വെസ്റ്റ് ഇൻഡീസിനെതിരായ ടി20-ക്ക് ജാമിസൺ മടങ്ങിയെത്തി; മാറ്റ് ഹെൻറിക്ക് വിശ്രമം



ന്യൂസിലൻഡ്: അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പേശിവേദന കാരണം വിട്ടുനിന്ന ഫാസ്റ്റ് ബൗളർ കൈൽ ജാമിസണെ വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചു. അതേസമയം, തിരക്കിട്ട അന്താരാഷ്ട്ര മത്സരക്രമം കണക്കിലെടുത്ത്, സെലക്ടർമാർ മാറ്റ് ഹെൻറിക്ക് വർക്ക് ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി വിശ്രമം അനുവദിച്ചു. ഇത് മുൻകൂട്ടി നിശ്ചയിച്ച ഫിറ്റ്നസ് പ്രോഗ്രാമിന്റെ ഭാഗമാണ്.


ബുധനാഴ്ച ഓക്ക്‌ലൻഡിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുൻപ് ടീമിനെ വിലയിരുത്താൻ കോച്ച് റോബ് വാൾട്ടറിന് അവസാന അവസരം നൽകുന്നു. സ്പിന്നർ ഇഷ് സോധിയും ടീമിലേക്ക് മടങ്ങിയെത്തി.

ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറിനൊപ്പം അദ്ദേഹം വിലപ്പെട്ട പരിചയം നൽകും. രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ഡെവോൺ കോൺവേ എന്നിവരുൾപ്പെടെ യുവത്വത്തിന്റെയും പരിചയസമ്പന്നരുടെയും ഒരു മിശ്രിതമാണ് സ്ക്വാഡിലുള്ളത്.

SQUAD: Mitchell Santner (captain), Michael Bracewell, Mark Chapman, Devon Conway, Jacob Duffy, Zak Foulkes, Kyle Jamieson, Daryl Mitchell, Jimmy Neesham, Rachin Ravindra, Tim Robinson, Tim Seifert, Nathan Smith, Ish Sodhi


ന്യൂസിലൻഡ് പേസർ കെയ്ല് ജാമിസൺ പരിക്ക് കാരണം നീണ്ട കാലം പുറത്തിരിക്കും

ന്യൂസിലൻഡ് പേസർ കെയ്ൽ ജാമിസണ് വലിയ തിരിച്ചടി. താരത്തിന് വീണ്ടും ബാക്ക് ഇഞ്ച്വറി ഏറ്റിരിക്കുകയാണ്. ഒരു വർഷത്തേക്ക് താരം ക്രിക്കറ്റിൽ നിന്ന് വിട്ടുനിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബേ ഓവലിൽ നടന്ന ആദ്യ ടെസ്റ്റിൽ ആയിരുന്നു 29-കാരന് പരിക്കേറ്റത്‌. പരിക്കുമായി കളിച്ച താരം ആ മത്സരത്തിൽ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു‌.

പക്ഷേ ആ പരിക്ക് പ്രശ്നമായതിനാൽ ഹാമിൽട്ടണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ജാമിസൺ കളിച്ചിരുന്നില്ല. ഇനി ഒരു സീസൺ പൂർണ്ണമായും താരം വിട്ടുനിൽക്കേണ്ടി വരും.കഴിഞ്ഞ വർഷം ജാമിസൺ ബാക്ക് ഇഞ്ച്വറി മാറാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായിയിരുന്നു. പുതിയ പരിക്കും അതേ ഭാഗത്താണ്.

മാറ്റ് ഹെൻറിക്ക് പകരം ജാമിസൺ ന്യൂസിലൻഡ് ടീമിലേക്ക്

കൈൽ ജാമിസൺ ന്യൂസിലൻഡ് ടീമിനൊപ്പം ചേരും. ഇന്നലെ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ മാറ്റ് ഹെൻറിക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന് പകരക്കാരനായാണ് ജാമിസൺ എത്തുന്നത്. ഹെൻറിക്ക് ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ്‌.

