ഒരു ഷൂട്ടൗട്ട് അപാരത!! ലോക ചാമ്പ്യന്മാരായ അമേരിക്കയെ പുറത്താക്കി സ്വീഡൻ ക്വാർട്ടറിൽ

ലോകകപ്പ് പ്രീക്വാർട്ടറിൽ അവസാന രണ്ട് ലോകകപ്പ് കിരീടവും നേടിയ അമേരിക്കയെ തോൽപ്പിച്ച് സ്വീഡൻ ക്വാർട്ടർ ഫൈനലിൽ. നാടകീയമായ പെനാൾട്ടി ഷൂട്ടൗട്ടിന് ഒടുവിൽ 5-4ന്റെ വിജയമാണ് സ്വീഡൻ വിജയിച്ചത്. ആദ്യ 120 മിനുട്ടിൽ സ്വീഡിൻ കീപ്പർ ബൊസോവിച് നടത്തിയ പ്രകടനമാണ് സ്വീഡന് ഈ വലിയ വിജയം നൽകിയത്.

ഇന്ന് അമേരിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ എന്ന പോലെ അവരുടെ മുൻ ലോകകപ്പിലെ ആധിപത്യമുള്ള പ്രകടനം ഇന്നും ആവർത്തിക്കപ്പെട്ടില്ല. കൃതയമായ ഡിഫൻസീവ് ടാക്ടിക്സുനായി ഇറങ്ങി സ്വീഡൻ അമേരിക്കയെ ഗോളടിക്കുന്നതിൽ നിന്ന് തടഞ്ഞു. നിശ്ചിത സമയത്തും അതു കഴിഞ്ഞ് എക്സ്ട്രാ ടൈമിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല.

സ്വീഡൻ ഗോൾ കീപ്പർ മുസോവിചിന്റെ മികച്ച പ്രകടനം അമേരിക്ക ഗോൾ കണ്ടെത്താതിരിക്കാനുള്ള പ്രധാന കാരണമായി. മുസോവിച് 120 മിനുട്ടിൽ 11 സേവുകളാണ് നടത്തിയത്. മറുവശത്ത് സ്വീഡന് കളിയിൽ ആകെ ഒരു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ.

ഷൂട്ടൗട്ടിൽ സ്വീഡന്റെ രണ്ട് പെനാൾട്ടി നഷ്ടമായപ്പോൾ മറുവശത്ത് അമേരിക്കയുടെ രണ്ട് പെനാൾട്ടികളും പാഴായി. അഞ്ചു കിക്കുകൾ കഴിഞ്ഞപ്പോൾ സ്കോർ 3-3. തുടർന്ന കളി സഡൻ ഡെത്തിലേക്ക് നീങ്ങി. സഡൻ ഡത്തിലെ ആദ്യ കിക്ക് രണ്ട് ടീമും വലയിൽ എത്തിച്ചു. സ്കോർ 4-4. അമേരിക്കയുടെ ഏഴാം കിക്ക് എടുത്ത ഒഹാരക്ക് പിഴച്ചു. മറുവശത്ത് ഹർടിഗ് എടുത്ത് പെനാൾട്ടി അമേരിക്ക കീപ്പർ തടഞ്ഞു എങ്കിലും വാർ പരിശോധനയിൽ അത് ഗോൾ ആണെന്ന് തെളിഞ്ഞു. സ്വീഡൻ വിജയിച്ചു. ലോക ചാമ്പ്യന്മാർ പുറത്തേക്ക്. ജപ്പാനെയാകും ക്വാർട്ടറിൽ ഇനി സ്വീഡൻ നേരിടുക.

ഇറ്റലിയെ തകർത്തെറിഞ്ഞ് സ്വീഡൻ ലോകകപ് പ്രീക്വാർട്ടറിൽ

വനിതാ ഫുട്ബോൾ ലോകകപ്പിൽ വലിയ വിജയവുമായി സ്വീഡൻ‌ പ്രീക്വാർട്ടർ ഉറപ്പിച്ചു‌. ഗ്രൂപ്പ് ജിയിൽ ഇന്ന് നടന്ന മത്സരത്തിൽ ഇറ്റലിയെ നേരിട്ട സ്വീഡൻ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്‌. ഇത് സ്വീഡന്റെ പ്രീക്വാർട്ടർ സ്ഥാനവംവും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു എന്ന് പറയാം. കഴിഞ്ഞ മത്സരത്തിൽ സ്വീഡൻ ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ചിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ തന്നെ അവർ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി. 39ആം മിനുട്ടിൽ അമാന്ദ ഇല്ലെസ്റ്റെഡ് ആണ് അവർക്ക് ലീഡ് നൽകിയത്. പിന്നാലെ 44ആം മിനുട്ടിൽ ഫ്രിദൊലിന റോൾഫോ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് സ്റ്റിന ബ്ലാക് സ്റ്റീനിയസും സ്വീഡനായി ഗോൾ നേടി.

