സില്‍ക്കിന്റെ മികവില്‍ 167 റണ്‍സ് നേടി സിഡ്നി സിക്സേര്‍സ്

ആദ്യ ജയം തേടിയിറങ്ങിയ സിഡ്നി സിക്സേര്‍സിനു മികച്ച സ്കോര്‍. മുന്‍ നിര ബാറ്റ്സ്മാന്മാരുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത് സിഡ്നി 4 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയത്. 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോര്‍ദന്‍ സില്‍ക്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. പീറ്റര്‍ നെവില്‍(33), നിക് മാഡിന്‍സണ്‍(30), സാം ബില്ലിംഗ്സ്(33) എന്നിവരും മികച്ച റേറ്റില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ സിഡ്നി സിക്സേര്‍സ് മികച്ച സ്കോറിലേക്കെത്തി ചേര്‍ന്നു.  15 റണ്‍സ് നേടി ബെന്‍ ഡ്വാര്‍ഷൂയിസും സില്‍ക്കിനു മികച്ച പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചു.

ഡേവിഡ് വില്ലി 2 വിക്കറ്റ് നേടി പെര്‍ത്തിനായി മികവ് പുലര്‍ത്തി. ആന്‍ഡ്രൂ ടൈ, ജെയിംസ് മുയിര്‍ഹെഡ് എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെര്‍ത്തിനു ടോസ്, സിക്സേര്‍സിനെ ബാറ്റിംഗിനയയ്ച്ചു

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ സിഡ്നി സിക്സേര്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പെര്‍ത്ത് നായകന്‍ ആഡം വോഗ്സ് സിക്സേര്‍സിനെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു. ആന്‍ഡ്രൂ ടൈയും മിച്ചല്‍ ജോണ്‍സണും അടങ്ങിയ പെര്‍ത്തിന്റെ ബൗളിംഗ് നിര ടൂര്‍ണ്ണമെന്റിലെ തന്നെ മികവുറ്റ ബൗളിംഗ് നിരയാണ്. മൂന്ന് മത്സരങ്ങള്‍ കളിച്ച സിക്സേര്‍സ് ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. പോയിന്റ് നിലയില്‍ ആറാം സ്ഥാനം നിലനിര്‍ത്തുന്നത് തന്നെ റണ്‍ റേറ്റിന്റെ ആനുകൂല്യത്തിലാണ്. പൂജ്യം പോയിന്റുമായി സ്റ്റാര്‍സ്, ഹറികെയിന്‍സ് എന്നിവരും പോയിന്റ് ടേബിളില്‍ അവസാനമായാണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ചാണ് സ്കോര്‍ച്ചേര്‍സ് തങ്ങളുടെ കുതിപ്പ് തുടരുന്നത്.

സിഡ്നി സിക്സേര്‍സ്: ജേസണ്‍ റോയ്, നിക് മാഡിന്‍സണ്‍, ജോര്‍ദന്‍ സില്‍ക്ക്, സാം ബില്ലിംഗ്സ്, പീറ്റര്‍ നെവില്‍, ജോഹന്‍ ബോത്ത, ഷോണ്‍ അബോട്ട്, സ്റ്റീവ് ഒക്കേഫെ, ഡാനിയല്‍ സാംസ്, ബെന്‍ ഡ്വാര്‍ഷൂയിസ്, വില്യം സോമര്‍വില്ലേ

പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്: മൈക്കല്‍ ക്ലിംഗര്‍, ഡേവിഡ് വില്ലി, ടിം ഡേവിഡ്, ആഡം വോഗ്സ്, ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ്, ആഷ്ടണ്‍ ടര്‍ണര്‍, ജോഷ് ഇംഗ്ലിസ്, ജൈ റിച്ചാര്‍ഡ്സണ്‍, ആന്‍ഡ്രൂ ടൈ, മിച്ചല്‍ ജോണ്‍സണ്‍, ജെയിംസ് മുയിര്‍ഹെഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീസണിലെ ആദ്യ ശതകം നഷ്ടമായി ഷോര്‍ട്ട്, ഹോബാര്‍ട്ടിനു കൂറ്റന്‍ സ്കോര്‍

ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സി‍ഡ്നി തണ്ടറിനെതിരെ മികച്ച സ്കോര്‍ കണ്ടത്തി ഹോബാര്‍ട്ട് ഹറികെയിന്‍സ്. മൂന്ന് റണ്‍സിനു ശതകം നഷ്ടമായെങ്കിലും ഷോര്‍ട്ടിന്റെയും ബെന്‍ മക്ഡര്‍മട്ടിന്റെയും ബാറ്റിംഗ് മികവില്‍ ഹോബാര്‍ട്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടുകയായിരുന്നു.

ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ആദ്യത്തേതില്‍ സിഡ്നി തണ്ടര്‍ ടോസ് നേടി ഹറികെയിന്‍സിനെ ബാറ്റിംഗിനയയ്ച്ചു. 63 പന്തില്‍ 97 റണ്‍സ് നേടിയ ഷോര്‍ട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവും മാത്യൂ വെയിഡ്(27), ബെന്‍ മക്ഡര്‍മട്ട്(49*) എന്നിവരുടെ മികച്ച പിന്തുണയും മുതല്‍ക്കൂട്ടാക്കിയാണ് ഹോബാര്‍ട്ട് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 189റണ്‍സ് നേടിയത്. ബെന്‍ 25 പന്തില്‍ നിന്നാണ് 49 റണ്‍സ് നേടിയത്.

9 ബൗണ്ടറിയും നാല് സിക്സും സഹിതമാണ് തന്റെ 97 റണ്‍സ് ഷോര്‍ട്ട് നേടിയത്. ഫവദ് അഹമ്മദ്, ഗുരീന്ദര്‍ സന്ധു, ഷെയിന്‍ വാട്സണ്‍ എന്നിവരാണ് സിഡ്നിയ്ക്കായി വിക്കറ്റുകള്‍ നേടിയത്. അരയ്ക്ക് മീതെ രണ്ട് ഫുള്‍ ടോസ് എറിഞ്ഞതിനു മിച്ചല്‍ മക്ലെനാഗനെ ബൗളിംഗില്‍ നിന്ന് സിഡ്നിയ്ക്ക് പിന്‍വലിക്കേണ്ടി വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version