ഫൈനൽ തേടി സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് ഹൈദരാബാദിനെതിരെ

ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും കമ്മിൻസിന്റെ സൺ റൈസേഴ്സ് ഹൈദരബാദും ക്വാളിഫയർ രണ്ടിൽ ഏറ്റുമുട്ടും. വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറി അവിടെ കെ കെ ആറിനെ നേരിടും. ചെന്നൈയിൽ ആണ് ഇന്ന് മത്സരം നടക്കുന്നത്. ചെന്നൈയിൽ ഈ സീസണിൽ രാജസ്ഥാനും ഹൈദരബാദിനും വിജയിക്കാൻ ആയിരുന്നില്ല.

ലീഗ് ഘട്ടത്തിൽ സൺ റൈസേഴ്സും രാജസ്ഥാനും ഈ ഗ്രൗണ്ടിൽ വെച്ച് സി എസ് കെയെ നേരിട്ടുണ്ട്‌. രണ്ട് ടീമുകളും അവിടെ ബാറ്റു കൊണ്ട് പരാജയപ്പെടുകയാണ് ഉണ്ടായത്. സ്ലോ പിച്ച് ആയതു കൊണ്ട് തന്നെ കൂടുതലും സ്പിന്നർമാരെ ആകും ഇന്നത്തെ പിച്ച് സഹായിക്കുക. ഉയർന്ന സ്കോർ പിറക്കുന്ന ഒരു മത്സരം ആകില്ല ഇന്ന് കാണാൻ ആവുക.

സീസണിൽ മുമ്പ് രാജസ്ഥാൻ റോയൽസും സൺ റൈസേഴ്സ് ഹൈദരബാദും ഏറ്റുമുട്ടിയപ്പോൾ വിജയം ഹൈദരബാദിനൊപ്പം ആയിരുന്നു. അന്ന അവസാന പന്തിൽ ആയിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്.

ഇന്ന് രാത്രി 7.30 നടക്കുന്ന മത്സരം ജിയോ സിനിമയിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം.

IPL ഫൈനലിലേക്ക് ആര്!! ഇന്ന് കൊൽക്കത്ത vs ഹൈദരാബാദ് പോരാട്ടം

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന ക്വാളിഫയർ പോരാട്ടം നടക്കും. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്ത ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരാബാദ് രണ്ടാമതായിരുന്നു ഫിനിഷ് ചെയ്തത്. ഇന്ന് വിജയിക്കുന്നവർ ഫൈനലിലേക്ക് എത്തും. ഇന്ന് പരാജയപ്പെടുന്നവർക്ക് ഇനി എലിമിനേറ്റ് വിജയികളായി ഒരു മത്സരം കൂടി കളിച്ച് ഫൈനലിൽ എത്താനുള്ള സാധ്യത ഉണ്ടാകും.

സീസൺ തുടക്കത്തിൽ ഹൈദരാബാദും കൊൽക്കത്തയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്ത ആയിരുന്നു വിജയിച്ചിരുന്നത്. അന്ന് കൊൽക്കത്ത ഉയർത്തിയ 209 എന്ന ലക്ഷ്യം ചെയ്സ് ചെയ്ത സൺറൈസേഴ്സിന് 204 റൺസ് വരെയെ എടുക്കാൻ ആയിരുന്നുള്ളൂ.ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം ജിയോ സിനിമയിലും സ്റ്റാർ സ്പോർട്സിലും കാണാം

മത്സരം മഴ കൊണ്ടു പോയി, സൺറൈസേഴ്സ് യോഗ്യത ഉറപ്പിച്ചു, ഡെൽഹി പുറത്തായി

ഇന്ന് സൺറൈസേഴ്സ് ഹൈദരബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടക്കേണ്ടിയുരുന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്ന് ടോസ് പോലും നടന്നില്ല. ഹൈദരബാദിൽ മഴ മാറിനിന്നതേ ഇല്ല. ഇതോടെ ഗുജറാത്തിനും സൺ റൈസേഴ്സിനും ഒരോ പോയിന്റ് വീതം ലഭിച്ചു. ഈ പോയിന്റോടെ 15 പോയിന്റിൽ എത്തിയ സൺ റൈസേഴ്സ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചു.

ഡെൽഹി ക്യാപിറ്റൽസിന്റെ കണക്കിൽ ഉള്ള സാധ്യത ഇതോടെ അവസാനിക്കുകയും ചെയ്തു. ഇനി ആർ സി ബിയും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഉള്ള മത്സരം ആകും പ്ലേ ഓഫിലെ നാലാമത്തെ ടീം ഏതാകും എന്ന് തീരുമാനിക്കുക.