50ആം മിനുട്ടിൽ അമാന്ദ ഇല്ല്സ്റ്റെഡ് തന്റെ രണ്ട് ഗോൾ നേടി. സ്കോർ 4-0. ഇല്ലെസ്റ്റെഡിന്റെ ടൂർണമെന്റിലെ നാലാം ഗോളായിരുന്നു ഇത്. 95ആം മിനുട്ടിൽ റെബേക ബ്ലോംകൊവിസ്റ്റും കൂടെ ഗോൾ നേടിയതോടെ സ്വീഡന്റെ വിജയം പൂർത്തിയായി.

വനിതാ ഫുട്ബോൾ ലോകകപ്പ്; അവസാന നിമിഷ ഗോളിൽ സ്വീഡൻ വിജയം

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ സ്വീഡൻ തോൽപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷം നേടിയ ഗോളിന്റെ ബലത്തിൽ 2-1ന്റെ വിജയമാണ് സ്വീഡൻ നേടിയത്. വനിതാ ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ പോയിന്റ് എന്ന സ്വപ്നം ആണ് ഈ അവസാന നിമിഷ ഗോൾ തകർത്തത്.

ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ആം മിനുട്ടിൽ ആണ് ദക്ഷിണാഫ്രിക്ക ഗോൾ നേടിയത്‌. ഹിൽദ മഗായിയ ആണ് ദക്ഷിണാഫ്രിക്കക്ക് ലീഡ് നൽകിയത്.

ഈ ഗോളിന് ശേഷം ഉണർന്നു കളിച്ച സ്വീഡൻ ബാഴ്സലോണ താരം ഫ്രിദൊലിന റോൽഫോയിലൂടെ സമനില കണ്ടെത്തി. 65ആം മിനുട്ടിൽ കനെരിഡിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്. ഇതിനു ശേഷം സ്വീഡന് വിജയിക്കാനുള്ള അവസരങ്ങൾ ലഭിച്ചു എങ്കിലും ദക്ഷിണാഫ്രിക്കൻ ഡിഫൻസ് ശക്തമായി പിടിച്ചു നിന്നു.പക്ഷെ 90ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് സ്വീഡൻ വിജയ ഗോൾ കണ്ടെത്തി. അസ്ലാനിയുടെ കോർണറിൽ നിന്ന് ഇല്ലെസ്റ്റെഡ് ആണ് വിജയ ഗോൾ നേടിയത്.

ഗ്രൂപ്പ് ജിയിൽ അർജന്റീനയും ഇറ്റലിയുമാണ് മറ്റു ടീമുകൾ. അർജന്റീന നാളെ അവരുടെ ആദ്യ മത്സരത്തിൽ ഇറ്റലിയെ നേരിടും.

41ആം വയസ്സിൽ സ്വീഡിഷ് ദേശീയ ടീമിൽ ഇബ്രഹിമോവിച്

41-ാം വയസ്സിലും സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പിറകോട്ടേക്ക് ഇല്ല. ഇന്ന് സ്വീഡൻ പ്രഖ്യാപിച്ചു ദേശീയ ടീമിൽ ഇബ്ര ഇടം നേടി. ഇബ്രയുടെ അന്താരാഷ്ട്ര ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് സ്വീഡൻ കോച്ച് ആൻഡേഴ്സൺ സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്ന് മിലാൻ സ്‌ട്രൈക്കർ കുറച്ചു മാസങ്ങളായി പുറത്തായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇബ്ര മിലാനായി വീണ്ടും കളിച്ചു തുടങ്ങിയത്.

ബെൽജിയത്തിനും അസർബൈജാനും എതിരായ വരാനിരിക്കുന്ന മത്സരങ്ങൾക്കായാണ് ഇബ്രയെ ടീമിൽ എടുത്തിരിക്കുന്നത്‌. ഒരു വർഷം മുമ്പ് ഇബ്രാഹിമോവിച്ച് തന്റെ അന്താരാഷ്ട്ര തിരിച്ചുവരവ് നടത്തിയിരുന്നു, എന്നാൽ ലോകകപ്പ് യോഗ്യതാ പ്ലേ-ഓഫിന്റെ ഫൈനലിൽ പോളണ്ടിനെതിരെ ഇറങ്ങിയ ഇബ്രയ്ക്ക് അന്ന് ടീമിനെ സഹാഹിക്കാൻ ആയിരുന്നില്ല.

