ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ തീരുമാനം ശരിയാണെന്ന് ഗവാസ്കർ

ഐപിഎൽ 2024ൽ രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള മുംബൈ ഇന്ത്യൻസിന്റെ തീരുമാനത്തെ പിന്തുണച്ച് സുനിൽ ഗവാസ്‌കർ. മുംബൈ ഇന്ത്യൻസിനൊപ്പം കഴിഞ്ഞ രണ്ട് സീസണുകളിൽ രോഹിത് ശർമ്മ ക്ഷീണിതനായിരുന്നുവെന്ന് ഗവാസ്‌കർ അഭിപ്രായപ്പെട്ടു, രാജ്യത്തെയും ഐ‌പി‌എൽ ടീമിനെയും നയിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തെയും പ്രകടനത്തെയും ഒരുപോലെ ബാധിക്കുന്നുവെന്നും ഗവാസ്കർ പറഞ്ഞു.

“നമ്മൾ ശരികളിലേക്കും തെറ്റുകളിലേക്കും പോകരുത്. പക്ഷേ, മുംബൈ എടുത്ത തീരുമാനം ടീമിന് വേണ്ടിയുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷമായി, ബാറ്റിൽ പോലും രോഹിതിന്റെ സംഭാവന അൽപ്പം കുറഞ്ഞു. നേരത്തെ, അദ്ദേഹം വലിയ സ്കോർ നേടാറുണ്ടായിരുന്നു,” ഗവാസ്കർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“പക്ഷേ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ കണ്ടിരുന്ന രോഹിത് ശർമ്മയിലെ മോജോ മുംബൈക്ക് ഒപ്പം കാണുണ്ടായിരുന്നില്ല. തുടർച്ചയായ ക്രിക്കറ്റ് കളിക്കുന്നത് കാരണം അദ്ദേഹം അൽപ്പം തളർന്നു”അദ്ദേഹം കൂട്ടിച്ചേർത്തു.

“ഹർദിക് ഒരു യുവ ക്യാപ്റ്റൻ ആണ്. ഹാർദിക് രണ്ട് തവണ ഗുജറാത്തിനെ ഫൈനൽ വരെ നയിച്ചിട്ടുണ്ട്, 2022ൽ അദ്ദേഹം അവരെ കിരീടത്തിലേക്ക് നയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് അവർ അദ്ദേഹത്തെ ക്യാപ്റ്റനാക്കിയതെന്ന് ഞാൻ കരുതുന്നു.” ഗവാസ്കർ പറഞ്ഞു.

റിങ്കു സിംഗ് ഇന്ത്യയുടെ അടുത്ത യുവരാജ് സിംഗ് ആണെന്ന് ഗവാസ്കർ

ഇന്ത്യൻ താരം റിങ്കു സിംഗ് ഭാവിയിലെ യുവരാജ് സിംഗ് ആണെന്ന് സുനിൽ ഗവാസ്കർ‌. റിങ്കുവിനുള്ള കഴിവ് – ഇത് എല്ലാവർക്കും നൽകപ്പെടുന്നില്ല. നിങ്ങൾക്ക് ഗെയിം ഇഷ്ടപ്പെടാം. നിങ്ങൾക്ക് ദിവസം മുഴുവൻ കളിക്കാം, പക്ഷേ ചിലപ്പോൾ നിങ്ങൾക്ക് കഴിവില്ലായിരിക്കാം, പക്ഷേ റിങ്കുവിന് എന്തും ചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ട്, അതാണ് അവൻ ചെയ്യുന്നത്. ഗവാസ്കർ പറയുന്നു.

കഴിഞ്ഞ 2-3 വർഷമായി, ഇവിടെ ഐപിഎല്ലിൽ അദ്ദേഹം തിളങ്ങി. ഒടുവിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചപ്പോൾ അതും അദ്ദേഹം മുതലെടുത്തു. ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഇന്ത്യൻ ആരാധകർ റിങ്കുവിന്റെ കഴിവിനെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഇതിഹാസ താരങ്ങളിലൊരാളായ യുവരാജ് സിങ്ങുമായി താരതമ്യം ചെയ്യുന്നുണ്ടെന്ന് ഗവാസ്‌കർ പറഞ്ഞു. യുവരാജ് സിങ്ങിനെ പോലെ റിങ്കു കളിക്കുമെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നതെന്നും ഗവാസ്‌കർ പറഞ്ഞു.

