60 റണ്‍സിന് ഓള്‍ഔട്ട് ആയി മെല്‍ബേണ്‍ റെനഗേഡ്സ്, വമ്പന്‍ വിജയം നേടി സിഡ്നി സിക്സേഴ്സ്

ജോഷ് ഫിലിപ്പിന്റെ 95 റണ്‍സും ബെന്‍ ഡ്വാര്‍ഷൂയിസ്, സ്റ്റീവ് ഒക്കേഫെ എന്നിവരുടെ മികച്ച ബൗളിംഗ് ഒരുമിച്ചപ്പോള്‍ വമ്പന്‍ വിജയം നേടി സിഡ്നി സിക്സേഴ്സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേഴ്സ് 205 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 57 പന്തില്‍ 95 റണ്‍സ് നേടിയ ജോഷ് ഫിലിപ്പേയും 19 പന്തില്‍ 45 റണ്‍സ് നേടിയ ജോര്‍ദ്ദന്‍ സില്‍ക്കുമാണ് സിക്സേഴ്സ് നിരയില്‍ തിളങ്ങിയത്. ഡാനിയേല്‍ ഹ്യൂജ്സ് 32 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ റെനഗേഡ്സ് 10.4 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ബെന്‍ ഡ്വാര്‍ഷൂയിസ് നാലും സ്റ്റീവ് ഒക്കേഫെ മൂന്നും വിക്കറ്റാണ് സിഡ്നി സിക്സേഴ്സ് നിരയില്‍ തിളങ്ങിയത്. 145 റണ്‍സിന്റെ വിജയം ആണ് സിക്സേഴ്സ് സ്വന്തമാക്കിയത്.

ഹോബാര്‍ട്ടിന് ബിഗ് ബാഷില്‍ വിജയത്തുടക്കം

ബിഗ് ബാഷ് 2020-21 സീസണിലെ ആദ്യ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിന് വിജയം. 16 റണ്‍സിന് സിഡ്നി സിക്സേഴ്സിനെ വീഴ്ത്തിയാണ് ഹോബാര്‍ട്ട് തുടങ്ങിയത്. ടോസ് നേടിയ സിഡ്നി ഹോബാര്‍ട്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

ഓപ്പണര്‍മാരായ വില്‍ ജാക്സും ഡാര്‍സി ഷോര്‍ട്ടും പൂജ്യത്തിന് പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും നാല് റണ്‍സ് മാത്രമായിരുന്നു ഹോബാര്‍ട്ട് നേടിയത്. അവിടെ നിന്ന് കോളിന്‍ ഇന്‍ഗ്രാം(55), ടിം ഡേവിഡ്(58), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(24) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 8 വിക്കറ്റ് നഷ്ടത്തില്‍ ഹോബാര്‍ട്ട് 178 റണ്‍സ് നേടിയത്. സിഡ്നി സിക്സേഴ്സിന് വേണ്ടി ഡാന്‍ ക്രിസ്റ്റ്യനും ബെന്‍ ഡ്വാര്‍ഷൂയിസും മൂന്ന് വീതം വിക്കറ്റ് നേടി.

മറുപി ബാറ്റിംഗിനിറങ്ങിയ സിഡ്നിയ്ക്കായി ജാക്ക് എഡ്വേര്‍ഡ്സും ജെയിംസ് വിന്‍സും മികച്ച പ്രകടനം നടത്തിയെങ്കിലും ഇരുവരും പുറത്തായ ശേഷം സിഡ്നി സിക്സേഴ്സിന്റെ ചേസിംഗിന്റെ താളം തെറ്റുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 116 റണ്‍സ് കൂട്ടുകെട്ട് നേടുവാന്‍ ഇവര്‍ക്കായെങ്കിലും 41 പന്തില്‍ 67 റണ്‍സ് നേടിയ ജെയിംസ് വിന്‍സ് പുറത്തായ അധികം വൈകാതെ ജാക്ക് എഡ്വേര്‍ഡ്സും(47) പുറത്തായപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമേ സിഡ്നി നേടിയുള്ളു.

ജെയിംസ് ഫോക്നര്‍, റൈലി മെറിഡിത്ത് എന്നിവര്‍ വിജയികള്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ടോം കറന് പകരക്കാരനെ പ്രഖ്യാപിച്ച് സിഡ്നി സിക്സേഴ്സ്

ബിഗ് ബാഷില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ച ഇംഗ്ലണ്ട് താരം ടോ കറന് പകരം താരത്തെ കണ്ടെത്തി സിഡ്നി സിക്സേഴ്സ്. നോട്ടിംഗാഷയര്‍ പേസര്‍ ജേക്ക് ബോള്‍ ആണ് ടോം കറന്റെ പകരക്കാരനായി സിഡ്നി സിക്സേഴ്സ് കണ്ടെത്തിയിരിക്കുന്നത്. ഓസ്ട്രേലിയയില്‍ എത്തി 14 ദിവസത്തെ ക്വാറന്റൈന് ശേഷം താരം മറ്റു ടീമംഗങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് അറിയുന്നത്.

