ഇംഗ്ലണ്ട് വീണ്ടും ഫൈനലിൽ തോറ്റു!! സ്പെയിൻ യൂറോ കപ്പ് സ്വന്തമാക്കി

യൂറോ കപ്പ് 2024 കിരീടം സ്പെയിൻ സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ സ്പെയിൻ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോൽപ്പിച്ചത്. സ്പെയിന്റെ നാലാം യൂറോ കിരീടമാണ് ഇത്. മുമ്പ് 1964, 2008, 2012 എന്നീ വർഷങ്ങളിൽ സ്പെയിൻ യൂറോ കിരീടം നേടിയിരുന്നു.

ഇന്ന് ബെർലിനിൽ ആദ്യ പകുതിയിൽ രണ്ടു ടീമുകളും വളരെ കരുതലോടെയാണ് കളിച്ചത്‌. അതുകൊണ്ട് തന്നെ അധികം അവസരങ്ങൾ ഇരുടീമുകളും ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ വന്നതോടെയാണ് കളിക്ക് ഒരു വേഗത വന്നത്. മത്സരത്തിന്റെ 47ആം മിനുട്ടിൽ ആയിരുന്നുഈ ഗോൾ.

ലമിനെ യമാൽ നൽകിയ പാസിൽ നിന്ന് നികോ വില്യംസ് പിക്ക്ഫോർഡിനെ കീഴ്പ്പെടുത്തി കൊണ്ട് സ്പെയിന് ലീഡ് നൽകി. യമാലിന്റെ ഈ യൂറോ കപ്പിലെ നാലാം അസിസ്റ്റ് ആയിരുന്നു ഇത്‌. ഈ ഗോളിനു ശേഷം കാര്യങ്ങൾ മാറി. അറ്റാക്കുകൾ ഇരു ടീമുകളിൽ നിന്നും വന്നു.

60ആം മിനുട്ടിൽ ഹാരി കെയ്നെ പിൻവലിച്ച് സൗത്ത് ഗേറ്റ് വാറ്റ്കിൻസിനെ കളത്തിൽ ഇറക്കി. 65ആം മിനുട്ടിൽ യമാലിന്റെ ഗോളെന്ന് ഉറപ്പിച്ച ഒരു ഷോട്ട് പിക്ക്ഫോർഡ് തടഞ്ഞു. സബ്ബായി എത്തിയ പാൾമർ ഇംഗ്ലണ്ടിന്റെ രക്ഷകനായി. 73ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് സാക ആരംഭിച്ച അറ്റാക്ക് ബെല്ലിങ്ഹാമിലേക്ക് എത്തി. ജൂഡിന്റെ പാസ് തന്റെ ഇടം കാലു കൊണ്ട് മനോഹരമായി വലയിൽ എത്തിച്ച് ആണ് പാൽമർ ഇംഗ്ലണ്ടിന് സമനില നൽകിയത്.

81ആം മിനുട്ടിൽ ഒരു അവസരം കൂടെ ലമിൻ യമാലിന് ലഭിച്ചു. ഇത്തവണയും പിക്ക്ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. എന്നാൽ അധികനേരം പിക്ക്ഫോർഡിന് ഇംഗ്ലണ്ടിനെ സമനിലയിൽ നിർത്താൻ ആയില്ല. 87ആം മിനുട്ടിൽ കുകുറേയയുടെ ഒരു ക്രോസിൽ നിന്ന് ഒയെർസബാലിന്റെ ഫിനിഷ്. സ്കോർ 2-1

പിന്നെ ഇംഗ്ലണ്ടിന് മടങ്ങിവരാൻ അധികനേരം ഉണ്ടായിരുന്നില്ല. 90ആം മിനുട്ടിൽ ഇംഗ്ലണ്ടിന്റെ രണ്ട് ഹെഡറുകൾ ഗോൾ ലൈനിൽ നിന്ന് തടഞ്ഞ് സ്പെയിൻ ലീഡ് നിലനിർത്തി. പിന്നെ ലഭിച്ച നാലു മിനുട്ട് എക്സ്ട്രാ ടൈമിലും ഇംഗ്ലണ്ട് ആഞ്ഞു ശ്രമിച്ചു എങ്കിലും പരാജയം ഒഴിവായില്ല‌.

ഇന്ന് യൂറോ കപ്പ് ഫൈനൽ!! കിരീടം സ്പെയിനിലേക്കോ ഇംഗ്ലണ്ടിലേക്കോ!?

യൂറോ കപ്പ് 2024 ടൂർണമെന്റ് ഫൈനൽ ഇന്ന് നടക്കും. ഇംഗ്ലണ്ടും സ്പെയിനും ആണ് കിരീടം തേടി ഇന്ന് ബെർലിനിൽ ഇറങ്ങുന്നത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി 2 ചാനലിൽ കാണാം. ജിയോ ടി വി, സോണി ലൈവ് എന്നീ പ്ലാറ്റ്ഫോമുകളിലും ഈ മത്സരം കാണാൻ ആകും.

