രണ്ടാം ടെസ്റ്റിന് മുന്നോടിയായി നിതീഷ് റെഡ്ഡിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി


ഗുവാഹത്തിയിലെ ബർസപ്പാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നവംബർ 22-ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പകരക്കാരനായി ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്തി. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ഗിൽ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുമെങ്കിലും, കഴുത്തിലെ പേശീവലിവ് കാരണം രണ്ടാം ടെസ്റ്റിൽ കളിക്കാനുള്ള സാധ്യത സംശയത്തിലാണ്.

ഗില്ലിന് കളിക്കാൻ സാധിക്കാതെ വന്നാൽ, നേരത്തെ ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരായ ഇന്ത്യ ‘എ’ പരമ്പര കളിക്കാൻ വിട്ടയച്ച നിതീഷ് റെഡ്ഡിയെ ടീം പരിഗണിച്ചേക്കാം. അദ്ദേഹത്തിന്റെ ഓൾറൗണ്ട് കഴിവുകളും ടീമിന് കരുത്താകും.
ആദ്യ ടെസ്റ്റ് 30 റൺസിന് തോറ്റ ഇന്ത്യ പരമ്പരയിൽ തിരിച്ചുവരാനുള്ള കടുത്ത സമ്മർദ്ദത്തിലാണ്.

രണ്ടാം ടെസ്റ്റ്: നിതീഷ് റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറും കളിച്ചേക്കും


എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഒരുങ്ങുമ്പോൾ, പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെയ്റ്റ് സൂചന നൽകി. കളിക്കാരുടെ ജോലിഭാരവും ടീം ബാലൻസും സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും ടീമിൽ ഇടം നേടാൻ സാധ്യതയുണ്ട്, അതേസമയം ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയേക്കും.


ഈ വർഷം ആദ്യം ഓസ്ട്രേലിയയിൽ റെഡ്ഡി കാഴ്ചവെച്ച മികച്ച പ്രകടനം എടുത്തുപറഞ്ഞ ഡോഷെയ്റ്റ്, “നിതീഷ് കളിക്കുന്നതിന് വളരെ അടുത്താണ്” എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഓൾറൗണ്ടർ എന്ന നിലയിലുള്ള കഴിവ് ഇന്ത്യയുടെ ലോവർ ഓർഡറിന് കൂടുതൽ കരുത്ത് നൽകും.


നെറ്റ്സിൽ ദീർഘനേരം ബൗൾ ചെയ്യുകയും തുടർന്ന് തീവ്രമായ ബാറ്റിംഗ് സെഷനിൽ ഏർപ്പെടുകയും ചെയ്ത വാഷിംഗ്ടൺ സുന്ദറിനെയും ഗൗരവമായി ഇന്ത്യ പരിഗണിക്കുന്നുണ്ട്. “വാഷി നന്നായി ബാറ്റ് ചെയ്യുന്നു,” ഡോഷെയ്റ്റ് പറഞ്ഞു. പിച്ചിന്റെ സാഹചര്യങ്ങളെയും കാലാവസ്ഥയെയും ആശ്രയിച്ച് ഇന്ത്യ രണ്ട് സ്പിന്നർമാരുമായി കളത്തിലിറങ്ങിയേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.


ഇന്ത്യയുടെ പ്രധാന ബൗളറായ ജസ്പ്രീത് ബുംറ ലൈറ്റ് നെറ്റ് സെഷനിൽ പങ്കെടുക്കുകയും അല്പം ബൗൾ ചെയ്യുകയും ചെയ്തെങ്കിലും, ജോലിഭാരം നിയന്ത്രിക്കുന്നത് സംബന്ധിച്ച ആശങ്കകൾ കാരണം കളിക്കാൻ സാധ്യത കുറവാണ്.

BCCI സെൻട്രൽ കോൺട്രാക്ട് ലിസ്റ്റ് ഉടൻ പ്രഖ്യാപിക്കും! അഭിഷേക് ശർമ്മ, നിതീഷ് റെഡ്ഡി, ഹർഷിത് റാണ എന്നിവർക്ക് സാധ്യത


ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പുതിയ സെൻട്രൽ കോൺട്രാക്ട് ലിസ്റ്റ് ബിസിസിഐ ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച യുവതാരം അഭിഷേക് ശർമ്മ, ഒരു കോടി രൂപയുടെ വാർഷിക പ്രതിഫലം ലഭിക്കുന്ന ഗ്രേഡ് സിയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.


