കുറച്ച് ഭാഗ്യം ഉണ്ടെങ്കിൽ ഇന്ത്യ 3-0ന് മുന്നിട്ട് നിൽക്കാമായിരുന്നു – രവി ശാസ്ത്രി


ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ കുറച്ച് പിഴവുകളും നിർഭാഗ്യവും ഇല്ലായിരുന്നെങ്കിൽ ഇന്ത്യക്ക് 3-0ന് എളുപ്പത്തിൽ മുന്നിട്ട് നിൽക്കാമായിരുന്നു എന്ന് മുൻ ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞു. ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിൽ 22 റൺസിന്റെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം, ഇന്ത്യയുടെ കൈയ്യിൽ നിന്ന് വഴുതിപ്പോയ പ്രധാന നിമിഷങ്ങളിൽ ശാസ്ത്രി നിരാശ പ്രകടിപ്പിച്ചു.


ഐസിസി റിവ്യൂവിൽ സംസാരിക്കവെ, മൂന്നാം ദിവസത്തെ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് ഋഷഭ് പന്തിന്റെ റൺഔട്ട് ലോർഡ്‌സിലെ വഴിത്തിരിവായി ശാസ്ത്രി ചൂണ്ടിക്കാട്ടി. “ബെൻ സ്റ്റോക്സ് അസാധാരണമായ മനസാന്നിധ്യം കാണിച്ചു. ഇന്ത്യ നിയന്ത്രണത്തിലായിരുന്നു, ആ ഒരൊറ്റ നിമിഷം മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു,” ശാസ്ത്രി പറഞ്ഞു.


രണ്ടാം ഇന്നിംഗ്സിൽ കരുൺ നായരുടെ പുറത്താകലിനെയും ശാസ്ത്രി എടുത്തുപറഞ്ഞു. 193 റൺസ് പിന്തുടർന്ന് 40 റൺസിന് 1 വിക്കറ്റ് എന്ന നിലയിൽ മികച്ച സ്ഥാനത്തായിരുന്ന ഇന്ത്യ, ഒരു നേർരേഖയിലുള്ള പന്ത് പ്രതിരോധിക്കാൻ ശ്രമിക്കാതെ വിക്കറ്റ് നഷ്ടപ്പെടുത്തിയത് മറ്റൊരു വിലയേറിയ പിഴവായിരുന്നു. “അത് ശ്രദ്ധക്കുറവായിരുന്നു. ലോവർ ഓർഡർ ആ ലക്ഷ്യം എത്രത്തോളം പ്രതിരോധിക്കാവുന്നതാണെന്ന് കാണിച്ചുതന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.



വിരാട് കോഹ്ലി വിരമിച്ചു എന്ന വാർത്ത വിശ്വസിക്കാൻ ആകുന്നില്ല – രവി ശാസ്ത്രി


വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർത്തയിൽ മുൻ ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി ഞെട്ടൽ രേഖപ്പെടുത്തി. എക്സിൽ തൻ്റെ വികാരം പങ്കുവെച്ച ശാസ്ത്രി, കോഹ്‌ലിയെ “ആധുനിക കാലത്തെ ജയന്റ്” എന്നും “ടെസ്റ്റ് ക്രിക്കറ്റിൻ്റെ യഥാർത്ഥ അംബാസഡർ” എന്നും വിശേഷിപ്പിച്ചു.

ഇരുവരും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റൻ-കോച്ച് കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു. ഓസ്‌ട്രേലിയയിലെ കന്നി പരമ്പര വിജയം ഉൾപ്പെടെ റെഡ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യയെ ചരിത്രപരമായ ഉയരങ്ങളിലേക്ക് അവർ നയിച്ചു.


കോഹ്‌ലി 123 ടെസ്റ്റുകൾ, 9230 റൺസ്, 30 സെഞ്ചുറികൾ, 40 ടെസ്റ്റ് വിജയങ്ങൾ (ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ) എന്നിവയോടെയാണ് കളം വിടുന്നത്. രോഹിത് ശർമ്മയുടെ വിരമിക്കലിന് തൊട്ടുപിന്നാലെയാണ് കോഹ്‌ലിയുടെ തീരുമാനം എന്നത് ടീമിൻ്റെ ഭാവി ക്യാപ്റ്റൻസിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. ശുഭ്മാൻ ഗിൽ ക്യാപ്റ്റനായും ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനായും വരാൻ സാധ്യതയുണ്ട്.


