ലോകകപ്പ് ഫൈനലില്‍ എത്തുക ഇന്ത്യയും ഇംഗ്ലണ്ടും

2019 ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തുക ഇന്ത്യയും ഇംഗ്ലണ്ടെുമാവുമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഇന്ത്യ 1983, 2011 വര്‍ഷങ്ങളില്‍ കപ്പ് നേടിയപ്പോള്‍ ഇംഗ്ലണ്ട് ഫൈനലിലെത്തിയ മൂന്ന് വട്ടവും രണ്ടാം സ്ഥാനക്കാരായി അവസാനിക്കുകയായിരുന്നു. അടുത്തിടെയായി ഇന്ത്യ ഏകദിനങ്ങളില്‍ മികച്ച ഫോമിലാണ് കളിക്കുന്നതെങ്കില്‍ അതിനൊത്ത ഫോമിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്.

ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാണ്ട് എന്നീ ടീമുകളെ അവരുടെ നാട്ടില്‍ ഏകദിന പരമ്പരയില്‍ പരാജയപ്പെടുത്തി ഇന്ത്യ ഇംഗ്ലണ്ടിനോട് മാത്രമാണ് ഏകദിന പരമ്പര അടുത്തിടെ പരാജയപ്പെട്ടത്. അതേ സമയം 2015 ലോകകപ്പില്‍ നിന്നുള്ള ദയനീയ പുറത്താകലിനു ശേഷം ഇംഗ്ലണ്ട് പൂര്‍ണ്ണമായും വേറെ നിലയിലുള്ള പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

ഇന്ത്യയും ഇംഗ്ലണ്ടും തന്നെയാവും തീര്‍ച്ചയായും ഫൈനലിലെത്തുക എന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി ഗവാസ്കര്‍ പറയുകയായിരുന്നു. ഇംഗ്ലണ്ട് 400നടുത്ത് സ്കോര്‍ നേടുവാന്‍ ശേഷിയുള്ള ടീമാണെങ്കിലും ഇന്ത്യയ്ക്കെതിരെ അതിനു സാധിക്കില്ലെന്നാണ് ഗവാസ്കര്‍ പറയുന്നത്. ജൂണ്‍ 30നു എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം.

ഉമേഷും കാര്‍ത്തിക്കും പുറത്ത് പോകണം, ശിഖര്‍ ധവാന്‍ തിരികെ എത്തണം

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ രണ്ടാം ടി20യില്‍ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുമ്പോള്‍ ടീമില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സൂചിപ്പിച്ച് സുനില്‍ ഗവാസ്കര്‍. ആദ്യ മത്സരത്തിലെ ടീം സെലക്ഷന്‍ തെറ്റിയെന്ന് പറഞ്ഞ ഗവാസ്കര്‍ വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ അനുയോജ്യനല്ലെന്ന് താന്‍ വിശ്വസിക്കുന്ന ഉമേഷ് യാദവിനെ പുറത്തിരുത്തണമെന്നാണ് പറയുന്നത്. പകരം ഭുവനേശ്വര്‍ കുമാറിനെ ടീമിലേക്ക് ഇന്ത്യ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ സുനില്‍ ഗവാസ്കര്‍ രണ്ടാമത് ആവശ്യപ്പെടുന്ന മാറ്റം ശിഖര്‍ ധവാനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ്.

നന്നായി ആദ്യ മത്സരത്തില്‍ രാഹുല്‍ ബാറ്റ് ചെയ്തെങ്കിലും ശിഖര്‍ ടീമിലെത്തുമ്പോള്‍ സ്വാഭാവികമായി ഓപ്പണിംഗ് താരത്തിനുള്ളതാണെന്നും കെഎല്‍ രാഹുല്‍ നാലാം നമ്പറിലേക്ക് മാറണമെന്നും അത് ഇന്ത്യയുടെ ബാറ്റിംഗിനു കൂടുല്‍ മൂല്യം നല്‍കുമെന്നും ഗവാസ്കര്‍ പറയുന്നു. ഇന്ത്യ മൂന്ന് കീപ്പര്‍മാരില്‍ നിലവില്‍ ആത്മവിശ്വാസം കുറഞ്ഞ ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കണം ടി20യില്‍ നിന്നെന്നാണ് ഗവാസ്കറുടെ അഭിപ്രായം.

