ഈഡന്‍ ഗാര്‍ഡന്‍സില്‍ വാര്‍ണര്‍ ഷോ, കൊല്‍ക്കത്ത കടക്കേണ്ടത് വലിയ കടമ്പ

ഈഡന്‍ ഗാര്‍ഡന്‍സില്‍ വിജയിച്ച് തുടങ്ങുവാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടേണ്ടത് കൂറ്റന്‍ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഡേവിഡ് വാര്‍ണറുടെ ഐപിഎലിലെ മടങ്ങി വരവ് താരം ആഘോഷമാക്കിയപ്പോള്‍ 181 റണ്‍സാണ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഒന്നാം വിക്കറ്റില്‍ 118 റണ്‍സ് നേടിയ ശേഷം പിയൂഷ് ചൗളയാണ് സണ്‍റൈസേഴ്സിനു ആദ്യ പ്രഹരം നല്‍കിയത്. 39 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെയാണ് ടീമിനു ആദ്യം നഷ്ടമായത്.

മോശം ഫീല്‍ഡിംഗാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. മൂന്നിലധികം അവസരങ്ങളാണ് ഫീല്‍ഡര്‍മാര്‍ ഓപ്പണര്‍മാരുടെ മാത്രം കൈവിട്ടത്. 53 പന്തില്‍ നിന്ന് 85 റണ്‍സ് നേടി വാര്‍ണര്‍ രണ്ടാം വിക്കറ്റായി മടങ്ങുകയായിരുന്നു. 9 ഫോറും 3 സിക്സും അടക്കമായിരുന്നു ഓസീസ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

വാര്‍ണര്‍ പുറത്തായ ശേഷം സണ്‍റൈസേഴ്സ് കുതിപ്പിനു ഒരു പരിധി വരെ തടയിടുവാന്‍ കൊല്‍ക്കത്തയ്ക്കായി. വാര്‍ണറുടെയും യൂസഫ് പത്താന്റെയും വിക്കറ്റുകള്‍ നേടി ആന്‍ഡ്രേ റസ്സലാണ് ഇന്നിംഗ്സിന്റെ അവസാനത്തോടെ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കിയത്. നിര്‍ണ്ണായകമായ 40 റണ്‍സ് നേടി വിജയ് ശങ്കറും ടീമിനു മികച്ച സംഭാവന നല്‍കി.

ആദ്യ പത്തോവറില്‍ 92 റണ്‍സ്, അതില്‍ 62 റണ്‍സും നേടി ഡേവിഡ് വാര്‍ണര്‍

ഐപിഎലില്‍ ഒരു വര്‍ഷത്തിനു ശേഷം തിരികെ എത്തുന്ന ഡേവിഡ് വാര്‍ണര്‍ ഹൈദ്രാബാദിനു സ്വപ്ന തുല്യമായ തുടക്കം നല്‍കി. ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ ആദ്യ പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 92 റണ്‍സിലേക്ക് സണ്‍റൈസേഴ്സ് കുതിച്ചപ്പോള്‍ അതില്‍ ബഹുഭൂരിഭാഗവും സ്വന്തമാക്കിയത് ഡേവിഡ് വാര്‍ണറായിരുന്നു.

36 പന്തില്‍ നിന്ന് 62 റണ്‍സ് നേടി വാര്‍ണര്‍ക്കൊപ്പം 26 റണ്‍സുമായി ജോണി ബൈര്‍സ്റ്റോ ആണ് പത്തോവര്‍ പിന്നിടുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.വാര്‍ണര്‍ എട്ട് ഫോറും രണ്ട് സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ പത്തോവര്‍ പിന്നിടുമ്പോള്‍ നേടിയിട്ടുള്ളത്.

വിലക്കിനു ശേഷം വെടിക്കെട്ട് പ്രകടനവുമായി ഐപിഎലിലേക്ക് മടങ്ങിയെത്തി ഡേവിഡ് വാര്‍ണര്‍

കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്നും ഐപിഎലില്‍ നിന്നും വിലക്കപ്പെട്ട ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ ഐപിഎലിലേക്കുള്ള വമ്പന്‍ മടങ്ങി വരവ്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തന്റെ സ്ഥിരം ഓപ്പണിംഗ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയ താരം അര്‍ദ്ധ ശതകം നേടിയാണ് തന്റെ തിരിച്ചുവരവ് അറിയിച്ചത്.

31 പന്തില്‍ നിന്ന് 53 റണ്‍സ് നേടി ഡേവിഡ് വാര്‍ണര്‍ മടങ്ങിവരവില്‍ തന്റെ അര്‍ദ്ധ ശതകവും സണ്‍റൈസേഴ്സിനു സ്വപ്ന തുടക്കമാണ് നല്‍കിയത്.