“നിലനിൽക്കുന്ന എല്ലാ ഓർമ്മകൾക്കും നന്ദി… ഞാൻ അവ ജീവിതകാലം മുഴുവൻ വിലമതിക്കും. നന്നായി വരൂ, ചാമ്പ്യൻ.” കോഹ്ലിക്ക് ആശംസകളുമായി രവി ശാസ്ത്രി എക്സിൽ കുറിച്ചു.

യശസ്വി ജയ്സ്വാൾ ചെറുപ്പകാലത്തെ സച്ചിനെ ഓർമ്മിപ്പിക്കുന്നു എന്ന് രവി ശാസ്ത്രി

ഇന്നലെ ഇരട്ട സെഞ്ച്വറി നേടിക്കൊണ്ട് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ജയ്സ്വാൾ പഴയ സച്ചിനെ ഓർമ്മിപ്പിക്കുന്നു എന്ന് രവി ശാസ്ത്രി. 41 കാരനായ ബൗളിംഗ് ഇതിഹാസം ജെയിംസ് ആൻഡേഴ്സനെ തുടർച്ചയായി മൂന്ന് സിക്‌സറുകൾക്ക് അടിച്ച ജയ്‌സ്വാൾ 214 റൺസുമായി നോട്ടൗട്ട് ആയി നിൽക്കുകയായിരുന്നു.

“ജയ്‌സ്വാൾ കളിയിൽ എപ്പോഴും ഉണ്ട്. ബാറ്റിൽ മാത്രമല്ല, ഫീൽഡിങിലും അദ്ദേഹത്തിൻ്റെ പ്രകടനം മികച്ചതായിരുന്നു. മുന്നോട്ട് പോകുമ്പോൾ, അവൻ രോഹിതിൻ്റെ പാർട്ട് ടൈം ബൗളിംഗ് ഓപ്ഷനുകളിൽ ഒരാളാകുമെന്നും ഞാൻ കരുതുന്നു. ജയ്‌സ്വാൾ എന്നെ ഒരു യുവ സച്ചിനെ ഓർമ്മിപ്പിക്കുന്നു. എല്ലാ സമയത്തും അവൻ കളിയിൽ ബിസി ആയിരിക്കും,” രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യ അടുത്ത് തന്നെ ലോകകപ്പ് നേടും എന്ന് രവി ശാസ്ത്രി

ഇന്ത്യ അടുത്ത് തന്നെ ഒരു ലോകകപ്പ് നേടും എന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. അടുത്ത വർഷത്തെ ടി20 ലോകകപ്പ ഇന്ത്യ വലിയ ഫേവറിറ്റ്സ് ആണെന്നും രവി ശാസ്ത്രി പറഞ്ഞു. ലോകകപ്പ് നേടുന്നത് എളുപ്പമല്ലെന്നും അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പിൽ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടും നിർണായക ദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

“ഒന്നും എളുപ്പമല്ല — മഹാനായ മനുഷ്യൻ സച്ചിൻ ടെണ്ടുൽക്കറിന് പോലും ആറ് ലോകകപ്പുകൾ വേണ്ടി വന്നു ഒരു കിരീടത്തിൽ എത്താ‌ൻ. നിങ്ങൾ ലോകകപ്പ് എളുപ്പത്തിൽ) വിജയിക്കില്ല, ഒരു ലോകകപ്പ് നേടുന്നതിന് നിങ്ങൾ നിർണായക ദിനത്തിൽ മികച്ചു നിക്കേണ്ടതുണ്ട്.” രവി ​​ശാസ്ത്രി പറഞ്ഞു.