ഓൾറൗണ്ടറായ നിതീഷ് റെഡ്ഡി ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ചിരുന്നു. ഇത് സെൻട്രൽ കോൺട്രാക്ടിനുള്ള അദ്ദേഹത്തിന്റെ യോഗ്യത ഉറപ്പിക്കുന്നു. അതേസമയം, പേസർ ഹർഷിത് റാണ വ്യക്തിഗത ഫോർമാറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിലും, എല്ലാ ഫോർമാറ്റുകളിലുമായി മതിയായ മത്സരങ്ങൾ കളിച്ചതിനാൽ അദ്ദേഹത്തെയും പരിഗണിക്കാൻ സാധ്യതയുണ്ട്.


മുതിർന്ന താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ എ പ്ലസ് ഗ്രേഡിൽ തുടരും എന്നാണ് സൂചന. പുതിയ ലിസ്റ്റും സപ്പോർട്ട് സ്റ്റാഫിനെക്കുറിച്ചുള്ള വിവരങ്ങളും വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തിറക്കും.

നിതീഷ് കുമാർ റെഡ്ഡിയുടെ പരുക്ക് മാറി, എസ്ആർഎച്ച് സ്ക്വാഡിൽ ചേരാൻ അനുമതി

ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി സൈഡ് സ്‌ട്രെയിനിൽ നിന്ന് കരകയറി. താരത്തിന് സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിൽ ചേരാൻ അനുമതി ലഭിച്ചു. 21-കാരൻ ബിസിസിഐ സെൻ്റർ ഓഫ് എക്സലൻസിൽ ഫിറ്റ്നസ് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കി.

ജനുവരി മുതൽ പരിക്ക് കാരണം താരം എൻ സി എയിൽ പരിശീലനത്തിൽ ആയിരുന്നു. ആറ് കോടി രൂപയ്ക്ക് എസ്ആർഎച്ച് നിലനിർത്തിയ നിതീഷ് കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 303 റൺസ് നേടിയിരുന്നു‌. മാർച്ച് 23 ന് ഹൈദരാബാദിൽ രാജസ്ഥാൻ റോയൽസിനെതിരെ ആണ് SRH-ന്റെ സീസണിലെ ആദ്യ മത്സരം.

പരിക്കേറ്റ നിതീഷ് റെഡ്ഡി പരമ്പരയിൽ നിന്ന് പുറത്ത്, പകരം ശിവം ദൂബെ

ഇംഗ്ലണ്ട് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ ടി20ഐ ടീമിലേക്ക് മുംബൈ ഓൾറൗണ്ടർ ശിവം ദുബെയെ ഉൾപ്പെടുത്തി. പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പരമ്പര പൂർണ്ണമായും നഷ്ടമാകും എന്ന് ക്യാപ്റ്റൻ സൂര്യകുമാർ അറിയിച്ചു. ചെന്നൈയിൽ നടന്ന പരിശീലന സെഷനിൽ ആണ് നിതീഷിന് പരിക്കേറ്റത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ അദ്ദേഹം പുനരധിവാസത്തിന് വിധേയനാകും.

ടീമിലെ മറ്റൊരു കളിക്കാരനായ റിങ്കു സിങ്ങിനും പരിക്കേറ്റു എങ്കിലും താരം അടുത്ത ആഴ്ചയോടെ തിരികെയെത്തും എന്ന് പ്രതീക്ഷിക്കുന്നു. സീനിയർ സെലക്ഷൻ കമ്മിറ്റി ശിവം ദുബെയ്‌ക്കൊപ്പം രമൺദീപ് സിങ്ങിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിതീഷ് റെഡ്ഡിക്ക് 25 ലക്ഷം പാരിതോഷികം നൽകി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ന്യൂഡൽഹി, ജനുവരി 16: ഓസ്‌ട്രേലിയയിൽ അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ₹25 ലക്ഷം പാരിതോഷികം നൽകി ആദരിച്ചു. പിതാവ് മുത്യാല റെഡ്ഡിക്കൊപ്പം നിതീഷ് മുഖ്യമന്ത്രിയെ ഉണ്ടവള്ളിയിൽ വച്ച് കണ്ടു, അവിടെ വെച്ച് നായിഡു അദ്ദേഹത്തിന്റെ നേട്ടങ്ങളെയും കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയെയും പ്രശംസിച്ചു.