കൊല്‍ക്കത്തയിലെ രണ്ടാം അങ്കം, ബൗളിംഗ് തിരഞ്ഞെടുത്ത് ആതിഥേയര്‍, ഡേവിഡ് വാര്‍ണര്‍ക്ക് ഐപിഎലിലേക്ക് മടക്കം

ഐപിഎല്‍ 2019ലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ദിനേശ് കാര്‍ത്തിക് ബൗളിംഗ് തിരഞ്ഞെടുത്തു. മത്സരത്തില്‍ സണ്‍റൈസേഴ്സിനെ ഭുവനേശ്വര്‍ കുമാര്‍ ആണ് നയിക്കുന്നത്. വിക്കറ്റ് ചേസിംഗിനു ഗുണം ചെയ്യുമെന്നാണ് ദിനേശ് കാര്‍ത്തിക്കിന്റെ അവകാശ വാദം. കഴിഞ്ഞ തവണ ഫൈനലിലേക്ക് എത്താനായില്ലെങ്കിലും ഇത്തവണ അതിനുവേണ്ടിയുള്ള ശ്രമം തുടരുമെന്ന് ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.

കൊല്‍ക്കത്തയ്ക്കായി സുനില്‍ നരൈന്‍, ക്രിസ് ലിന്‍, ആന്‍ഡ്രേ റസ്സല്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ വിദേശ താരങ്ങളാവുമ്പോള്‍ സണ്‍റൈസേഴ്സിനു വേണ്ടി ഡേവിഡ് വാര്‍ണര്‍, ഷാക്കിബ് അല്‍ ഹസന്‍, ജോണി ബൈര്‍സ്റ്റോ, റഷീദ് ഖാന്‍ എന്നിവരാണ് വിദേശ ക്വാട്ട തികയ്ക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: സുനില്‍ നരൈന്‍, ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, ശുഭ്മന്‍ ഗില്‍, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ആന്‍ഡ്രേ റസ്സല്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസണ്‍, പ്രസിദ്ധ് കൃഷ്ണ

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, മനീഷ് പാണ്ടേ, ദീപക് ഹൂഡ, ഷാക്കിബ് അല്‍ ഹസന്‍, വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍

ഐപിഎല്‍ കളിയ്ക്കുവാന്‍ അനുമതി ലഭിച്ച് ഷാക്കിബ് അല്‍ ഹസന്‍

പരിക്ക് മൂലം ന്യൂസിലാണ്ട് പരമ്പര നഷ്ടമായ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനു ഐപിഎല്‍ കളിക്കുവാന്‍ അനുമതി നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ഐപിഎല്‍ കളിക്കുവാന്‍ മെഡിക്കല്‍ ക്ലിയറന്‍സ് വേണമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ന്യൂസിലാണ്ടിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ രണ്ടും താരത്തിനു നഷ്ടമായിരുന്നു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലിനിടെയാണ് താരത്തിനു പരിക്കേറ്റത്. താരത്തിനു സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ ചേരുവാനുള്ള അനുമതി നല്‍കുവാന്‍ തടസ്സമില്ലെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വെളിപ്പെടുത്തുകയായിരുന്നു. താരം വീണ്ടും ബാറ്റിംഗ് പുനരാരംഭിച്ചുവെന്നും ഐപിഎലിനിടെ താരത്തിനു പരിക്കുണ്ടാകില്ലെന്നും അക്രം ഖാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഷാക്കിബിന്റെ വര്‍ക്ക് ലോഡ് കൃത്യമായി താരം തന്നെ ഫ്രാഞ്ചൈസിയുമായി സഹകരിച്ച് മാനേജ് ചെയ്യേണ്ടതുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഗുപ്ടിലും വില്യംസണും സണ്‍റൈസേഴ്സില്‍ മാര്‍ച്ച് 22നു എത്തും

ഐപിഎല്‍ 2019 ആരംഭിക്കുന്നതിനു ഒരു ദിവസം മുമ്പ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ നായകന്‍ കെയിന്‍ വില്യംസണ്‍ ടീമിനൊപ്പം ചേരുമെന്ന് വ്യക്തമാക്കി ടീം ഫ്രാഞ്ചൈസി. സ്വന്തം നാട്ടുകാരനായ മാര്‍ട്ടിന്‍ ഗുപ്ടിലിനൊപ്പം കെയിന്‍ വില്യംസണ്‍ ടീമിനൊപ്പം മാര്‍ച്ച് 22നു ചേരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. പരിക്ക് മൂലം കരുതലെന്ന് നിലയില്‍ താരത്തെ ബംഗ്ലാദേശിനെതിരെ മൂന്നാം ടെസ്റ്റില്‍ പങ്കെടുപ്പിക്കേണ്ട എന്നായിരുന്നു ന്യൂസിലാണ്ടിന്റെ തീരുമാനം. പിന്നീട് ക്രൈസ്റ്റ്ചര്‍ച്ചിലെ ആക്രമണത്തെത്തുടര്‍ന്ന് മത്സരം തന്നെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ലോകകപ്പ് വരുന്നതിനാല്‍ താരം ഐപിഎല്‍ കളിച്ചേക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇപ്പോള്‍ സണ്‍റൈസേഴ്സിനു ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് എത്തുന്നത്.

