Picsart 23 03 15 18 04 52 342

41ആം വയസ്സിൽ സ്വീഡിഷ് ദേശീയ ടീമിൽ ഇബ്രഹിമോവിച്

41-ാം വയസ്സിലും സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പിറകോട്ടേക്ക് ഇല്ല. ഇന്ന് സ്വീഡൻ പ്രഖ്യാപിച്ചു ദേശീയ ടീമിൽ ഇബ്ര ഇടം നേടി. ഇബ്രയുടെ അന്താരാഷ്ട്ര ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് സ്വീഡൻ കോച്ച് ആൻഡേഴ്സൺ സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്ന് മിലാൻ സ്‌ട്രൈക്കർ കുറച്ചു മാസങ്ങളായി പുറത്തായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇബ്ര മിലാനായി വീണ്ടും കളിച്ചു തുടങ്ങിയത്.

ബെൽജിയത്തിനും അസർബൈജാനും എതിരായ വരാനിരിക്കുന്ന മത്സരങ്ങൾക്കായാണ് ഇബ്രയെ ടീമിൽ എടുത്തിരിക്കുന്നത്‌. ഒരു വർഷം മുമ്പ് ഇബ്രാഹിമോവിച്ച് തന്റെ അന്താരാഷ്ട്ര തിരിച്ചുവരവ് നടത്തിയിരുന്നു, എന്നാൽ ലോകകപ്പ് യോഗ്യതാ പ്ലേ-ഓഫിന്റെ ഫൈനലിൽ പോളണ്ടിനെതിരെ ഇറങ്ങിയ ഇബ്രയ്ക്ക് അന്ന് ടീമിനെ സഹാഹിക്കാൻ ആയിരുന്നില്ല.

Exit mobile version