“ഫൈനലിലെ പരാജയ. ഹൃദയഭേദകമായിരുന്നു, പക്ഷേ ഞങ്ങൾ പലതും പഠിക്കും, കളി മുന്നോട്ട് പോകും, ​ഇന്ത്യ വളരെ വേഗം ഒരു ലോകകപ്പ് നേടുന്നത് ഞാൻ കാണുന്നു,” ശാസ്ത്രി പറഞ്ഞു.

“ഇത് ഒരു 50-ഓവർ ക്രിക്കറ്റിൽ ആയിരിക്കില്ല, കാരണം നിങ്ങൾക്ക് ടീമിനെ പുനർനിർമ്മിക്കേണ്ടതുണ്ട്, എന്നാൽ 20-ഓവർ ക്രിക്കറ്റ്, അവിടെ ഇന്ത്യമ്മ് വലിയ സാധ്യതയുണ്ട്. ഇന്ത്യയുടെ ശ്രദ്ധ അതിൽ ആയിരിക്കണം,” രവി ശാസ്ത്രി പറഞ്ഞു.

ഏകദിനം 40 ഓവറാക്കണം എന്ന് രവി ശാസ്ത്രി

ഏകദിനത്തിന്റെ ദൈർഘ്യം ചുരുക്കിയില്ല എങ്കിൽ ഏകദിന ഫോർമാറ്റിന് ആരാധകരെ നഷ്ടമാകും എന്ന് രവി ശാസ്ത്രി. ഏകദിന ഫോർമാറ്റ് വികസിക്കേണ്ടതുണ്ട്, മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ ശാസ്ത്രി പറഞ്ഞു.

“1983ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ എകദിനം 60 ഓവർ കളിയായിരുന്നു. അത് 50 ഓവറാക്കി മാറ്റി. നിങ്ങൾ സമയത്തിനനുസരിച്ച് പരിണമിക്കേണ്ടതുണ്ട്. ഒരു കാഴ്ചക്കാരന് അത്ര നേരം കളി കാണാൻ ഇപ്പോൾ ആകില്ല.”അദ്ദേഹം കൂട്ടിച്ചേർത്തു.

“മുന്നോട്ടുള്ള വഴി കളി 40 ഓവർ ഗെയിമാക്കുക എന്നതാണ്, അത് ഏകദിന ഫോർമാറ്റിനെ മറ്റ് ഫോർമാറ്റുകൾക്ക് ഒപ്പം നിലനിർത്തും. ഇപ്പോൾ ടോസിൽ എന്ത് സംഭവിക്കുമെന്ന് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്,” ശാസ്ത്രി അഭിപ്രായപ്പെട്ടു.

“അവരുടെ പ്രിയപ്പെട്ട ടീം ബാറ്റ് ചെയ്യുകയാണെങ്കിൽ, അവർ ഗ്രൗണ്ടിലേക്ക് കളി കാണാൻ പെട്ടെന്ന് എത്തും, രണ്ടാം ഇന്നിംഗ്‌സിന്റെ 10 അല്ലെങ്കിൽ 15 ഓവർ കാണും, എന്നിട്ട് അവർ മടങ്ങും. ഇത് നേരെ മറിച്ചാണെങ്കിൽ – ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യുന്നു എങ്കിൽ. ആദ്യ ഇന്നിംഗ്‌സിന്റെ അവസാന 10-12 ഓവറുകൾ കാണാൻ 5 മണിക്ക് ഗ്രൗണ്ടിലേക്ക് പോകുന്നു, ”അദ്ദേഹം പറഞ്ഞു.