ഹെൻറി ഇന്നലെ തന്റെ ആറാമത്തെ ഓവറിന്റെ മധ്യത്തിൽ വെച്ചായിരുന്നു പരിക്കേറ്റ് പുറത്ത് പോയത്‌. ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തുകൾ ജെയിംസ് നീഷാം ആണ് എറിഞ്ഞത്‌ ഹെൻറി തന്റെ സ്കാനുകളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. അത് കഴിഞ്ഞ് താരം ഇനി കളിക്കുമോ എന്നത് തീരുമാനിക്കുൻ.

നവംബർ 4 ന് ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ ആണ് ന്യൂസിലൻഡിന്റെ അടുത്ത മത്സരം. ഇന്ന് തന്നെ ജാമിസൺ ബാംഗ്ലൂരിൽ എത്തും.

ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി, കെയ്‌ൽ ജാമിസൺ ദീർഘകാലം പുറത്ത്

ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനും ചെന്നൈ സൂപ്പർ കിംഗ്‌സിനും (സിഎസ്‌കെ) കനത്ത തിരിച്ചടിയാണ് വരുന്ന വാർത്തകൾ. ഫാസ്റ്റ് ബൗളർ കെയ്‌ൽ ജാമിസൺ കുറഞ്ഞത് നാല് മാസമെങ്കിലും കളിക്കില്ല എന്ന് ന്യൂസിലൻഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനിടെ ജാമിസണ് പരിക്കേറ്റിരുന്നും നടുവിന് പരിക്കേറ്റ ജെമിസണിന് നട്ടെല്ലിന് ഒടിവ് ഉണ്ടെന്ന് കണ്ടെത്തിം അതുകൊണ്ട് തന്നെ ശസ്ത്രക്രിയ ആവശ്യമായി വരും.

വാർത്ത സ്ഥിരീകരിച്ച് ന്യൂസിലൻഡ് കോച്ച് ഗാരി സ്റ്റെഡ് ജാമിസന്റെ തിരിച്ചുവരൽ പ്രക്രിയയ്ക്ക് കുറഞ്ഞത് നാല് മാസം എങ്കിലും എടുക്കും എന്ന് പറഞ്ഞു.അതിനർത്ഥം സിഎസ്‌കെയ്‌ക്കൊപ്പം വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസൺ അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ്. അടുത്ത മാസമാണ് ഐ പി എൽ ആരംഭിക്കുന്നത്.

ന്യൂസിലാണ്ടിന് തിരിച്ചടി, കൈൽ ജാമിസൺ ഇംഗ്ലണ്ട് പരമ്പരയ്ക്കില്ല, ഹെന്‍റിയ്ക്ക് ആദ്യ ടെസ്റ്റ് നഷ്ടമാകും

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ന്യൂസിലാണ്ടിന് തിരിച്ചടി. നീണ്ട് നാളിന് ശേഷം ടെസ്റ്റിലേക്ക് തിരികെയെത്തിയ കൈൽ ജാമിസൺ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ പുറത്തിനേറ്റ പരിക്ക് കാരണം കളിക്കില്ല എന്ന റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ സഹ പേസര്‍ മാറ്റ് ഹെന്‍റിയ്ക്ക് ആദ്യ ടെസ്റ്റ് നഷ്ടമാകും. താരത്തിന്റെ ആദ്യ കുഞ്ഞിന്റെ ജനനം കാരണം ആണ് താരം ആദ്യ ടെസ്റ്റിനില്ലാത്തത്.

പകരം ജേക്കബ് ഡഫി, സ്കോട്ട് കുജ്ജെലൈന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമിസൺ ഇംഗ്ലണ്ടിനെതിരെയുള്ള സന്നാഹ മത്സരത്തിൽ കളിച്ച ശേഷം നടത്തിയ സ്കാനിലാണ് പരിക്ക് കണ്ടെത്തിയത്.

ഫെബ്രുവരി 16ന് ആണ് ആദ്യ ടെസ്റ്റ് ആരംഭിയ്ക്കുന്നത്.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്, കൈൽ ജാമിസൺ മടങ്ങിയെത്തുന്നു

ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 14 അംഗ സംഘത്തെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. കരുതുറ്റ പേസ് നിരയെയാണ് പരമ്പരയ്ക്കായി ന്യൂസിലാണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ കഴി‍ഞ്ഞ വര്‍ഷം അവസാനമായി ടെസ്റ്റ് കളിച്ച കൈൽ ജാമിസൺ തിരികെ വരുന്നു എന്നതാണ് പ്രത്യേകത.

