ജയ് ഷാക്ക് ഇന്ത്യയുടെ വിജയത്തിൽ അർഹിക്കുന്ന ക്രെഡിറ്റ് ലഭിക്കുന്നില്ല – ഗവാസ്കർ

ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വിമർശകരെ വിമർശിച്ച ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ. അവരുടെ രാഷ്ട്രീയ അജണ്ട കാരണം ആണ് ജയ് ഷായെ വിമർശിക്കുന്നത് എന്നും അവർ അദ്ദേഹത്തിന് അർഹമായ ക്രെഡിറ്റ് നൽകുന്നില്ലെന്നും ഗവാസ്കർ അവകാശപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റിൻ്റെ വളർച്ചയിൽ ജയ് ഷായുടെ സുപ്രധാനമായ പങ്കുണ്ടെന്നും ഗവാസ്‌കർ പറയുന്നു.

“ഇന്ത്യൻ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഭരണം. ഇന്ത്യൻ ക്രിക്കറ്റിന്റെ ഗുണനിലവാരം ഉയർന്ന് കൊണ്ടിരിക്കുകയാണ് എന്ന് ഞാൻ കരുതുന്നു,” ഗവാസ്‌കർ പറഞ്ഞു.

“നിലവിലെ ബി സി സി ഐ നേതൃത്വം ചെയ്ത കാര്യങ്ങൾ എല്ലാം വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു. പലരും ജയ് ഷായെ വിമർശിക്കുന്നു, അദ്ദേഹത്തിൻ്റെ സംഭാവനകളേക്കാൾ പിതാവിൻ്റെ രാഷ്ട്രീയ നിലപാടിൽ ആണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.” ഗവാസ്കർ തുടർന്നു.

“ജയ് ഷാ നേടിയ കാര്യങ്ങൾ നോക്കുക – വനിതാ പ്രീമിയർ ലീഗ് കൊണ്ടുവരിക, വനിതാ ടീമിന് പുരുഷന്മാർക്ക് തുല്യമായ വേതനം ഉറപ്പാക്കുക, ഐപിഎൽ കളിക്കാർക്കുള്ള ഫീസ് വർദ്ധിപ്പിക്കുക, പ്രോത്സാഹനങ്ങൾ ഗണ്യമായി വർധിപ്പിക്കുക എന്നിങ്ങനെ – ഇതെലലം പ്രശംസനീയമാണ്. നിർഭാഗ്യവശാൽ, രാഷ്ട്രീയ അജണ്ട കാരണം ചിലർ അദ്ദേഹത്തിന് ക്രെഡിറ്റ് നൽകാൻ വിസമ്മതിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“ജഡേജയെ ആരും ചോദ്യം ചെയ്യേണ്ട. ഫീൽഡിൽ മാത്രം 30 റൺസ് സേവ് ചെയ്യുന്നുണ്ട്” – ഗവാസ്കർ

ഈ ലോകകപ്പിൽ ഇതുവരെ ഫോമിൽ എത്താത്ത ജഡേജയെ പിന്തുണച്ച് സുനിൽ ഗവാസ്കർ രംഗത്ത്. ജഡേജയുടെ അനുഭവപരിചയവും ഫീൽഡിംഗും ടീമിന് വളരെയധികം മൂല്യം കൊണ്ടുവരുന്നുവെന്നും അത് പ്രധാനമാണെന്നും ഗവാസ്‌കർ പറഞ്ഞു.

“അദ്ദേഹം വളരെ പരിചയസമ്പന്നനായതിനാൽ എനിക്ക് ഫോമിൽ ഒട്ടും ആശങ്കയില്ല. ഫീൽഡിൽ തന്നെ തൻ്റെ ഫീൽഡിംഗ് കഴിവ് കൊണ്ട് 20 മുതൽ 30 വരെ റൺസ് അദ്ദേഹം രക്ഷിക്കുന്നുണ്ട്, ക്യാച്ചുകൾ എടുക്കുകയും റണ്ണൗട്ടാകുകയും ചെയ്യുന്നുണ്ട്. ആ 20-30 പ്ലസ് റൺസ് മറക്കരുത്. അവൻ ബാറ്റും പന്തും ഉപയോഗിച്ച് ചെയ്യുന്ന എന്തും ഒരു അധിക മൂല്യമാണ്.” ഗവാസ്കർ പറഞ്ഞു.