ജോണ്ടി റോഡ്‌സ് സ്വീഡൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ

മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്‌സ് സ്വീഡൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകും. സ്വീഡിഷ് ക്രിക്കറ്റ് ഫെഡറേഷനാണ് ജോണ്ടി റോഡ്സിനെ പരിശീലകനായി നിയമിച്ച കാര്യം പ്രഖ്യാപിച്ചത്. താൻ കുടുംബത്തോടൊപ്പം സ്വീഡനിലേക്ക്‌ താമസം മാറുമെന്ന് റോഡ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. സ്വീഡനിൽ പരിശീലകനാവുള്ള അവസരം ലഭിച്ചതിൽ താൻ വളരെ സന്തോഷവാനാണെന്നും റോഡ്‌സ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വീഡനിൽ ക്രിക്കറ്റ് പ്രചാരത്തിന് ഉണ്ടായ വർദ്ധനവാണ് ജോണ്ടി റോഡ്സിനെപോലെയൊരു താരത്തെ സ്വീഡനിൽ എത്തിക്കാൻ അവിടെത്തെ ക്രിക്കറ്റ് ഫെഡറേഷൻ തീരുമാനിച്ചത്.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഫീൽഡിങ് പരിശീലകനായി പ്രവർത്തിക്കുകയാണ് ജോണ്ടി റോഡ്‌സ്. ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതിന് ശേഷമാവും ജോണ്ടി റോഡ്‌സ് സ്വീഡനിലേക്ക്‌ പോവുക. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 52 ടെസ്റ്റ് മത്സരങ്ങളും 245 ഏകദിന മത്സരങ്ങളും കളിച്ച ജോണ്ടി റോഡ്‌സ് സ്വീഡനിലെ ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുകയെന്ന ജോലിയാവും മുൻപിൽ ഉണ്ടാവുക.

എംബപ്പെ മാജിക്! സ്വീഡനെ ഏക ഗോളിന് മറികടന്നു ഫ്രാൻസ്

യൂറോ കപ്പ്, നേഷൻസ്‌ ലീഗ് ജേതാക്കൾ ആയ പോർച്ചുഗൽ, ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ ആയ ക്രൊയേഷ്യ എന്നിവരടങ്ങിയ മരണഗ്രൂപ്പിൽ ജയവുമായി തുടങ്ങി ലോക ജേതാക്കൾ ആയ ഫ്രാൻസ്. സ്വീഡനിൽ കിലിയൻ എംബപ്പെയുടെ ഏക ഗോൾ ആണ് ഫ്രാൻസിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ 41 മത്തെ മിനിറ്റിൽ അസാധ്യമെന്നു തോന്നിച്ച ആങ്കിളിൽ നിന്നാണ് പി.എസ്.ജി താരം തന്റെ ഗോൾ നേടിയത്.

കഴിഞ്ഞ 7 കളികളിൽ 7 ഗോളുകൾക്ക് ആണ് എംബപ്പെ ഫ്രാൻസിനായി പങ്കാളി ആയത്. ഫ്രാൻസിന് ആയുള്ള 14 മത്തെ ഗോൾ ആയിരുന്നു യുവ താരത്തിന് ഇത്. മത്സരത്തിൽ ഫ്രാൻസിന്റെ ഗോളിലേക്കുള്ള ഏക ഷോട്ട് ആയിരുന്നു ഇത്. ഇരു ടീമുകളും ഏതാണ്ട് സമാനമായ പന്തടക്കം സൂക്ഷിച്ച മത്സരത്തിൽ വലിയ അവസരങ്ങൾ ഒന്നും രണ്ടു ടീമുകളും തുറന്നില്ല എന്നതിനാൽ തന്നെ മത്സരം വിരസമായിരുന്നു. ആർ.ബി ലെപ്സിഗ് പ്രതിരോധ താരം ഉപമെകാനോ രാജ്യത്തിനായി ഈ മത്സരത്തിലൂടെ അരങ്ങേറ്റവും നടത്തി.

