സറേയുമായി കരാര്‍ പുതുക്കി ഫോക്സും കറന്‍ സഹോദരന്മാരും

ഇംഗ്ലണ്ട് ടെസ്റ്റ് താരങ്ങളായ സാം കറന്‍, ബെന്‍ ഫോക്സ് എന്നിവര്‍ക്കൊപ്പം ടോം കറനും സറേയുമായുള്ള കരാര്‍ പുതുക്കി. സാം കറന്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയപ്പോള്‍ മൂന്ന് വര്‍ഷത്തേക്കാണ് ബെന്‍ ഫോക്സും ടോം കറനും തങ്ങളുടെ കരാറുകള്‍ പുതുക്കിയത്. ഇരുവരും 2021 വരെയും സാം കറന്‍ 2020 വരെയും കൗണ്ടിയില്‍ തുടരും.

കഴിഞ്ഞ കുറേ കാലമായി മികച്ച പ്രകടനങ്ങള്‍ ദേശീയ ടീമിനുവേണ്ടി നടത്തി വരികയാണ് സാം കറനും ബെന്‍ ഫോക്സും. കറന്‍ ഇന്ത്യയ്ക്കെതിരെ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അതിന്റെ ബലത്തില്‍ ഐപിഎലില്‍ 7.2 കോടിയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ എത്തുകയായിരുന്നു. ബെന്‍ ഫോക്സ് ശ്രീലങ്കയില്‍ 3-0നു ചരിത്ര പരമ്പര വിജയിച്ചപ്പോള്‍ മാന്‍ ഓഫ് ദി സീരീസ് ട്രോഫി കരസ്ഥമാക്കി. ബിഗ് ബാഷില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരമാണ് സാം കറന്‍.

16 വര്‍ഷത്തിനു ശേഷം കൗണ്ടി കിരീടം ഉറപ്പിച്ച് സറേ

2 മത്സരങ്ങള്‍ അവശേഷിക്കെത്തന്നെ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി സറേ. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കിരീട വിജയം സറേ നേടുന്നത്. മോണേ മോര്‍ക്കല്‍ ഇന്ന് ടീമിന്റെ വിജയ റണ്‍സ് സ്വന്തമാക്കുമ്പോള്‍ വോര്‍സെസ്റ്റര്‍ഷയറിനെതിരെ വെറുമൊരു ജയമായിരുന്നില്ല കൗണ്ടിയിലെ നീണ്ട കാത്തിരിപ്പിനുള്ള വിരാമം കൂടിയായിരുന്നു അത്. 2004ല്‍ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ട ശേഷം 7 വര്‍ഷം എടുത്തു ടീമിനു തിരികെ ഒന്നാം ഡിവിഷനിലേക്ക് എത്തുവാന്‍.

2011ല്‍ തിരികെയെത്തിയെങ്കിലും 2014ല്‍ ടീം വീണ്ടും രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. എന്നാലിപ്പോള്‍ നാട്ടിലെത്തന്നെ മികച്ച താരങ്ങളുടെ ഒരു നിരയായി സറേ മാറിക്കഴിഞ്ഞു. ഇംഗ്ലണ്ട് യുവതാരങ്ങളുടെ സേവനങ്ങളും ടീമിനുണ്ട്. സാം കറനും ഒല്ലി പോപും ഇംഗ്ലണ്ട് ടീമിലെത്തിയപ്പോള്‍ ഇംഗ്ലണ്ട് ഏകദിന ടീമിലെ ജേസണ്‍ റോയ് ടീമിന്റെ പരിമിത ഓവര്‍ സംഘത്തിന്റെ നെടുംതൂണാണ്.

ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡീന്‍ എല്‍ഗാറും മോണേ മോര്‍ക്കലും ടീമിനു കൂടുതല്‍ ശക്തിയേകുന്നു.