ആ മത്സരം വിജയിച്ചാൽ ചെന്നൈ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കും. ആർ സി ബി ചെന്നൈക്ക് എതിരെ 18 റണ്ണിന് വിജയിക്കുകയോ 18.1 ഓവറിനു മുന്നിൽ വിജയിക്കുകയോ ചെയ്താൽ ആർ സി ബിക്ക് പ്ലേ ഓഫിൽ എത്താം.

ഇനി അവസാന മത്സരത്തിൽ കെ കെ ആറിനെ തോൽപ്പിച്ചാൽ രാജസ്ഥാൻ റോയൽസിന് രണ്ടാം സ്ഥാനം ഉറപ്പിക്കാം. സൺ റൈസേഴ്സ് അവസാന മത്സരം വിജയിക്കുകയും രാജസ്ഥാൻ കൊൽക്കത്തയോട് തോൽക്കുകയും ചെയ്താൽ സൺ റൈസേഴ്സ് ആകും രണ്ടാമത് ഫിനിഷ് ചെയ്യുക.

സൺ റൈസേഴ്സും രാജസ്ഥാനും തോൽക്കുകയും ചെന്നൈ ആർ സി ബിക്ക് എതിരെ വിജയിക്കുകയും ചെയ്താൽ ചെന്നൈ ആകും രണ്ടാമത് ഫിനിഷ് ചെയ്യുക.

ആദ്യം ബാറ്റു ചെയ്തിരുന്നെങ്കിൽ SRH 300 എടുത്തേനെ – സച്ചിൻ

ഇന്നലെ ഹൈദരാബാദിൽ എൽഎസ്ജിയെ തകർത്ത SRH ഓപ്പണർമാരായ ട്രാവിസ് ഹെഡിനെയും അഭിഷേക് ശർമ്മയെയും പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ഈ പ്രകടനം തന്നെ അമ്പരിപ്പിച്ചു എന്ന് സച്ചിൻ പറഞ്ഞു. ഹെഡും അഭിഷേകും ചേർന്ന് 165 റൺസ് എന്ന ടാർഗറ്റ് 9.4 ഓവറിലേക്ക് ആണ് ചെയ്സ് ചെയ്തത്‌.

“ഒരു വിനാശകരമായ ഓപ്പണിംഗ് കൂട്ടുകെട്ട് ആണ് ഇന്ന് കണ്ടത് എന്ന് പറയുന്നത് ശരിയല്ല. അത് ഒരു നിസ്സാരതയായിപ്പോകും. ഇവർ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കിൽ, അവർ 300 സ്കോർ ചെയ്യുമായിരുന്നു!” സച്ചിന് പറഞ്ഞു‌

ഇന്നലത്തെ വിജയത്തോടെ സൺ റൈസേഴ്സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

“ഈ അടിയെ കുറിച്ച് പറയാൻ വാക്കുകളില്ല, 240 അടിച്ചാലും അവർ ചെയ്സ് ചെയ്തേനെ” – രാഹുൽ

ഇന്ന് സൺ റൈസേഴ്സ് അടിച്ച അടിയെ കുറിച്ച് പറയാൻ തനിക്ക് വാക്കുകൾ ഇല്ല എന്ന് ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുൽ. ഇന്ന് 165 റൺസ് വെറും 9.4 ഓവറിൽ ആയിരുന്നു സൺ റൈസേഴ്സ് ചെയ്സ് ചെയ്തത്. ഇന്ന് പിച്ച് എങ്ങനെ പെരുമാറുന്നു എന്ന് നോക്കാൻ പോലും ഈ ബാറ്റർമാർ സമയം തന്നില്ല എന്ന് രാഹുൽ മത്സര ശേഷം പറഞ്ഞു.

“ഈ അടിയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. ഇത്തരത്തിലുള്ള ബാറ്റിംഗ് ഞങ്ങൾ ടിവിയിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത് അൺറിയൽ ബാറ്റിംഗ് ആണ്.” രാഹുൽ പറഞ്ഞു.

അവർ അടിക്കുന്നത് എല്ലാം ബാറ്റിൻ്റെ മധ്യഭാഗത്ത് തന്നെ തട്ടി. അവരുടെ കഴിവുകൾക്ക് അഭിനന്ദനങ്ങൾ. അവർ അവരുടെ സിക്സ് ഹിറ്റിംഗ് കഴിവുകൾക്കായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സിലെ പിച്ച് എന്താണെന്ന് അറിയാൻ വരെ അവർ ഞങ്ങൾക്ക് അവസരം നൽകിയില്ല.” രാഹുൽ പറഞ്ഞു.