“തോറ്റെങ്കിലും ഈ ടീം ഞങ്ങളുടെ അഭിമാനം, ഒരുപാട് സന്തോഷം അവർ തന്നു” – ഗവാസ്കർ

ഇന്ത്യ തോറ്റു എങ്കിലും ഈ ടീമിനെ ഓർത്ത് അഭിമാനിക്കുന്നു എന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാക്സർ. ഫൈനൽ വരെ ഈ ടീം അവിസ്മരണീയമായ ക്രിക്കറ്റ് ആണ് കളിച്ചത്. അവർക്ക് ആ അവസാന ചുവട് കൂടെ വെച്ച് കിരീടത്തിലേക്ക് എത്താൻ ആയില്ല എന്നത് വിഷമം നൽകുന്നുണ്ട്. ഗവാസ്കർ ഫൈനലിന് ശേഷം പറഞ്ഞു.

ഇന്ന് ഭാഗ്യം ഇന്ത്യക്ക് ഒപ്പം ഇല്ലായിരുന്നു. ആ ടോസ് തന്നെ കളിയുടെ വിധി ഇന്ത്യക്ക് എതിരാക്കി എന്ന് താൻ കരുതുന്നു. ഗവാസ്കർ പറയുന്നു. ഏറ്റവും മികച്ച ടീമിനെതിരെ തോൽക്കുന്നതിൽ യാതൊരു നാണക്കേടും ഇല്ല. ഇന്ന് ഓസ്ട്രേലിയ ഇന്ത്യയെക്കാൾ മികച്ച ടീമായിരുന്നു. അദ്ദേഹം പറഞ്ഞു.

ഈ ഇന്ത്യൻ ടീം ഞങ്ങൾക്ക് ഒരുപാട് സന്തോഷം നൽകി. അവർ അവരുടെ എല്ലാം നൽകി. ഇവരെ ഓർത്ത് അഭിമാനം മാത്രമെ ഉള്ളൂ. ഗവാസ്കർ കൂട്ടിച്ചേർത്തു.

ഈ വലിയ ജയത്തിലൂടെ ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണെന്ന് ഇന്ത്യ അടിവരയിടുക ആണ് എന്ന് ഗവാസ്കർ

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ലെ ഏറ്റവും മികച്ച ടീമാണ് തങ്ങളെന്ന് ഇന്ത്യ ഇന്ന് തെളിയിച്ചിരിക്കുകയാണ് എന്ന് ഗവാസ്കർ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ 243 റൺസിന്റെ വിജയം അതാണ് കാണിക്കുന്നത് എന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ പറഞ്ഞു.

“നിങ്ങൾ ചാമ്പ്യന്മാരാകാൻ ആഗ്രഹിക്കുന്നു, നിങ്ങൾ വലിയ വിജയം നേടുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമാണെന്ന് കാണിക്കാൻ ആഗ്രഹിക്കുന്നു, അത് തന്നെയാണ് ഇപ്പോൾ ഇന്ത്യൻ ടീം ചെയ്യുന്നത്.” ഗവാസ്കർ പറഞ്ഞു.

“നെതർലൻഡ്‌സിനെതിരെ ഒരു മത്സരമുണ്ട്, അത് അപ്രസക്തമായേക്കാം, കാരണം ഇന്ത്യ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. പക്ഷേ, നോക്കൗട്ട് ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ എവിടെയും കാലിടറാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല,” ഗവാസ്‌കർ പറഞ്ഞു.

“വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ തന്റെ 50ആം സെഞ്ച്വറി നേടും” – ഗവാസ്കർ

വിരാട് കോഹ്ലി അദ്ദേഹത്തിന്റെ പിറന്നാൽ ആയ നവംബർ 5ന് തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടും എന്ന് സുനിൽ ഗവാസ്‌കർ.റെക്കോർഡ് ബുക്കുകളിൽ തന്റെ പേര് രേഖപ്പെടുത്താൻ കോഹ്‌ലിക്ക് ഇതിലും ഉചിതമായ ഒരു ദിനം ഉണ്ടാകില്ല എന്ന് ഗവാസ്കർ പറഞ്ഞു.

“ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്‌ലി തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടും, അദ്ദേഹത്തിന്റെ ജന്മദിനത്തേക്കാൾ മികച്ച ദിവസം ഏതാണ്?” ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“നിങ്ങൾ കൊൽക്കത്തയിൽ ഒരു സെഞ്ച്വറി നേടുന്നത് മനീഹരമായ ഒരു കാഴ്ചയാകും. അവുടുത്തെ ആരാധകർ ആ നിമിഷം മനോഹരമാക്കും.” ഗവാസ്കർ പറഞ്ഞു ‌

ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറിന് ഒരു സെഞ്ച്വറി മാത്രം പിറകിൽ ആണ് കോഹ്ലി ഇപ്പോൾ ഉള്ളത്‌. കോഹ്ലിക്ക് 48 സെഞ്ച്വറിയും സച്ചിന് 49 സെഞ്ച്വറിയും ആണ് ഏകദിനത്തിൽ ഉള്ളത്. ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തിന് മുമ്പ് ഇന്ത്യ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും നേരിടാനുണ്ട്‌

“എനിക്ക് 40 പന്ത് വേണ്ടി വന്നു 1 റൺ എടുക്കാൻ, മാക്സ്‌വെൽ 40 പന്തിൽ സെഞ്ച്വറി അടിച്ചു” – ഗവാസ്കർ

ബുധനാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നെതർലൻഡ്‌സിനെതിരെ സെഞ്ച്വറി നേടിയ മാക്സ്‌വെലിനെ പ്രശംസിച്ച് സുനിൽ ഗവാസ്കർ. 40 പന്തിൽ സെഞ്ചുറി നേടാബ് മാക്സ്‌വെലിന് ആയിരുന്നു. “ഞാൻ 40 പന്തുകൾ എടുത്തു ഒരു റൺ എടുക്കാൻ. 40 പന്തിൽ അദ്ദേഹം സെഞ്ച്വറി നേടി, അതിശയകരമാണ് ഈ ഇന്നിംഗ്സ്” ഗവാസ്കർ പറഞ്ഞു.

ഇന്നലെ മാക്സ്‌വെൽ കളിച്ച ഷോട്ടുകൾ ബൗളർമാരുടെ ആത്മവിശ്വാസം ചോർത്തി എന്നും ഗവാസ്കർ പറഞ്ഞു. “മാക്സ്‌വെൽ കളിച്ച റിവേഴ്സ് ഹിറ്റ് ഏറ്റവും മികച്ച ക്രിക്കറ്റ് ഷോട്ടുകളിൽ ഒന്നായിരിക്കണം. സിക്സിനു പകരൻ അത് ഒരു 12 ആയി പ്രഖ്യാപിക്കണം. ആ ഷോട്ടിനു ശേഷം ബൗളർമാർ പരുങ്ങലിലായി, കാരണം അവർക്ക് എവിടെ ബൗൾ ചെയ്യണമെന്ന് അറിയില്ല. ”ഗവാസ്‌കർ പറഞ്ഞു.

ഹാർദിക് പാണ്ഡ്യ ഇല്ലാത്തത് ഇന്ത്യയുടെ ബാലൻസ് തെറ്റിക്കും എന്ന് ഗവാസ്കർ

ഹാർദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യൻ ടീമിന്റെ ബാലൻസ് തകിടം മറിക്കും എന്ന് ഗാവസ്‌കർ പറഞ്ഞു. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഇന്ത്യക്ക് നഷ്ടമാകുമെന്ന് ഗവാസ്കർ പറയുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയുണ്ടായ പരിക്ക് ആണ് ഹാർദികിന് തിരിച്ചടി ആയത്.