സ്വീഡനെതിരെ സമനില, യൂറോ യോഗ്യത ഉറപ്പിച്ച് സ്പെയിൻ

യൂറോ കപ്പ് യോഗ്യത ഉറപ്പിച്ച് സ്പെയിൻ. സ്വീഡനെതിരെ സമനില വഴങ്ങിയെങ്കിലും സ്പെയിൻ യൂറോ 2020 ക്കായുള്ള യോഗ്യത നേടി. സ്വീഡനോട് 1-1 ന്റെ സമനിലയാണ് സ്പെയിൻ വഴങ്ങിയത്. റോഡ്രിഗോയുടെ ഇഞ്ചുറി ടൈം ഗോളാണ് സ്പെയിന് സമനില നേടിക്കൊടുത്തത്. രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോളടിച്ചത്.

മാർക്കസ് ബെർഗ്സിന്റെ ഗോളിൽ സ്വീഡൻ ജയമുറപ്പിച്ചതായിരുന്നെങ്കിലും റോഡ്രിഗോ മൊറേനോ സ്വീഡന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. റോബിൻ ഒൽസണ്ണിന്റെ തകർപ്പൻ സേവുകൾക്കും സ്വീഡനെ രക്ഷിക്കാനയില്ല. സ്പാനിഷ് ഗോൾ കീപ്പർ ഡി ഹെയ പരിക്കേറ്റ് പുറത്ത് പോയത് സ്പാനിഷ് ടീമിന് തിരിച്ചടിയായിരുന്നു. സ്വീഡൻ ഇനി റൊമാനിയയെ ആണ് നേരിടുക. സ്പെയിൻ മാൾട്ടയേയും റൊമാനിയയേയുമാണ് നേരിടുക.

സ്വീഡനെ ഞെട്ടിച്ച തിരിച്ചുവരവിൽ തുർക്കിക്ക് ജയം

സ്വീഡനെ ഞെട്ടിച്ചുകൊണ്ട് അവസാന മിനുട്ടിൽ രണ്ടു ഗോൾ നേടി തുർക്കിക്ക് ജയം. 88മത്തെ മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു സ്വീഡനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തുർക്കി ജയിച്ചത്. പകരക്കാരനായി ഇറങ്ങിയ അക്ബബ നേടിയ ഇരട്ട ഗോളുകളാണ് തുർക്കിയുടെ വിജയത്തിന് കരുത്തേകിയത്. ഒരു വേള മത്സരത്തിൽ 2-0 പിറകിൽ നിന്നതിനു ശേഷമായിരുന്നു തുർക്കിയുടെ തിരിച്ചുവരവ് കണ്ടത്.

ആദ്യ പകുതിയിൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ സ്വീഡൻ ഇസാക്‌ തെലിനിലൂടെ മുൻപിലെത്തി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്ലാസ്സൻ സ്വീഡന്റെ രണ്ടാമത്തെ ഗോളും നേടിയതോടെ മത്സരം സ്വീഡൻ കൈപിടിയിലൊതുക്കുമെന്ന് തോന്നി. എന്നാൽ 51ആം മിനുറ്റിൽ കാൽഹാനോഗ്ലുവിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് തുർക്കി മത്സരത്തിൽ പിടിച്ചു നിന്നു.

തുടർന്നാണ് പകരക്കാരനായി ഇറങ്ങിയ അക്ബബ 88മത്തെ മിനുട്ടിലും 92 മത്തെ മിനുട്ടിലും ഗോൾ നേടി തുർക്കിയുടെ തിരിച്ചുവരവ് പൂർത്തിയാക്കിയത്. ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്എത്താനും തുർക്കിക്കായി. ഗ്രൂപ്പിൽ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.

ലോകകപ്പിൽ ഇന്ന് യൂറോപ്യൻ പോരാട്ടം, സ്വീഡനും സ്വിറ്റ്സർലാന്റും നേർക്ക് നേർ

റഷ്യൻ ലോകകപ്പിൽ ഇന്ന് യൂറോപ്പ്യൻ പോരാട്ടമാണ്. കരുത്തരായ സ്വീഡനും സ്വിറ്റ്സർലാന്റും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയമാരുടെ ഭാഗത്തെന്നത് പ്രവചനാധീതം. ബ്രസീലിനൊപ്പം ഗ്രൂപ്പ് ഇയിൽ ആയിരുന്നിട്ടും പരാജയമറിയാതെയാണ് സ്വിറ്റ്സർലാന്റിന്റെ വരവ്. ബ്രസീലിനെയും കോസ്റ്റാറിക്കയെയും സമനിലയിൽ തളച്ച സ്വിസ് നിര സെർബിയയെ പരാജയപ്പെടുത്തിയിരുന്നു. മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിയോട് മാത്രമാണ് സ്വീഡൻ പരാജയമേറ്റുവാങ്ങിയത്. സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയ സ്വീഡൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മെക്സിക്കോയെ തകർത്തത്.