സെമിയിൽ ഫ്രാൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആയിരുന്നു സ്പെയിൻ ഫൈനലിലേക്ക് മുന്നേറിയത്‌. ഈ യൂറോ കപ്പിൽ ഇതുവരെ ഏറ്റവും നല്ല ഫുട്ബോൾ കളിച്ച ടീമായാണ് ഏവരും സ്പെയിനെ വിലയിരുത്തുന്നത്. യുവതാരം യമാൽ തന്നെയാണ് ഇന്നും സ്പെയിൽ ഏവരും ഉറ്റു നോക്കുന്ന താരം. യുവതാരങ്ങളുടെയും സീനിയർ താരങ്ങളുടെയും മികച്ച സന്തുലിതാവസ്ഥ സ്പെയിൻ സ്ക്വാഡിനുണ്ട്.

ഇംഗ്ലണ്ടിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ്‌. കഴിഞ്ഞ തവണത്തെ നിരാശ ഇത്തവണ മാറ്റാൻ ആകും എന്നവർ വിശ്വസിക്കുന്നു. സെമി ഫൈനലിൽ നെതർലന്റ്സിനെ ആയിരുന്നു ഇംഗ്ലണ്ട് തോൽപ്പിച്ചത്‌‌. പരാജയത്തിൽ നിന്ന് മടങ്ങി വന്ന് വിജയിക്കാനുള്ള മനോവീര്യമാണ് ഇത്തവണത്തെ ഇംഗ്ലണ്ടിന്റെ ശക്തി. കോബി മൈനൂ എന്ന യുവതാരം ആണ് ഇംഗ്ലണ്ടിന്റെ ഈ യൂറോ കപ്പിലെ സർപ്രൈസ്. എന്നാൽ ഹാരി കെയ്ൻ ഫോമിൽ എത്താത്തത് അവർക്ക് ആശങ്ക നൽകുന്നുണ്ട്.

യൂറോ കപ്പ് ഫൈനൽ, റഫറിമാർ തീരുമാനമായി

സ്പെയിനും ഇംഗ്ലണ്ടും തമ്മിൽ ഞായറാഴ്ച നടക്കുന്ന യൂറോ കപ്പ് ഫൈനലിലെ ഒഫീഷ്യസ് തീരുമാനമായി. 35 കാരനായ ഫ്രഞ്ച് റഫറി ഫ്രാൻസ്വാ ലെറ്റെക്സിയർ ആകും ഞായറാഴ്ച ബെർലിനിൽ നടക്കുന്ന ഫൈനൽ നിയന്ത്രിക്കുക യുവേഫ വ്യാഴാഴ്ച അറിയിച്ചു.

2017 മുതൽ യുവേഫ റഫറിയായ ലെറ്റെക്സിയർ ഇക്കാലയളവിൽ 65 മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്. യൂറോ 2024 ഗ്രൂപ്പ് ഘട്ടത്തിൽ, സ്പെയിനും ജോർജിയയും, ഡെന്മാർക്കും സെർബിയയും, ക്രൊയേഷ്യയും അൽബേനിയയും തമ്മിലുള്ള മത്സരങ്ങൾ നിയന്ത്രിച്ചു. കൂടാതെ, ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലെറ്റെക്സിയർ ഫോർത്ത് ഒഫീഷ്യലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലെറ്റെക്സിയറിനൊപ്പം ഫ്രഞ്ച് അസിസ്റ്റൻ്റുമാരായ സിറിൽ മുഗ്നിയറും മെഹ്ദി റഹ്മൗനിയും ഫോർത്ത് ഒഫീഷ്യലായി പോളണ്ടിൽ നിന്നുള്ള സിമോൺ മാർസിനിയാകും പ്രവർത്തിക്കുമെന്ന് യുവേഫ അറിയിച്ചു. VAR റോൾ ഫ്രാൻസിലെ ജെറോം ബ്രിസാർഡിന് നൽകിയിട്ടുണ്ട്, അദ്ദേഹത്തിനൊപ്പം ഫ്രഞ്ച് റഫറി വില്ലി ഡെലജോഡും ഇറ്റലിയിൽ നിന്നുള്ള മാസിമിലിയാനോ ഇറാറ്റിയും ഉണ്ടാകും.