“പാണ്ഡ്യ ഒരു ഫിനിഷർ എന്ന നിലയിൽ ആറാം നമ്പറിൽ ഇറങ്ങുന്നത് ഇന്ത്യക്ക് കരുത്താണ്. അവിടെ അദ്ദേഹത്തിന്റെ ബാറ്റിംഗ് കഴിവ് ഇന്ത്യക്ക് കരുത്തായിരുന്നു. ഇന്ത്യൻ ടോപ്പ് ഓർഡർ ബാറ്റ് ചെയ്യുന്ന രീതി അനുസരിച്ച്, അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ ഏകദേശം 8-10 ഓവർ ആണ് ലഭിക്കുന്നത്. ആ 10-12 ഓവറിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, അതിനാലാണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് ഇന്ത്യക്ക് നഷ്ടമാകുന്നത്” ഗവാസ്‌കർ പറഞ്ഞു.

ബാറ്റിങിൽ മാത്രമല്ല പന്തിലും ഫീൽഡിലും പാണ്ഡ്യയുടെ കഴിവ് ഇന്ത്യയ്ക്ക് നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ പാണ്ഡ്യ നേടിയിരുന്നു.

“ഹാർദികിന്റെ ബൗളിംഗും അവന്റെ ഫീൽഡിംഗ് കഴിവും മറക്കരുത്. അവൻ ഒരു പ്രത്യേക ഊർജ്ജം ഫീൽഡിൽ കൊണ്ടുവരുന്നു,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.

“ബാറ്റിങ്ങിനെ ശക്തിപ്പെടുത്താൻ സൂര്യകുമാർ യാദവിനെയോ ഇഷാൻ കിഷനെയോ ടീമിൽ ഉൾപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. ന്യൂസിലൻഡിന്റെ പേസർമാർക്കെതിരെ നേരത്തെ വിക്കറ്റുകൾ നഷ്ടമാകുന്നതാണ് ഇന്ത്യയുടെ പ്രശ്‌നം, അതുകൊണ്ട് ഇന്ത്യക്ക് അവരുടെ ബാറ്റിംഗ് ഓർഡറിൽ ആഴം ആവശ്യമുണ്ട്, ”ഗവാസ്‌കർ പറഞ്ഞു.

ഇന്ത്യയിലെ ലോകകപ്പ്; കിരീടം ഇംഗ്ലണ്ട് ഉയർത്തും എന്ന് ഗവാസ്കർ

വരാനിരിക്കുന്ന ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 നേടാനുള്ള ഫേവറിറ്റുകൾ ഇംഗ്ലണ്ട് ആണെന്ന് ഗവാസ്കർ. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് തന്നെ കിരീടം ഉയർത്താൻ ആണ് ഏറ്റവും സാധ്യത എന്ന് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് കിരീടം ഉയർത്തിയ ഇംഗ്ലണ്ട് ഈ ലോകകപ്പിനും മികച്ച ടീമുമായാണ് വരുന്നത്‌.

“നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ആണ് ഫേവർദിറ്റ്, അവരുടെ കഴിവുകൾ തന്നെ ആൺ കാരണം.” ഗവാസ്കർ പറയുന്നു. “ടോപ് ഓർഡറിന് ഒപ്പം, ബാറ്റിംഗ് ഓർഡറിൽ, അവർക്ക് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കളി മാറ്റാൻ കഴിയുന്ന രണ്ടോ മൂന്നോ ലോകോത്തര ഓൾറൗണ്ടർമാരുണ്ട്.. അവർക്ക് വളരെ മികച്ച ബൗളിംഗ് ലൈനപ്പ് ഉണ്ട്, പരിചയസമ്പന്നരായ ഒരു ബൗളിംഗ് ലൈനപ്പ് ഉണ്ട്, അതിനാൽ ഇപ്പോൾ എന്റെ പുസ്തകത്തിൽ തീർച്ചയായും അവർ ആണ് ഫേവറിറ്റ്സ്” ഗവാസ്കർ പറഞ്ഞു.

ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഒക്ടോബർ 5ന് ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടാൻ ഇരിക്കുകയാണ്..