യോര്‍ക്ക്ഷയറിനോട് വിട പറഞ്ഞ് ലിയാം പ്ലങ്കറ്റ്, ഇനി സറേയില്‍

സറേയുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ട് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം പ്ലങ്കറ്റ്. നിലവില്‍ യോര്‍ക്ക്ഷയറിനു വേണ്ടി കളിക്കുന്ന താരം ഈ സീസണ്‍ അവസാനത്തോടെ കൗണ്ടിയോട് വിട പറയും. ഐപിഎല്‍ 2018ല്‍ കാഗിസോ റബാഡയ്ക്ക് പകരക്കാരനായി താരത്തെ തിരഞ്ഞെടുത്തിനെത്തുടര്‍ന്ന് യോര്‍ക്ക്ഷയര്‍ മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. മറ്റൊരു യോര്‍ക്ക്ഷയര്‍ താരം ഡേവിഡ് വില്ലിയും ഐപിഎല്‍ കളിക്കുന്നതിനു മുന്‍ഗണന നല്‍കിയതോടെ തങ്ങള്‍ക്ക് അവസാന നിമിഷം പകരക്കാരെ കണ്ടെത്തുന്നതിനു കൗണ്ടിയ്ക്ക് ബുദ്ധിമുട്ട് വരികയും ഇതിനെത്തുടര്‍ന്ന് താരങ്ങളുമായി അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയുമായിരുന്നു.

അതേ സമയം ഡേവിഡ് വില്ലിയുടെ കരാര്‍ യോര്‍ക്ക്ഷയര്‍ പുതുക്കി നല്‍കിയപ്പോള്‍ ലിയാം പ്ലങ്കറ്റിനു കരാര്‍ പുതുക്കേണ്ടതില്ലെന്ന് കൗണ്ടി തീരുമാനിക്കുകയായിരുന്നു.

സംഗക്കാര എന്നും സഹായഹസ്തം നല്‍കിയിരുന്നു: ഒല്ലി പോപ്

സറേയില്‍ ഉണ്ടായിരുന്ന സമയത്തെല്ലാം തന്നെ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര തന്നെ സഹായിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ഒല്ലി പോപ്. ഇന്ന് ഇന്ത്യയ്ക്കെതിരെ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനു വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു ഒല്ലി പോപ്. ദാവീദ് മലനു പകരം ടീമിലെത്തിയതായിരുന്നു താരം. സംഗക്കാര തന്നെ എന്നും വീക്ഷിച്ചിരുന്നുവെന്നും എപ്പോഴും സഹായഹസ്തം നീട്ടിയിരുന്നുവെന്നും പോപ് പറഞ്ഞു.

സംഗക്കാരയോടൊപ്പം 100 റണ്‍സ് കൂട്ടുകെട്ട് നേടിയ ഒരു മത്സരത്തില്‍ താരത്തിന്റെ വാക്കുകളാണ് തന്നെ ഏറെ സഹായിച്ചതെന്നും ഒല്ലി പോപ് പറഞ്ഞു. സംഗക്കാരയോടൊപ്പം ബാറ്റ് ചെയ്തത് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുവാനും സഹായിച്ചെന്ന് ഒല്ലി പോപ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോഹ്‍ലിയ്ക്കൊപ്പം കളിക്കാനായിരുന്നേല്‍ അവിസ്മരണീമായേനെ

സറേയില്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം കളിക്കാനായിരുന്നെങ്കില്‍ അത് വളരെ പ്രത്യേകതയുള്ളൊരു അനുഭവമായേനെ എന്ന് പങ്കുവെച്ച് സാം കറന്‍. ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് കോഹ്‍ലി കൗണ്ടിയില്‍ സറേയ്ക്ക് വേണ്ടി കളിക്കാനൊരുങ്ങിയതായിരുന്നുവെങ്കിലും അവസാന നിമിഷം കോഹ്‍ലി പരിക്ക് മൂലം പിന്മാറുകയായിരുന്നു. കോഹ്‍ലി സറേയില്‍ തന്റെ ടീമംഗമാകുമെന്ന് അറിഞ്ഞപ്പോള്‍ വളരെ ഏറെ സന്തോഷമുണ്ടായിരുന്നു.

അത് കൂടാതെ താന്‍ തന്റെ മറ്റു കൗണ്ടികളിലെ സുഹൃത്തുക്കളെ കോഹ്‍ലിയ്ക്കെതിരെ പന്തെറിയുന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞ് കളിയാക്കാറുമുണ്ടായിരുന്നുവെന്ന് സാം കറന്‍ പറഞ്ഞു. എന്നാല്‍ അവസാന നിമിഷം താരം എത്തുകയില്ലെന്നറിഞ്ഞപ്പോള്‍ ഏറെ ദുഖമുണ്ടായെന്നും സാം കറന്‍ കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version