“ഞങ്ങൾക്ക് 40-50 റൺസ് കുറവായിരുന്നു. പവർപ്ലേയിൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ ഞങ്ങൾക്ക് റൺ റേറ്റ് കൂട്ടാനായില്ല. ആയുഷും നിക്കിയും നന്നായി ബാറ്റ് ചെയ്‌ത് ഞങ്ങളെ 166-ൽ എത്തിച്ചു. പക്ഷേ ഞങ്ങൾക്ക് 240 അടിച്ചാൽ വരെ അവർ അത് പിന്തുടരാമായിരുന്നു.” രാഹുൽ പറഞ്ഞു.

ഉഫ്!!! 9.4 ഓവറിലേക്ക് 165 ചെയ്സ് ചെയ്ത് സൺ റൈസേഴ്സ്!!

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ തകർപ്പനടി. ഒരു ഇടവേളക്ക് ശേഷം സൺറൈസേഴ്സ് ഓപ്പണാർമാർ ഒരുപോലെ ഫോമിൽ ആയ മത്സരത്തിൽ വെറും 10 ഓവറിലേക്ക് അവർ കളി വിജയിച്ചു. ഇന്ന് 166 എന്ന വിജയലക്ഷം തേടി ഇറങ്ങിയ സൺറൈസേഴ്സ് കണ്ണടച്ചു തുറക്കും മുമ്പ് കളി തീർക്കുക ആയിരുന്നു. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും തന്നെയാണ് ഇന്ന് ഒരു ദയയും ഇല്ലാതെ ലഖ്നൗ ബൗളർമാരെ അടിച്ചുപൊളത്തിയത്. അവർ 9.4 ഓവറിലേക്ക് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയലക്ഷ്യത്തിൽ എത്തി.

അഭിഷേക് ഇന്ന് 18 പന്തിലും ട്രാവിസ് ഹെഡ് 16 പന്തിലും അർധ സെഞ്ച്വറി പൂർത്തിയാക്കി. ആദ്യ 10 ഓവറിൽ തന്നെ അവർ 107 റൺസിൽ എത്തിയിരുന്നു. ട്രാവിസ് ഹെഡ് ആകെ 30 പന്തിൽ 89 റൺസ് ആണ് എടുത്തത്. 8 സിക്സും 8 ഫോറും താരത്തിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. അഭിഷേക് 28 പന്തിൽ 75 റൺസും എടുത്തു. അഭിഷേക് 6 സിക്സും 8 ഫോറും അടിച്ചു.

ഈ വിജയത്തോടെ സൺ റൗസേഴ്സ് 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റിൽ എത്തി. ലഖ്നൗവിന് 12 പോയിന്റാണ് ഉള്ളത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗവിന് 20 ഓവറിൽ 165 റൺസ് എടുക്കാനെ ആയിരുന്നുള്ളൂ. അവസാനം 48 റൺസ് എടുത്ത നിക്ലസ് പൂരനും 55 റൺസ് എടുത്ത ബദോനിയും ആണ് ലഖ്നൗവിന് മാന്യമായ സ്കോർ നൽകിയത്.

തുടക്കത്തിൽ ക്യാപ്റ്റൻ രാഹുൽ 29 റൺസ് എടുത്തുവെങ്കിലും അദ്ദേഹം അദ്ദേഹത്തിൻറെ സ്ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു. മുപ്പത്തിമൂന്ന് പന്തിൽ ആണ് രാഹുൽ 29 റൺസ് എടുത്തത്. ഡി കോക്ക് 2 റൺസ്, സ്റ്റോയിനസ് 3 റൺസ് എന്നിവർ നിരാശപ്പെടുത്തി. 21 പന്തിൽ 24 റൺസെടുത്ത് ക്രുണാൽ പാണ്ട്യയും കാര്യമായി റൺസ് ഉയർത്താൻ സഹായിച്ചില്ല.

പിന്നീടാണ് നിക്ലസ് പൂരനും ആയുഷ് ബദോണിയും ഒരുമിച്ചത്. ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉയർത്തി. ബദോനി 30 പന്തിൽ 55 റൺസും പൂരൻ 26 പന്തിൽ 48 റൺസും എടുത്തു. സൺറൈസസിനായി ഇന്ന് ഭുവനേശ്വർ കുമാർ മനോഹരമായി പന്തെറിഞ്ഞു. അദ്ദേഹം നാല് ഓവറിൽ വെറും 12 റൺസ് കൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.