EURO 2024 Final, England vs Spain: Referees

Referee: François Letexier (France)

Assistant Referees: Cyril Mugnier, Mehdi Rahmouni (both France)

4th Official: Szymon Marciniak (Poland)

Reserve Assistant Referee: Tomasz Listkiewicz (Poland)

Video Assistant Referee: Jérôme Brisard (France)

VAR Assistant: Willy Delajod (France)

VAR Support: Massimiliano Irrati (Italy

വിമർശിക്കുന്നവർക്ക് വിമർശിക്കാം പക്ഷെ കണക്കുകൾ ഗാരത് സൗത്ത്ഗേറ്റിന് ആയി സാക്ഷ്യം പറയും

കളിക്കുന്ന ഫുട്‌ബോളിന്റെ പേരിലും പ്രതിഭകൾ ആയ ഇംഗ്ലണ്ട് താരങ്ങളെ വേണ്ട വിധത്തിൽ ഉപയോഗിക്കാത്തതിനും തനിക്ക് പ്രിയപ്പെട്ട താരങ്ങളെ ടീമിൽ എപ്പോഴും നിലനിർത്തുന്നതിനും അടക്കം ഒക്കെ കടുത്ത വിമർശനങ്ങൾ നേരിടുന്ന ഒരാൾ ആണ് ഇംഗ്ലീഷ് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ്. ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും പഴയ ഇതിഹാസ താരങ്ങളിൽ നിന്നും ഒക്കെ കടുത്ത വിമർശനം ആണ് സൗത്ത്ഗേറ്റ് ഈ കാലത്ത് നേരിട്ടത്. ഇംഗ്ലണ്ടിന് ആയി തന്നെ ടീമിൽ എടുക്കേണ്ട എന്നു ആവശ്യപ്പെട്ട ആഴ്സണൽ താരം ബെൻ വൈറ്റിനെപ്പോലുള്ളവർക്കും പരസ്യമായി അല്ലെങ്കിലും സൗത്ത്ഗേറ്റിന്റെ രീതികളോട് വിമർശനം ഉണ്ട്. ഇത്രയും മികച്ച ഫുട്‌ബോൾ താരങ്ങൾ ഉണ്ടായിട്ടും ഇംഗ്ലണ്ട് കളിക്കുന്നത് സൗത്ത്ഗേറ്റിന്റെ ‘ടെററിസ്റ്റ്’ ഫുട്‌ബോൾ ആണെന്ന വിമർശനം യൂറോ കപ്പ് തുടങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ ഉയർന്നു കണ്ട വിമർശനം ആയിരുന്നു. അതേസമയം സമാനമായ പ്രതിഭകൾ ഉള്ള സ്‌പെയിന്റെ മനോഹര ഫുട്‌ബോളും ഇംഗ്ലണ്ടും ആയുള്ള അന്തരവും ആളുകൾ ചൂണ്ടിക്കാട്ടി.

എന്നാൽ ഏത് വിമർശകർക്കും ഉള്ള മറുപടി ശരിക്കും കണക്കുകൾ കൊണ്ടാണ് ഗാരത് സൗത്ത്ഗേറ്റ് നൽകുന്നത്. 1966 ലെ ലോകകപ്പ് മാത്രം ഇന്നേവരെ ഒരു വലിയ കിരീട നേട്ടം ആയി പറയാനുള്ള ഇംഗ്ലണ്ട് പുരുഷ ടീമിനെ ചരിത്രത്തിൽ ആദ്യമായി രണ്ടു വലിയ ടൂർണമെന്റ് ഫൈനലിൽ എത്തിക്കുന്ന ഏക പരിശീലകൻ ആണ് നിലവിൽ ഗാരത് സൗത്ത്ഗേറ്റ്. അത് മാത്രമല്ല ഇത് ആദ്യമായാണ് ഇംഗ്ലണ്ട് പുരുഷ ടീം സ്വന്തം രാജ്യത്തിനു പുറത്ത് ഒരു വലിയ ടൂർണമെന്റ് ഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. 2020 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിച്ച സൗത്ത്ഗേറ്റ് 2018 ലോകകപ്പിൽ അവരെ സെമിഫൈനലിലും എത്തിച്ചു. 2019 നേഷൻസ് ലീഗ് സെമിഫൈനൽ, 2022 ലോകകപ്പ് ക്വാർട്ടർ ഫൈനൽ തുടങ്ങിയ നേട്ടങ്ങൾ ഒക്കെ ഇംഗ്ലണ്ട് സൗത്ത്ഗേറ്റിന് കീഴിൽ ആണ് നേടിയത്. അത്രയും മികച്ച പ്രതിഭകൾ ഉള്ളത് കൊണ്ടാണ് സൗത്ത്ഗേറ്റ് നേട്ടം ഉണ്ടാക്കുന്നത് എന്ന വിമർശനം ആണെങ്കിൽ ബെക്കാം മുതൽ റൂണി വരെ ടോണി ആദംസ് മുതൽ ജോൺ ടെറി വരെ സ്കോൾസ് മുതൽ ജെറാർഡ് വരെയുള്ള ഗോൾഡൻ ജനറേഷനു ഒന്നും ഈ നേട്ടങ്ങളുടെ അടുത്ത് പോലും എത്താൻ ആയില്ല എന്നതാണ് വാസ്തവം.