“ഷനകയെയും ധനഞ്ചയെയും പുറത്താക്കിയ സിറാജിന്റെ പന്തുകൾ ആരെയും തകർക്കുമായിരുന്നു” – ഗവാസ്കർ

ഏഷ്യാ കപ്പ് ഫൈനലിലെ മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ ബാറ്റർ സുനിൽ ഗവാസ്‌കർ. സിറാജിന്റെ ബൗളിംഗ് ടോപ് ക്ലാസ് ആയിരുന്നു എന്ന് ഗവാസ്കർ പറഞ്ഞു. “സിറാജിന് ആറ് വിക്കറ്റ് ലഭിച്ചു. മറുവശത്ത് നിന്ന് ബുംറ സമ്മർദ്ദം ചെലുത്തി. സിറാജ് തികച്ചും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്, പന്ത് ഇരുവശത്തേക്കും ചലിപ്പിച്ചു. വളരെ സമർത്ഥമായി പന്ത് സ്വിങ് ചെയ്യിപ്പിച്ചു.” ഗവാസ്കർ പറഞ്ഞു.

“ധനഞ്ജയയ്ക്കും ദസുൻ ഷനകയ്ക്കും എതിരെ അദ്ദേഹം എറിഞ്ഞ പന്തുകൾ അതി ഗംഭീരമായിരുന്നു, ഏറ്റവും മികച്ച ബാറ്റർമാരെ വരെ ആ പന്തുകൾ തകർക്കുമായിരുന്നു” ഗവാസ്‌കർ പറഞ്ഞു. ആദ്യ പന്ത് മുതൽ സിറാജിൽ ഇന്ന് ആത്മവിശ്വാസം കാണാമായിരുന്നു എന്നും ഗവാസ്കർ പറഞ്ഞു.

സിറാജ് 7-1-21-6 എന്ന മികച്ച കണക്കുകളുമായാണ് ഇന്നത്തെ സ്പെൽ അവസാനിപ്പിച്ചത്. ഫൈനലിലെ മികച്ച താരമായും സിറാജ് തിരഞ്ഞെടുക്കപ്പെട്ടു.

പാകിസ്താന്റെ ബൗളിംഗിന് എതിരെ ആക്രമിച്ചു കളിക്കുക ആർക്കും എളുപ്പമല്ല എന്ന് ഗവാസ്കർ

ഏറ്റവും മികച്ച ന്യൂ ബോൾ അറ്റാക്ക് ഇപ്പോൾ ഉള്ളത് പാകിസ്താനാണ് എന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ഈ ഏഷ്യാ കപ്പിൽ ഇതുവരെ പാക്കിസ്ഥാന്റെ പേസ് ത്രയങ്ങളായ ഷഹീൻ ഷാ അഫ്രീദിയും നസീം ഷായും ഏഴ് വിക്കറ്റ് വീതവും, ഹാരിസ് റൗഫ് 9 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്‌.

“ഒരു ഘട്ടത്തിൽ ഓസ്‌ട്രേലിയയും പാകിസ്ഥാനും ക്രിക്കറ്റിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പങ്കിട്ടിരുന്നു, കാരണം ഇവർക്ക് രണ്ടു പേർക്കും എല്ലായ്പ്പോഴും മികച്ച ന്യൂ-ബോൾ ബൗളർമാർ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ക്രിക്കറ്റിൽ ഏറ്റവും മാരകമായ ന്യൂബോൾ ആക്രമണം പാകിസ്താന്റേതാണ്” ഗവാസ്‌കർ പറഞ്ഞു.

“അവർക്ക് റൈറ്റ് സീമേഴ്സും, എഫ്റ്റ് സീമേഴ്സും ഉണ്ട്. അവർക്ക് നല്ല വേഗത്തിൽ പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാൻ കഴിയും. അതിനാൽ, ഒരു ബാറ്റിംഗിനും അവർക്കെതിരെ ആക്രമണം നടത്തുന്നത് എളുപ്പമല്ല, ”ഗവാസ്‌കർ പറഞ്ഞു.

