സ്റ്റാർകിന് 5 വിക്കറ്റ്!! ഹൈദരബാദ് 163ന് ഓളൗട്ട് ആയി

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസ് ഹൈദരാബാദ് 163ന് ഓളൗട്ട്. തുടരെത്തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടുവെങ്കിലും ആക്രമിച്ചു തന്നെ കളിച്ചത് ആണ് സൺറൈസേഴ്സുന് പൊരുതാവുന്ന ഒരു സ്കോർ ലഭിക്കാൻ കാരണം. അനികേത് വർമ്മയുടെ അറ്റാക്കിങ് ബാറ്റിംഗ് ആണ് സൺറൈസസിനെ ഇന്ന് കരുത്തായത്. മുൻനിരക്ടർമാർ എല്ലാം പരാജയപ്പെട്ടപ്പോൾ അനികേത് ഹൈദരാബാദിന്റെ രക്ഷകൻ ആവുകയായിരുന്നു.

ഒരു റൺ എടുത്ത അഭിഷേക് ശർമ്മ, രണ്ട് റൺസ് എടുത്ത ഇഷൻ കിഷൻ. 22 റൺസെടുത്ത് ഹെഡ്, റൺ ഒന്നുമെടുക്കാതെ പുറത്തായ നിതീഷ് റെഡ്ഡി എന്നിവർ നിരാശപ്പെടുത്തി

ക്ലാസൺ 32 റൺസുമായി പിന്തുണ നൽകി. അനികേത് 41 പന്തിൽ നിന്ന് 74 റൺസ് എടുത്താണ് പുറത്തായത്. 6 സിക്സും 5 ഫോറും അനികേത് അടിച്ചു. ഡൽഹിക്ക് ആയി കുൽദീപ് യാദവ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റാർക്ക് 5 വിക്കറ്റുകളുമായി തിളങ്ങി.

സഞ്ജുവും രാജസ്ഥാനും പൊരുതി നോക്കി, എന്നിട്ടും സൺറൈസേഴ്സിന് 44 റൺസിന്റെ ജയം

ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് വിജയത്തോടെ സീസൺ തുടങ്ങി. ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിട്ട എസ് ആർ എച് 44 റൺസിന്റെ വിജയം നേടി. ഹൈദരാബാദ് മുന്നിൽ വെച്ച 287 എന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242/6 റൺസേ എടുക്കാനെ ആയുള്ളൂ.

സഞ്ജു സാംസണും ദ്രുവ് ജുറലും രാജസ്ഥാനായി പൊരുതി നോക്കി എങ്കിലും എത്തിപ്പിടിക്കാൻ ആവുന്ന ദൂരത്തിൽ ആയിരുന്നില്ല ലക്ഷ്യം. ഇന്ന് തുടക്കത്തിൽ യശസ്വി ജയ്സ്വാൾ (1), റിയാൻ പരാഗ് (4), നിതീഷ് റാണ (11) എന്നിവരെ നഷ്ടമായത് രാജസ്ഥാന് തിരിച്ചടിയായി.

സഞ്ജു സാംസണും ജുറലും ചേർന്ന് നാലാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ചേർത്തു. സഞ്ജു സാംസൺ 37 പന്തിൽ 66 റൺസ് എടുത്തു. 4 സിക്സും 7 ഫോറും സഞ്ജു അടിച്ചു. ജുറൽ 35 പന്തിൽ 70 റൺസും എടുത്തു. ജുറലിന്റെ ഇന്നിംഗ്സിൽ 6 സിക്സും 5 ഫോറും ഉണ്ടായിരുന്നു.

അവസാനം ശുഭം ദൂബെയും (11 പന്തിൽ 34*) ഹെറ്റ്മയറും (23 പന്തിൽ 42) എടുത്ത് രാജസ്ഥാന്റെ നെറ്റ് റൺ റേറ്റിനെ സഹായിച്ചു.

ഇന്ന് ഹൈദരാബാദിൽ ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് 20 ഓവറിൽ 286-6 റൺസാണ് അടിച്ചു കൂട്ടിയത്. ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് ഗംഭീര തുടക്കമാണ് എസ് ആർ എചിന് ഇന്ന് നൽകിയത്.