2016 ൽ റോയി ഹഡ്സണിൽ നിന്നു ഇംഗ്ലണ്ട് പരിശീലക ചുമതല ഏറ്റെടുത്തത് മുതൽ 101 മത്സരങ്ങളിൽ നിന്നു 61 ജയവും 24 സമനിലയും നേടിയ സൗത്ത്ഗേറ്റ് 16 കളികളിൽ മാത്രമാണ് പരാജയം അറിഞ്ഞത്. യൂറോ കപ്പിൽ നിലവിൽ 13 കളികളിൽ(യൂറോ കപ്പ് ഫൈനൽ ഷൂട്ട് ഔട്ട് പരാജയം ആയിരുന്നു) ഇംഗ്ലണ്ട് സൗത്ത്ഗേറ്റിന് കീഴിൽ പരാജയം അറിഞ്ഞിട്ടില്ല. ഇത്തരം ഒരു നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ പരിശീലകൻ ആണ് സൗത്ത്ഗേറ്റ്. ഓരോ പരാജയത്തിനും ആരെ കളിപ്പിക്കുന്നു ആരെ കളിപ്പിക്കുന്നില്ല എന്നത് അടക്കം ഓരോ തീരുമാനത്തിനും വലിയ വിമർശനം നേരിടുന്ന സൗത്ത്ഗേറ്റിന് പക്ഷെ ഇവരുടെ എല്ലാം വായ അടപ്പിക്കാൻ കണക്കുകൾ മാത്രം മതി എന്നത് വാസ്തവം ആണ്. അതേസമയം സെമിഫൈനലിൽ മികച്ച മാറ്റങ്ങൾ കൊണ്ടു ടീമിനെ വിജയിപ്പിച്ച സൗത്ത്ഗേറ്റിന്റെ തന്ത്രങ്ങൾ ഒന്നും ആളുകൾ വേണ്ട വിധം അഭിനന്ദിക്കുക ഉണ്ടായില്ല എന്നതാണ് വാസ്തവം. യൂറോ കപ്പ് ഫൈനലിൽ രാജ്യത്തിനു കിരീടം നേടി നൽകി 1966 ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിന് ആദ്യ പ്രധാന കിരീടവും ചരിത്രത്തിലെ ആദ്യ യൂറോ കപ്പ് കിരീടവും സമ്മാനിച്ചു വിമർശകരുടെ വായ എന്നെന്നേക്കും ആയി അടപ്പിക്കാൻ ഉറച്ചു ആവും സൗത്ത്ഗേറ്റ് വരുന്ന ഞായറാഴ്ച തന്റെ ടീമിനെ ഇറക്കുക.

വോ വാറ്റ്കിൻസ്!! ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ!! ഹോളണ്ട് പുറത്ത്

യൂറോ കപ്പ് രണ്ടാം സെമി ഫൈനൽ വിജയിച്ച് ഇംഗ്ലണ്ട് ഫൈനലിൽ. സൂപ്പർ സബ്ബായി എത്തിയ ഒലി വാറ്റ്കിൻസിന്റെ ഇഞ്ച്വറി ടൈം വിന്നറിൽ ആണ് ഇംഗ്ലണ്ട് വിജയിച്ചത്. അതും അതി മനോഹരമായ ഫിനിഷിലൂടെ ആയിരുന്നു ഗോൾ. മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇനി അവർ ഫൈനലിൽ സ്പെയിനെ നേരിടും.

മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ തന്നെ നെതർലന്റ്സ് ലീഡ് എടുത്തും സാവി സിമൺസുന്റെ ഒരു ലോംഗ് റേഞ്ചർ ബുള്ളറ്റ് ഷോട്ടിൽ നിന്നായിരുന്നു ഈ ഗോൾ. സ്കോർ 1-0. ഈ ഗോളിന് ശേഷമാണ് ഇംഗ്ലണ്ട് ഉണർന്നു കളിച്ചത് എന്ന് പറയാം. അവർ അറ്റാക്ക് ശക്തമാക്കി. 18ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അവർക്ക് സമനില നേടാൻ ആയി. ഹാരി കെയ്നിനെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൾട്ടി കെയ്ൻ തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1.

ഇതിനു ശേഷവും ഇംഗ്ലണ്ട് ആണ് നന്നായി കളിച്ചത്. ഫോഡന്റെ ഒരു ഗോൾ ശ്രമ ഗോൾ ലൈനിൽ നിന്ന് ആണ് ഡംഫ്രൈസ് രക്ഷിച്ചത്. ഫോഡന്റെ മറ്റൊരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തും പോയി‌. ഇത് ആദ്യ പകുതിയിൽ കളി 1-1 എന്ന് തുടരാൻ സഹായിച്ചു.

