പന്തിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍. താരത്തിന്റെ ബാറ്റിംഗോ കീപ്പിംഗോ അല്ല വിമര്‍ശനത്തിനു കാരണമായിരിക്കുന്നത്. പന്ത് ബാറ്റ് ചെയ്യുകയായിരുന്ന പാറ്റ് കമ്മിന്‍സിനെതിരെ സ്ലെഡ്ജിംഗ് ചെയ്തതാണ് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം പറയുന്നത്.

ടീമംഗങ്ങളോട് സംസാരിക്കുന്നത് പോലെ “കമോണ്‍ പാറ്റ്” എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല. പാറ്റ് കമ്മിന്‍സ് ഒരു ഫാസ്റ്റ് ബൗളറാണെന്നും പെര്‍ത്തില്‍ താരം ഇതിനു മറുപടി തരുമെന്നുമാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്. എന്നാല്‍ കാര്യം അത്ര അധികം കൈവിട്ട് പോകാത്തതിനു ഗവാസ്കര്‍ ആശ്വാസവും പ്രകടിപ്പിച്ചു.

പ്രതിരോധത്തിലൂന്നി കളിച്ച പാറ്റ് കമ്മിന്‍സിനെ പന്ത് സ്ഥിരം പരാമര്‍ശങ്ങളുമായി ശല്യം ചെയ്തിരുന്നു. ഷോട്ടുകള്‍ കളിക്കുന്നിലെന്ന് കമ്മിന്‍സിനോട് പന്ത് ചോദിക്കുന്നത് ബ്രോഡ്കാസ്റ്റര്‍ സ്റ്റംപ് മൈക്ക് മാത്രം കേള്‍പ്പിച്ച ഒരോവറില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു.

Exit mobile version