മോശം ഫോമിലൂടെ കടന്നു പോയപ്പോൾ ഈഗോ ഉപേക്ഷിക്കാൻ കോഹ്ലിക്ക് ആയി എന്ന് രവി ശാസ്ത്രി

വിരാട് കോഹ്ലി അദ്ദേഹത്തിന്റെ മോശം ഘട്ടത്തിലൂടെ കടന്നു പോയത് അദ്ദേഹത്തിന്റെ ഈഗോ കളയാൻ അദ്ദേഹത്തെ സഹായിച്ചു എന്ന് രവി ശാസ്ത്രി. “ഈ ഗെയിം നിങ്ങളിൽ വിനീതമായ സ്വാധീനം ചെലുത്തുന്നുവെന്ന് നിങ്ങൾക്കറിയാം. ഇത് നിങ്ങളെ ഒരുപാട് പഠിപ്പിക്കുന്നു. നിങ്ങളുടെ സ്വഭാവം കെട്ടിപ്പടുക്കുന്നതിന് പുറമെ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാൻ കഴിയുന്ന നിരവധി ഗുണങ്ങൾ ഇത് നിങ്ങളെ പഠിപ്പിക്കുന്നു.” രവി ശാസ്ത്രി പറഞ്ഞു.

“മോശം സമയത്തിലൂടെ കടന്നു പോയത് അവന് അവന്റെ ഈഗോ കുഴിച്ചുമൂടാൻ സഹായകമായി. വിരാട് കോഹ്‌ലി മികച്ച റണ്ണിൽ ആയിരുന്നു, ഓരോ ദിവസവും ഒരു പുതിയ ടീ ഷർട്ട് വാങ്ങാൻ പോകും എന്ന മട്ടിൽ സെഞ്ച്വറി നേടുകയായിരുന്നു വിരാട് കോഹ്‌ലി. എന്നാൽ ചില കാര്യങ്ങൾ അൽപ്പം അമിത ആത്മവിശ്വാസം നിങ്ങൾക്ക് ഉണ്ടാകും, നിങ്ങൾക്ക് ഏത് ബൗളറെയും സാഹചര്യങ്ങളെയും നേരിടാൻ ആകും എന്ന് നിങ്ങൾ കരുതുന്നു, തുടർന്ന് നിങ്ങൾക്ക് റൺസ് ലഭിക്കാത്ത ഒരു പാച്ചിലൂടെ നിങ്ങൾ കടന്നുപോകുകയും അത് തുടരുകയും ചെയ്യുന്നു,” ശാസ്ത്രി പറഞ്ഞു.

“അപ്പോൾ എന്താണ് സംഭവിക്കുന്നത്, നിങ്ങൾ ആദ്യം മുതൽ അടിസ്ഥാന കാര്യങ്ങളിലേക്ക് മടങ്ങണം. അവൻ പോയി അതെല്ലാം ചെയ്തു. ഇപ്പോൾ അവന്റെ ശരീര ഭാഷയിലും ശാന്തതയിലും, ക്രീസിലെ ശാന്തതയിലും, സമ്മർദ്ദം മറികടക്കാനുള്ള കഴിവിലും പോലും ഇപ്പോൾ നിങ്ങൾക്ക് വ്യത്യാസം കാണാൻ കഴിയും. അവൻ ഇപ്പോൾ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ അവൻ ശാന്തനാണ്”അദ്ദേഹം കൂട്ടിച്ചേർത്തു.

“ഷഹീൻ അഫ്രീദി വസീം അക്രമല്ല, ഇത്രയധികം ഹൈപ്പ് ചെയ്യേണ്ട ആവശ്യമില്ല” രവി ശാസ്ത്രി

പാകിസ്താൻ ബൗളർ ആയ ഷഹീൻ ഷാ അഫ്രീദിയെ വിമർശിച്ച് രവി ശാസ്ത്രി. ഇന്നലെ ഷഹീൻ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു എങ്കിലും ഇന്ത്യക്ക് കാര്യമായ വെല്ലുവിളി അദ്ദേഹം ഉയർത്തിയിരുന്നില്ല. ഷഹീൻ ഒരു നല്ല ബൗളറാണ്, പുതിയ പന്തിൽ ഒരു വിക്കറ്റ് നേടാനാകും. പക്ഷേ, നസീം ഷാ കളിക്കുന്നില്ലെങ്കിൽ പാക്കിസ്ഥാന്റെ ബൗളിംഗിന്റെ നിലവാരം ഇതുപോലെയാണെന്ന് സമ്മതിക്കേണ്ടി വരും. രവി ശാസ്ത്രി പറഞ്ഞു.