പ്ലേ ഓഫിൽ ഇറ്റലിയെ തകർത്താണ് സ്വീഡൻ ലോകകപ്പിൽ എത്തിയത്. സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചില്ലാതെയാണ് സ്വീഡൻ ലോകകപ്പിന് യോഗ്യത നേടിയത്. അപ്രതീക്ഷിതമായി പ്രീ ക്വാർട്ടർ വരെയെത്തിയ റഷ്യൻ ലോകകപ്പ് സ്‌ക്വാഡിൽ ഇബ്രയില്ല. ഇരുപത്തിനാലു വർഷത്തിനിടെയുള്ള ആദ്യ ലോകകപ്പ് ക്വാർട്ടറിനായാണ് ഇന്ന് സ്വീഡൻ ഇറങ്ങുന്നത്. വ്ലാദിമിർ പെറ്റിക്കോവിച്ചിന്റെ സ്വിസ് നിര 64 വർഷത്തെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ക്വാർട്ടറാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പോർചുഗലിനെതിരെയേറ്റ പരാജയം മാത്രമാണ് സ്വിസ് നിരയ്ക്ക് സമീപകാലത്ത് ലഭിച്ച തിരിച്ചടി.

സ്വീഡനിലെ ക്ലബ് മാനേജിങ് രംഗത്തു 30 വർഷത്തെ എക്സ്പീരിയന്സുള്ള കോച്ചാണ് ജെയിൻ ആൻഡേഴ്‌സണാണ് സ്വീഡന്റെ പരിശീലകൻ. 2016 ൽ ദേശീയ ടീമിന്റെ ചുമതലയേറ്റെടുത്ത അദ്ദേഹത്തിന്റെ ആദ്യ മേജർ ടൂർണമെന്റാണിത്. ഷിന്‍ ടായെ യോങ്ങിന്റെ കൊറിയ ഇറാനോടും ഉസ്‌ബെസ്‌കിസ്താനോടും ഗോൾ രഹിത സമനില നേടിയെങ്കിലും ലോകകപ്പ് ബെർത്ത് ഉറപ്പിച്ചിരുന്നു. 2017 ലാണ് അദ്ദേഹം ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ലെപ്‌സിഗിന്റെ മധ്യനിരക്കാരന്‍ എമില്‍ ഫോര്‍സ്‌ബെര്‍ഗിലാണ് സ്വീഡന്റെ മുഴുവന്‍ പ്രതീക്ഷയും. ക്യാപ്റ്റൻ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റിന്റെയും കൂട്ടരുടെയും പ്രതിരോധ നിര സുശക്തമാണ്. ആക്രമണത്തിൽ മർക്കസ് ബർഗും കൂടെ ആവുമ്പോൾ സ്വീഡൻ കരുത്തരാണ്.

വിവാദ ഗോൾ ആഘോഷത്തിന്റെ പേരിൽ ശകീരി, ജക്ക എന്നിവർക്ക് സസ്പെൻഷൻ ഇല്ലാതെ രക്ഷപ്പെട്ടത് സ്വിസ് ടീമിന് ആശ്വാസമായിരുന്നു. പ്രത്യേകിച് സ്വിസ് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുന്ന ശകീരിയുണ്ടെങ്കിലും സ്റ്റീവന്‍ സുബറിന്റെ പരിക്ക് ടീമിന് തലവേദനയുണ്ടാക്കുന്നുണ്ട്.  1954 ന് ശേഷം ആദ്യമായി ലോകകപ്പ് നോകൗട്ട് റൌണ്ട് ഉറപ്പിച്ച സ്വിസ് പ്രതിരോധത്തിലെ അഭാവമാണ് തലവേദന. ഫാ​ബി​യ​ന്‍ ഷാ​റും, ക്യാ​പ്​​റ്റ​ന്‍ സ്റ്റീഫന്‍ ​ലി​ചസ്റ്റെ​യ്​​ന​റും സ​സ്​​പെ​ന്‍​ഷ​ന്‍ കാ​ര​ണം പു​റ​ത്താ​ണ്. 150 മത്സരത്തിലേറെയുള്ള പ്രതിരോധ സമ്പത്തിന്റെ അഭാവം സ്വിസ്സ് നിരയ്ക്ക് നികത്താനാകുമോയെന്നു കണ്ടറിയണം. 2002 ശേഷം ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍സമയം രാത്രി 7.30നാണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version