Picsart 23 06 12 12 08 01 998

ഇന്ത്യൻ ടീം മാറ്റങ്ങൾക്ക് ആയി തയ്യാറാകണം എന്ന് സുനിൽ ഗവാസ്കർ

രണ്ട് വർഷം കഴിഞ്ഞ് ഇന്ത്യൻ ടീമിൽ ഇപ്പോൾ ഉള്ള സീനിയർ താരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നു ഗവാസ്‌കർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ ഇതിഹാസ ബാറ്റർ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഡബ്ല്യുടിസി ഫൈനലിൽ തോൽക്കുന്നത്.

“രണ്ടു വർഷം കഴിമ്പോൾ ഈ സീനിയർ കളിക്കാരിൽ അധികവും ടീമിൽ ഉണ്ടാകില്ല. എനിക്ക് ഉറപ്പിണ്ട്. അവർ അപ്പോഴും ടീമിൽ ഉണ്ടെങ്കിൽ ഞാൻ ആശ്ചര്യപ്പെടും. അത് അതിശയകരമാകും, കാരണം അവർ അവിടെ ഉണ്ടായിരിക്കാൻ അവർ അത്ഭുതങ്ങൾ കാണിക്കേണ്ടതുണ്ട്.” ഗവാസ്‌കർ പറഞ്ഞു.

ഇന്ത്യ മാറ്റത്തിന് തയ്യാറാകേണ്ടതുണ്ടെന്നും അത് സംഭവിക്കേണ്ടതുണ്ടെന്നും അദ്ദേഹം തുടർന്നു. “20 ഓവർ ഗെയിമോ 50 ഓവർ ഗെയിമോ ടെസ്റ്റ് ക്രിക്കറ്റോ, എന്തും ആകട്ടെ, നിങ്ങൾ മാറ്റത്തിന് തയ്യാറെടുക്കണമെന്ന് ഞാൻ കരുതുന്നു. അത് സംഭവിക്കണം, ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Exit mobile version