ര‌ണ്ടാം പകുതിയിൽ റൊണാൾഡോ കോമാൻ ടാക്ടിക്സുകൾ മാറ്റിയത് നെതർലന്റ്സിന്റെ ഡിഫൻസ് ശക്തമാക്കി. അവർ 67ആം മിനുട്ടിൽ വാൻ ഡൈകിലൂടെ ഗോളിന് അടുത്തെത്തി. പിക്ക് ഫോർഡിന്റെ മികച്ച സേവ് ഇംഗ്ലണ്ടിനെ രക്ഷിച്ചു.

ഇംഗ്ലണ്ട് വാറ്റ്കിൻസിനെയും പാൽമറെ സബ്ബായി കളത്തിൽ എത്തിച്ചു. ഈ കൂട്ടുകെട്ട് തന്നെ അവർക്ക് വിജയ ഗോൾ നൽകി. 91ആം മിനുട്ടിൽ പാൽമറിന്റെ പാാ സ്വീകരിച്ച മികച്ച ഫിനിഷിലൂടെ വാറ്റ്കിൻസിന്റെ ഗോൾ. സ്കോർ 2-1. പിന്നെ തിരിച്ചടിക്കാനുള്ള സമയം നെതർലന്റ്സിന് ഉണ്ടായിരുന്നില്ല.ഇംഗ്ലണ്ട് ഫൈനലിൽ.

യൂറോ കപ്പ്; ആദ്യ പകുതിയിൽ ഇംഗ്ലണ്ടും നെതർലന്റ്സും ഒപ്പത്തിനൊപ്പം

യൂറോ കപ്പ് രണ്ടാം സെമി ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ നെതർലന്റ്സും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഇരു ടീമുകളും ഒരോ ഗോൾ വീതമാണ് നേടിയത്. സ്കോർ സമനിലയിൽ ആണെങ്കിലും ആദ്യ പകുതിയിൽ മെച്ചപ്പെട്ട ഫുട്ബോൾ കണ്ടത് ഇംഗ്ലണ്ടിൽ നിന്നാണ് എന്ന് പറയാം.

മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ തന്നെ നെതർലന്റ്സ് ലീഡ് എടുത്തും സാവി സിമൺസുന്റെ ഒരു ലോംഗ് റേഞ്ചർ ബുള്ളറ്റ് ഷോട്ടിൽ നിന്നായിരുന്നു ഈ ഗോൾ. സ്കോർ 1-0. ഈ ഗോളിന് ശേഷമാണ് ഇംഗ്ലണ്ട് ഉണർന്നു കളിച്ചത് എന്ന് പറയാം. അവർ അറ്റാക്ക് ശക്തമാക്കി. 18ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അവർക്ക് സമനില നേടാൻ ആയി. ഹാരി കെയ്നിനെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൾട്ടി കെയ്ൻ തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1.

ഇതിനു ശേഷവും ഇംഗ്ലണ്ട് ആണ് നന്നായി കളിച്ചത്. ഫോഡന്റെ ഒരു ഗോൾ ശ്രമ ഗോൾ ലൈനിൽ നിന്ന് ആണ് ഡംഫ്രൈസ് രക്ഷിച്ചത്. ഫോഡന്റെ മറ്റൊരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തും പോയി‌. ഇത് ആദ്യ പകുതിയിൽ കളി 1-1 എന്ന് തുടരാൻ സഹായിച്ചു.

‘യൂറോ കപ്പ് ഫൈനലിൽ കളി ജയിക്കുന്നതിൽ ആയിരുന്നു ശ്രദ്ധ, റൊണാൾഡോ സൈഡ് ലൈനിൽ ചെയ്തത് പിന്നീട് ആണ് കണ്ടത്’ ~ ഹോസെ ഫോന്റെ

2016 ലെ യൂറോ കപ്പ് ഫൈനലിൽ മത്സരത്തോളം തന്നെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഫ്രാൻസിന് എതിരെ കളി തുടങ്ങി പെട്ടെന്ന് തന്നെ പരിക്കേറ്റു പുറത്ത് പോയ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ സൈഡ് ലൈനിൽ ടീമിന് പ്രചോദനവും ഊർജ്ജവും നൽകുന്ന കാഴ്ച. ടീമിനെ കോച്ചിന്റെ ഒപ്പം ഒരു കോച്ചിനെ പോലെ പ്രചോദിപ്പിച്ച റൊണാൾഡോയുടെ ചിത്രങ്ങൾ പ്രസിദ്ധമാണ്. കോച്ച് ഫെർണാണ്ടോ സാന്റോസും റൊണാൾഡോയും തമ്മിലുള്ള രസകരമായ നിമിഷങ്ങളും അന്ന് കാണാൻ ആയി. എന്നാൽ മത്സരം നടക്കുന്ന സമയത്ത് തങ്ങൾ റൊണാൾഡോയെയോ പുറത്ത് നടക്കുന്ന കാര്യമോ ശ്രദ്ധിച്ചിരുന്നില്ലെന്നു വ്യക്തമാക്കി അന്ന് യൂറോ കപ്പ് ഫൈനൽ മുഴുവൻ സമയവും കളിച്ച പോർച്ചുഗീസ് പ്രതിരോധ താരം ഹോസെ ഫോന്റെ.