ഫീല്‍ഡില്‍ മൂന്ന് കീപ്പര്‍മാരെ ഇറക്കിയതും ഇന്ത്യയ്ക്ക് ആദ്യ മത്സരത്തില്‍ തിരിച്ചടിയായെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്റെ വാദം. അത് ഫീല്‍ഡില്‍ ഇന്ത്യ അധികം റണ്‍സ് വഴങ്ങുന്നതിനു കാരണമായി എന്നാണ് ഗവാസ്കര്‍ പറയുന്നത്. കെഎല്‍ രാഹുലും അരങ്ങേറ്റക്കാരന്‍ മയാംഗ് മാര്‍ക്കണ്ടേയും ആദ്യ മത്സരത്തില്‍ മികവ് പുലര്‍ത്തി. അവര്‍ക്ക് ഒരവസരം കൂടി നല്‍കേണ്ടതാണെന്ന് പറഞ്ഞ ഗവാസ്കര്‍ ഇന്ത്യ ഒരു കീപ്പറെ മാറ്റണമെന്നും അത് ദിനേശ് കാര്‍ത്തിക് ആയിരിക്കണമെന്നും അഭിപ്രായപ്പെട്ടു. മികച്ച ഫോമിലല്ലാത്ത ധോണിയുടെ കഴിഞ്ഞ മത്സരത്തിലെ ഇന്നിംഗ്സിനെക്കുറിച്ച് ഗവാസ്കര്‍ ഒന്നും പറഞ്ഞില്ല.

ഇന്ത്യ ഓസ്ട്രേലിയയെ വിലകുറച്ച് കണ്ടു, അതിനു വലിയ വില കൊടുക്കേണ്ടി വന്നു, ഉമേഷിനെ കളിപ്പിച്ചത് മണ്ടത്തരം

വൈസാഗിലെ ആദ്യ ടി20യില്‍ ബാറ്റിംഗ് പരാജയത്തിനു ശേഷം ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് വിജയ സാധ്യത തിരിച്ചുകൊണ്ടുവരുന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും അവസാന ഓവറില്‍ 14 റണ്‍സ് ഉമേഷ് യാദവ് വിട്ടു നല്‍കിയപ്പോള്‍ ഓസ്ട്രേലിയ ആദ്യ മത്സരം വിജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയതിന്റെ കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്കര്‍.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20യില്‍ പരാജയപ്പെടുന്നത്. നേരത്തെ ന്യൂസിലാണ്ടില്‍ മൂന്നാം ടി20യില്‍ പരാജയപ്പെട്ട ടീം ഇവിടെ വീണ്ടും ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. നാട്ടില്‍ എട്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യത്തെ ടി20 പരാജയമായിരുന്നു ഇത്. ഓസ്ട്രേലിയയെ നാട്ടില്‍ ടെസ്റ്റിലും ഏകദിനത്തിലും പരാജയപ്പെടുത്തിയ ഇന്ത്യ ഓസ്ട്രേലിയയെ വില കുറച്ച് കണ്ടതാണ് തോല്‍വിയ്ക്ക് കാരണമെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെടുന്നത്.

ടി20 പോലുള്ള ഫോര്‍മാറ്റില്‍ പ്രത്യേകിച്ചും ക്രിക്കറ്റില്‍ പൊതുവേയും എതിരാളികളെ വിലകുറച്ച് കാണരുതെന്ന ബോധ്യം കൂടി ഈ മത്സരത്തോടെ ഇന്ത്യയ്ക്ക് വന്ന് കാണുമെന്ന് സുനില്‍ അഭിപ്രായപ്പെട്ടു. ശിഖര്‍ ധവാനെ പോലെ സീനിയര്‍ താരത്തെ പുറത്തിരുത്തി കെഎല്‍ രാഹുലിനെ ഓപ്പണിംഗില്‍ പരീക്ഷിക്കുവാനുള്ള ഇന്ത്യയുടെ തീരമാനവും മധ്യ നിരയില്‍ മൂന്ന് കീപ്പര്‍മാരുമായി പോകുവാന്‍ തീരുമാനിച്ചതും ഇതിനുദാഹരണമാണെന്ന് ഗവാസ്കര്‍ പറഞ്ഞു.