ആദ്യ 3 ഓവറിൽ 45 അടിച്ച എസ് ആർ എച് പവർ പ്ലേ കഴിയുമ്പോഴേക്ക് 94-1 എന്ന നിലയിൽ എത്തി. അഭിഷേക് 11 പന്തിൽ 24 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ പുറത്തായി.

ട്രാവിസ് ഹെഡ് 31 പന്തിൽ നിന്ന് 67 റൺസ് എടുത്താണ് പുറത്തായത്. 3 സിക്സും 9 ഫോറും അടിച്ചു. ഇതിന് ശേഷം ഇഷാൻ കിഷനും നിതീഷ് റെഡ്ഡിയും ചേർന്ന് ആക്രമണം തുടർന്നു. 15ആം ഓവറിലേക്ക് അവർ 200 കടന്നു.

നിതീഷ് റെഡ്ഡി 15 പന്തിൽ 30 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ ഔട്ട് ആയി. പിറകെ വന്ന ക്ലാസനും അടി തുടർന്നു. ഇഷൻ കിഷൻ 47 പന്തിൽ നിന്ന് 106 റൺസ് എടുത്തു പുറത്താകാതെ നിന്നു. 6 സിക്സും 11 ഫോറും ഇഷൻ കിഷൻ അടിച്ചു. ക്ലാസൻ 14 പന്തിൽ 34 അടിച്ചു.

രാജസ്ഥാൻ നിരയിൽ എല്ലാ ബൗളർമാരും കണക്കിന് പ്രഹരം വാങ്ങി. ജോഫ്രാ അർച്ചർ 4 ഓവറിൽ 76 റൺസ് വഴങ്ങി. ഇഷൻ 45 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.

ഇങ്ങനെയൊക്കെ തല്ലാമോ!! രാജസ്ഥാനെതിരെ 286 റൺസ് അടിച്ച് SRH

രാജസ്ഥാൻ റോയൽസിന് എതിരെ സൺ റൈസേഴ്സിന് കൂറ്റൻ സ്കോർ. ഇന്ന് ഹൈദരാബാദിൽ ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് 20 ഓവറിൽ 286-6 റൺസ് അടിച്ചു കൂട്ടി. ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് ഗംഭീര തുടക്കമാണ് എസ് ആർ എചിന് ഇന്ന് നൽകിയത്.

ആദ്യ 3 ഓവറിൽ 45 അടിച്ച എസ് ആർ എച് പവർ പ്ലേ കഴിയുമ്പോഴേക്ക് 94-1 എന്ന നിലയിൽ എത്തി. അഭിഷേക് 11 പന്തിൽ 24 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ പുറത്തായി.

ട്രാവിസ് ഹെഡ് 31 പന്തിൽ നിന്ന് 67 റൺസ് എടുത്താണ് പുറത്തായത്. 3 സിക്സും 9 ഫോറും അടിച്ചു. ഇതിന് ശേഷം ഇഷാൻ കിഷനും നിതീഷ് റെഡ്ഡിയും ചേർന്ന് ആക്രമണം തുടർന്നു. 15ആം ഓവറിലേക്ക് അവർ 200 കടന്നു.

നിതീഷ് റെഡ്ഡി 15 പന്തിൽ 30 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ ഔട്ട് ആയി. പിറകെ വന്ന ക്ലാസനും അടി തുടർന്നു. ഇഷൻ കിഷൻ 47 പന്തിൽ നിന്ന് 106 റൺസ് എടുത്തു പുറത്താകാതെ നിന്നു. 6 സിക്സും 11 ഫോറും ഇഷൻ കിഷൻ അടിച്ചു. ക്ലാസൻ 14 പന്തിൽ 34 അടിച്ചു.

രാജസ്ഥാൻ നിരയിൽ എല്ലാ ബൗളർമാരും കണക്കിന് പ്രഹരം വാങ്ങി. ജോഫ്രാ അർച്ചർ 4 ഓവറിൽ 76 റൺസ് വഴങ്ങി. ഇഷൻ 45 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.