“അതിനാൽ ജഡേജയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല എന്ന് ഞാൻ കരുതുന്നു. ഇന്ത്യയുടെയും ഇന്ത്യൻ ആരാധകരുടെയും പ്രശ്‌നം ആണ് ഇത്. 2 മോശം ഗെയിമുകൾ വന്നാൽ ‘അവനെ എന്ത് ചെയ്യണം’ എന്ന ചർച്ചയാണ്” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“ഈ ചോദ്യങ്ങൾ ചോദിക്കുന്ന ആരും സ്വന്തം ജോലിയെ കുറിച്ച് ചിന്തിക്കുക പോലുമില്ല, അവർ ജോലിയിൽ 2 തെറ്റുകൾ വരുത്തിയിട്ടുണ്ടോ, ആളുകൾ അവരുടെ സ്വന്തം പ്രൊഫഷനിൽ അവരുടെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നുണ്ടോ. ജഡേജയുടെ പ്ലേയിംഗ് ഇലവൻ്റെ സ്ഥാനം നിങ്ങൾ ചോദ്യം ചെയ്യരുത്, അവൻ ഒരു റോക്ക് സ്റ്റാറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പന്ത് പക്വതയുള്ള താരമായി, 20 റൺസേ നേടിയുള്ളൂ എങ്കിലും അത് ടീമിനെ സഹായിക്കുന്ന റണ്ണാണ് – ഗവാസ്കർ

റിഷഭ് പന്തിന്റെ ലോകകപ്പിലെ പ്രകടനത്തെയും ഫിറ്റ്നസിനെയും പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. പരിക്കിൽ നിന്ന് മികച്ച തിരിച്ചുവരവാണ് പന്ത് നടത്തിയത് എന്നും ഗവാസ്കർ പറയുന്നു.

പന്തിന്റെ തിരിച്ചുവരവ് ഒരു അത്ഭുതമാണ്, നിങ്ങൾക്കറിയാമോ? അപകടത്തെക്കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും വളരെ ആശങ്കാകുലരായിരുന്നു. പരിക്കിൻ്റെ തീവ്രതയെക്കുറിച്ച് ഞങ്ങൾ കേട്ടു, ഞങ്ങൾ എല്ലാവരും അവനു വേണ്ടി പ്രാർത്ഥിച്ചു. അവൻ ഇപ്പോൾ സുഖമായിരിക്കുന്നു എന്ന് മാത്രമല്ല, അവൻ വളരെ ശക്തമായി തിരിച്ചു വന്നിരിക്കുന്നു. അവൻ അൽപ്പം ഭാരം കുറഞ്ഞു, അത് ഒരുപക്ഷേ ആവശ്യമായിരുന്നു, ഒരു ഘട്ടത്തിൽ പന്ത് അൽപ്പം അമിതഭാരം ഉള്ളതായി കാണപ്പെട്ടൊരുന്നു. ഇപ്പോൾ അവൻ മികച്ച ഫിറ്റ്നസിലാണ് – ഗവാസ്കർ പറഞ്ഞു.

“അവന്റെ പക്വത ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിൽ അവന് പക്വത വന്നു. അവൻ സ്വാഭാവികമായും ആക്രമണകാരി ആണെങ്കിൽ ഇപ്പോൾ ടീമിന്റെ സാഹചര്യം നോക്കിയും കളിക്കുന്നു. അവസാന മത്സരത്തിൽ അവൻ 10 പന്തിൽ 20 റൺസ് മാത്രമെ നേടിയുള്ളൂ. പക്ഷേ അത് ടീമിനെ വലിയ സഹായമായ റൺസ് ആയിരുന്നു.” ഗവാസ്‌കർ പറഞ്ഞു.

അർഷ്ദീപ് ബുമ്രയെ പോലെ, ഇന്ത്യ അവനെ ടെസ്റ്റ് ടീമിലും എടുക്കണം എന്ന് ഗവാസ്കർ

ഇന്നലെ അമേരിക്കയ്ക്ക് എതിരെ നാലു വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് സിംഗിനെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌കർ. പന്ത് ഇരുവശത്തും സ്വിംഗ് ചെയ്യാനുള്ള അർഷ്ദീപിൻ്റെ കഴിവ് ജസ്പ്രീത് ബുംറയ്ക്ക് സമാനമാണെന്നും സീമറെ ഉടൻ തന്നെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“അർഷ്ദീപ് ഹാർഡ് ലെങ്തിൽ ബൗൾ ചെയ്യാൻ നോക്കി, പന്ത് വലംകൈയനിലേക്ക് എത്തിക്കാനും ഇടംകൈയ്യൻമാരിൽ നിന്ന് അകറ്റാനും അവനായി. അദ്ദേഹത്തിൻ്റെ പിച്ചിലെ ഊർജ്ജവും അതിശയകരമാണ്,” ബുധനാഴ്ച നടന്ന മത്സരത്തിന് ശേഷം ഗവാസ്‌കർ പറഞ്ഞു