ഇന്ത്യൻ ടീം മാറ്റങ്ങൾക്ക് ആയി തയ്യാറാകണം എന്ന് സുനിൽ ഗവാസ്കർ

രണ്ട് വർഷം കഴിഞ്ഞ് ഇന്ത്യൻ ടീമിൽ ഇപ്പോൾ ഉള്ള സീനിയർ താരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നു ഗവാസ്‌കർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ ഇതിഹാസ ബാറ്റർ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഡബ്ല്യുടിസി ഫൈനലിൽ തോൽക്കുന്നത്.

“രണ്ടു വർഷം കഴിമ്പോൾ ഈ സീനിയർ കളിക്കാരിൽ അധികവും ടീമിൽ ഉണ്ടാകില്ല. എനിക്ക് ഉറപ്പിണ്ട്. അവർ അപ്പോഴും ടീമിൽ ഉണ്ടെങ്കിൽ ഞാൻ ആശ്ചര്യപ്പെടും. അത് അതിശയകരമാകും, കാരണം അവർ അവിടെ ഉണ്ടായിരിക്കാൻ അവർ അത്ഭുതങ്ങൾ കാണിക്കേണ്ടതുണ്ട്.” ഗവാസ്‌കർ പറഞ്ഞു.

ഇന്ത്യ മാറ്റത്തിന് തയ്യാറാകേണ്ടതുണ്ടെന്നും അത് സംഭവിക്കേണ്ടതുണ്ടെന്നും അദ്ദേഹം തുടർന്നു. “20 ഓവർ ഗെയിമോ 50 ഓവർ ഗെയിമോ ടെസ്റ്റ് ക്രിക്കറ്റോ, എന്തും ആകട്ടെ, നിങ്ങൾ മാറ്റത്തിന് തയ്യാറെടുക്കണമെന്ന് ഞാൻ കരുതുന്നു. അത് സംഭവിക്കണം, ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.

ഗവാസ്കര്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതാണ് സഞ്ജുവിന് വിനയായത് – ശ്രീശാന്ത്

സുനിൽ ഗവാസ്കര്‍ സഞ്ജു സാംസണോട് പറഞ്ഞത് താരം ചെവിക്കൊണ്ടില്ലെന്ന് പറഞ്ഞ് ശ്രീശാന്ത്. ഐപിഎൽ 2023ൽ ഏതാനും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സീസണിൽ സഞ്ജുവിന്റെ പ്രകടനം നിരാശാജനകമായിരുന്നു. താരം 14 മത്സരങ്ങളിൽ നിന്ന് 362 റൺസാണ് നേടിയത്.

എന്നാൽ സഞ്ജുവിന് ഗവാസ്കര്‍ നൽകിയ ഉപദേശം താരം ചെവിക്കൊണ്ടില്ലെന്നും അതാണ് താരത്തിന് തിരിച്ചുവരവ് സാധ്യമാകാതിരുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ഗവാസ്കര്‍ താരം തുടരെ രണ്ട് ഡക്കുകള്‍ക്ക് പുറത്തായപ്പോള്‍ സഞ്ജുവിനോട് പത്ത് പന്തുകളെങ്കിലും ക്രീസിൽ നിൽക്കുവാന്‍ ശ്രമിച്ച ശേഷം ഷോട്ടുകള്‍ ഉതിര്‍ക്കുവാനാണ് പറഞ്ഞതെന്നും എന്നാൽ സഞ്ജു തന്റെ പതിവ് ശൈലിയിൽ തന്നെ ബാറ്റ് വീശിയെന്നും അത് താരത്തിന് തിരിച്ചടിയായെന്നും പറഞ്ഞു.

സഞ്ജുവിന്റെ പ്രതിഭ പ്രകാരം വിക്കറ്റ് റീഡ് ചെയ്ത് 12 പന്തിൽ 0 റൺസാണെങ്കിലും താരത്തിന് 25 പന്തിൽ നിന്ന് 50 റൺസ് നേടുവാനുള്ള കഴിവുണ്ടെന്നാണ് ഗവാസ്കര്‍ പറഞ്ഞതെന്നും എന്നാൽ സഞ്ജു ഒരു മത്സരത്തിൽ പുറത്തായ ശേഷം പ്രതികരിച്ചത് തന്റെ ശൈലി അതല്ലെന്നുമായിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്.

Exit mobile version