“ഷഹീൻ വസീം അക്രമല്ല. അവൻ ഒരു നല്ല ബൗളറാണ്, പക്ഷേ നമ്മൾ അദ്ദേഹത്തെ ഇത്രയധികം ഹൈപ്പ് ചെയ്യേണ്ട ആവശ്യമില്ല. ഒരു കളിക്കാരൻ കേവലം ഒരു നല്ല കളിക്കാരനാണെങ്കിൽ, അവൻ ഒരു നല്ല കളിക്കാരനാണെന്ന് പറയുന്നതിൽ നമ്മുടെ പ്രശംസ പരിമിതപ്പെടുത്തണം. അവൻ ഒരു മികച്ച കളിക്കാരനല്ല, ഞങ്ങൾ അത് സമ്മതിക്കണം” രവി ശാസ്ത്രി പറഞ്ഞു.

രോഹിതും പൂജാരയും വിക്കറ്റ് വെറുതെ കളഞ്ഞതാണ്, ആദ്യ സെഷൻ കഴിഞ്ഞാൽ ഇന്ത്യക്ക് ജയിക്കാം എന്ന് രവി ശാസ്ത്രി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ നാലാം ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ചേതേശ്വര് പൂജാരയും വെറുതെ വിക്കറ്റ് കളഞ്ഞതാണ് എന്ന് രവി ശാസ്ത്രി പറഞ്ഞു. പിച്ച് ഇപ്പോൾ ബാറ്റിംഗിന് അനുകൂലമാണ്‌. രോഹിത് ശർമ്മയും ചേതേശ്വര് പൂജാരയും അവർ കളിച്ച ഷോട്ടുകളെ പിഴക്കുന്നുണ്ടാകും. അവ മോശം ഷോട്ടുകളായിരുന്നു. മത്സരശേഷം ശാസ്ത്രി പറഞ്ഞു.

ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനത്തിൽ 280 റൺസ് പിന്തുടരാനുള്ള കഴിവ് ഇന്ത്യക്ക് ഉണ്ടെന്നും മുൻ ഇന്ത്യൻ കോച്ച് പറഞ്ഞു. ജയിക്കാനുള്ള സാധ്യത ഇപ്പോഴും ഉണ്ട്. ഈ ഗെയിമിൽ വിചിത്രമായ കാര്യങ്ങൾ നടക്കുന്നുണ്ട്. ഒരു ലോക റെക്കോർഡ് ചേസ് ആയിരിക്കണം വിജയിക്കാൻ ചെയ്യേണ്ടത്. ശാസ്ത്രി പറഞ്ഞു. കളിയുടെ ആദ്യ മണിക്കൂറിൽ ഇന്ത്യ അതിജീവിക്കേണ്ടതുണ്ടെന്നു അതിന് ശേഷം ഇന്ത്യ സുരക്ഷിതമായിരിക്കണമെന്നും ശാസ്ത്രി പറഞ്ഞു.

“ഐ പി എൽ ആണോ ഇന്ത്യൻ ടീമാണോ പ്രധാനം എന്ന് തീരുമാനിക്കണം” – രവി ശാസ്ത്രി

ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിനാണോ ഫ്രാഞ്ചൈസി ക്രിക്കറ്റിനിനാൺ മുൻഗണന എന്ന കാര്യത്തിൽ തീരുമാനം എടുക്കണം എന്ന് മുൻ കോച്ച് രവി ശാസ്ത്രി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഇന്ത്യയുടെ മോശം പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു രവി ശാസ്ത്രി.

ഇന്ത്യൻ കളിക്കാരുടെ മോശം പ്രകടനത്തിന് ശാസ്ത്രി ആഞ്ഞടിക്കുകയും ഇന്ത്യൻ കളിക്കാരുടെ ഐപിഎൽ കരാറിൽ ബിസിസിഐ ഒരു വ്യവസ്ഥ വെക്കേണ്ടതുണ്ട് എന്നും രവു ശാസ്ത്രി പറഞ്ഞു.