“റെഡ്-ബോൾ ക്രിക്കറ്റിലും അർഷ്ദീപിന് വളരെ മികച്ച ഒരു ബൗളറാകാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അദ്ദേഹത്തിന് വൈറ്റ് ബോൾ ഇത്രനന്നായി ചലിപ്പിക്കാൻ കഴിയുമെങ്കിൽ, റെഡ് ബോൾ കൊണ്ട് അയാൾക്ക് എന്തുചെയ്യാനാകുമെന്ന് സങ്കൽപ്പിക്കുക. റെഡ് ബോൾ ഗെയിമിനും അദ്ദേഹത്തെ ഒരു ഓപ്ഷനായി സെലക്ഷൻ കമ്മിറ്റി കാണുന്നത് ഇന്ത്യക്ക് നല്ലാതായിരുക്കും.”ഗവാസ്‌കർ പറഞ്ഞു.

സഞ്ജുവിനെക്കാൾ നല്ല വിക്കറ്റ് കീപ്പർ പന്ത് ആണെന്ന് ഗവാസ്കർ

ലോകകപ്പിൽ അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ സഞ്ജുവല്ല റിഷഭ് പന്ത് ആണ് ഇന്ത്യക്കായി ആദ്യ ഇലവനിൽ കളിക്കേണ്ടത് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ. പന്ത് സഞ്ജുവിനെക്കാൾ നല്ല വിക്കറ്റ് കീപ്പർ ആണെന്നും ബാറ്റിംഗ് നോക്കാതെ കീപ്പിംഗ് നോക്കിയാൽ തന്നെ പന്ത് ആണ് മികച്ച പ്ലയർ എന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു. ഇന്നൽ സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ പന്ത് അർദ്ധ സെഞ്ച്വറി നേടിയപ്പോൾ സഞ്ജു ഒരു റൺ എടുത്തു പുറത്തായിരുന്നു‌.

“നിങ്ങൾ വിക്കറ്റ് കീപ്പിംഗ് കഴിവുകൾ താരതമ്യം ചെയ്താൽ ഋഷഭ് പന്ത് സാംസണേക്കാൾ മികച്ച വിക്കറ്റ് കീപ്പറാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇവിടെ ബാറ്റിംഗിനെക്കുറിച്ചല്ല സംസാരിക്കുന്നത്.” ഗവാസ്കർ പറയുന്നു.

“ബാറ്റിംഗ് പറയുക ആണെങ്കിൽ, കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഋഷഭ് പന്ത് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. മറുവശത്ത്, സഞ്ജു സാംസൺ ഐപിഎൽ സീസൺ മികച്ച രീതിയിൽ ആരംഭിച്ചു, തുടക്കത്തിൽ ഇഷ്ടാനുസരണം റൺസ് നേടി” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

“എന്നാൽ അവസാന രണ്ട്-മൂന്ന് മത്സരങ്ങളിൽ, അദ്ദേഹത്തിന് വേണ്ടത്ര റൺസ് ലഭിച്ചില്ല. അതിനാൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇത് അദ്ദേഹത്തിന് ഒരു അവസരമായിരുന്നു. അദ്ദേഹം 50-60 സ്‌കോർ ചെയ്‌തിരുന്നെങ്കിൽ ആര് കളിക്കണം എന്ന ചോദ്യം ഉണ്ടാകുമായിരുന്നില്ല, എന്നാൽ ഇനു ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ഋഷഭ് പന്തിനെ കീപ്പറായി നിയമിക്കുമെന്ന് എനിക്ക് തോന്നുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിൽ ഇന്ത്യക്കായി കളിക്കുമ്പോൾ ഹാർദിക് വേറെ പ്ലയർ ആയിരിക്കും – ഗവാക്സർ

ടി20 ലോകകപ്പിൽ കൂടുതൽ പോസിറ്റീവും വ്യത്യസ്തവും ആയ കളിക്കാരനായിരിക്കും ഹാർദിക് പാണ്ഡ്യ എന്ന് ഇതിഹാസതാരം സുനിൽ ഗവാസ്‌കർ. ഐ പി എല്ലിൽ ഫോമും പ്രശ്നങ്ങളും ഹാർദികിനെ ലോകകപ്പിൽ ബാധിക്കില്ല എന്നും ഇന്ത്യക്ക് വേണ്ടി ഹാർദിക് മികച്ച പ്രകടനം കാഴ്ചവെക്കും എന്നും ഗവാസ്കർ പറഞ്ഞു.

“നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുന്നതും ഐപിഎല്ലിൽ കളിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഓരോ കളിക്കാരനിലും വ്യത്യസ്തമായ ഊർജ്ജം പകരും, ലോകകപ്പിൽ ഹാർദിക്ക് വ്യത്യസ്ത കളിക്കാരനായിരിക്കും. ഐ പി എൽ ടൂർണമെൻ്റിൽ അദ്ദേഹത്തിന് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. “ഗവാസ്‌കർ പറഞ്ഞു.

“അദ്ദേഹം ആ പ്രശ്നങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. അതിനാൽ, അദ്ദേഹം വിദേശത്ത് പോയി ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ, അവൻ തികച്ചും വ്യത്യസ്തമായ ഒരു മാനസികാവസ്ഥയിലായിരിക്കും. ഈ ടൂർണമെൻ്റിൽ നമ്മൾ കണ്ടതിനേക്കാൾ വളരെ നല്ല മാനസികാവസ്ഥയായിരിക്കും അവൻ ഉണ്ടാവുക. അതിനാൽ ലോകകപ്പിൽ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യക്ക് മികച്ച സംഭാവനകൾ ഹാർദിക് നൽകും” ഗവാസ്കർ കൂട്ടിച്ചേർത്തു.

കോഹ്ലിയിൽ നിന്ന് ടീം പ്രതീക്ഷിക്കുന്ന സ്ട്രൈക്ക് റേറ്റ് ഇതല്ല, വിമർശിച്ച് ഗവാസ്കർ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ എസ്ആർഎച്ചിനെതിരായ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സിനെ വിമർശിച്ചു, ആർസിബി താരം സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തണമായിരിന്നു എന്ന് ഗവാസ്കർ പറഞ്ഞു. സൺ റൈസേഴ്സിന് എതിരായ മത്സരത്തിൻ്റെ 14-ാം ഓവർ വരെ ബാറ്റ് ചെയ്ത കോഹ്ലി ആകെ 51 റൺസ് ആണ് നേടിയത്. അതും 43 പന്തുകൾ പിടിച്ചു കൊണ്ട്.

ആദ്യ 18 പന്തിൽ 32 റൺസ് നേടിയ കോഹ്ലി പിന്നീട് 25 ബോളിൽ നിന്ന് 19 റൺസ് മാത്രമാണ് എടുത്തത്. “കളിയുടെ ഇടയിൽ, കോഹ്ലിക്ക് ടച്ച് നഷ്ടപ്പെട്ടതായി തോന്നുന്നു. 31-32 റൺസ് മുതൽ അവൻ പുറത്താകുന്നത് വരെ അവൻ ഒരു ബൗണ്ടറി അടിച്ചില്ലെന്ന് ഞാൻ കരുതുന്നു. നിങ്ങൾ തുടക്കം മുതൽ ഇറങ്ങിയിട്ട് 14-ാം ഓവറിലോ 15-ാം ഓവറിലോ നിങ്ങൾ പുറത്താകുമ്പോൾ, നിങ്ങൾക്ക് 118 സ്‌ട്രൈക്ക് റേറ്റ് ആണെങ്കിൽ, നിങ്ങളുടെ ടീം നിരാശപ്പെടും. ടീം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതല്ല,” സുനിൽ ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു

സർഫറാസ് ഖാന്റെ ഷോട്ട് സെലക്ഷനെ വിമർശിച്ച് സുനിൽ ഗവാസ്കർ

സർഫറാസ് ഖാനെ വിമർശിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ചായയ്ക്ക് ശേഷമുള്ള ആദ്യ പന്തിൽ തന്നെ സർഫറാസ് ഖാൻ ഔട്ട് ആയിരുന്നു. ഈ ഷോട്ട് സെലക്ഷനെ ആണ് സുനിൽ ഗവാസ്‌കർ വിമർശിച്ചത്. 56 റൺസെടുത്താണ് ഇന്ന് സർഫറാസ് പുറത്തായത്.