ഒരു അഭിമുഖത്തിൽ ചോദ്യത്തിന് മറുപടി ആയിട്ടാണ് മുൻ സൗതാപ്റ്റൺ താരം കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ശ്രദ്ധ യൂറോ കപ്പ് ഫൈനൽ ജയിക്കുന്നതിൽ ആയിരുന്നു എന്നും പുറത്ത് നടന്ന കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കളി കഴിഞ്ഞ ശേഷം ചിത്രങ്ങൾ കണ്ട ശേഷമാണ് റൊണാൾഡോ ചെയ്തത് എന്താണ് എന്ന് തങ്ങൾ കണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ 20 മിനിറ്റിനുള്ളിൽ റൊണാൾഡോ പരിക്കേറ്റു കളം വിട്ട ശേഷം ഗോൾ രഹിതമായ 90 മിനിറ്റുകൾക്ക് ശേഷം എക്സ്ട്രാ സമയത്ത് 109 മത്തെ മിനിറ്റിൽ എഡർ നേടിയ ഗോളിൽ പോർച്ചുഗൽ യൂറോ കപ്പ് കിരീടം ഉയർത്തുക ആയിരുന്നു. കിരീടനേട്ടത്തിനു ഒപ്പം ടീമിന് പുറത്ത് നിന്ന് പ്രചോദനം നൽകിയ റൊണാൾഡോയുടെ പങ്കും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

യൂറോ കപ്പിലോ ലോകകപ്പിലോ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ലമിനെ യമാൽ

ഒരു യൂറോ കപ്പ്/ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റെക്കോർഡ് കുറിച്ച് സ്‌പെയിനിന്റെ ബാഴ്‌സലോണ താരം ലമിനെ യമാൽ. ഇന്ന് ഫ്രാൻസിന് എതിരെ സെമിഫൈനലിൽ യമാൽ നേടിയ അതുഗ്രൻ ലോങ് റേഞ്ചർ ആണ് സ്പെയിനിന് സമനില ഗോൾ നേടിയത്. നിലവിൽ വെറും 16 വയസ്സും 362 ദിവസവും ആണ് യമാലിന്റെ പ്രായം. ടൂർണമെന്റിലെ ഇത് വരെയുള്ള മികച്ച താരമായും യമാലിനെ ആണ് പലരും പരിഗണിക്കുന്നത്.

ലോകകപ്പിൽ 17 വയസ്സും 239 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ സാക്ഷാൽ പെലെ, 18 വയസ്സും 93 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ മെക്സിക്കയുടെ മാനുവൽ റൊസാസ്, 18 വയസ്സും 110 ദിവസവും പ്രായമുള്ളപ്പോൾ ലോകകപ്പിൽ ഗോൾ നേടിയ തന്റെ ബാഴ്‌സലോണ, സ്പാനിഷ് സഹതാരം ഗാവി എന്നിവരുടെ റെക്കോർഡ് ആണ് യമാൽ മറികടന്നത്. 3 ദിവസത്തിനുള്ളിൽ 17 മത്തെ ജന്മദിനം ആഘോഷിക്കുന്ന അത്ഭുത ബാലനിൽ നിന്നു ലോകം ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

സ്പെയിൻ ഫയർ!! യൂറോ കപ്പ് ഫൈനലിൽ!! ഫ്രാൻസ് പുറത്ത്

യൂറോ കപ്പ് 2024ൽ സ്പെയിൻ ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ആണ് സ്പെയിൻ ഫൈനലിലേക്ക് എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സ്പെയിനിന്റെ വിജയം. തുടക്കത്തിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഇപ്പോൾ സ്പെയിന്റെ യുവനിര ജയം ഉറപ്പിച്ചത്. നെതർലന്റ്സും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സ്പെയിൻ ഇനി ഫൈനലിൽ നേരിടുക.

തുടക്കം മുതൽ ഇന്ന് നല്ല ഫുട്ബോൾ ആണ് കാണാൻ ആയത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ തന്നെ ഫ്രാൻസ് ലീഡ് എടുത്തു. എംബപ്പെയുടെ ഒരു അളന്നു മുറിച്ച ക്രോസിന് തലവെച്ച് കോളോ മുവാനി ആണ് ഫ്രാൻസിന് ലീഡ് നൽകിയത്. സ്കോർ 1-0.