തകർത്തെറിഞ്ഞ് ഭുവി, ലഖ്നൗവിന്റെ രക്ഷയ്ക്ക് എത്തി പൂരനും ബദോനിയും!!

ഇന്ത്യൻ പ്രീമിയർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ബാറ്റിംഗിൽ പതറി. സൺറൈസേഴ്സിന് എതിരെ മുൻനിര ബാറ്റർമാർ എല്ലാം റൺ എടുക്കാൻ പരാജയപ്പെട്ടു എങ്കിലും ലഖ്നൗവിന് 20 ഓവറിൽ 165 റൺസ് എടുക്കാൻ ആയി. അവസാനം 48 റൺസ് എടുത്ത നിക്ലസ് പൂരനും 55 റൺസ് എടുത്ത ബദോനിയും ആണ് ലഖ്നൗവിന് മാന്യമായ സ്കോർ നൽകിയത്.

തുടക്കത്തിൽ ക്യാപ്റ്റൻ രാഹുൽ 29 റൺസ് എടുത്തുവെങ്കിലും അദ്ദേഹം അദ്ദേഹത്തിൻറെ സ്ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു. മുപ്പത്തിമൂന്ന് പന്തിൽ ആണ് രാഹുൽ 29 റൺസ് എടുത്തത്. ഡി കോക്ക് 2 റൺസ്, സ്റ്റോയിനസ് 3 റൺസ് എന്നിവർ നിരാശപ്പെടുത്തി. 21 പന്തിൽ 24 റൺസെടുത്ത് ക്രുണാൽ പാണ്ട്യയും കാര്യമായി റൺസ് ഉയർത്താൻ സഹായിച്ചില്ല.

പിന്നീടാണ് നിക്ലസ് പൂരനും ആയുഷ് ബദോണിയും ഒരുമിച്ചത്. ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉയർത്തി. ബദോനി 30 പന്തിൽ 55 റൺസും പൂരൻ 26 പന്തിൽ 48 റൺസും എടുത്തു. സൺറൈസസിനായി ഇന്ന് ഭുവനേശ്വർ കുമാർ മനോഹരമായി പന്തെറിഞ്ഞു. അദ്ദേഹം നാല് ഓവറിൽ വെറും 12 റൺസ് കൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.

കളി തിരിച്ചുപിടിച്ചതിന് SRH ബൗളർമാർ അഭിനന്ദനം അർഹിക്കുന്നു എന്ന് സഞ്ജു

ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ ഗംഭീരമായി ബൗൾ ചെയ്ത സൺ റൈസേഴ്സ് ബൗളർമാരെ അഭിനന്ദിച്ച് സഞ്ജു സാംസൺ. ഇന്ന് അവസാനം രാജസ്ഥാന് ജയിക്കാൻ 17 പന്തിൽ നിന്ന് 21 റൺസ് മാത്രമെ വേണ്ടിയിരുന്നുള്ളൂ. അത് നൽകാതെ വിജയത്തിലേക്ക് ടീമിനെ എത്തിക്കാൻ സൺ റൈസേഴ്സ് ബൗളേഴ്സിനായിരുന്നു. കമ്മിൻസ്, നടരാജൻ, ഭുവനേശ്വർ എന്നിവർ ഗംഭീര ബൗളിംഗ് ആണ് അവസാനം കാഴ്ചവെച്ചത്.

“ഈ സീസണിൽ ഞങ്ങൾ വളരെ ക്ലോസ് ആയ ചില മത്സരങ്ങൾ കളിച്ചു, അവയിൽ രണ്ടെണ്ണം വിജയിച്ചു, ഇന്ന് തോറ്റു. കളിയിൽ തിരിച്ചുവന്ന രീതിക്ക് SRH ബൗളർമാർക്ക് ക്രെഡിറ്റ് അർഹിക്കുന്നു.” സഞ്ജു പറഞ്ഞു.

“ഐപിഎല്ലിൽ മാർജിൻ വളരെ കുറവാണ്. പിഴവുകൾ വരുത്താൻ പറ്റില്ല. കളി ഫിനിഷ് ചെയ്യുന്നത് വരെ ഗെയിം ഒരിക്കലും പൂർത്തിയാകുന്നില്ല.” സഞ്ജു മത്സര ശേഷം പറഞ്ഞു.

