Picsart 24 05 24 00 35 05 854

ഫൈനൽ തേടി സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് ഹൈദരാബാദിനെതിരെ

ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും കമ്മിൻസിന്റെ സൺ റൈസേഴ്സ് ഹൈദരബാദും ക്വാളിഫയർ രണ്ടിൽ ഏറ്റുമുട്ടും. വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറി അവിടെ കെ കെ ആറിനെ നേരിടും. ചെന്നൈയിൽ ആണ് ഇന്ന് മത്സരം നടക്കുന്നത്. ചെന്നൈയിൽ ഈ സീസണിൽ രാജസ്ഥാനും ഹൈദരബാദിനും വിജയിക്കാൻ ആയിരുന്നില്ല.

ലീഗ് ഘട്ടത്തിൽ സൺ റൈസേഴ്സും രാജസ്ഥാനും ഈ ഗ്രൗണ്ടിൽ വെച്ച് സി എസ് കെയെ നേരിട്ടുണ്ട്‌. രണ്ട് ടീമുകളും അവിടെ ബാറ്റു കൊണ്ട് പരാജയപ്പെടുകയാണ് ഉണ്ടായത്. സ്ലോ പിച്ച് ആയതു കൊണ്ട് തന്നെ കൂടുതലും സ്പിന്നർമാരെ ആകും ഇന്നത്തെ പിച്ച് സഹായിക്കുക. ഉയർന്ന സ്കോർ പിറക്കുന്ന ഒരു മത്സരം ആകില്ല ഇന്ന് കാണാൻ ആവുക.

സീസണിൽ മുമ്പ് രാജസ്ഥാൻ റോയൽസും സൺ റൈസേഴ്സ് ഹൈദരബാദും ഏറ്റുമുട്ടിയപ്പോൾ വിജയം ഹൈദരബാദിനൊപ്പം ആയിരുന്നു. അന്ന അവസാന പന്തിൽ ആയിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്.

ഇന്ന് രാത്രി 7.30 നടക്കുന്ന മത്സരം ജിയോ സിനിമയിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം.

Exit mobile version