ഒരു മാറ്റവുമില്ലാതെ ട്രാവിസ് ഹെഡ്!! 20 പന്തിൽ ഫിഫ്റ്റി കടന്നു

രാജസ്ഥാൻ റോയൽസിനെ നേരിടുന്ന സൺ റൈസേഴ്സ് ഹൈദരബാദിന് മികച്ച തുടക്കം. അവർക്ക് ആയി ട്രാവിസ് ഹെഡ് 20 പന്തിൽ നിന്ന് അർധ സെഞ്ച്വറി പൂർത്തിയാക്കി. കഴിഞ്ഞ സീസണിൽ നിർത്തിയടുത്ത് നിന്ന് ട്രാവിസ് ഹെഡ് ഈ സീസൺ ആരംഭിച്ചു. സ്പിന്നിനെയും പേസിനെയും എല്ലാം അദ്ദേഹം അടിച്ചു പറത്തി.

പവർ പ്ലേയിൽ തന്നെ അവർ 94 റൺസ് നേടി. ട്രാവിസ് ഹെഡ് 20 പന്തിലേക്ക് ഫിഫ്റ്റിയിൽ എത്തി. 3 സിക്സും 6 ഫോറും ഹെഡ് അടിച്ചു.

ഇപ്പോൾ ഹൈദരാബാദ് 7.1 ഓവറിൽ 107 എന്ന നിലയിലാണ്. അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് അവർക്ക് നഷ്ടമായത.

സൺ റൈസേഴ്സ് ഹൈദരാബാദിന് ടോസ് നഷ്ടപ്പെട്ടു, സഞ്ജു ഇമ്പാക്ട് പ്ലയർ ആയി ടീമിൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ഇന്ന് സൺ റൈസേഴ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ വരികയാണ്. ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് സൺ റൈസേഴ്സ് ഹൈദരബാദിനെ ബാറ്റിങിന് അയച്ചു.

സഞ്ജു സാംസൺ ഇന്ന് ഇമ്പാക്ട് പ്ലയർ ആയാണ് കളിക്കുന്നത്.

Sunrisers Hyderabad Playing XI 👇

Travis Head, Abhishek Sharma, Ishan Kishan, Nitish Kumar Reddy, Heinrich Klaasen (WK), Aniket Verma, Abhinav Manohar, Pat Cummins (C), Simarjeet Singh, Harshal Patel, Mohammed Shami

Rajasthan Royals Playing XI 👇

Yashasvi Jaiswal, Shubham Dubey, Nitish Rana, Riyan Parag (C), Dhruv Jurel (WK), Shimron Hetmyer, Jofra Archer, Maheesh Theekshana, Tushar Deshpande, Sandeep Sharma, Fazalhaq Farooqi

ഈ സീസൺ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് 300 റൺസ് കടക്കും – ഹനുമ വിഹാരി

ഒരു ഇന്നിംഗ്‌സിൽ 300 റൺസ് ഭേദിച്ച് ഐപിഎൽ 2025ൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിക്കാൻ സൺറൈസേഴ്‌സ് ഹൈദരാബാദിന് (SRH) കരുത്തുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹനുമ വിഹാരി വിശ്വസിക്കുന്നു. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 287 റൺസ് എന്ന റെക്കോർഡ് ടോട്ടൽ നേടാൻ എസ്ആർഎച്ചിന് ആയിരുന്നു.

ഇഷാൻ കിഷനെ മൂന്നാം നമ്പറിൽ ഉൾപ്പെടുത്തി സൺറൈസേഴ്‌സ് തങ്ങളുടെ ശക്തമായ ബാറ്റിംഗ് ഓർഡറിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും മികച്ച തുടക്കം നൽകിയാൽ ഹെൻറിച്ച് ക്ലാസണും നിതീഷ് റെഡ്ഡിയും ചേർന്ന് 300 റൺസ് സ്‌കോർ ചെയ്യും എന്ന് വിഹാരി പറയുന്നു.