“നിങ്ങളുടെ മുൻഗണനകൾ നിങ്ങൾ നിശ്ചയിക്കണം എന്താണ് മുൻഗണന? ഇന്ത്യയോ ഫ്രാഞ്ചൈസി ക്രിക്കറ്റോ? അത് നിങ്ങൾ തീരുമാനിക്കണം. നിങ്ങൾ ഫ്രാഞ്ചൈസി ക്രിക്കറ്റ് എന്ന് പറയുകയാണെങ്കിൽ, ഈ ഫൈനൽ മറക്കുക. ഇതാണ് പ്രധാനമെങ്കിൽ, കായികരംഗത്തിന്റെ സംരക്ഷകർ എന്ന നിലയിൽ ബിസിസിഐ നിലപാടുകൾ എടുക്കണം.” രവി ശാസ്ത്രി പറഞ്ഞു.

“ഇന്ത്യയുടെ താൽപ്പര്യം കണക്കിലെടുത്ത് ഐപിഎല്ലിൽ നിന്ന് ഒരു കളിക്കാരനെ മാറ്റി നിർത്താൻ ഉള്ള അവകാശം ബി സി സി ഐല്ല് ഉണ്ടെന്ന് ഐപിഎൽ കരാറിൽ ഒരു ക്ലോസ് ഉണ്ടായിരിക്കണം, ”ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

ധോണി ഫീൽഡ് നിയന്ത്രിക്കുന്നതിൽ മാസ്റ്റർ ആണെന്ന് രവി ശാസ്ത്രി

ഫൈനലിൽ എത്തിയ സി എസ് കെയെയും ക്യാപ്റ്റൻ ധോണിയെയും അഭിനന്ദിച്ച് രവി ശാസ്ത്രി. CSK ഈ നേട്ടത്തിന്റെ ഒരോ അണുവിലും ആവേശഭരിതരായിരിക്കും. കഴിഞ്ഞ വർഷം ഒമ്പതാം സ്ഥാനത്തായിരുന്നു ഇവർ. ഗുജറാത്ത് ടൈറ്റൻസിനോട് മുമ്പ് കളിച്ച മൂന്ന് തവണയും അവർ തോറ്റിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയം അവർക്ക് സ്പെഷ്യൽ ആയിരിക്കും. രവിശാസ്ത്രി പറഞ്ഞു.

ബാറ്റ് ചെയ്യുമ്പോൾ എന്താണ് വേണ്ടതെന്ന് അവർക്കറിയാമായിരുന്നു. 160-ന് മുകളിലുള്ളതെല്ലാം അവർക്ക് ബോണസായിരുന്നു, 170+ അവർക്ക് കളിയിൽ മുൻതൂക്കം നൽകി. മത്സരശേഷം സ്റ്റാർ സ്‌പോർട്‌സിൽ ശാസ്ത്രി പറഞ്ഞു.

സിഎസ്‌കെ ക്യാപ്റ്റൻ എംഎസ് ധോണിയെ അഭിനന്ദിച്ച മുൻ ഇന്ത്യൻ താരം, ഫീൽഡ് നിയന്ത്രിക്കുന്നതിൽ ധോണി മാസ്റ്റർ ആണെന്നു പറഞ്ഞു.

“സ്പിന്നർ വന്നാലുടൻ കളി തുടങ്ങുമെന്ന് നിങ്ങൾക്കറിയാമായിരുന്നു. ഫീൽഡ് നിയന്ത്രിക്കുന്നതും ഫീൽഡ് പ്ലെയ്‌സ്‌മെന്റുകൾ ശരിയാക്കുന്നതും ബൗളിംഗ് മാറ്റങ്ങൾ വരുത്തുന്നതും എല്ലാം ശ്രദ്ധേയമാണ്, എംഎസ് ധോണി ഇതിൽ എല്ലാം ഒരു മാസ്റ്ററാണ്,” ശാസ്ത്രി പറഞ്ഞു.