“ഇന്ന് ന്യൂബോളിന് എതിരെ ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു, ഇന്ന് രണ്ട് യുവാക്കൾക്കും (ജയ്സ്വാളിനും പരാഗിനും) അവര് ബാറ്റു ചെയ്ത രീതിക്ക് ക്രെഡിറ്റ് അർഹിക്കുന്നു, ഞാനും ജോസും പവർപ്ലേയിൽ പെട്ടെന്ന് പുറത്തായി, എന്നിട്ടും അവർ നന്നായി കളിച്ചു, ഞങ്ങളെ വിജയത്തിന് അടുത്തു വരെ എത്തിച്ചു.” സഞ്ജു കൂട്ടിച്ചേർത്തു.

ആവേശ ഫിനിഷ്!! 1 റണ്ണിന് രാജസ്ഥാനെ വീഴ്ത്തി സൺറൈസേഴ്സ്!!

രാജസ്ഥാൻ റോയൽസിന്റെ വിജയ പരമ്പര അവസാനിപ്പിച്ച് സൺറൈസേഴ്സ്. ഇന്ന് 202 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത രാജസ്ഥാൻ 200 റൺസ് ആണ് എടുത്തത്. അവസാന പന്തിൽ ജയിക്കാൻ 2 റൺസ് എടുക്കേണ്ടിരുന്ന സമയത്ത് പവൽ എൽ ബി ഡബ്ല്യു ആവുക ആയിരുന്നു. അവസാന 17 പന്തിൽ 21 റൺസ് മാത്രമെ രാജസ്ഥാന് ജയിക്കാൻ വേണ്ടിയുരുന്നുള്ളൂ. എന്നാൽ അത് നേടാൻ അവർക്ക് ആയില്ല.

ഇന്ന് സൺറൈസസിനെതിരെ 202 എന്ന ലക്ഷ്യം പിന്തുടർന്ന് രാജസ്ഥാന് തുടക്കത്തിൽ തന്നെ അവരുടെ ഓപ്പണർ ബട്ലറെയും ക്യാപ്റ്റൻ സഞ്ജു സാംസണയും നഷ്ടപ്പെട്ടിരുന്നു. ഇരുവരും ഡക്കിലാണ് ഇന്ന് പുറത്തായത്. ഇരുവരെയും ആദ്യ ഓവറിൽ ഭുവനേശ്വർ കുമാർ ആണ് പുറത്താക്കിയത്‌. എന്നാൽ ഇതിൽ പതറാതെ യശസ്വി യസ്വാളും റിയാൻ പരാഗും കൂടി ടീമിനെ മുന്നോട്ടേക്ക് നയിച്ചു.

ഇരുവരും റൺറേറ്റ് കുറയാതെ സൂക്ഷിച്ചത് രാജസ്ഥാൻ വലിയ സമ്മർദ്ദത്തിലേക്ക് പോകാതെ അവരെ കാത്തു. ജയസ്വാൾ 30 പന്തിൽ 50 പൂർത്തിയാക്കിയപ്പോൾ, പരാഗ് 31 പന്തിൽ 50 റൺസിൽ എത്തി. 13 ഓവറിൽ 132 എന്ന സ്കോറിൽ രാജസ്ഥാൻ എത്തി. അവർക്ക് അവസാന 7 ഓവറിൽ 70 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്.

40 പന്തിൽ 67 റൺസ് എടുത്താണ് ജയ്സ്വാൾ പുറത്തായത്. 2 സിസ്കും 7 ഫോറും ജയ്സ്വാൾ അടിച്ചു. അവസാന 5 ഓവറിൽ 45 റൺസ് ആയിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടത്. 16ആം ഓവറിൽ പരാഗിനെ കമ്മിൻസ് പുറത്താക്കി. 49 പന്തിൽ നിന്ന് 77 റൺസ് ആണ് പരാഗ് എടുത്തത്‌. 4 സിക്സും എട്ടു ഫോറും അടിച്ചു.

പവലും ഹെറ്റ്മയറും ആയിരുന്നു ക്രീസിൽ. അവസാന 4 ഓവറിൽ 42 ആയിരുന്നു ടാർഗറ്റ്. ഇത് 3 ഓവറിൽ 27 ആയി കുറഞ്ഞു. 18ആം ഓവറിൽ ഹെറ്റ്മയറിനെ രാജസ്ഥാന് നഷ്ടമായി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 20 റൺസ്.

