

ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ വനിതാ ടീം ഓപ്പണർ ഷെഫാലി വർമ്മ. ഇന്ന് ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയതോടെയാണ് ഷെഫാലി വർമ്മ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായത്.

ടി20 വനിതാ ലോകകപ്പ് ഫൈനൽ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഷെഫാലി വർമ്മയുടെ പ്രായം 16 വർഷവും 40 ദിവസവുമായിരുന്നു. ഈ പ്രായത്തിൽ ഒരു പുരുഷ – വനിതാ താരം ഏകദിന – ടി20 ലോകകപ്പിന്റെ ഫൈനൽ മത്സരം ഇതുവരെ കളിച്ചിട്ടില്ല.  നേരത്തെ 17 വയസ്സും 45 ദിവസവും പ്രായം ഉള്ള സമയത്ത് ലോകകപ്പ് ഫൈനൽ കളിച്ച വെസ്റ്റിൻഡീസ് താരം ശഖുന ക്വിൻടൈനെയുടെ പേരിലുള്ള റെക്കോർഡാണ് ഷെഫാലി വർമ്മ മറികടന്നത്.

ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ഫൈനൽ വരെ ഷെഫാലി വർമ്മ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫൈനലിൽ വെറും 2 റൺസിന് താരം പുറത്തായിരുന്നു. ഫൈനലിൽ ഇന്ത്യയെ ഓസ്ട്രേലിയ 85 റൺസിന് തോൽപ്പിക്കുകയും ചെയ്തിരുന്നു. ഈ ലോകകപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ വനിതാ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഷെഫാലി ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

ബൗളിംഗില്‍ ദീപ്തി, ബാറ്റിംഗില്‍ ഷെഫാലി, ഇന്ത്യയ്ക്ക് രണ്ടാം വിജയം

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ രണ്ടാം മത്സരത്തിലും വിജയം കുറിച്ച് ഇന്ത്യ. ദീപ്തി ശര്‍മ്മയുടെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ വിന്‍ഡീസിനെ 103/7 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം 9.3 ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ പത്ത് വിക്കറ്റ് വിജയം നേടുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെ ഷെഫാലി-സ്മൃതി കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്. ഷെഫാലി 35 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയപ്പോള്‍ സ്മൃതി മന്ഥാന 30 റണ്‍സ് നേടി.

ദീപ്തി ശര്‍മ്മ തന്റെ നാലോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്. വിന്‍ഡീസ് നിരയില്‍ ചെഡീന്‍ നേഷന്‍ 32 റണ്‍സും ഹെയ്‍ലി മാത്യൂസ് 23 റണ്‍സും നേടി.

ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പ് നേടി ഷെഫാലി-സ്മൃതി മന്ഥാന സഖ്യം

വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ 84 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയപ്പോള്‍ ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പാണ് ഓപ്പണിംഗ് കൂട്ടുകെട്ടായ സ്മൃതി മന്ഥാന-ഷെഫാലി വര്‍മ്മ കൂട്ടുകെട്ട് നേടിയത്. ഒന്നാം വിക്കറ്റില്‍ 143 റണ്‍സ് നേടിയ കൂട്ടുകെട്ട് ഇതിന് മുമ്പുള്ള റെക്കോര്‍ഡായ 130 റണ്‍സെന്ന ഇന്ത്യയുടെ റെക്കോര്‍ഡാണ് മറികടന്നത്. 2013ല്‍ ബംഗ്ലാദേശിനെതിരെ തിരുഷ് കാമിനി-പൂനം റൗട്ട് കൂട്ടുകെട്ടാണ് ഈ പ്രകടനം പുറത്തെടുത്തത്.

ടി20യില്‍ 14ാമത്തെ മികച്ച കൂട്ടുകെട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ വിന്‍ഡീസിനെതിരെ സൃഷ്ടിച്ചത്. ആദ്യ വിക്കറ്റിലെ മികച്ച എട്ടാമത്തെ കൂട്ടുകെട്ടാണ് ഷെഫാലി-സ്മൃതി കൂട്ടുകെട്ട് നേടിയത്.

ഷെഫാലി-സ്മൃതി കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് പ്രകടനത്തില്‍ വലിയ ജയം സ്വന്തമാക്കി ഇന്ത്യ

വിന്‍ഡീസിനെതിരെ ആദ്യ ടി20 മത്സരത്തില്‍ 84 റണ്‍സിന്റെ വലിയ വിജയം സ്വന്തമാക്കി ഇന്ത്യ. ഷെഫാലി വര്‍മ്മ-സ്മൃതി മന്ഥാന കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ നേടിയ 143 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 15 വയസ്സുകാരി ഷെഫാലി 73 റണ്‍സും സ്മൃതി മന്ഥാന 67 റണ്‍സും നേടി ഇന്ത്യയെ 102/0 എന്ന സ്കോറിലേക്ക് എത്തിച്ചു. 6 ബൗണ്ടറിയും 4 സിക്സും ആണ് ഷെഫാലി നേടിയത്. ഈ കൂട്ടുകെട്ട് ടി20യില്‍ ഏത് വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും വലിയ റെക്കോര്‍ഡാണ്.

അതേ സമയം മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ നിന്ന് 101/9 എന്ന സ്കോര്‍ മാത്രമാണ് നേടിയത്. വിന്‍ഡീസിന്റെ ഷെര്‍മൈന്‍ കാംപെല്‍ 33 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി രാധ യാഥവ്, ശിഖ പാണ്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version