ഫെബ്രുവരി 16ന് ബേ ഓവലിലെ പിങ്ക് ബോള്‍ ടെസ്റ്റോട് കൂടിയാണ് പരമ്പര ആരംഭിയ്ക്കുന്നത്. രണ്ടാമ്തതെ ടെസ്റ്റ് ഫെബ്രുവരി 24ന് ആരംഭിയ്ക്കും.

ടെസ്റ്റ് സ്ക്വാഡ്: Tim Southee (c), Michael Bracewell, Tom Blundell (wk), Devon Conway, Matt Henry, Kyle Jamieson, Tom Latham, Daryl Mitchell, Henry Nicholls, Ish Sodhi, Blair Tickner, Neil Wagner, Kane Williamson, Will Young.

കൈൽ ജാമിസണെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കൈൽ ജാമിസണെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. അടിസ്ഥാന വിലയായ 1 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. 2021ൽ ആര്‍സിബിയ്ക്കായി കളിച്ച താരം 2022ൽ ഐപിഎലില്‍ പങ്കെടുത്തിരുന്നില്ല.

മറ്റു പേസര്‍മാരായ , വെയിന്‍ പാര്‍ണൽ, സന്ദീപ് ശര്‍മ്മ, ടാസ്കിന്‍ അഹമ്മദ്, റൈലി മെറിഡിത്ത്, ഡാരിൽ മിച്ചൽ, ദുഷ്മന്ത ചമീര, ബ്ലെസ്സിംഗ് മുസറബാനി എന്നിവരെ ആദ്യ ശ്രമത്തിൽ ഫ്രാഞ്ചൈസികള്‍ അവഗണിച്ചു.

ന്യൂസിലാണ്ടിന് തിരിച്ചടി, ജാമിസണും ഫ്ലെച്ചറും ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ന്യൂസിലാണ്ടിന് വീണ്ടും തിരിച്ചടി. ഓള്‍റൗണ്ടര്‍ കൈൽ ജാമിസണും വിക്കറ്റ് കീപ്പര്‍ കാം ഫ്ലെച്ചറും പരിക്കേറ്റ് പരമ്പരയിൽ ഇനി കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇരു താരങ്ങള്‍ക്കും പരിക്കാണ് വില്ലനായത്. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ മൂന്നാം ദിവസം ആണ് ജാമിസണിന് പരിക്കേറ്റത്. ജാമിസണിന് പകരക്കാരനായി ബ്ലെയര്‍ ടിക്നറിനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ഫീൽഡിംഗിനിടെ ആണ് കാം ഫ്ലെച്ചറിന് പരിക്കേറ്റത്. താരത്തിന് 6 മുതൽ 8 ആഴ്ച വരെ വിശ്രമം വേണ്ടി വരുമെന്നാണ് അറിയുന്നത്. പകരം ഡെയിന്‍ ക്ലീവറിനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐപിഎലില്‍ നിന്ന് പിന്മാറിയ കൈൽ ജാമിസണിന്റെ തീരുമാനം മികച്ചത് – ഗാരി സ്റ്റെഡ്

ഐപിഎലില്‍ നിന്ന് വിട്ട് നിൽക്കുവാന്‍ തീരുമാനിച്ച ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കൈൽ ജാമിസണിന്റെ തീരുമാനം മികച്ചതാണെന്നും അതിന് തന്റെ പിന്തുണയുണ്ടെന്നും പറഞ്ഞ് ന്യൂസിലാണ്ട് കോച്ച ഗാരി സ്റ്റെഡ്.

2021ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം കളിച്ച താരം 2022 ലേലത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഒട്ടനവധി ന്യൂസിലാണ്ട് താരങ്ങള്‍ ഐപിഎൽ തിരഞ്ഞെടുത്തപ്പോള്‍ താരം ന്യൂസിലാണ്ട് ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനുള്ള പരിശീലനത്തിലായിരുന്നു.