എന്നാൽ അധികനേരം സ്പെയിൻ പിറകിൽ നിന്നില്ല. 21ആം മിനുട്ടിൽ സ്പെയിന്റെ വണ്ടർ കിഡ് ലമിൻ യമാൽ ഒരു അത്ഭുത നിമിഷം സൃഷ്ടിച്ചു. ലയണൽ മെസ്സിയുടെ ലോംഗ് റേഞ്ചറുകളെ ഓർമ്മിപ്പിച്ഛ രീതിയിൽ ഒരു ഇടം കാലൻ ഫിനിഷ്. സ്കോർ 1-1. ഈ ഗോളോടെ 16കാരനായ യമാൽ യൂറോ കപ്പ് സെമിയിൽ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

ഈ ഗോൾ പിറന്ന് അഞ്ചു മിനുട്ടുകൾക്ക് അകം സ്പെയിൻ അവരുടെ രണ്ടാം ഗോളും നേടി ലീഡ് എടുത്തു. ഇത്തവണ ഡാനിൽ ഓൽമോയുടെ ഷോട്ട് കൗണ്ടേയുടെ ബ്ലോക്കും മറികടന്ന് വലയിൽ എത്തുക ആയിരുന്നു. സ്കോർ 2-1.

ആദ്യ പകുതിയിൽ ഉടനീളം ഫ്രാൻസ് സമനില ഗോളിനായി ശ്രമിച്ചു എങ്കിലും ആ ഗോൾ വന്നില്ല. രണ്ടാം പകുതിയിൽ ഫ്രാൻസ് അറ്റാക്കിന് കൂടുതൽ മൂർച്ചയാക്കി. ഗ്രീസ്മനെയും ജിറൂദിനെയും എല്ലാം ഫ്രാൻസ് ഇറക്കി നോക്കി. പക്ഷെ പരാജയം ഒഴിവാക്കാൻ വേണ്ടിയിരുന്ന ആ ഒരു ഗോൾ വന്നില്ല.

യൂറോ കപ്പ് സെമി; യമാൽ എന്ന അത്ഭുതം!! ആവേശകരം ആദ്യ പകുതി

യൂറോ കപ്പ് ഒന്നാം സെമി ഫൈനലിൽ ഫ്രാൻസ് സ്പെയിനെ നേരിടുകയാണ്. മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ സ്പെയിൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്. ആവേശകരമായ ആദ്യ പകുതിയാണ് ഇന്ന് കാണാൻ ആയത്. തുടക്കത്തിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഇപ്പോൾ സ്പെയിൻ മുന്നിൽ നിൽക്കുന്നത്.

തുടക്കം മുതൽ ഇന്ന് നല്ല ഫുട്ബോൾ ആണ് കാണാൻ ആയത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ തന്നെ ഫ്രാൻസ് ലീഡ് എടുത്തു. എംബപ്പെയുടെ ഒരു അളന്നു മുറിച്ച ക്രോസിന് തലവെച്ച് കോളോ മുവാനി ആണ് ഫ്രാൻസിന് ലീഡ് നൽകിയത്. സ്കോർ 1-0.

എന്നാൽ അധികനേരം സ്പെയിൻ പിറകിൽ നിന്നില്ല. 21ആം മിനുട്ടിൽ സ്പെയിന്റെ വണ്ടർ കിഡ് ലമിൻ യമാൽ ഒരു അത്ഭുത നിമിഷം സൃഷ്ടിച്ചു. ലയണൽ മെസ്സിയുടെ ലോംഗ് റേഞ്ചറുകളെ ഓർമ്മിപ്പിച്ഛ രീതിയിൽ ഒരു ഇടം കാലൻ ഫിനിഷ്. സ്കോർ 1-1. ഈ ഗോളോടെ 16കാരനായ യമാൽ യൂറോ കപ്പ് സെമിയിൽ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

ഈ ഗോൾ പിറന്ന് അഞ്ചു മിനുട്ടുകൾക്ക് അകം സ്പെയിൻ അവരുടെ രണ്ടാം ഗോളും നേടി ലീഡ് എടുത്തു. ഇത്തവണ ഡാനിൽ ഓൽമോയുടെ ഷോട്ട് കൗണ്ടേയുടെ ബ്ലോക്കും മറികടന്ന് വലയിൽ എത്തുക ആയിരുന്നു. സ്കോർ 2-1.

ആദ്യ പകുതിയിൽ ഉടനീളം ഫ്രാൻസ് സമനില ഗോളിനായി ശ്രമിച്ചു എങ്കിലും ആ ഗോൾ വന്നില്ല. ഇനി ആവേശകരമായ ഒരു രണ്ടാം പകുതി കൂടെ കാണാൻ ആകും എന്ന് പ്രതീക്ഷിക്കാം.

ഫ്രാൻസിന്റെ കളി കണ്ട് ബോറടിക്കുന്നു എങ്കിൽ വേറെ കളി കണ്ടോളു എന്ന് ദെഷാമ്പ്സ്

ഈ യൂറോ കപ്പിലെ ഫ്രാൻസിന്റെ കളി കണ്ട് ബോറടിക്കുന്നു എന്ന് പറയുന്നവർ വേറെ കളി കണ്ടോളൂ ഫ്രാൻസ് ബോസ് ദിദിയർ ദെഷാംപ്‌സ്. ഒരു സ്വീഡിഷ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു അദ്ദേഹം.