“സർഫറാസ് കളിച്ച ആ ഷോട്ടിന് പറ്റിയ ബോൾ ആയിരുന്നില്ല അത്. ഷോട്ട് പിച്ച് ബോളായിരുന്നില്ല അത്‌‌. ആ ഷോട്ടിന് അദ്ദേഹം വലിയ വില കൊടുക്കേണ്ടു വന്നു. നിങ്ങൾ ചായയ്ക്ക് ശേഷമുള്ള ആദ്യ പന്ത് കളിക്കുകയാണ്. നിങ്ങൾക്ക് കുറച്ച് ശ്രദ്ധ വേണം” – ഗവാസ്കർ പറഞ്ഞു.

“ഡോൺ ബ്രാഡ്മാൻ എന്നോട് മുന്നെ പറഞ്ഞിട്ടുണ്ട് ‘ഞാൻ അഭിമുഖീകരിക്കുന്ന ഓരോ പന്തും, ഞാൻ 200 റണ്ണിൽ ആണെങ്കിലും, ഞാൻ 0-ൽ ആണെന്ന് കരുതിയാണ് നേരിടാറ് എന്ന്’‌ അപ്പോൾ ആണ് ഇവിടെ സർഫറാസ് സെഷൻ്റെ ആദ്യ പന്തിൽ ഇത്തരമൊരു ഷോട്ട് കളിക്കുന്നത്” ഗവാസ്‌കർ പറഞ്ഞു.

120 റൺസ് കൂടെ നേടിയാൽ ജയ്സ്വാളിന് ഗവാസ്കറിന്റെ റെക്കോർഡ് തകർക്കാം

ഇംഗ്ലണ്ടിനെതിരായ നിലവിലെ ടെസ്റ്റ് പരമ്പരയിൽ ജയ്സ്വാളിന് ഒരു വലിയ റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരം ഉണ്ട്. ഇതിനകം തന്നെ ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ, ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്നീ റെക്കോർഡ് തന്റേതാക്കി മാറ്റിയ യുവതാരത്തിന് മുന്നിൽ ഗവാസ്കറിന്റെ ഒരു റെക്കോർഡ് ആണ് ഉള്ളത്. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന ഇന്ത്യക്കാരൻ എന്ന റെക്കോർഡ്.

ഇതുവരെ 4 മത്സരങ്ങളിൽ നിന്നായി 655 റൺസ് നേടാൻ ജയ്സ്വാളിന് ആയിട്ടുണ്ട്. 1971ൽ വെസ്റ്റ് ഇൻഡീസിനെതിരായ നാല് മത്സരങ്ങളിൽ നിന്ന് 774 റൺസ് എന്ന സുനിൽ ഗവാസ്‌കറിൻ്റെ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ആണ് ജയ്‌സ്വാളിന് മുന്നിൽ ഉള്ളത്. ഈ ചരിത്ര റെക്കോർഡ് മറികടക്കാൻ ജയ്‌സ്വാളിന് ഇനി 120 റൺസ് കൂടി വേണം. ഇനി ഈ പരമ്പരയിൽ ഒരു മത്സരം കൂടിയാണ് ബാക്കിയുള്ളത്. മികച്ച ഫോമിലുള്ള ജയ്സ്വാളിന് ഈ നേട്ടത്തിൽ എത്താൻ കഴിഞ്ഞാൽ അത് ചരിത്ര നിമിഷമാകും.

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങൾ:

Sunil Gavaskar – 774 runs vs West Indies, 1971

Sunil Gavaskar – 732 runs vs West Indies, 1978

Virat Kohli – 692 runs vs Australia, 2014-15

Virat Kohli’s – 655 runs vs England, 2016

Yashasvi Jaiswal – 655* runs vs England, 2024

ഇത്രയും പണം ആർക്കായും മുടക്കരുത്, സ്റ്റാർകിനെ വാങ്ങിയതിനെ വിമർശിച്ച് ഗവാസ്കർ

കഴിഞ്ഞ ഐപിഎൽ ലേലത്തിൽ മിച്ചൽ സ്റ്റാർക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) 24.75 കോടി രൂപ മുടക്കിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. ഐപിഎല്ലിലെ എക്കാലത്തെയും വില കൂടിയ താരമായാണ് സ്റ്റാർക്ക് എത്തുന്നത്. ആരും ഇത്രയധികം പണം അർഹിക്കുന്നില്ല എന്ന് ഗവാസ്‌കർ പറഞ്ഞു.