ഇതോടെ താരം പ്ലങ്കറ്റ് ഷീൽഡിലും അതിന് ശേഷം നടന്ന ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലും താരം പങ്കെടുക്കുകയായിരുന്നു. ധീരമായ തീരുമാനം ആണ് ന്യൂസിലാണ്ട് താരം എടുത്തതെന്നും ടെസ്റ്റ് ക്രിക്കറ്റിന് മുന്‍തൂക്കം നൽകിയ താരത്തിന് മൂന്ന് ഫോര്‍മാറ്റിലും ന്യൂസിലാണ്ടിനെ പ്രതിനിധാനം ചെയ്യണമെന്ന ആഗ്രഹം ആണ് ഇത് സൂചിപ്പിക്കുന്നതെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം, ഐപിഎൽ ഒഴിവാക്കിയതിനെക്കുറിച്ച് കൈൽ ജാമിസൺ

ബയോ ബബിളിൽ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കഴിഞ്ഞത് മടുത്തുവെന്നും അടുത്ത 12 മാസത്തിൽ തനിക്ക് ആറ് മുതൽ എട്ട് ആഴ്ചയെങ്കിലും കുടുംബത്തോടൊപ്പം കഴിയണമെന്നാണാഗ്രഹം എന്നും അതിനാൽ ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്നില്ലെന്നും അറിയിച്ച് ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസൺ.

15 കോടിയ്ക്കാണ് താരത്തെ 2021 ഐപിഎൽ ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരത്തെ സ്വന്തമാക്കിയത്. 9 മത്സരങ്ങള്‍ ഫ്രാഞ്ചൈസിയ്ക്കായി താരം കളിക്കുകയും ചെയ്തു.

രണ്ടാം ഇന്നിംഗ്സിൽ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടം, ന്യൂസിലാണ്ടിനായി വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി ജാമിസൺ

ന്യൂസിലാണ്ടിനെ 296 റൺസിന് പുറത്താക്കി 49 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടം. 14/1 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ.

63 റൺസിന്റെ ആകെ ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഗില്ലിനെ(1) കൈൽ ജാമിസൺ പുറത്താക്കിയപ്പോള്‍ ചേതേശ്വര്‍ പുജാര 9 റൺസും മയാംഗ് അഗര്‍വാള്‍ 4 റൺസും നേടി ക്രീസിൽ നില്‍ക്കുന്നു.

9 മത്സരങ്ങളിൽ നിന്ന് തന്റെ 50ാം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി ന്യൂസിലാണ്ടിനായി വേഗത്തിൽ ഈ നേട്ടം നേടുന്ന താരമായി കൈൽ ജാമിസൺ മാറി.

ലോകകപ്പിന് മുമ്പ് അതേ വേദിയിലുള്ള പരിശീലനമാണ് ഐപിഎൽ – കൈല്‍ ജാമിസൺ

ഐപിഎലിന് പ്രധാന രാജ്യങ്ങളുടെ താരങ്ങള്‍ കളിക്കുമെന്ന് ഏതാനും ദിവസം മുമ്പാണ് അതാത് ബോര്‍ഡുകള്‍ സമ്മതിച്ചുവെന്ന് ബിസിസിഐ അറിയിച്ചത്. ഐപിഎലും ലോകകപ്പും യുഎഇയിൽ തന്നെ നടക്കുന്നു എന്നതിനാൽ തന്നെ താരങ്ങള്‍ക്കെല്ലാം ഇത് പരിശീലനത്തിനുള്ള അവസരം കൂടിയാണ്.

ലോകകപ്പിന് മുമ്പ് അതേ വേദിയിലുള്ള പരിശീലനമാണ് ഐപിഎൽ എന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം കൈല്‍ ജാമിസൺ വ്യക്തമാക്കിയത്. 2014ലെ അണ്ടര്‍ 19 ലോകകപ്പിലാണ് ജാമിസൺ ആദ്യമായി ശ്രദ്ധ പിടിച്ചു പറ്റുന്നത്. അന്നും വേദി യുഎഇ ആയിരുന്നു.

15 കോടി രൂപയ്ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ താരം ലോകകപ്പിന് മുമ്പ് തന്റെ ടി20 ശേഷി ശരിപ്പെടുത്തുവാനുള്ള അവസരമാണിതെന്ന് വ്യക്തമാക്കി.

Exit mobile version