“നിങ്ങൾക്ക് ഫ്രാൻസിന്റെ കളി ബോറടിക്കുകയാണെങ്കിൽ, നിങ്ങൾക്കറിയാമല്ലോ എന്താണ് ചെയ്യേണ്ടത് എന്ന്? മറ്റൊരു ഗെയിം കാണുക, നിങ്ങൾ ഞങ്ങളുടെ കളി കാണേണ്ടതില്ല, അത് നല്ലതാണ്.” ദെഷാമ്പ്സ് പറഞ്ഞു.

“ഇതൊരു യൂറോപ്യൻ ചാമ്പ്യൻഷിപ്പാണ്, ഇവിടെ എല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ് നല്ല ഫുട്ബോൾ കളിക്കാൻ.” അദ്ദേഹം പറഞ്ഞു.

“ധാരാളം ഫ്രഞ്ച് പുരുഷന്മാരെയും സ്ത്രീകളെയും നല്ല ഫലം നൽകി സന്തോഷിപ്പിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട്, പ്രത്യേകിച്ച് നമ്മുടെ രാജ്യം വളരെ ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടത്തിലൂടെ പോകുമ്പോൾ.” ദെഷാമ്പ്സ് പറയുന്നു.

“എന്നാൽ സ്വീഡിഷുകാർക്ക് നമ്മുടെ ഫുട്ബോൾ കണ്ട് ബോറടിക്കുന്നു എങ്കിൽ എന്നോട് ക്ഷമിക്കണം. അത് എന്നെ അത്രയധികം ബുദ്ധിമുട്ടിക്കുന്ന ഒരു വിവരമല്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.

‘സാകയെ ഓർത്ത് അഭിമാനം, സാക കളിച്ചതും ജയിച്ചതും തനിക്കും റാഷ്ഫോർഡിനും കൂടിയാണ്’ ~ സാഞ്ചോ

സ്വിസ് ടീമിന് എതിരെ ഇംഗ്ലണ്ടിനെ യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിച്ച മാൻ ഓഫ് ദ മാച്ച് പ്രകടനത്തിന് ശേഷം ബുകയോ സാകയെ പ്രകീർത്തിച്ചു ജേദൻ സാഞ്ചോ. സോഷ്യൽ മീഡിയയിൽ ആണ് സാകയുടെ പ്രകടനത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പ്രകീർത്തിച്ചത്. സാക മാൻ ഓഫ് ദ മാച്ച് അവാർഡും ആയി നിൽക്കുന്ന ഫോട്ടോ പങ്ക് വെച്ച സാഞ്ചോ, സാകയെ ഓർത്ത് അഭിമാനിക്കുന്നത് ആയി കുറിച്ചു. സാക കളിച്ചതും ജയിച്ചതും തനിക്കും തന്റെ സഹ ഇംഗ്ലീഷ് താരം മാർക്കോസ് റാഷ്ഫോർഡിനും കൂടിയാണ് എന്നും സാഞ്ചോ കൂട്ടിച്ചേർത്തു. നിലവിൽ സാഞ്ചോ റാഷ്ഫോർഡ് എന്നിവർ യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇല്ല.

ഇന്നലെ മത്സരത്തിൽ ഇംഗ്ലണ്ടിന് സമനില ഗോൾ നേടിക്കൊടുത്ത അതുഗ്രൻ ഗോൾ നേടിയ ആഴ്‌സണൽ താരം പെനാൽട്ടി ഷൂട്ട് ഔട്ടിൽ അനായാസം ഗോൾ നേടുകയും ചെയ്തിരുന്നു. 2020 യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്ക് എതിരെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ പെനാൽട്ടി പാഴാക്കിയ സാക, റാഷ്ഫോർഡ്, സാഞ്ചോ എന്നിവർക്ക് എതിരെ കടുത്ത വംശീയ ആക്രമണം ആണ് ഉണ്ടായത്. നിലവിലും പലപ്പോഴും സാക അടക്കമുള്ള കറുത്ത വർഗ്ഗക്കാരായ താരങ്ങൾ ഇംഗ്ലീഷ് മീഡിയയിൽ നിന്നടക്കം വംശീയ ആക്രമണം നേരിടുന്നുണ്ട് എന്ന വിമർശനം ഉണ്ട്. ഇതിനു ഇടയിൽ ആണ് വംശീയ വെറിയന്മാർക്ക് എതിരെയുള്ള സാകയുടെ മിന്നും മറുപടി തങ്ങൾക്ക് കൂടിയുള്ളത് ആണെന്നുള്ള സാഞ്ചോയുടെ കുറിപ്പ്.

Exit mobile version