കമ്മിൻസ് എറിഞ്ഞ 19ആം ഓവറിലെ ആദ്യ പന്തിൽ ജുറൽ പുറത്ത്. രാജസ്ഥാൻ സമ്മർദ്ദത്തിൽ ആയ നിമിഷം. അശ്വിൻ പവലിനൊപ്പം ചേർന്നു. പവൽ അവസാന പന്തിൽ സിക്സ് അടിച്ചു എങ്കിലും കമ്മിൻസ് ആ ഓവറിൽ നൽകിയത് ആകെ 7 റൺസ്. അവസാന ഓവറിൽ ജയിക്കാൻ 13 റൺസ്.

ഭുവനേശ്വർ ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ പന്തിൽ അശ്വിൻ സിംഗിൾ എടുത്തു. 5 പന്തിൽ 12 റൺസ്. രണ്ടാം പന്തിൽ 2. 4 പന്തിൽ ജയിക്കാൻ 10 റൺസ്. 3ആം പന്തിൽ 4. ജയിക്കാൻ 3 പന്തിൽ 6 റൺസ്. അടുത്ത പന്തിൽ വീണ്ടും 2. ജയിക്കാൻ 2 പന്തിൽ 4 റൺസ്. അഞ്ചാം പന്തിലും 2. ഒരു പന്തിൽ ജയിക്കാൻ 2.

ആവേശകരമായ ഫിനിഷ്. അവസാന പന്തിൽ പവൽ എൽ ബി ഡബ്ല്യു. രാജസ്ഥാൻ റിവ്യൂ ചെയ്തു എങ്കിലും ഔട്ട് തന്നെ ആയിരുന്നു. 1 റണ്ണിന് സൺറൈസേഴ്സ് വിജയം.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദ്രാബാദ് 201 റൺസ് ആയിരുന്നു എടുത്തത്. നിതിഷ് റെഡ്ഡിയും ട്രാവിസ് ഹെഡും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 19 പന്തിൽ 42 റൺസ് നേടി ക്ലാസ്സനും തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് സൺറൈസേഴ്സ് നേടിയത്.

അഭിഷേക് ശര്‍മ്മയെ അവേശ് ഖാനും അന്മോൽപ്രീത് സിംഗിനെ സന്ദീപ് ശര്‍മ്മയും പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 35/2 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു. പിന്നീട് സൺറൈസേഴ്സിനെ ട്രാവിസ് ഹെഡും നിതീഷ് റെഡ്ഡിയും മുന്നോട്ട് നയിക്കുകയായിരുന്നു. 37 പന്തിൽ നിന്ന് ട്രാവിസ് ഹെഡ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

58 റൺസ് നേടിയ ട്രാവിസ് ഹെഡിനെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ 96 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് രാജസ്ഥാന്‍ തകര്‍ത്തു.  ചഹാലിനെ തുടരെയുള്ള ഓവറുകളിൽ നിതീഷ് റെഡ്ഡി കടന്നാക്രമിച്ചപ്പോള്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ സൺറൈസേഴ്സ് 131/3 എന്ന നിലയിലായിരുന്നു. 30 പന്തിൽ നിന്ന് നിതീഷ് റെഡ്ഢി തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അതേ ഓവറിൽ അശ്വിനെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് താരം റൺറേറ്റ് ഉയര്‍ത്തി.

തന്റെ അവസാന ഓവര്‍ എറിയാനെത്തിയ ചഹാലിനെ ഹെയിന്‍റിച്ച് ക്ലാസ്സന്‍ തുടരെയുള്ള സിക്സുകളോടെ വരവേറ്റപ്പോള്‍ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്. അതിന് മുമ്പ് അശ്വിന്‍ എറിഞ്ഞ ഓവറിൽ നിന്ന് 15 റൺസ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയിരുന്നു.

അവേശ് ഖാന്‍ എറിഞ്ഞ 18ാം ഓവറിൽ നിതീഷ് റെഡ്ഡി ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 12 റൺസ് വന്നു. അവേശ് ഖാന്‍ തന്റെ നാലോവറിൽ 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടുകയായിരുന്നു. 19ാം ഓവറിൽ രണ്ട് ബൗണ്ടറിയുമായി ക്ലാസ്സനും റൺ റേറ്റ് ഉയര്‍ത്തിയപ്പോള്‍ ബോള്‍ട്ടിന്റെ ഓവറിൽ നിന്ന് 12 റൺസ് വന്നു.

32 പന്തിൽ 70 റൺസാണ് നിതീഷ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയത്. റെഡ്ഡി 42 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവറുകളിൽ ക്ലാസ്സന്‍ താണ്ഡവമാടുകയായിരുന്നു. അവസാന 5 ഓവറിൽ 70 റൺസാണ് സൺറൈസേഴ്സ് നേടിയത്.