“സൺറൈസേഴ്‌സ് ഒരു പുതിയ ശൈലി സ്ഥാപിച്ചു. ടീമിന് നൽകിയ സ്വാതന്ത്ര്യത്തിന് ക്യാപ്റ്റൻ, കോച്ച്, ടീം മാനേജ്‌മെൻ്റ് എന്നിവർക്ക് ആണ് ക്രെഡിറ്റ്. ഈ സീസണിലും അവർ അതേ രീതിയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് ആവർത്തിക്കാൻ ട്രാവിസ് ഹെഡ്!! SRH ക്യാമ്പിൽ എത്തി

ഐപിഎൽ 2025 സീസണിന് മുന്നോടിയായി ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ് സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ ക്യാമ്പിൽ ചേർന്നു. കഴിഞ്ഞ സീസണിൽ SRH-ൻ്റെ പ്രധാന കളിക്കാരനായിരുന്നു ഹെഡ്, 533 റൺസ് നേടുകയും അഭിഷേക് ശർമ്മയ്‌ക്കൊപ്പം വിനാശകരമായ ഓപ്പണിംഗ് കൂട്ടുകെട്ട് പടുക്കുകയും ചെയ്തു. ആക്രമണാത്മക സമീപനത്തിലൂടെ ഇരുവരും എതിർ ബോളർമാരെ ബുദ്ധിമുട്ടിച്ചിരുന്നു‌. ഈ സീസണിലും അവർ SRH ൻ്റെ ഓപ്പണിംഗ് ജോഡിയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

മാർച്ച് 23 ന് രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ കാമ്പെയ്ൻ ആരംഭിക്കും. 14 കോടി രൂപയ്ക്ക് ആയിരുന്നു എസ്ആർഎച്ച് ഇത്തവണ ഹെഡിനെ നിലനിർത്തിയത്.

പരിക്കേറ്റ ബ്രൈഡൺ കാർസന് ഐ പി എൽ കളിക്കാൻ അക്കില്ല, സൺ റൈസേഴ്സ് പകരക്കാരനെ സൈൻ ചെയ്തു

സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്ച്) ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വിയാൻ മൾഡറിനെ ഐപിഎൽ 2025 സീസണിലേക്ക് ആയി സൈൻ ചെയ്തു. കാലിന് പരിക്കേറ്റതിനെത്തുടർന്ന് പുറത്തായ ബ്രൈഡൻ കാർസിന് പകരക്കാരനായാണ് ഈ സൈനിങ്. ൽഓസ്‌ട്രേലിയയ്‌ക്കെതിരായ ഇംഗ്ലണ്ടിൻ്റെ ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെ ആയിരുന്നു കാർസിന് പരിക്കേറ്റത്‌.

ഐപിഎൽ ലേലത്തിൽ വിറ്റുപോകാതിരുന്ന മൾഡർ 75 ലക്ഷം രൂപയ്ക്കാണ് എസ്ആർഎച്ചിൽ ചേരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 11 ടി20 മത്സരങ്ങളും 18 ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഓൾറൗണ്ടർ 60 വിക്കറ്റുകളും 970 റൺസും നേടിയിട്ടുണ്ട്. കഗിസോ റബാഡയ്ക്കും ലുങ്കി എൻഗിഡിക്കുമൊപ്പം ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറായിരുന്നു അദ്ദേഹം.

ഇന്ന് IPL ഫൈനൽ!! കിരീടത്തിനായി കൊൽക്കത്ത ഹൈദരാബാദ് പോര്

ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) ചാമ്പ്യന്മാർ ആരാണെന്ന് ഇന്നറിയാം. ഇന്ന് ഐപിഎൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ന് ചെന്നൈയിലെ ചെപോക് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്‌. ക്വാളിഫയർ ഒന്നിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ വിജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നേടാനായിരുന്നു. എന്നാൽ അത് അന്ന് അഹമ്മദാബാദിൽ ആയിരുന്നു മത്സരം. ഇന്ന് സ്പിന്നിനെ തുണക്കുന്ന സ്ലോ പിച്ചുള്ള ചെന്നൈയിലാണ് മത്സരം നടക്കുന്നത്.