രാഹുല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു അര്‍ദ്ധ ശതകം നേടിയെങ്കിലും അധിക നേരം ക്രീസില്‍ ചെലവഴിക്കുവാന്‍ താരത്തിനായില്ല അത് പന്തും മറ്റു കീപ്പര്‍ ബാറ്റ്സ്മാന്മാരുടെ ചുമലില്‍ അധിക ചുമതല വരുത്തുകയും അവര്‍ പരാജയപ്പെടുകയും ചെയ്തു. താരതമ്യേന പുതുമുഖമായ ക്രുണാല്‍ പാണ്ഡ്യയായിരുന്നു മധ്യ നിരയിലെ മറ്റൊരു ബാറ്റ്സ്മാനെന്നും സുനില്‍ ഗവാസ്കര്‍ ചൂണ്ടിക്കാട്ടി.

വൈറ്റ് ബോള്‍ ക്രിക്കറ്റിനു അനുയോജ്യമല്ലാത്ത താരമാണ് ഉമേഷ് യാദവെന്നും താരത്തെ കളിപ്പിച്ചത് മണ്ടത്തരമെന്നുമാണ് ഗവാസ്കര്‍ പറഞ്ഞത്. ഓസ്ട്രേലിയ ജയത്തിലേക്ക് അനായാസം നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 19ാം ഓവറില്‍ ജസ്പ്രീത് ബുംറ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയെങ്കിലും അടുത്ത ഓവറില്‍ ഉമേഷ് യാദവിനെ 14 റണ്‍സ് നേടി ഓസ്ട്രേലിയ വിജയം കുറിയ്ക്കുകയായിരുന്നു.

15ാമന്‍ ആരെന്ന് നിശ്ചയമില്ല, ബാക്കി ലോകകപ്പിനുള്ള തന്റെ ടീം ഇങ്ങനെ എന്ന് ഗവാസ്കര്‍

ലോകകപ്പിനു ഇന്ത്യയ്ക്കായി ഉറപ്പായും പോകുമെന്ന് താന്‍ വിശ്വസിക്കുന്ന 13 പേരുടെ പട്ടിക പുറത്ത് വിട്ട് സുനില്‍ ഗവാസ്കര്‍. 15 പേരില്‍ 14 പേരുടെ കാര്യത്തില്‍ നിശ്ചമയുണ്ടെങ്കിലും 15ാമന്‍ ആരായിരിക്കുമെന്ന് തനിക്കും വലിയ പിടിയില്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരത്തിന്റെ അഭിപ്രായം. 13 പേര് തീര്‍ച്ചയായും ഇംഗ്ലണ്ടിലേക്ക് പറക്കുമെന്നാണ് സുനില്‍ ഗവാസ്കര്‍ വിശ്വസിക്കുന്നത്.

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, അമ്പാട്ടി റായിഡു, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് ആ 13 പേര്‍.

രവീന്ദ്ര ജഡേജയ്ക്ക് പകരം രണ്ടാം ഓള്‍റൗണ്ടറായി താന്‍ വിജയ് ശങ്കറെ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞ ഗവാസ്കര്‍ ഋഷഭ് പന്തിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും കാര്യത്തിലാണ് സംശയത്തിലെന്ന് തോന്നുന്നു. താന്‍ തീര്‍ച്ചയായും ദിനേശ് കാര്‍ത്തിക്കിനെ പന്തിനെക്കാള്‍ അധികം മുന്‍ഗണന കൊടുക്കുമെന്നും ഗവാസ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജഡേജയയെല്ല താന്‍ തിരഞ്ഞെടുക്കുക വിജയ് ശങ്കറെ

ഇംഗ്ലണ്ടിലേക്കുള്ള ലോകകപ്പ് സ്ക്വാഡിലേക്ക് താന്‍ തിരഞ്ഞെടുക്കുക വിജയ് ശങ്കറെയെന്ന് അഭിപ്രായപ്പെട്ട് സുനില്‍ ഗവാസ്കര്‍. താന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ശേഷം ടീമിലെ ഓള്‍റൗണ്ടറായി പരിഗണിക്കുക രവീന്ദ്ര ജഡേജയെ അല്ല പകരം വിജയ് ശങ്കറെ ആയിരിക്കുമെന്നാണ് ഗവാസ്കറുടെ ഉത്തരം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളാണ് തന്നെ ഈ തീരുമാനത്തിനു പ്രേരിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് രണ്ട് പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാരെ തിരഞ്ഞെടുക്കുവാനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്ന് ഗവാസ്കര്‍ പറയുന്നു.

നേരത്തെ ഗവാസ്കര്‍ പന്തിനു പകരം ദിനേശ് കാര്‍ത്തികിനെ ടീമിലെത്തിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ദിനേശ് കാര്‍ത്തിക്കിനെ വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തെയും സുനില്‍ ഗവാസ്കര്‍ വിമര്‍ശിച്ചിരുന്നു.

ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയത് നിരാശജനകം, പന്തിനു പകരം താന്‍ കാര്‍ത്തികിനെ ഇംഗ്ലണ്ടിലേക്ക് തിരഞ്ഞെടുക്കും

ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയത് നിരാശജനകമായ തീരൂമാനമെന്ന് അഭിപ്രായപ്പെട്ട് സുനില്‍ ഗവാസ്കര്‍. ടീമില്‍ അടുത്തിടെയായി ഫിനിഷറുടെ റോളില്‍ തിളങ്ങുകയായിരുന്നു ദിനേശ് കാര്‍ത്തിക് ടീമില്‍ തുടരേണ്ടതായിരുന്നുവെന്ന പലരുടെയും അഭിപ്രായത്തോട് സുനില്‍ ഗവാസ്കറും യോജിക്കുകയായിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി മുതല്‍ അന്താരാഷ്ട്ര തലത്തിലും ഐപിഎലിലും തമിഴ്നാടിനു വേണ്ടിയും തിളങ്ങിയിട്ടുള്ള താരം മികച്ച ഫോമിലായിരുന്നു കളിച്ചിരുന്നത്.

ഇംഗ്ലണ്ടിലേക്കുള്ള ലോകകപ്പിലേക്ക് കാര്‍ത്തിക് സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനിടെയാണ് ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് താരം ഒഴിവാക്കപ്പെട്ടത്. ഇംഗ്ലണ്ട് ലോകകപ്പ് സ്ക്വാഡിലേക്ക് ഋഷഭ് പന്തിനു പകരം ദിനേശ് കാര്‍ത്തിക്കിനെയാകും താന്‍ തിരഞ്ഞെടുക്കുന്നതെന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ പറ്റൂ: ഗവാസ്കര്‍

ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റാല്‍ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്ന് അഭിപ്രായപ്പെട്ട് സുനില്‍ ഗവാസ്കര്‍. അഡിലെയ്ഡില്‍ ഇന്ത്യ 31 റണ്‍സിന്റെ വിജയം നേടി പരമ്പരയില്‍ മുന്നിലെത്തിയെങ്കിലും പെര്‍ത്തില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. 146 റണ്‍സിന്റെ വിജയമാണ് പെര്‍ത്തില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ നേടിയത്. മത്സരത്തില്‍ ഇന്ത്യയുടെ ടീം സെലക്ഷനും കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

അശ്വിന്‍ പരിക്കേറ്റത്തിനെത്തുടര്‍ന്ന് ജഡേജയെ കളിപ്പിക്കാതെ ഇന്ത്യ ഇറങ്ങിയത് തോല്‍വിയ്ക്ക് കാരണമായി എന്നാണ് പലരും അഭിപ്രായപ്പെട്ടത്. കോഹ്‍ലിയെയും രവി ശാസ്ത്രിയെയും ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ ഗവാസ്കര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്നാണ് ഗവാസ്കര്‍ പറയുന്നത്.

കോഹ്‍ലി നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും വലിയ വ്യത്യാസങ്ങളുള്ള വ്യക്തിത്വമാണെന്നാണ് ഗവാസ്കര്‍ പറയുന്നത്. അത് ഈ പരമ്പരയില്‍ തെളിഞ്ഞ് വരുകയാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ടീം സെലക്ഷനുകളും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതുമെല്ലാം കണക്കിലെടുതത്ത് ഈ തീരുമാനങ്ങള്‍ക്കെല്ലാം ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂ എന്ന് ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

പന്തിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍. താരത്തിന്റെ ബാറ്റിംഗോ കീപ്പിംഗോ അല്ല വിമര്‍ശനത്തിനു കാരണമായിരിക്കുന്നത്. പന്ത് ബാറ്റ് ചെയ്യുകയായിരുന്ന പാറ്റ് കമ്മിന്‍സിനെതിരെ സ്ലെഡ്ജിംഗ് ചെയ്തതാണ് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം പറയുന്നത്.

ടീമംഗങ്ങളോട് സംസാരിക്കുന്നത് പോലെ “കമോണ്‍ പാറ്റ്” എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല. പാറ്റ് കമ്മിന്‍സ് ഒരു ഫാസ്റ്റ് ബൗളറാണെന്നും പെര്‍ത്തില്‍ താരം ഇതിനു മറുപടി തരുമെന്നുമാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്. എന്നാല്‍ കാര്യം അത്ര അധികം കൈവിട്ട് പോകാത്തതിനു ഗവാസ്കര്‍ ആശ്വാസവും പ്രകടിപ്പിച്ചു.