നിതീഷ് റെഡ്ഡിയുടെ മിന്നും ബാറ്റിംഗ്!!! സൺറൈസേഴ്സിനെ 201 റൺസിലെത്തിച്ച് ക്ലാസ്സന്‍ വെടിക്കെട്ട്, ഹെഡിന് അര്‍ദ്ധ ശതകം

ആദ്യ പന്തിൽ തന്നെ ട്രാവിസ് ഹെഡ് നൽകിയ അവസരം റിയാന്‍ പരാഗ് കൈവിട്ടപ്പോള്‍ രാജസ്ഥാനെതിരെ 201 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. നിതിഷ് റെഡ്ഡിയും ട്രാവിസ് ഹെഡും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 19 പന്തിൽ 42 റൺസ് നേടി ക്ലാസ്സനും തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് സൺറൈസേഴ്സ് നേടിയത്.

അഭിഷേക് ശര്‍മ്മയെ അവേശ് ഖാനും അന്മോൽപ്രീത് സിംഗിനെ സന്ദീപ് ശര്‍മ്മയും പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 35/2 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു. പിന്നീട് സൺറൈസേഴ്സിനെ ട്രാവിസ് ഹെഡും നിതീഷ് റെഡ്ഡിയും മുന്നോട്ട് നയിക്കുകയായിരുന്നു. 37 പന്തിൽ നിന്ന് ട്രാവിസ് ഹെഡ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

58 റൺസ് നേടിയ ട്രാവിസ് ഹെഡിനെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ 96 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് രാജസ്ഥാന്‍ തകര്‍ത്തു.  ചഹാലിനെ തുടരെയുള്ള ഓവറുകളിൽ നിതീഷ് റെഡ്ഡി കടന്നാക്രമിച്ചപ്പോള്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ സൺറൈസേഴ്സ് 131/3 എന്ന നിലയിലായിരുന്നു. 30 പന്തിൽ നിന്ന് നിതീഷ് റെഡ്ഢി തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അതേ ഓവറിൽ അശ്വിനെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് താരം റൺറേറ്റ് ഉയര്‍ത്തി.

തന്റെ അവസാന ഓവര്‍ എറിയാനെത്തിയ ചഹാലിനെ ഹെയിന്‍റിച്ച് ക്ലാസ്സന്‍ തുടരെയുള്ള സിക്സുകളോടെ വരവേറ്റപ്പോള്‍ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്. അതിന് മുമ്പ് അശ്വിന്‍ എറിഞ്ഞ ഓവറിൽ നിന്ന് 15 റൺസ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയിരുന്നു.

അവേശ് ഖാന്‍ എറിഞ്ഞ 18ാം ഓവറിൽ നിതീഷ് റെഡ്ഡി ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 12 റൺസ് വന്നു. അവേശ് ഖാന്‍ തന്റെ നാലോവറിൽ 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടുകയായിരുന്നു. 19ാം ഓവറിൽ രണ്ട് ബൗണ്ടറിയുമായി ക്ലാസ്സനും റൺ റേറ്റ് ഉയര്‍ത്തിയപ്പോള്‍ ബോള്‍ട്ടിന്റെ ഓവറിൽ നിന്ന് 12 റൺസ് വന്നു.

32 പന്തിൽ 70 റൺസാണ് നിതീഷ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയത്. റെഡ്ഡി 42 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവറുകളിൽ ക്ലാസ്സന്‍ താണ്ഡവമാടുകയായിരുന്നു. അവസാന 5 ഓവറിൽ 70 റൺസാണ് സൺറൈസേഴ്സ് നേടിയത്.

 

ഇന്ന് തീപ്പാറും മത്സരം, സഞ്ജുവിന്റെ രാജസ്ഥാൻ സൺറൈസേഴ്സിന് എതിരെ

ഇന്ന് ഐപിഎല്ലിൽ തീപാറുന്ന മത്സരമാണ് നടക്കാൻ പോകുന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും ലീഗിലെ വമ്പൻ അടിക്കാരും റെക്കോർഡുകൾ തകർക്കുന്നവരുമായ സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടുന്നു. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുന്നത്.