ഇപ്പോള്‍ താരം ദക്ഷിണാഫ്രിക്കയില്‍ ഇംഗ്ലണ്ട് സ്ക്വാഡിനൊപ്പമാണ്. താരത്തെ റിസര്‍വ് താരമായാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നത്. ഇതാദ്യമായാണ് താരം ഒരു വിദേശ ടി20 ലീഗില്‍ കളിക്കുന്നത്. നോട്ടിംഗാഷയറില്‍ തന്റെ ക്യാപ്റ്റനായ ഡാനിയേല്‍ ക്രിസ്റ്റ്യനൊപ്പം കളിക്കുവാനുള്ള അവസരവും ജേക്ക് ബോളിന് ലഭിയ്ക്കുന്നുണ്ട്.

ബിഗ് ബാഷില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് ടോം കറന്‍

ഈ സീസണ്‍ ബിഗ് ബാഷില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് ഇംഗ്ലണ്ട് താരം ടോം കറന്‍. കഴിഞ്ഞ ദിവസം ബയോ ബബിളിലെ ജീവിതം ഒഴിവാക്കുവാനായി ഇംഗ്ലണ്ടില്‍ കറന്റെ സഹ താരമായ ടോം ബാന്റണ്‍ ബിഗ് ബാഷ് കളിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. ടോം കറന്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനായാണ് ഈ തീരുമാനത്തിലെത്തിയത്.

ജൂലൈ മുതല്‍ ബയോ ബബിളിലാണ് ടോം ബാന്റണ്‍ കഴിയുന്നത്. ഇംഗ്ലണ്ടിന് വേണ്ടിയും ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനും വേണ്ടി കളിച്ച താരം ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ്. സിഡ്നി സിക്സേഴ്സിന് വേണ്ടിയായിരുന്നു ബാന്റണ്‍ ഈ സീസണ്‍ കളിക്കുവാനിരുന്നത്.

ബിഗ് ബാഷില്‍ നിന്ന് വിരമിച്ച് ഓസ്ട്രേലിയയുടെ സാറ അലേ

ഓസ്ട്രേലിയയുടെ പേസ് ബൗളിംഗ് താരം സാറ അലേ തന്റെ വനിത ബിഗ് ബാഷ് വിരമിക്കല്‍ പ്രഖ്യാപിച്ചു. സിഡ്നി സിക്സേഴ്സ് ഈ സീസണില്‍ സെമിയില്‍ കടക്കാതിരുന്നതിന് ശേഷമാണ് താരത്തിന്റെ പ്രഖ്യാപനം. ഓസ്ട്രേലിയ്ക്കായി മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം ഈ സീസണ്‍ ബിഗ് ബാഷില്‍ 6 വിക്കറ്റ് ആണ് നേടിയത്.

ബിഗ് ബാഷില്‍ 2016-17 സീസണില്‍ 28 വിക്കറ്റ് നേടിയ താരം ഒരു ബൗളര്‍ ഒരു സീസണില്‍ നേടുന്ന ഏറ്റവും അധികം വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയിരുന്നു.

സിഡ്നി സിക്സേഴ്സിന് 25000 ഡോളര്‍ പിഴ

പ്രധാന സ്ക്വാഡില്‍ അംഗമല്ലാത്ത താരമായ ഹെയ്‍ലി സില്‍വര്‍-ഹോംസിനെ ടീം ഷീറ്റില്‍ ഉള്‍പ്പെടുത്തിയതിന് വനിത ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേഴ്സിന് കനത്ത പിഴ വിധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. അഡ്മിനിസ്ട്രേറ്റീവ് പിഴവ് സംഭവിച്ചുവെന്ന് സിഡ്നി മെല്‍ബേണ്‍ റെനഗേഡ്സുമായുള്ള മത്സരം ആരംഭിച്ച ശേഷം മാത്രമാണ് മനസ്സിലാക്കിയത്.

സില്‍വര്‍-ഹോംസിന്റെ പരിക്ക് റെനഗേഡ്സിനെതിരായ മത്സരത്തിന് മുമ്പ് മാറിയെങ്കിലും താരത്തിനെ തിരികെ പ്രൈമറി സ്ക്വാഡില്‍ ഉള്‍പ്പെടുത്തുവാനുള്ള തീരുമാനം വനിത ബിഗ് ബാഷ് ടെക്നിക്കല്‍ കമ്മിറ്റിയുടെ പരിഗണനയിലായിരുന്നു. എന്നാല്‍ ഇതിന് മുമ്പ് തന്നെ താരത്തെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.