പ്രതിരോധത്തിലൂന്നി കളിച്ച പാറ്റ് കമ്മിന്‍സിനെ പന്ത് സ്ഥിരം പരാമര്‍ശങ്ങളുമായി ശല്യം ചെയ്തിരുന്നു. ഷോട്ടുകള്‍ കളിക്കുന്നിലെന്ന് കമ്മിന്‍സിനോട് പന്ത് ചോദിക്കുന്നത് ബ്രോഡ്കാസ്റ്റര്‍ സ്റ്റംപ് മൈക്ക് മാത്രം കേള്‍പ്പിച്ച ഒരോവറില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു.

കോഹ്‍ലി പത്ത് വര്‍ഷം കൂടി ഇതുപോലെ കളിക്കും ടെസ്റ്റിലെയും ഏകദിനത്തിലെയും സര്‍വ്വ റെക്കോര്‍ഡുകളും തകര്‍ക്കും

വിരാട് കോഹ്‍ലി ഇതു പോലെ തന്നെ പത്ത് വര്‍ഷം കൂടി ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്നും ടെസ്റ്റിലെയും ഏകദിനത്തിലെയും സര്‍വ്വ റെക്കോര്‍ഡുകളും താരം തകര്‍ക്കുമെന്നും സുനില്‍ ഗവാസ്കര്‍. ഇന്നലെ ഒരു ദേശീയ മാധ്യമത്തിനു സംസാരിക്കുമ്പോള്‍ ആണ് സുനില്‍ ഗവാസ്കറിന്റെ ഈ അഭിപ്രായം. നിലവില്‍ 29 വയസ്സുള്ള കോഹ്‍ലി ഇതു പോലെ തന്നെ ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്നും 39 വയസ്സു വരെ താരം ക്രിക്കറ്റിലെ രാജാവായി തന്നെ വാഴുമെന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി പതിനായിരം റണ്ണുകള്‍ തികയ്ക്കുന്ന വ്യക്തിയായിരുന്നു സുനില്‍ ഗവാസ്കര്‍. 34 ശതകങ്ങള്‍ നേടുകയും ടെസ്റ്റില്‍ 100 ക്യാപ് സ്വന്തമാക്കുകയും ചെയ്ത സുനില്‍ ഗവാസ്കറിന്റെ റെക്കോര്‍ഡുകള്‍ അന്നത്തെ കാലത്ത് ഏറെ പ്രാധാന്യമുള്ളതും ഭേദിക്കപ്പെടില്ലെന്ന് കരുതിയവയും ആയിരുന്നു.

പിന്നീട് സച്ചിന്‍ വന്ന് ഗവാസ്കറുടെയും പിന്നെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയായിരുന്നു. അതു പോലെത്തന്നെ ഭാവിയില്‍ വിരാടും സച്ചിന്റെ റെക്കോര്‍‍ഡുകള്‍ മറികടക്കുമെന്നാണ് ഗവാസ്കര്‍ അഭിപ്രായപ്പെടുന്നത്.

കരുണ്‍ നായര്‍ മറുപടി അര്‍ഹിക്കുന്നു: ഗവാസ്കര്‍

ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെടാത്തതിനു ടീം മാനേജ്മെന്റ് കരുണ്‍ നായര്‍ക്ക് മറുപടി നല്‍കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ടെസ്റ്റ് ടീമില്‍ ഹനുമ വിഹാരിയെ തിരഞ്ഞെടുത്തതാണ് ഗവാസ്കറെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതുവരെ ടീമില്‍ ഒരു അധിക സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ തിരഞ്ഞെടുത്തിരുന്നില്ല. ഇപ്പോള്‍ അഞ്ചാം ടെസ്റ്റില്‍ ആ സ്ഥാനം വിഹാരിയ്ക്ക് നല്‍കുമ്പോള്‍ തന്നെ ഒഴിവാക്കിയതെന്തെന്ന ചോദ്യം തീര്‍ച്ചയായും കരുണ്‍ നായര്‍ ചോദിക്കേണ്ടതുണ്ടെന്ന് ഗവാസ്കര്‍ പറഞ്ഞു. താരത്തിനു ആ ചോദ്യം ചോദിക്കുവാനുള്ള അവകാശമുണ്ട് അതിനു മറുപടി ലഭിക്കേണ്ട അര്‍ഹതയുമുണ്ടെന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞു.