അവസാന കുറച്ചു മത്സരങ്ങൾ ആയി പിറകോട്ട് പോയ സൺറൈസസിന് തിരികെ വിജയത്തിലേക്ക് എത്താനുള്ള ഒരു മത്സരമായാകും ഇതിനെ സമീപിക്കുക. സഞ്ജുവിന്റെ രാജസ്ഥാൻ ഇപ്പോൾ ഗംഭീര ഫോമിൽ ആണുള്ളത്. അവസാന മത്സരം കൂടി ജയിച്ച അവർ ഏകദേശം പ്ലേ ഓഫ് ഉറപ്പിച്ചത് പോലെയാണ്. ഇന്ന് കൂടി വിജയിക്കുകയാണെങ്കിൽ അവർ കണക്കുകളിലും പ്ലേ ഓഫ് ഉറപ്പിക്കും. പ്ലേ ഉറപ്പിക്കുന്ന ആദ്യ ടീമായി അവർ മാറും.

ക്യാപ്റ്റൻ സഞ്ജു സാംസന്റെ ഫോം തന്നെയാണ് രാജസ്ഥാൻ റോയൽസിന് ഏറ്റവും കരുത്താകുന്നത്. കഴിഞ്ഞ മത്സരത്തിൽ ജൂറൽ കൂടെ ഫോമിൽ ആയതോടെ രാജസ്ഥാൻ റോയൽസിന്റെ എല്ലാവരും ഫോമിൽ ആയിട്ടുണ്ട്. ഇന്ന് രാജസ്ഥാൻ റോയൽസിന്റെ ടീമിൽ ചില മാറ്റങ്ങൾ ടീമിൽ വരുത്താൻ സാധ്യതയുണ്ട്.

സൺറൈസസ് ഹൈദരാബാദ് അവസാന രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട് ഒന്ന് പിറകോട്ട് പോയി നിൽക്കുകയാണ്. അവർക്ക് വിജയത്തിലേക്ക് എത്തി പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തേണ്ടതുണ്ട്. അതുകൊണ്ട് അവർ ശക്തമായ ഒരു തിരിച്ചുവരവ് ഇന്ന് നടത്താൻ ശ്രമിക്കും. അവസാന രണ്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്തതായിരുന്നു സൺ റൈസേഴ്സിന് പ്രശ്നമായത്. അതുകൊണ്ട് അവർ ഇന്ന് ടോസ് കിട്ടുകയാണെങ്കിൽ ബാറ്റ് ചെയ്യാൻ ആണ് സാധ്യത.

ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം സൗജന്യമായി ജിയോ സിനിമയിൽ കാണാം.

3 തവണ 260 കടന്ന സൺറൈസേഴ്സിനെ പ്രശംസിച്ച് സച്ചിൻ

ഇന്നലെ ഡെൽഹി ക്യാപിറ്റൽസിന് എതിരെ 266 റൺസ് അടിച്ചുകൂട്ടിയ SRH ടീമിനെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ. ഈ സീസണിൽ SRH അവരുടെ 3-ാമത്തെ 250+ സ്‌കോർ ആണ് ഇന്നലെ നേടിയത്. എസ്ആർഎച്ച് ഓപ്പണർമാരായ അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും മികച്ച കൂട്ടുകെട്ടിന് സച്ചിൻ അഭിനന്ദിച്ചു. ആദ്യ 6 ഓവറിൽ ഇരുവരും ചേർന്ന് 130 റൺസാണ് അടിച്ചു കൂട്ടിയത്.

“ഈ സീസണിൽ മാത്രം അവർ മൂന്ന് തവണ ആണ് 260 കടന്നത്. SRH-ൽ എന്താണ് സംഭവിക്കുന്നത്. ഇന്ന് അവർ ഡെൽഹിയെ പൂർണ്ണമായും മറികടന്ന ഒരു ഗെയിമായിരുന്നു.” സച്ചിൻ പറഞ്ഞു.

“ട്രാവിസ് ഹെഡിൻ്റെയും അഭിഷേക് ശർമ്മയുടെയും ഞെട്ടിക്കുന്ന തുടക്കമായിരുന്നു. അവർ നന്നായി ബാറ്റ് ചെയ്തു. ഷഹബാസിൻ്റെ മികച്ച ഫിനിഷിംഗ്. കളിയുടെ രണ്ടാം പകുതിയിൽ, അവർ DC-യെക്കാൾ മികച്ച രീതിയിൽ പന്തെറിഞ്ഞു, അവരുടെ ബൗളിംഗിൽ വേരിയേഷനുകൾ വളരെ ഫലപ്രദമായിരുന്നു” മത്സരത്തിന് ശേഷം സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു

Exit mobile version