ന്യൂസിലാണ്ട് ക്രിക്കറ്റ് അവാര്‍ഡ് ചടങ്ങിനു ശേഷമാവും ഐപിഎലിലേക്ക് താരം എത്തുന്നത്. സണ്‍റൈസേഴ്സ് ആരാധകര്‍ക്കായി തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഫ്രാഞ്ചൈസി ഈ വാര്‍ത്ത നല്‍കിയത്. ഞായറാഴ്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമാണ് കെയിന്‍ വില്യംസണ്‍.

എന്നാല്‍ ആദ്യ മത്സരത്തില്‍ താരം കളിക്കുമോ എന്നത് കാത്തിരുന്ന് മാത്രമേ അറിയുവാന്‍ സാധിക്കുള്ളു. നീണ്ട യാത്ര കഴിഞ്ഞെത്തുന്ന ഉടനെ വില്യംസണും ഗുപ്ടിലും കളിക്കാനെത്തുമോ എന്നാണ് സണ്‍റൈസേഴ്സ് ആരാധകരും ഉറ്റുനോക്കുന്നത്.

ബേസില്‍ തമ്പി ടീമില്‍ തന്നെ, സച്ചിന്‍ ബേബിയെ കൈവിട്ട് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

സച്ചിന്‍ ബേബി ഉള്‍പ്പെടെ 9 താരങ്ങളെ റിലീസ് ചെയ്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇതില്‍ നേരത്തെ ഡല്‍ഹി താരങ്ങള്‍ക്കായി ട്രേഡ് ചെയ്ത ശിഖര്‍ ധവാനും ഉള്‍പ്പെടുന്നു. മലയാളി താരം ബേസില്‍ തമ്പിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അലക്സ് ഹെയില്‍സ്, വൃദ്ധിമന്‍ സാഹ, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവരാണ് റിലീസ് ചെയ്യപ്പെട്ട മറ്റു പ്രമുഖ താരങ്ങള്‍.

വിവാദ നായകന്‍ ഡേവിഡ് വാര്‍ണറെ ടീം നിലനിര്‍ത്തിയിട്ടുണ്ട്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഈ സീസണില്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍ തുടങ്ങി 17 താരങ്ങളെയും ധവാന് പകരം കിട്ടിയ മൂന്ന് താരങ്ങളെയും ഉള്‍പ്പെടെ 20 താരങ്ങളെയാണ് സണ്‍റൈസേഴ്സ് നിലനിര്‍ത്തിയിരിക്കുന്നത്.

 

ധവാനെ ഡല്‍ഹിയ്ക്ക് നല്‍കി സണ്‍റൈസേഴ്സ്, പകരം ലഭിച്ചത് മൂന്ന് താരങ്ങളെ

ശിഖര്‍ ധവാനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു കൈമാറ്റം നടത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. പകരം വിജയ് ശങ്കര്‍, ഷഹ്ബാസ് നദീം, അഭിഷേക് ശര്‍മ്മ എന്നിങ്ങനെ മൂന്ന് താരങ്ങളെയാണ് ഡല്‍ഹിയില്‍ നിന്ന് സണ്‍റൈസേഴ്സ് സ്വീകരിച്ചത്. ആദ്യ സീസണില്‍ ഡല്‍ഹിയ്ക്കൊപ്പമുണ്ടായിരുന്ന ശിഖറിന്റെ സ്വന്തം നാട് കൂടിയാണ് ഡല്‍ഹി എന്നത് താരത്തിനു നാട്ടിലേക്കുള്ള മടക്കമായി വേണം കരുതുവാന്‍.

2013 മുതല്‍ ഹൈദ്രാബാദിനൊപ്പമുള്ള ശിഖര്‍ ധവാന്‍ 91 ഇന്നിംഗ്സുകളില്‍ നിന്ന് 2768 റണ്‍സാണ് ദക്ഷിണേന്ത്യന്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയ്ക്കായി നേടിയിട്ടുള്ളത്. ടീമിന്റെ ടോപ് സ്കോറര്‍ കൂടിയാണ് ശിഖര്‍ ധവാന്‍.

Exit mobile version