“അസാധാരണ കഴിവുള്ള യുവ ക്രിക്കറ്റ് കളിക്കാരനായ നമ്മുടെ സ്വന്തം നിതീഷ് റെഡ്ഡിയെ ഇന്ന് കണ്ടുമുട്ടി. ആഗോളതലത്തിൽ ഇന്ത്യയ്ക്ക് അഭിമാനം നൽകുന്ന താരമാണ് നിതീഷ്. അദ്ദേഹത്തിന്റെ യാത്രയിലുടനീളം നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് ഞാൻ അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അഭിനന്ദിച്ചു. വരും വർഷങ്ങളിൽ അദ്ദേഹത്തിന് കൂടുതൽ സെഞ്ച്വറികൾ നേടാനും തുടർച്ചയായ വിജയങ്ങൾ നേടാനും ആശംസിക്കുന്നു,” മുഖ്യമന്ത്രി തന്റെ ഔദ്യോഗിക X അക്കൗണ്ടിൽ എഴുതി.

ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് പിന്നാലെ രഞ്ജി ട്രോഫി കളിക്കാൻ തയ്യാറായി നിതീഷ് റെഡ്ഡി

മെൽബണിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡി, ആന്ധ്രയ്‌ക്കായി രഞ്ജി ട്രോഫിയുടെ അവസാന രണ്ട് റൗണ്ടുകളിൽ കളിക്കും. ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്ന് ഗംഭീർ പറഞ്ഞിരുന്നു. അത് ഫോളോ ചെയ്യുക ആണ് നിതീഷ്.

ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് റെഡ്ഡി ഈ സീസണിൽ ഒരു രഞ്ജി മത്സരം മാത്രമേ കളിച്ചിട്ടുണ്ടായിരുന്നുള്ളൂ.

നിലവിൽ എലൈറ്റ് ഗ്രൂപ്പ് ബിയിൽ ഏഴാം സ്ഥാനത്തുള്ള ആന്ധ്ര, ജനുവരി 23-ന് ആരംഭിക്കുന്ന അവസാന രണ്ട് മത്സരങ്ങളിൽ പുതുച്ചേരിയെയും രാജസ്ഥാനെയും നേരിടും. മൂന്ന് തോൽവികളും രണ്ട് സമനിലകളുമാണ് ഇതുവരെ രഞ്ജിയിൽ ആന്ധ്ര നേടിയത്.

ഇന്ത്യ 175ന് ഓളൗട്ട്!! ഓസ്ട്രേലിയക്ക് ജയിക്കാൻ 19 റൺസ്

പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ പരാജയത്തിന്റെ വക്കിൽ. ഇന്ന് മൂന്നാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 176 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയക്ക് ജയിക്കാൻ ഇനി 19 റൺസ് മാത്രമെ വേണ്ടു. ഇന്ന് ഇന്ത്യക്ക് രാവിലെ ആദ്യ ഓവറുകളിൽ തന്നെ പന്തിനെ നഷ്ടമായി. പന്ത് 28 റൺസ് എടുത്ത് സ്റ്റാർക്കിന് വിക്കറ്റ് നൽകുക ആയിരുന്നു.

പിന്നാലെ 7 റൺസ് എടുത്ത അശ്വിനെയും റൺ ഒന്നും എടുക്കാത്ത ഹർഷിത് റാണയെയും കമ്മിൻസ് പുറത്താക്കി. ഒരു ഭാഗത്ത് നിതീഷ് റെഡ്ഡി പിടിച്ചു നിന്നെങ്കിലും അദ്ദേഹത്തിന് ഒറ്റയ്ക്ക് കരകയറ്റാവുന്ന അവസ്ഥയിൽ ആയിരുന്നില്ല ഇന്ത്യ‌. നിതീഷിന്റെ 47 പന്തിൽ നിന്നുള്ള 42 റൺസ് ഇന്ത്യയെ ഇന്നിംഗ്സ് പരാജയത്തിൽ നിന്ന് ഒഴിവാക്കി. ഓസ്ട്രേലിയക്ക് ആയി കമ്മിൻസ് 5 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 180 റണ്ണിന് ഓളൗട്ട് ആയിരുന്നു. ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 337 റൺസും എടുത്തു.

പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ 180ന് ഓളൗട്ട്

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ നടക്കുന്ന പിങ്ക് ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 180 റൺസിന് ഓളൗട്ട് ആയി. രണ്ടാം സെഷനിൽ ഇന്ത്യക്ക് 6 വിക്കറ്റുകൾ ആണ് നഷ്ടമായത്. ഇന്ത്യക്ക് ഇന്ന് അത്ര നല്ല തുടക്കം അല്ല ലഭിച്ചത്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യക്ക് ജയ്സ്വാളിനെ നഷ്ടമായി. സ്റ്റാർക്ക് ആണ് ആദ്യ പന്തിൽ ജയ്സ്വാളിനെ പുറത്താക്കിയത്.