ചെന്നൈയിൽ തന്നെ നടന്ന ക്വാളിഫയർ രണ്ടിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ എത്തിയത്. അന്ന് അവർ ബാറ്റു കൊണ്ടും ബോളും കൊണ്ടും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ചെന്നൈയിൽ രണ്ടു ദിവസങ്ങൾക്കു മുന്നേ കളിച്ചു എന്നത് ഹൈദരാബാദിന് ചെറിയ ആത്മവിശ്വാസം നൽകും.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും കാണം.

ഹൈദരാബാദിനെ തോൽപ്പിച്ച് KKR കിരീടം ഉയർത്തും എന്ന് ഹെയ്ഡൻ

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം KKR സ്വന്തമാക്കും എന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം മാത്യു ഹെയ്ഡൻ. സുനിൽ നരെയ്‌നും വരുൺ ചക്രവർത്തിയും ഫൈനലിൽ നിർണായക പങ്ക് വഹിക്കുമെന്നും മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്‌ഡൻ കരുതുന്നു. മെയ് 26 ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ എസ്ആർഎച്ചിനെ ആണ് ഹൈദരാബാദ് നേരിടേണ്ടത്.

കൊൽക്കത്തക്ക് ഫൈനലിനു മുമ്പ് കാര്യമായി വിശ്രം ലഭിച്ചതും അവരുടെ മികച്ച സ്പിൻ അറ്റാക്കും ഫൈനലിൽ ഹൈദരാബാദിനു മേൽ ആധിപത്യം നേടാൻ സഹായിക്കും എന്ന് ഹെയ്ഡൻ പറയുന്നു.

“കുറച്ച് ദിവസങ്ങൾ വിശ്രം ഉള്ളതിനാൽ KKR ഫൈനൽ വിജയിക്കുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ ശക്തിയും ദൗർബല്യവും എന്താണെന്ന് മനസ്സിലാക്കാൻ അവർക്ക് ആയി. സ്പിന്നിനെ സഹായിക്കുന്ന പിച്ച നരെയ്ൻ്റെയും വരുൺ ചക്രവർത്തിയുടെയും മികച്ച സ്‌പിന്നുകൾ നിർണായകമാകും എന്ന് എനിക്ക് തോന്നുന്നു, ”സ്റ്റാർ സ്‌പോർട്‌സിൽ മാത്യു ഹെയ്‌ഡൻ പറഞ്ഞു.

IPL ഫൈനലിൽ എത്തുക എന്നത് സീസൺ തുടക്കം മുതലുള്ള ലക്ഷ്യമായിരുന്നു – കമ്മിൻസ്

ഇന്ന് രാജസ്ഥാനെ തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ച സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഈ സീസൺ മുഴുവൻ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നും ഫൈനലിൽ എത്തുക എന്നത് സീസൺ തുടക്കത്തിലെ തന്നെ ലക്ഷ്യമായിരുന്നു എന്നു. കമ്മിൻസ് പറഞ്ഞു. ഇനി ഒരു മത്സരം മാത്രമാണ് ഉള്ളത് എന്നും അതിന് എല്ലാം നൽകാൻ ഞങ്ങൾ ഒരുക്കമാണ് എന്ന് ഹൈദരാബാദ് ക്യാപ്റ്റൻ പറഞ്ഞു.

“നിങ്ങൾക്ക് കാണാനാകുന്നതുപോലെ ടീമിൽ ഒരു മികച്ച സ്പിരിറ്റ് ഉണ്ട്, സീസണിൻ്റെ തുടക്കത്തിൽ ഫൈനൽ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം, ഞങ്ങൾ അതിൽ എത്തി.” കമ്മിൻസ് പറയുന്നു

“ഞങ്ങളുടെ കരുത്ത് ഞങ്ങളുടെ ബാറ്റിംഗാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഈ ടീമിലെ ബൗളിംഗ് എക്സ്പീരിയൻസിനെ ഞങ്ങൾ കുറച്ചുകാണുന്നില്ല, ഭുവിയും നട്ടുവും ഉനദ്കട്ടും എൻ്റെ ജോലി എളുപ്പമാക്കുന്നു‌‌. അവർ ടീമിൽ ഉണ്ടാകുന്നത് ഒരു സ്വപ്നമാണ്.” കമ്മിൻ പറഞ്ഞു.