സില്‍വര്‍-ഹോംസിന് മത്സരത്തില്‍ ബാറ്റ് ചെയ്യുവാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ഇന്നിംഗ്സ് കഴിഞ്ഞ ശേഷം തെറ്റ് മനസ്സിലാക്കിയ ടീം മാനേജ്മെന്റ് കുറ്റം സമ്മതിച്ചതോടെ ഒരു ബൗളര്‍ കുറവായി മത്സരത്തില്‍ സിക്സേഴ്സ് പന്തെറിയേണ്ടി വന്നു.

സിക്സേഴ്സില്‍ നിന്നുള്ള ഈ പിഴവ് വളരെ ഗൗരവമേറിയതാണെന്നു 25000 ഡോളര്‍ പിഴ വിധിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചുവെന്നും ഈ വിഷയം അന്വേഷിച്ച ശേഷം ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു.

സിഡ്നി സിക്സേഴ്സുമായി കരാറിലെത്തി കാര്‍ലോസ് ബ്രാത്‍വൈറ്റ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേഴ്സുമായി കരാറിലെത്തി വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്. 2017-18 സീസണില്‍ താരം സിക്സേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട്. ആ സീസണില്‍ നാല് മത്സരങ്ങളിലാണ് ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി താരം ജേഴ്സിയണിഞ്ഞത്.

ബ്രാത്‍വൈറ്റിനെ കൂടാതെ ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സുമായും ഫ്രാഞ്ചൈസി കരാറിലെത്തിയിട്ടുണ്ട്. ഇരു താരങ്ങളും സീസണ്‍ മുഴുവന്‍ ടീമിനായി കളിക്കാനുണ്ടാകും.

മിച്ചൽ സ്റ്റാർക്ക് വീണ്ടും സിഡ്‌നി സിക്‌സേഴ്സിൽ

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് 6 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ബിഗ് ബാഷ് ടീമായ സിഡ്‌നി സിക്‌സേഴ്സിൽ. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മിച്ചൽ സ്റ്റാർക്ക് ബിഗ് ബാഷിൽ കളിക്കാൻ ഇറങ്ങുന്നത്. അതെ സമയം ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിൽ തിരഞ്ഞെടുക്കപെടുന്നതിന് അനുസരിച്ചാവും സ്റ്റാർക്ക് ബിഗ് ബാഷിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമാവുക. ജനുവരി 19നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്ലുള്ള പരമ്പര അവസാനിക്കുക.

പരമ്പരക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അവസാന മൂന്ന് ലീഗ് മത്സരങ്ങൾക്കും സീരീസ് ഫൈനൽസിനും മാത്രമാവും താരം ഉണ്ടാവുക. ബിഗ് ബാഷ് ലീഗിന്റെ പ്രഥമ സീസണിൽ സിഡ്‌നി സിക്സേഴ്സ് കിരീടം നേടിയപ്പോൾ സ്റ്റാർക് ടീമിന്റെ ഭാഗമായിരുന്നു. 2011 മുതൽ 2015 വരെ സിഡ്‌നി സിക്‌സേഴ്സിന് വേണ്ടി 10 മത്സരങ്ങൾ കളിച്ച സ്റ്റാർക്ക് 7.92 ഇക്കോണമി റേറ്റോടെ 20 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.

ബാറ്റിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ബിഗ് ബാഷില്‍ എല്‍സെ പെറി കളിച്ചേക്കും

പരിക്കേറ്റ് ന്യൂസിലാണ്ടിനെതിരെയുള്ള പരമ്പരയില്‍ നിന്ന് പിന്മാറിയ എല്‍സെ പെറി ബാറ്റ്സ്മാനെന്ന നിലയില്‍ ബിഗ് ബാഷില്‍ കളിച്ചേക്കും. വനിത ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിന് വേണ്ടിയാണ് താരം കളിക്കുവാനിരിക്കുന്നത്. എന്നാലിത് അല്പ കാലത്തേക്ക് മാത്രമുള്ള കാര്യമാണെന്നും ഓസ്ട്രേലിയന്‍ ടീമില്‍ താരത്തിന്റെ ഓള്‍റൗണ്ട് സ്കില്ലിന്റെ ആവശ്യമാണ് പ്രധാനമാണെന്നാണ് ഓസ്ട്രേലിയന്‍ കോച്ച് മാത്യൂ മോട്ട് വ്യക്തമാക്കി.

ടി20 ലോകകപ്പിന്റെ സമയത്ത് പരിക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് ശേഷം ന്യൂസിലാണ്ടിനെതിരെയുള്ള പരമ്പരയ്ക്കിടെ തിരികെ ടീമിലേക്ക് എത്തുമെന്നാണ് കരുതിയതെങ്കിലും പരിശീലനത്തിനിടെ പരിക്കേറ്റ താരം വീണ്ടും കളിക്കളത്തിന് പുറത്ത് പോകുകയായിരുന്നു.