ഇതിനു ശേഷം കെ എൽ രാഹുലും ഗില്ലും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അവർ 69 റൺസിന്റെ കൂട്ടുകെട്ട് തീർത്തു. 37 റൺസ് എടുത്ത കെ എൽ രാഹുലിനെയും സ്റ്റാർക്ക് തന്നെയാണ് പുറത്താക്കിയത്. കെ എൽ രാഹുൽ 6 ബൗണ്ടറികൾ തന്റെ ഇന്നിംഗ്സിൽ അടിച്ചു.

രാഹുലിന് പിന്നാലെ വന്ന കോഹ്ലിക്ക് അധികനേരം പിടിച്ചു നിൽക്കാൻ ആയില്ല. വെറും 7 റൺസ് എടുത്ത് കോഹ്ലിയും സ്റ്റാർക്കിന് മുന്നിൽ വീണു. അധികം വൈകാതെ ഗില്ലും കളം വിട്ടു. ബോളണ്ടിന്റെ പന്തിൽ ഗിൽ എൽ ബി ഡബ്ല്യു ആവുക ആയിരുന്നു. 31 റൺസ് ആണ് ഗിൽ എടുത്തത്.

ടീ ബ്രേക്കിന് ശേഷം ഇന്ത്യയുടെ ബാറ്റർമാർ ഒന്നിനു പിറകെ ഒന്നായി കളം വിട്ടു. ക്യാപ്റ്റൻ രോഹിത് ശർമ്മ 3 റൺസ് മാത്രമെടുത്ത് പുറത്തായി. 21 റൺസ് എടുത്ത പന്തും 22 റൺസ് എടുത്ത അശ്വിനും കൗണ്ടർ അറ്റാക്ക് നടത്തി എങ്കിലും ഇരുവർക്കും വലിയ സ്കോറിലേക്ക് എത്താൻ ആയില്ല.

അവസാനം നിതീഷ് റെഡ്ഡിയുടെ ഒറ്റയാൾ പോരാട്ടം ഇന്ത്യയെ 180 കടക്കാൻ സഹായിച്ചു. നിതീഷ് റെഡ്ഡി 54 പന്തിൽ നിന്ന് 42 റൺസ് എടുത്തു. 3 സിക്സും 3 ഫോറും നിതീഷ് അടിച്ചു.

സ്റ്റാർക്ക് ഓസ്ട്രേലിയക്ക് ആയി 6 വിക്കറ്റും കമ്മിൻസും ബോളണ്ടും 2 വിക്കറ്റു വീതവും വീഴ്ത്തി.

വെടിക്കെട്ടുമായി നിതീഷ് റെഡ്ഡിയും റിങ്കു സിംഗും, ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ്. സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും വേഗത്തിൽ പുറത്തായ ശേഷം സൂര്യകുമാര്‍ യാദവിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ 41/3 എന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നീട് നിതീഷ് റെഡ്ഡി – റിങ്കു സിംഗ് കൂട്ടുകെട്ട് 108 റൺസാണ് നേടിയത്. റെഡ്ഡി 7 സിക്സുകളടക്കം 34 പന്തിൽ നിന്ന് 74 റൺസാണ് നേടിയത്. 29പന്തിൽ 53 റൺസ് നേടി റിങ്കു സിംഗും 19 പന്തിൽ 32 റൺസുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യന്‍ നിരയിൽ തിളങ്ങി.

ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈന്‍ മൂന്നും ടാസ്കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ ഷാക്കിബ്, മുസ്തഫിസുര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

നിതീഷ് റെഡ്ഡിയുടെ മിന്നും ബാറ്റിംഗ്!!! സൺറൈസേഴ്സിനെ 201 റൺസിലെത്തിച്ച് ക്ലാസ്സന്‍ വെടിക്കെട്ട്, ഹെഡിന് അര്‍ദ്ധ ശതകം

ആദ്യ പന്തിൽ തന്നെ ട്രാവിസ് ഹെഡ് നൽകിയ അവസരം റിയാന്‍ പരാഗ് കൈവിട്ടപ്പോള്‍ രാജസ്ഥാനെതിരെ 201 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. നിതിഷ് റെഡ്ഡിയും ട്രാവിസ് ഹെഡും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 19 പന്തിൽ 42 റൺസ് നേടി ക്ലാസ്സനും തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് സൺറൈസേഴ്സ് നേടിയത്.