ഷഹബാസിനെ ഇംപാക്ട് പ്ലെയറായി കൊണ്ടുവരുന്നത് ഡാൻ വെട്ടോറിയുടെ തീരുമാനം ആണെന്നും കമ്മിൻസ് പറഞ്ഞു. ഈ വിജയ. മുഴുവൻ ഫ്രാഞ്ചൈസിക്കും വേണ്ടിയുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മിൻസ് ഇന്നായിരിക്കും തനിക്ക് ബൗൾ തരിക എന്ന് അറിയില്ലായിരുന്നു – അഭിഷേക്

ഇന്ന് സ്പിൻ ബൗളിംഗിലൂടെ രാജസ്ഥാൻ റോയൽസിനെ വിറപ്പിക്കാൻ അഭിഷേക് ശർമ്മക്ക് ആയിരുന്നു. ഈ സീസണിൽ ഇതിനു മുമ്പ് ആകെ 3 ഓവർ മാത്രം എറിഞ്ഞ അഭിഷേകിനെ ഒരു സർപ്രൈസ് സ്പിന്നർ ആയാണ് കമ്മിൻ ഇന്ന് ഉപയോഗിച്ചത്‌. ഇന്ന് നാല് ഓവർ എറിഞ്ഞ അഭിഷേക് 24 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയിരുന്നു. സഞ്ജുവിന്റെയും ഹെറ്റ്മയറിന്റെയും വിക്കറ്റുകൾ ആയിരുന്നു അഭിഷേക് വീഴ്ത്തിയത്. ഇന്നാകും താൻ ഇങ്ങനെ മുഴുവൻ ഓവറുകളും എറിയേണ്ടി വരിക എന്ന് അറിയില്ലായിരുന്നു എന്ന് അഭിഷേക് മത്സര ശേഷം പറഞ്ഞു. ക്യാപ്റ്റൻ കമ്മിൻസിന്റെ തീരുമാനം ആണ് ഇതെന്നും കമ്മിൻസ് ഇന്ന് സ്പിന്നർമാരെ നന്നായി ഉപയോഗിച്ചു എന്നും അഭിഷേക് പറഞ്ഞു.

“സത്യം പറഞ്ഞാൽ, താൻ നാല് ഓവറും ബൗൾ ചെയ്യേണ്ടി വരിക ഈ വലിയ മത്സരമായിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഞാൻ തയ്യാറായിരുന്നു. ഞാൻ എൻ്റെ ബൗളിംഗിൽ നന്നായി പ്രവർത്തിക്കുന്നുണ്ടായിരുന്നു.” അഭിഷേക് പറഞ്ഞു.

“കഴിഞ്ഞ 2 വർഷമായി ഞാൻ നന്നായി ബാറ്റ് ചെയ്യുന്നു, പക്ഷേ എൻ്റെ ബൗളിംഗിലാണ് എനിക്ക് കൂടുതൽ മെച്ചപ്പെടുത്താനായി പണിയെടുക്കേണ്ടി വന്നത്, ഞാൻ എൻ്റെ അച്ഛനോടൊപ്പം ബൗളിംഗ് പരിശീലിച്ചു.” അഭിഷേക് തുടർന്നു.

“ഞങ്ങൾ ബാറ്റ് ചെയ്യുമ്പോൾ അത് (പിച്ച്) വേഗത്തിലായിരുന്നു, രണ്ടാം ഇന്നിംഗ്സിൽ അത് ടേൺ ചെയ്യാൻ തുടങ്ങി, പാറ്റ് കമ്മിൻസ് സ്പിന്നർമാരെ നന്നായി ഉപയോഗിച്ചു. എല്ലാ പരിശീലന സെഷനുകളിലും ഞാൻ ചെലുത്തിയ സമ്മർദ്ദമാണ് അദ്ദേഹം ഇന്ന് എനിക്ക് ബൗളിംഗ് നൽകാൻ കാരണം..” അഭിഷേക് പറഞ്ഞു.

Exit mobile version