ടീമിനൊപ്പം ആദ്യം മുതലുണ്ടായിരുന്ന കരുണ്‍ നായരെ അവഗണിച്ചത് തീര്‍ത്തും നിരാശാജനകമാണെന്ന് ഹര്‍ഭജന്‍ സിംഗും പറഞ്ഞിരുന്നു. പല മുന്‍ താരങ്ങളും ഇതേ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.

ഈ ടീമിലെ മൂന്ന് നാല് താരങ്ങളെ പുറത്താക്കിയേ മതിയാകൂ: ഗവാസ്കര്‍

സൗത്താംപ്ടണിലെ തോല്‍വിയ്ക്ക് പിന്നാലെ മൂന്ന് താരങ്ങളെ പുറത്താക്കുവാന്‍ ആവശ്യപ്പെട്ട് സുനില്‍ ഗവാസ്കര്‍. താരം നേരത്തെ തന്നെ വിമര്‍ശിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പുറമേ പേര് പറഞ്ഞില്ലെങ്കിലും സുനില്‍ ഗവാസ്കര്‍ ലക്ഷ്യം വെച്ചത് രവി ചന്ദ്രന്‍ അശ്വിനെയും ദിനേശ് കാര്‍ത്തിക്കിനെയും ലോകേഷ് രാഹുലിനെയുമാണെന്നാണ് പൊതുവേയുള്ള നിഗമനം.

ഹാര്‍ദ്ദിക് പാണ്ഡ്യയെ മാത്രമല്ല താന്‍ ലക്ഷ്യമാക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മറ്റു താരങ്ങളാരാണെന്ന് സുനില്‍ ഗവാസ്കര്‍ പേര് വെളിപ്പെടുത്തിയില്ല. മൂന്ന് നാല് താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കേണ്ടതില്ലെന്ന അഭിപ്രായക്കാരനാണ് താനെന്നാണ് സുനില്‍ ഗവാസ്കര്‍ പറഞ്ഞത്. അന്തിമ ഇലവനില്‍ അല്ല സ്ക്വാഡില്‍ പോലും ഇവര്‍ക്ക് ഇടം പാടില്ലെന്നാണ് ഗവാസ്കര്‍ പറഞ്ഞത്.

ഹാര്‍ദ്ദിക് ഓള്‍റൗണ്ടറോ, എനിക്ക് ആ അഭിപ്രായമില്ല: ഗവാസ്കര്‍

ഹാര്‍ദ്ദിക്ക പാണ്ഡ്യയുടെ ഇംഗ്ലണ്ടിലെ ബാറ്റിംഗ് പ്രകടനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഹാര്‍ദ്ദിക് പാണ്ഡ്യയെ ആര്‍ക്ക് വേണമെങ്കിലും ഓള്‍റൗണ്ടറെന്ന് അഭിസംബോധന ചെയ്യാമെന്ന് പറഞ്ഞ സുനില്‍ ഗവാസ്കര്‍, തന്നെ അതിനു കൂട്ടേണ്ടതില്ലെന്നും പറഞ്ഞു. നാല് മത്സരങ്ങളില്‍ നിന്നായി 10 വിക്കറ്റ് നേടിയ ഹാര്‍ദ്ദിക് എന്നാല്‍ ബാറ്റ് കൊണ്ട് മികവ് കണ്ടെത്തുവാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. 245 റണ്‍സ് ഇന്ത്യ ചേസ് ചെയ്യുമ്പോള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഹാര്‍ദ്ദിക് പൂജ്യത്തിനു പുറത്താകുകയായിരുന്നു. മത്സരം 60 റണ്‍സിനു ഇന്ത്യ അടിയറവു പറഞ്ഞു.

24 വയസ്സുകാരന്‍ താരം ട്രെന്റ് ബ്രിഡ്ജില്‍ അര്‍ദ്ധ ശതകം നേടിയത് ഒഴിച്ച് നിര്‍ത്തിയാല്‍ മോശം ബാറ്റിംഗ് ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ഇംഗ്ലണ്ടിലെ പിച്ചില്‍ നിലയുറപ്പിക്കുവാന്‍ പാടുപെടുന്ന താരം 112 റണ്‍സാണ് 7 ഇന്നിംഗ്സുകളില്‍ നിന്നായി നേടിയിട്ടുള്ളത്.

Exit mobile version