അഭിഷേക് ശര്‍മ്മയെ അവേശ് ഖാനും അന്മോൽപ്രീത് സിംഗിനെ സന്ദീപ് ശര്‍മ്മയും പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 35/2 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു. പിന്നീട് സൺറൈസേഴ്സിനെ ട്രാവിസ് ഹെഡും നിതീഷ് റെഡ്ഡിയും മുന്നോട്ട് നയിക്കുകയായിരുന്നു. 37 പന്തിൽ നിന്ന് ട്രാവിസ് ഹെഡ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

58 റൺസ് നേടിയ ട്രാവിസ് ഹെഡിനെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ 96 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് രാജസ്ഥാന്‍ തകര്‍ത്തു.  ചഹാലിനെ തുടരെയുള്ള ഓവറുകളിൽ നിതീഷ് റെഡ്ഡി കടന്നാക്രമിച്ചപ്പോള്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ സൺറൈസേഴ്സ് 131/3 എന്ന നിലയിലായിരുന്നു. 30 പന്തിൽ നിന്ന് നിതീഷ് റെഡ്ഢി തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അതേ ഓവറിൽ അശ്വിനെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് താരം റൺറേറ്റ് ഉയര്‍ത്തി.

തന്റെ അവസാന ഓവര്‍ എറിയാനെത്തിയ ചഹാലിനെ ഹെയിന്‍റിച്ച് ക്ലാസ്സന്‍ തുടരെയുള്ള സിക്സുകളോടെ വരവേറ്റപ്പോള്‍ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്. അതിന് മുമ്പ് അശ്വിന്‍ എറിഞ്ഞ ഓവറിൽ നിന്ന് 15 റൺസ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയിരുന്നു.

അവേശ് ഖാന്‍ എറിഞ്ഞ 18ാം ഓവറിൽ നിതീഷ് റെഡ്ഡി ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 12 റൺസ് വന്നു. അവേശ് ഖാന്‍ തന്റെ നാലോവറിൽ 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടുകയായിരുന്നു. 19ാം ഓവറിൽ രണ്ട് ബൗണ്ടറിയുമായി ക്ലാസ്സനും റൺ റേറ്റ് ഉയര്‍ത്തിയപ്പോള്‍ ബോള്‍ട്ടിന്റെ ഓവറിൽ നിന്ന് 12 റൺസ് വന്നു.

32 പന്തിൽ 70 റൺസാണ് നിതീഷ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയത്. റെഡ്ഡി 42 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവറുകളിൽ ക്ലാസ്സന്‍ താണ്ഡവമാടുകയായിരുന്നു. അവസാന 5 ഓവറിൽ 70 റൺസാണ് സൺറൈസേഴ്സ് നേടിയത്.

 

വലിയ പേരുകൾ പതറിയപ്പോൾ സ്റ്റാർ ആയി നിതീഷ്, സൺ റൈസേഴ്സിന് മികച്ച സ്കോർ

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിന് എതിരെ 182 എന്ന പൊരുതാവുന്ന സ്കോർ നേടി. പ്രധാന ബാറ്റർമാർ പരാജയപ്പെട്ടവൾ മികച്ച ഒരു അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന്റെ രക്ഷകൻ ആയത്.

ആക്രമിച്ചു കളിച്ച നിതീഷ് 36 പന്തിൽ 74 റൺസ് എടുത്തു. അഞ്ച് സിക്സും 4 ഫോറും അടങ്ങിയതായിരുന്നു നിതീഷിന്റെ ഇന്നിംഗ്സ്. 21 റൺസ് എടുത്ത ട്രാവിസ് ഹെഡ് 16 അഭിഷേക് ശർമ്മ എന്നിവർക്ക് ഭേദപ്പെട്ട തുടക്കൻ കിട്ടിയെങ്കിലും ആ തുടക്കം മുതലെടുക്കാൻ ഹൈദരബാദിന് ആയില്ല. റണ്ണൊന്നും എടുക്കാതെ പുറത്തായ മാക്രം, ഒമ്പത് റൺസ് മാത്രം എടുത്ത ക്ലാസ്സെൻ എന്നിവർ പുറത്തായത് സൺ റൈസേഴ്സിനെ സമ്മർദ്ദത്തിലാക്കും എന്നാണ് പ്രതീക്ഷിച്ചത് എങ്കിലും നിതീഷിന്റെ മികച്ച ബാറ്റിംഗ് അവരെ മുന്നോട്ടേക്ക് തന്നെ നയിച്ചു.

അവസാനം അബ്ദുൽ സമദും ഷഹബാസും സൺറൈസേഴ്സിന്റെ സ്കോർ ഉയർത്താൻ മികച്ച സംഭാവന നൽകി‌. സമദ് 11 പന്തിൽ നിന്ന് 25 റൺസ് എടുത്തു 5 ഫോർ സമദ് അടിച്ചു. ഷഹബാസ് പഞ്ചാബ് കിംഗ്സിനായി അർഷ്ദീപ് 4 വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേലും സാം കറനും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version