“ഐ പി എൽ കഴിഞ്ഞാൽ ഇന്ത്യൻ ടി20 ടീമിലെ ആദ്യ പേര് ജയ്സ്വാൾ ആയിരിക്കും” – രവി ശാസ്ത്രി

ജയ്സ്വാൾ ഇനി ഇന്ത്യൻ ടീമിൽ അവസരത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. സീനിയർ ദേശീയ ടീമിൽ ആരൊക്കെ കളിച്ചാലും കളിച്ചില്ലെങ്കിലും ജയ്സ്വാളിന് അവസരം ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. ഐപിഎൽ 2023 സീസണിന് ശേഷം ഉടൻ തന്നെ യശസ്വി ജയ്‌സ്വാളിന് ഇന്ത്യൻ കോൾ അപ്പ് ലഭിക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു.

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ജയ്‌സ്വാൾ 47 പന്തിൽ നിന്ന് 98 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഇപ്പോൾ ഈ സീസൺ ഐ പി എൽ റൺ വേട്ടയിൽ രണ്ടാം സ്ഥാനത്തുമാണ് ജയ്സ്വാൾ.

“ജയ്സ്വാൾ തന്നെ വീക്ഷിക്കുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് തുടരുന്നു. ഓഫ് സൈഡിലൂടെയുള്ള അദ്ദേഹത്തിന്റെ ചില ഷോട്ടുകളിൽ അത്ഭുതപ്പെടുത്തുന്നു. അവൻ കഠിനമായ വഴിയിലൂടെയാണ് ഉയർന്നത്,” രവി ശാസ്ത്രി ​​പറഞ്ഞു.

“സെലക്ടർമാർക്ക് ജയ്സ്വാളിന്റെ പ്രകടനത്തിൽ സന്തുഷ്ടരായിരിക്കും. ഒരു നീണ്ട കാത്തിരിപ്പിന് ശേഷമാണ് അത്തരമൊരു പ്രതിഭയെ കാണാൻ അവർക്ക് കഴിയുന്നത്. എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ അവനാകും.” അദ്ദേഹം തുടർന്നു

“പ്രത്യേകിച്ച്, വൈറ്റ്-ബോൾ ക്രിക്കറ്റിൽ, ടി20 ക്രിക്കറ്റിൽ, ആദ്യം തിരഞ്ഞെടുക്കുന്ന പേര് അവന്റേതായിരിക്കും,” ശാസ്ത്രി കൂട്ടിച്ചേർത്തു.

“ഒരു കോച്ചായി സൂര്യകുമാറിന് വലിയ ഭാവിയുണ്ട്, ഈ ഷോട്ടുകൾ അദ്ദേഹത്തിനെ പഠിപ്പിക്കാൻ ആകൂ”

പരിശീലകനെന്ന നിലയിൽ സൂര്യകുമാർ യാദവിന്റെ ഭാവി ശോഭനമാണെന്ന് രവി ശാസ്ത്രി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ സ്കൈയുടെ ഗംഭീര ഇന്നിങ്സിനു ശേഷം സംസാരിക്കുക ആയിരുന്നു രവി ശാസ്ത്രി. സൂര്യകുമാർ കളിക്കുന്ന ഷോട്ടുകൾ പഠിപ്പിക്കാൻ ആധുനിക കാലത്ത് ഒരു പരിശീലകനും ആവില്ല എന്ന് ശാസ്ത്രി പറഞ്ഞു.

“ഞങ്ങൾക്ക് സ്കൈയെ അറിയാം; SKY എത്ര നല്ല താരം ആണെന്നും ഞങ്ങൾക്കറിയാം. അദ്ദേഹം കോച്ചിംഗ് മാനുവലുകൾ തിരുത്തിയെഴുതുന്നു. എല്ലാ നിയമങ്ങളും എറിഞ്ഞുടച്ച് ആണ് അവന്റെ ഷോട്ടുകൾ. അവൻ അത് അനായാസം ചെയ്യുകയുമാണ്.” രവി ശാസ്ത്രി പറഞ്ഞു.

“പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാവി ശോഭനമാണ്. ആ ഷോട്ടുകൾ എങ്ങനെ കളിക്കണമെന്ന് പഠിപ്പിക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ, കാരണം അത് ചെയ്യാൻ അറിയുന്ന മറ്റൊരു ആധുനിക പരിശീലകനില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version