ഡാന്‍ ക്രിസ്റ്റ്യനെ ടീമിലെത്തിച്ച് സിഡ്നി സിക്സേര്‍സ്

ഓസ്ട്രേലിയന്‍ താരം ഡാന്‍ ക്രിസ്റ്റ്യനെ സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. രണ്ട് വര്‍ഷത്തെ കരാറാണ് താരവുമായി ടീം എത്തിയിരിക്കുന്നത്. രണ്ട് സീസണുകളില്‍ മെല്‍ബേണ്‍ റെനഗേഡ്സിനായി കളിച്ച ശേഷമാണ് പുതിയ സീസണില്‍ സിക്സേര്‍സുമായി താരം കരാറിലെത്തിയിരിക്കുന്നത്.

ഇത് ഡാനിന്റെ നാലാമത്തെ ബിഗ് ബാഷ് ക്ലബ് ആയിരിക്കും. ടി20 ക്രിക്കറ്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുള്ള താരം ഇതുവരെ 7 ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്. 17 ടി20 ഫ്രാഞ്ചൈസികള്‍ക്കായാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഡാന്‍ ക്രിസ്റ്റ്യന്‍. അന്ന് ടീമില്‍ സഹതാരമായിരുന്ന മോയിസസ് ഹെന്‍റിക്സ് ആണ് ഇപ്പോള്‍ സിഡ്നി സിക്സേര്‍സിന്റെ ക്യാപ്റ്റന്‍.

സിഡ്നി സിക്സേഴ്സുമായുള്ള കരാര്‍ നീട്ടി എല്‍സെ പെറി

അടുത്ത രണ്ട് സീസണ്‍ കൂടി വനിത ബിഗ് ബാഷില്‍ എല്‍സെ പെറി സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും. താരം ഇന്ന് തന്റെ കരാര്‍ പുതുക്കിയെന്ന് ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ഫ്രാഞ്ചൈസി തന്നെയാണ് വെളിപ്പെടുത്തിയത്. 2019ല്‍ താരത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു, ഇത് കൂടാതെ 50 ഓവര്‍ ഫോര്‍മാറ്റില്‍ താരം വിക്ടോറിയയിലേക്ക് മാറുകയും കൂടി ചെയ്തപ്പോള്‍ താരം മെല്‍ബേണ്‍ ഫ്രാഞ്ചൈസികളില്‍ ഏതിലേക്കെങ്കിലും ബിഗ് ബാഷില്‍ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

2015 സീസണ്‍ മുതല്‍ സിഡ്നി സിക്സേഴ്സിന്റെ ക്യാപ്റ്റനായി പെറി തുടര്‍ന്നും ടീമിനെ നയിക്കുമെന്നാണ് അറിയുന്നത്. താരം കരാര്‍ പുതുക്കുവാനുള്ള തീരുമാനം എടുത്തത് മികച്ചതാണെന്നാണ് ടീം കോച്ച് ബെന്‍ സോയര്‍ വെളിപ്പെടുത്തിയത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ പെറിയുടേ സേവനം അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി ഉറപ്പാക്കാനായത് മികച്ച നേട്ടമെന്ന് താരം പറഞ്ഞു.

ലിന്‍സിനാറ്റിയില്‍ തകര്‍ന്ന് സിഡ്നി സിക്സേഴ്സ്, ബ്രിസ്ബെയ്ന്‍ ഹീറ്റിന് 48 റണ്‍സ് വിജയം

ക്രിസ് ലിന്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ അടിപതറി സിഡ്നി സിക്സേഴ്സ്. താരം നേടിയ 35 പന്തില്‍ നിന്നുള്ള 94 റണ്‍സിനൊപ്പം 39 പന്തില്‍ 60 റണ്‍സുമായി മാറ്റ് റെന്‍ഷായും തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയ്‍ന്‍ ഹീറ്റ് 4 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടുകയായിരുന്നു. 11 സിക്സുകളാണ് ലിന്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്. സിക്സേഴ്സിന് വേണ്ടി ബെന്‍ മാനെന്റി, ഷോണ്‍ അബോട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിക്സേഴ്സിന് 7 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 161 റണ്‍സേ നേടാനായുള്ളു. ജെയിംസ് വിന്‍സ് 39 റണ്‍സും ഷോണ്‍ അബോട്ട് 22 റണ്‍സും നേടി പൊരുതി നോക്കിയെങ്കിലും കാര്യമായ വെല്ലുവിളി ഹീറ്റ് ബൗളര്‍മാര്‍ക്ക് നല്‍കുവാന്‍ ആര്‍ക്കും തന്നെയായില്ല.

Exit mobile version