“ഇത്രയും വലിയ തുക ആരും അർഹിക്കുന്നില്ല. സ്റ്റാർക്കിന് സ്വാധീനം ചെലുത്താനും അവൻ കളിക്കുന്ന 14 മത്സരങ്ങളിൽ നാലെണ്ണം ജയിപ്പിക്കുകയും ചെയ്താൽ, നിങ്ങൾക്ക് പണം മുതലായെന്ന് പറയാം. മറ്റ് ഗെയിമുകളിൽ അദ്ദേഹം സംഭാവനകൾ കൂടെ നൽകിയാൽ അതി ഗംഭീരം ”ഗാവസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

റിഷഭ് പന്ത് ഒറ്റക്കാലിൽ ആണെങ്കിലും ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന് ഗവാസ്കർ

റിഷഭ് പന്ത് ഫിറ്റ് ആണെങ്കിൽ എന്തായാലും ടി20 ലോകകപ്പിൽ ഉണ്ടാകണം എന്ന് സുനിൽ ഗവാസ്കർ. അദ്ദേഹം ഒരു കാലിൽ ആണെങ്കിലും ഗെയിം ചെയ്ഞ്ച് ചെയ്യാനുള്ള കഴിവ് ഉണ്ട് എന്ന് ഗവാസ്കർ പറയുന്നു. പന്ത് കാറപകടത്തിനു ശേഷം ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഐ പി എല്ലോടെ പന്ത് തിരികെയെത്തും എന്നാണ് റിപ്പോർട്ടുകൾ.

“രാഹുലിനെ ഒരു വിക്കറ്റ് കീപ്പറായി ഞാൻ കാണുന്നു, പക്ഷേ അതിനുമുമ്പ് ഞാൻ ഒരു കാര്യം പറയാം – ഋഷഭ് പന്ത് ഒരു കാലിന് പോലും ഫിറ്റ്നസുണ്ടെങ്കിൽ, അവൻ ടീമിൽ വരണം, കാരണം അവൻ എല്ലാ ഫോർമാറ്റിലും കളി മാറ്റാൻ കഴിവുള്ള ഒരാളാണ്. ഞാൻ സെലക്ടറാണെങ്കിൽ, ഞാൻ അവന്റെ പേര് ആദ്യം ഇടും, ”ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു

“ഋഷഭ് പന്ത് ലഭ്യമല്ലാതിരിക്കുന്ന സാഹചര്യത്തിൽ കെ എൽ രാഹുൽ വിക്കറ്റ് കീപ്പ് ചെയ്യണം അത് നല്ലതാണ്, അവനെ ഓപ്പണറായി കളിപ്പിക്കാനോ മധ്യനിരയിൽ ഫിനിഷറായി അഞ്ചിലോ ആറാം സ്ഥാനത്തോ ഉപയോഗിക്കാനോ അവസരമുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരില്ല എങ്കിൽ ജിതേഷ് ശർമ്മയും നല്ല ഓപ്ഷനാണെന്നും ഗവാക്സർ പറഞ്ഞു.

ശ്രേയസ് അയ്യറിന് ഇനിയും ടെസ്റ്റിൽ അവസരം നൽകണം എന്ന് ഗവാസ്കർ

ദക്ഷിണാഫ്രിക്കയിൽ അടുത്തിടെ സമാപിച്ച രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ബാറ്റു പരാജയപ്പെട്ടെങ്കിലും ശ്രേയസ് അയ്യറിനെ ഇനിയും ടീമിലേക്ക് എടുക്കണം എന്ന് സുനിൽ ഗവാസ്‌കർ. 2 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത അയ്യർക്ക് വെറും 13.67 ശരാശരിയിൽ 41 റൺസ് മാത്രമാണ് നേടാനായത്. 31, 6, 0, 4 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോർ.

“ഈ പിച്ചുകളിൽ ബാറ്റിംഗ് എളുപ്പമല്ലായിരുന്നു. ദക്ഷിണാഫ്രിക്കയിൽ പരാജയപ്പെട്ട ഒരേയൊരു കളിക്കാരൻ ശ്രേയസ് അയ്യർ മാത്രമല്ല. വിരാട് കോഹ്‌ലിയും കെഎൽ രാഹുലും ഒഴികെ മറ്റാരും കൂടുതൽ റൺസ് നേടിയിട്ടില്ല.” ഗവാസ്കർ പറഞ്ഞു.

“നിങ്ങൾക്ക് ഒരു കളിക്കാരനെതിരെ മാത്രം വിരൽ ചൂണ്ടാൻ കഴിയില്ല. അതിനാൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് സെലക്ഷൻ കമ്മിറ്റിയും കരുതുമെന്ന് എനിക്ക് തോന്നുന്നു,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Exit mobile version